Breaking NewsMovie

ബ്ലോക്ക്ബസ്റ്ററുകളെയെല്ലാം മറികടന്ന് അല്ലു അർജുൻ! രാജ്യമെമ്പാടും മിനി സ്ക്രീനിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ചിത്രമായി ‘പുഷ്പ2’

കൊച്ചി: പുഷ്പ രാജ് എന്ന തൻറെ ഐക്കണിക് കഥാപാത്രത്തിലൂടെ രാജ്യമെമ്പാടുമുള്ള എല്ലാ വീട്ടകങ്ങളിലും ഒരു വികാരമായി ആളിപ്പടർന്നിരിക്കുകയാണ് ഐക്കൺ സ്റ്റാർ അല്ലു അർജുൻ. ഏവരുടേയും ഉള്ളിൽ ആഴത്തിൽ പതിഞ്ഞിരിക്കുകയാണ് അല്ലുവിൻറെ പുഷ്പരാജ് എന്ന കഥാപാത്രം. ബോക്സ് ഓഫീസിലെ മിന്നും പ്രകടനത്തിലൂടെ ലോകമെമ്പാടും നിന്നായി 1800 കോടിയുടെ കളക്ഷൻ നേടിയ ‘പുഷ്പ 2’-ൻറെ ഹിന്ദി പതിപ്പ് അടുത്തിടെ വേൾഡ് ടെലിവിഷൻ പ്രീമിയർ നടത്തുകയുണ്ടായി. അതിന് പിന്നാലെ ബിഗ് സ്ക്രീനിന് പിന്നാലെ മിനി സ്ക്രീനിലും പുഷ്പരാജ് ആധിപത്യം സ്ഥാപിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്. 5.1 ടിവിആർ റേറ്റിങ്ങുമായി 5.4 കോടി കാഴ്ചക്കാരെയാണ് രാജ്യമെമ്പാടും നിന്നായി ചിത്രം നേടിയിരിക്കുന്നത്.

തെലുങ്കിന് പുറമെ ഹിന്ദി സംസാരിക്കുന്ന പ്രേക്ഷകർക്കിടയിൽ അല്ലു അർജുന് വലിയൊരു താരപദവിയുണ്ട്. അതിനാൽ തന്നെ ഈ നേട്ടം ഈ വർഷത്തെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ടെലിവിഷൻ ചലച്ചിത്രമായി ‘പുഷ്പ 2’-നെ മാറ്റിയിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളായ സ്ത്രീ 2, പത്താൻ, ആനിമൽ തുടങ്ങിയ നിരവധി ചിത്രങ്ങളെയും റേറ്റിങ്ങിൽ ‘പുഷ്പ 2’ മറികടന്നിരിക്കുകയാണ്.

Signature-ad

ഈ റേറ്റിങ്ങുകൾക്കൊക്കെ അപ്പുറം യഥാർത്ഥത്തിൽ വേറിട്ടുനിൽക്കുന്നത് സിനിമയുമായി പ്രേക്ഷകർക്കുള്ള ആഴത്തിലുള്ള വൈകാരിക ബന്ധവും അത് പ്രേക്ഷകർക്കിടയിൽ തീർത്ത പ്രതിഫലനവുമാണ്. ബോളിവുഡ് ഭീമന്മാരെ പോലും മറികടന്ന് രാജ്യത്തുടനീളമുള്ള എല്ലാ വീട്ടിലും ഡബ്ബ് ചെയ്തെത്തിയ പുഷ്പ 2 എത്തുക എന്നത് തന്നെ ശ്രദ്ധേയമായ ഒരു നേട്ടമാണ്, പ്രദർശന ശാലകളിലായാലും വീട്ടിലായാലും, പുഷ്പ രാജ് എന്ന അല്ലു അർജുൻറെ ശക്തമായ കഥാപാത്രത്തെ പ്രേക്ഷകർ ആഘോഷിക്കുന്നത് തുടരുകയാണ്.

നിലവിലെ എല്ലാ റെക്കോർഡുകളും തകർത്ത ഈ ടെലിവിഷൻ പ്രീമിയർ അല്ലു അർജുൻറെ കരിയറിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ്. ദേശീയ അവാർഡ് നേടുകയും അതോടൊപ്പം പാൻ ഇന്ത്യൻ താരപദവിയുടെ പ്രതീകമായി ഉയർന്നുവരുകയും ചെയ്തതിലൂടെ ഓരോ വിജയത്തിലും അല്ലു അർജുൻ ജനഹൃദയങ്ങളിൽ ഒരു വികാരമായി വളർന്നിരിക്കുകയാണ് എന്ന് നിസ്സംശയം പറയാം.

Back to top button
error: