Month: June 2025

  • Crime

    ബസില്‍ വീണ്ടും ലൈംഗികാതിക്രമം: ‘ഞെരമ്പ്’ സവാദ് റിമാന്‍ഡില്‍

    തൃശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി സവാദ് റിമാന്‍ഡില്‍. തൃശ്ശൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഈമാസം 14ന് ബസില്‍ യാത്ര ചെയ്യുന്നതിനിടെ യുവതിയോട് ഇയാള്‍ അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ തമിഴ്നാട്ടില്‍ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 14നായിരുന്നു സംഭവം. മലപ്പുറത്തേക്കുള്ള യാത്രക്കിടെ ബസില്‍ വച്ച് ഇയാള്‍ യുവതിക്ക് നേരെ ലൈംഗിക പ്രദര്‍ശനം നടത്തുകയായിരുന്നു. തുടര്‍ന്ന് തൃശ്ശൂരില്‍ ബസിറങ്ങിയ യുവതി ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. 2023ല്‍ സമാനമായ കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. അന്ന് നെടുമ്പാശ്ശേരിയില്‍ കെഎസ്ആര്‍ടിസി ബസില്‍ സഞ്ചരിക്കവേ തൊട്ടടുത്തിരുന്ന നടിയും മോഡലുമായ യുവതിക്ക് നേരെയും ഇയാള്‍ സമാനമായ രീതിയില്‍ ലൈംഗിക അതിക്രമം നടത്തിയിരുന്നു. തുടര്‍ന്ന് യുവതി സംഭവം മൊബൈലില്‍ ചിത്രീകരിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പിടിക്കപ്പെട്ടപ്പോള്‍ തൃശൂര്‍ പേരാമംഗലത്ത് വച്ച് ഇറങ്ങി ഓടാന്‍ ശ്രമിച്ച സവാദിനെ…

    Read More »
  • Breaking News

    ലാദനെ വധിക്കുന്നത് ഒബാമ തത്സമയം വീക്ഷിച്ച അതേ മുറിയില്‍ ട്രംപ്; വൈറ്റ് ഹൗസിലെ സിറ്റുവേഷന്‍ റൂം ലോകത്തേക്കു തുറന്നുവച്ച കണ്ണ്; അത്യാധുനിക ആശയ വിനിമയ സംവിധാനങ്ങള്‍; എല്ലാ സൈനിക കേന്ദ്രങ്ങളിലെയും വിവരങ്ങള്‍ തത്സമയം സ്‌ക്രീനില്‍; അഞ്ചു മണിക്കൂര്‍ ചര്‍ച്ചയില്‍ നെതന്യാഹു

    ന്യൂയോര്‍ക്ക്: ഇറാനിലെ ആണവ കേന്ദ്രങ്ങളിലേക്ക് യുഎസ് നടത്തിയ സൈനിക നടപടി തല്‍സമയം വീക്ഷിച്ച് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസിലെ സിറ്റുവേഷന്‍ റൂമില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് ട്രംപ് സൈനിക നടപടി വീക്ഷിച്ചത്. ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗേയിന്‍’ എന്ന തൊപ്പി ധരിച്ചുള്ള ട്രംപിന്റെ വിവിധ ഫോട്ടോകള്‍ വൈറ്റ്ഹൗസ് പുറത്തുവിട്ടു. വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ, ഡിഫന്‍സ് സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എന്നിവരും ചിത്രത്തിലുണ്ട്. ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ഡാന്‍ കെയ്ന്‍, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈല്‍സ്, സിഐഎ ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫ് എന്നിരാണ് ഇതേസമയം സിറ്റുവേഷന്‍ റൂമിലുണ്ടായിരുന്നത്. ആക്രമണ വിവരം സ്വന്തം സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് വഴിയാണ് ട്രംപ് പുറത്തുവിട്ടത്. 1979 ന് ശേഷം ആദ്യമായാണ് യുഎസ് ഇറാന് നേരെ ആക്രമണം നടത്തുന്നത്. സൈനിക സാഹചര്യങ്ങള്‍ നിരീക്ഷിക്കാനും നടപടികള്‍ നിര്‍ദേശിക്കാനും ഒത്തുകൂടുന്ന വൈറ്റ് ഹൗസിലെ മുറിയാണ് സിറ്റുവേഷന്‍…

    Read More »
  • NEWS

    ‘മൊസാദി’ന് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കി; യുവാവന്റെ വധശിക്ഷ നടപ്പാക്കി ഇറാന്‍

    ടെഹ്‌റാന്‍: ഇസ്രയേലിന് ഇന്റലിജന്‍സ് രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തെന്ന് ആരോപിച്ച് ഒരാളെ ഇറാന്‍ വധശിക്ഷയ്ക്കു വിധേയനാക്കി. ചാരവൃത്തി ആരോപിച്ചാണ് മജീദ് മൊസെയ്ബി എന്ന വ്യക്തിക്ക് വധശിക്ഷ നല്‍കിയത്. ഇസ്രയേല്‍ ചാരസംഘടനായ മൊസാദിന് മജീദ് നിര്‍ണായക രഹസ്യങ്ങള്‍ കൈമാറിയെന്നാണ് വിവരം. ഇയാളെ എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നു വ്യക്തമായിട്ടില്ല. വധശിക്ഷ ഇന്ന് നടപ്പാക്കിയതായി ഇറാന്‍ മാധ്യമമായ ‘മിസാന്‍’ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളില്‍ ഇറാന്റെ ആക്രമണം തുടരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പത്ത് സ്ഥലങ്ങളില്‍ ആക്രമണം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. 11 പേര്‍ക്കു പരുക്കേറ്റു. സംരക്ഷിത മേഖലകളില്‍നിന്ന് പുറത്തേക്ക് പോകാനുള്ള അനുമതി പൊതുജനത്തിന് നല്‍കിയതായി ഇസ്രയേല്‍ വ്യക്തമാക്കി. ഇറാനില്‍നിന്നുള്ള ഏറ്റവും പുതിയ ആക്രമണത്തിന്റെ ഭീഷണി അവസാനിച്ചതായും രാവിലെ 10.50ന് റോയിട്ടേഴ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പടിഞ്ഞാറന്‍ ഇറാനില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സൈന്യം പറഞ്ഞു. സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടത്. ഇറാനില്‍നിന്ന് മിസൈലുകള്‍ വിക്ഷേപിച്ച കേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞതായി നേരത്തെ ഇസ്രയേല്‍ വ്യക്തമാക്കിരുന്നു. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ രാവിലെ…

    Read More »
  • Breaking News

    ശക്തമായി തിരിച്ചടിച്ച് ഇറാന്‍; ഇസ്രയേലിലേക്കു മിസൈല്‍ വര്‍ഷം; പത്തെണ്ണം ലക്ഷ്യങ്ങളില്‍ പതിച്ചു; ഹാഫിയയില്‍ വന്‍ നാശനഷ്ടം; കെട്ടിടങ്ങള്‍ കൂട്ടത്തോടെ നിലംപൊത്തി; 1500 കിലോ സ്‌ഫോടക ശേഷിയുള്ള വജ്രായുധവും പ്രയോഗിച്ചേക്കും; എട്ട് മിസൈല്‍ ലോഞ്ചറുകള്‍ തകര്‍ത്തെന്ന് ഇസ്രയേല്‍

    ടെല്‍അവീവ്: സംഘര്‍ഷത്തിന്റെ പത്താം ദിനം പുലര്‍ച്ചെ യുഎസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയെന്നോണം ഇസ്രയേലില്‍ വന്‍ നാശം വിതച്ച് ഇറാന്റെ മിസൈല്‍ ആക്രമണം. ബാലിസ്റ്റിക് മിസൈലുകള്‍ മധ്യ ഇസ്രയേലിലും വടക്കന്‍ ഇസ്രയേലിലും പതിച്ചതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു. മുപ്പതോളം ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രയേല്‍ ലക്ഷ്യമിട്ടെത്തിയെന്നും പത്തെണ്ണം ലക്ഷ്യങ്ങളില്‍ പതിച്ചുവെന്നുമാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. രൂക്ഷമായ ആക്രമണത്തോടെ ടെല്‍ അവീവിലും ജെറുസലേമിലും നിരന്തരം സൈറണുകള്‍ മുഴങ്ങി. 10 ഇടങ്ങളില്‍ സാരമായ നാശനഷ്ടമുണ്ടായി. പന്ത്രണ്ടുപേര്‍ക്ക് പരുക്കേറ്റെന്നും ഇസ്രയേല്‍ സ്ഥിരീകരിച്ചു. ഹാഫിയയില്‍ സാരമായ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കെട്ടിടങ്ങള്‍ കൂട്ടത്തോടെ നിലംപൊത്തി ഇസ്രയേലിന്റെ തീരമധ്യ പ്രദേശങ്ങളിലും, ഡാന്‍ ജില്ലയിലും വാഹനങ്ങളും കെട്ടിടങ്ങളും തകര്‍ന്നതിന്റെ ചിത്രങ്ങളടക്കം പുറത്തുവന്നു. ദ്രുതഗതിയിലുള്ള രക്ഷാപ്രവര്‍ത്തനം അഗ്‌നിരക്ഷാസേനകള്‍ നടത്തുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹഫിയയ്ക്ക് പുറമെ നെസ് സിയോണ, റിഷോണ്‍ ലെസയോണ്‍ എന്നിവടങ്ങളിലും ഉഗ്ര സ്‌ഫോടനങ്ങളുണ്ടായി. ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളില്‍ തന്നെ കഴിയണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. സുരക്ഷാനടപടികളുടെ ഭാഗമായി ഇസ്രയേല്‍ വ്യോമപാത…

    Read More »
  • Kerala

    ചില്‍ ചില്ലാകാന്‍! തമിഴ്നാട് മോഡല്‍ പരിഗണനയില്‍; മദ്യവില്‍പനയില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍

    തിരുവനന്തപുരം: മദ്യ വില്പന ചില്ലുകുപ്പിയിലാക്കാന്‍ സര്‍ക്കാര്‍ നീക്കം. വിവാഹച്ചടങ്ങുകളിലും ഹാേട്ടലുകളിലും മലയോരമേഖലയിലെ 10 ടൂറിസം കേന്ദ്രങ്ങളിലും ഹൈക്കോടതി പ്ലാസ്റ്റിക് കുപ്പി നിരോധിക്കുകയും സര്‍ക്കാര്‍ അതു സംസ്ഥാന വ്യാപകമായി നടപ്പാക്കാന്‍ തീരുമാനിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണിത്. കാലി കുപ്പി ഔട്ട് ലെറ്റുകള്‍ വഴി തന്നെ തിരികെ ശേഖരിക്കുന്ന തമിഴ്‌നാട് മോഡലും ആലോചനയുണ്ട്. വെള്ളിയാഴ്ച എക്‌സൈസ് വകുപ്പില്‍ ഇതിനായി യോഗം ചേര്‍ന്നിരുന്നു. പ്ലാസ്റ്റിക് കുപ്പികളില്‍ മദ്യം വില്‍ക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ എക്‌സൈസ് വകുപ്പ് പലവട്ടം ശ്രമിച്ചിരുന്നു. മദ്യകമ്പനികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പൂര്‍ണമായി നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ചില്ല് കുപ്പിയിലാക്കണമെങ്കില്‍ വലിയ ചെലവ് വരുമെന്നായിരുന്നു മദ്യ കമ്പനികളുടെ വാദം. ഹരിതകേരള മിഷന്‍ വഴി പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കുന്നതിനുള്ള പദ്ധതിരേഖ ബവ്കോ സി.എം.ഡി നേരത്തെ സര്‍ക്കാരിന് നല്‍കിയിരുന്നു. 2017ല്‍ ക്ലീന്‍ കേരള കമ്പനി വഴി പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ ശേഖരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും വിജയിച്ചില്ല. തമിഴ്‌നാട്ടില്‍ ഒരു ക്വാര്‍ട്ടര്‍ കുപ്പി തിരിച്ചെടുക്കുമ്പോള്‍ ഉപഭോക്താവിന് മദ്യത്തിന്റെ ബില്ലില്‍ 10 രൂപയുടെ കുറവ് ലഭിക്കും. ഫുള്‍ബോട്ടില്‍ മദ്യം…

    Read More »
  • Breaking News

    ജിനു എത്തിയാലും ഇല്ലെങ്കിലും സംസ്‌കാരം ബുധനാഴ്ച; കുവൈത്തില്‍ കുടുങ്ങിയ അമ്മയുടെ വരവ് കാത്ത് ഷാനറ്റിന്റെ മൃതദേഹം അഞ്ചാം നാളും മോര്‍ച്ചറിയില്‍

    ഇടുക്കി: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ ഏക മകന്റെ മുഖം അമ്മയ്ക്ക് ഒരുനോക്കു കാണാന്‍ കഴിയുമോയെന്ന ആശങ്കയിലാണ് അണക്കര വെള്ളറയില്‍ ഷൈജുവും ബന്ധുക്കളും. കഴിഞ്ഞ 17ന് അണക്കര ചെല്ലാര്‍കോവിലില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ചു മരിച്ച, ഷാനറ്റ് ഷൈജുവിന്റെ (17) മൃതദേഹമാണ് കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്ന അമ്മ ജിനുവിന്റെ വരവു പ്രതീക്ഷിച്ച് അഞ്ചാം നാളും മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. ഏക മകന്റെ വേര്‍പാട് ജിനുവിനെ ഇനിയും അറിയിച്ചിട്ടില്ല. അണക്കര കൊടുവേലിക്കുളത്ത് അലന്‍ കെ.ഷിബുവും അപകടത്തില്‍ മരിച്ചിരുന്നു. കുവൈത്തില്‍ ജോലി തട്ടിപ്പിനിരയായ അമ്മ ജിനുവിനു തിരികെയെത്താന്‍ വഴി തെളിഞ്ഞിട്ടില്ല. 3 മാസം മുന്‍പാണ് ജിനു കുവൈത്തില്‍ ജോലിക്കു പോയത്. പറഞ്ഞിരുന്ന ജോലിക്കു പകരം കഠിനമായ മറ്റു ജോലികളാണ് ജിനുവിനു ചെയ്യേണ്ടി വന്നത്. ഒരു കുടുംബത്തിലെ കുട്ടിയെ നോക്കാനായി പത്തനംതിട്ടയിലുള്ള ഒരു ഏജന്‍സി വഴിയാണ് ജിനു കുവൈത്തില്‍ എത്തിയത്. ജോലിഭാരവും ആരോഗ്യപ്രശ്‌നങ്ങളും മൂലം തനിക്ക് ജോലിയില്‍ തുടരാന്‍ പറ്റാത്ത സ്ഥിതിയാണെന്ന് ജിനു ഏജന്‍സിയെ അറിയിച്ചപ്പോള്‍ ജീവനക്കാരെത്തി മറ്റൊരു സ്ഥലത്തു തടവിലാക്കി.…

    Read More »
  • Breaking News

    അധ്യാപക പുനര്‍ നിയമനത്തിന് കൈക്കൂലി; സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്‍ പിടിയില്‍

    കോട്ടയം: അധ്യാപക പുനര്‍നിയമനത്തിന് കൈക്കൂലി വാങ്ങിയ സെക്രട്ടേറിയറ്റ് ജീവനക്കാരന്‍ വിജിലന്‍സ് പിടിയില്‍. സെക്രട്ടേറിയറ്റിലെ പൊതുവിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് സെക്ഷന്‍ ഓഫിസര്‍ തിരുവനന്തപുരം പള്ളിക്കല്‍ മൂതല സ്വദേശി സുരേഷ് ബാബുവാണ് അറസ്റ്റിലായത്. കോട്ടയത്തെമൂന്ന് അധ്യാപകരുടെ പുനര്‍നിയമനത്തിന് ഒന്നരലക്ഷം രൂപയാണ് കൈക്കൂലി വാങ്ങിയത്. കോട്ടയം വിജിലന്‍സ് യൂണിറ്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസില്‍ വടകര സ്വദേശിയും മുന്‍ പ്രധാന അധ്യാപകനും ഏജന്റുമായ വിജയനെ വിജിലന്‍സ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തീക്കോയി സ്‌കൂളിലെ മൂന്ന് അധ്യാപകരുടെ നിയമനത്തിലാണ് അഴിമതി നടത്തിയത്. ഫയലുകള്‍ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് പരാതിക്കാരില്‍ നിന്നും ഒന്നര ലക്ഷം രൂപയാണ് പ്രതികള്‍ കൈക്കൂലിയായി വാങ്ങിയത്.

    Read More »
  • Breaking News

    തിരിച്ചടിച്ചാല്‍ ഇറാന്റെ ലക്ഷ്യങ്ങള്‍ ഏതൊക്കെ? കുവൈത്ത്, സൗദി, യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലെ പത്തു സൈനിക ബേസുകള്‍ മിസൈല്‍ പരിധിയില്‍; ഹോര്‍മൂസ് കടലിടുക്ക് അടച്ചിടാനും സാധ്യത; തിരിച്ചടി മുന്നില്‍കണ്ട് മിസൈല്‍ ലോഞ്ചറുകളും പോര്‍ വിമാനമങ്ങളും തകര്‍ത്തെന്ന് ഇസ്രയേല്‍; വീഡിയോ പുറത്തുവിട്ടു

    ടെഹ്‌റാന്‍: അമേരിക്കന്‍ ആക്രമണത്തിനുശേഷം തിരിച്ചടിക്കൊരുങ്ങുന്ന ഇറാന്റെ ലക്ഷ്യങ്ങള്‍ പരിമിതമായ പ്രതികരണമോ യുഎസ് കേന്ദ്രങ്ങളും ഇസ്രയേലും ലക്ഷ്യമിട്ടുള്ള സമ്പൂര്‍ണ യുദ്ധമോ ആയിരിക്കുമെന്നു നയതന്ത്ര വിദഗ്ധര്‍. ഹോര്‍മൂസ് കടലിടുക്ക് അടച്ചിടുന്നതാണ് ഇറാന്റെ മറ്റൊരു യുദ്ധ തന്ത്രം. യുഎസിനെ ആക്രമിക്കാന്‍ തുനിഞ്ഞാല്‍ മധ്യേഷ്യയില്‍ സൈനികര്‍ ഉള്‍പ്പെടെ പത്ത് യുഎസ് സൈനിക താവളങ്ങളാണ് ഇറാനിയന്‍ മിസൈലുകളുടെ പരിധിയിലുള്ളത്. ഗള്‍ഫില്‍ അഞ്ച് എയര്‍ഫോഴ്‌സ് വിഭാഗങ്ങളാണ് യുഎസിനുള്ളത്. രണ്ടെണ്ണം കുവൈത്തിലും സൗദി, യുഎഇ എന്നിവിടങ്ങളില്‍ ഓരോന്ന് വീതവും. ഈ കേന്ദ്രങ്ങളില്‍ എഫ്-15, എഫ്-16 യുദ്ധവിമാനങ്ങളാണുള്ളത്. ഖത്തര്‍ ആസ്ഥാനമായുള്ള അഞ്ചാമത്തെ കേന്ദ്രത്തില്‍ ഇന്റലിജന്‍സ്, എയര്‍ റീഫ്യൂലിങ് പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ബഹ്റൈനിലാണ് യുഎസിന്റെ അഞ്ചാമത്തെ കപ്പല്‍പ്പടയുടെ ആസ്ഥാനം. യുഎസിന് രണ്ട് വിമാനവാഹിനിക്കപ്പലുകളും ഒമ്പത് ഡിസ്‌ട്രോയറുകളും ഡസന്‍ കണക്കിന് എയര്‍ഫോഴ്‌സ് ടാങ്കറുകളും ഈ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. ഇറാഖിലും സിറിയയിലും നിലയുറപ്പിച്ചിരിക്കുന്ന സൈനികര്‍ ഉള്‍പ്പെടെ ഇറാനിയന്‍ മിസൈലുകളുടെ പരിധിയില്‍ പത്ത് യുഎസ് സൈനിക താവളങ്ങളുണ്ട്. ⭕️The IDF struck F-14 fighter jets belonging to…

    Read More »
  • Breaking News

    ഇറാന്‍ ആണവനിലയങ്ങള്‍ തകര്‍ത്ത് യു.സിന്റെ ‘പറക്കുംതളിക’… റഡാര്‍ കണ്ണുകളെ വെട്ടിക്കും, ഇത് പതിനാറായിരം കോടി രൂപയുടെ ബി2 ബോംബര്‍!

    വാഷിങ്ടണ്‍: ഇറാന്റെ ആണവനിലയങ്ങളെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ പത്തു ദിവസം മുന്‍പ് ആക്രമണം തുടങ്ങിയത്. ഇറാന്‍ ആണവശേഷിയുള്ള രാജ്യമാകുന്നത് തടയാനായിരുന്നു ആക്രമണം. എന്നാല്‍, ഇത് പൂര്‍ണമായി വിജയിച്ചില്ല. ആണവ നിലയങ്ങള്‍ക്ക് നാശംവരുത്താനേ ഇസ്രയേലിന് കഴിഞ്ഞുള്ളൂ. ഭൂമിക്കടിയില്‍ ശക്തമായ കോണ്‍ക്രീറ്റ് പാളികള്‍ക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന ആണവനിലയങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഇസ്രയേലിന്റെ പക്കലില്ലായിരുന്നു. ഇതു കൈവശമുള്ള യുഎസ്, ഇറാനില്‍ ആക്രമണം നടത്തുകയായിരുന്നു. ഭൂമിയിലേക്ക് 60 മീറ്ററോളം തുളച്ചു കയറി ഉഗ്രസ്‌ഫോടനം നടത്താന്‍ കഴിയുന്ന ഈ ബോംബ് വഹിക്കാന്‍ കഴിയുന്നത് ബി 2 സ്റ്റെല്‍ത്ത് ബോംബറിനാണ്. അതിനാലാണ് ആക്രമണത്തിനായി പസിഫിക്കിലെ ഗുവാം സേനാ കേന്ദ്രത്തില്‍നിന്ന് ഈ വിമാനങ്ങള്‍ പറന്നുയര്‍ന്നത്. നോര്‍ത്രോപ് ഗ്രമ്മന്‍ കമ്പനിയാണു ബി 2 യുദ്ധവിമാനം നിര്‍മിച്ചിട്ടുള്ളത്. 18,000 കിലോവരെ ഭാരമുള്ള ബോംബുകള്‍ വഹിക്കാന്‍ ഇതിനു ശേഷിയുണ്ട്. ഹെവി ബോംബര്‍ എന്ന യുദ്ധവിമാന വിഭാഗത്തില്‍ പെടുന്നതാണ് ഈ വിമാനം. ഒറ്റത്തവണ ഇന്ധനം നിറച്ചാല്‍ 18500 കിലോമീറ്ററോളം ഈ വിമാനം പറക്കും. മണിക്കൂറുകള്‍ക്കുള്ളില്‍…

    Read More »
  • Breaking News

    ഇനി തിരിച്ചടിക്കുള്ള സമയം; ബഹ്‌റൈനിലേക്ക് മിസൈല്‍ ആക്രമണം നടത്തുമെന്ന് ഇറാന്‍; അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും കപ്പലുകളെയും വെറുതേവിടില്ല; ഫോര്‍ദോയെ കാക്കുന്നത് റഷ്യന്‍ പ്രതിരോധം; തകര്‍ക്കാന്‍ കഴിഞ്ഞില്ലെന്നും ഇറാന്‍ മാധ്യമങ്ങള്‍; ആക്രമിച്ചാല്‍ ഇറാന്‍ കത്തിക്കുമെന്ന് ട്രംപ്

    ടെഹ്‌റാന്‍: ഫോര്‍ദോ ഉള്‍പ്പെടെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ക്കുനേരെ യുഎസ് ആക്രമണം ഉണ്ടായതായി സ്ഥിരീകരിച്ച് ഇറാന്‍. അന്യായമായ ആക്രമണത്തിന് തിരിച്ചടിക്കാനുള്ള ഇറാന്റെ സമയമാണ് ഇനിയെന്നും ഖമേനി മുന്നറിയിപ്പ് നല്‍കി. അമേരിക്ക ഇന്നുവരെ കണ്ടിട്ടില്ലാത്തത്ര വലിയ നാശം വിതയ്ക്കുമെന്നും ഖമേനി പറഞ്ഞു. കാലതാമസമില്ലാതെ അമേരിക്കയ്ക്ക് മറുപടി നല്‍കാനുള്ള സമയമാണിതെന്നായിരുന്നു ഖമേനിയുടെ പ്രതിനിധി ഹുസൈന്‍ ഷര്യത്മദരിയുടെ പ്രതികരണം. ആദ്യഘട്ടമെന്ന നിലയില്‍ ബഹ്‌റൈനിലെ യുഎസ് നാവികസേനയ്ക്ക് നേരെ മിസൈല്‍ ആക്രമണം നടത്തുമെന്നും അമേരിക്ക, ബ്രിട്ടിഷ്, ജര്‍മന്‍, ഫ്രഞ്ച് കപ്പലുകള്‍ ഹോര്‍മൂസിലൂടെ കടത്തിവിടില്ലെന്നും ഷര്യത്മദരി പ്രഖ്യാപിച്ചു. യുഎസ് ആക്രമണത്തില്‍ ഇറാനിലെ ജനങ്ങള്‍ക്ക് ഒരു അപകടവും സംഭവിച്ചിട്ടില്ലെന്നും ഫോര്‍ദോ ഉള്‍പ്പടെ സുരക്ഷിതമാണെന്നും ഇറാന്‍ വ്യക്തമാക്കി. അമേരിക്കന്‍ ആക്രമണത്തെ വകവയ്ക്കുന്നില്ലെന്നും ആണവ പദ്ധതികളുമായി ഇറാന്‍ മുന്നോട്ട് പോകുമെന്നും ഇറാന്റെ ആണവോര്‍ജ ഏജന്‍സി പ്രഖ്യാപിച്ചു. ‘ശത്രുക്കളുടെ ആക്രമണത്തിന് മുന്നില്‍ പതറി, വികസന പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ ഇറാന്റെ അറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ ഉദ്ദേശിക്കുന്നില്ല. ധീര രക്തസാക്ഷികളുടെ ചോരയില്‍ പടുത്തുയര്‍ത്തിയതാണ് ആണവ പദ്ധതിയെന്നും അത്…

    Read More »
Back to top button
error: