Month: May 2025

  • Breaking News

    ധോണിയും ജഡേജയും ഒഴിയും; പൃഥ്വിഷാ വരും; അടുത്ത വര്‍ഷത്തേക്ക് ടീമിനെ കെട്ടിപ്പടുക്കാന്‍ ചെന്നൈ; വെറ്ററന്‍ കളിക്കാരെ ഇനി പരിഗണിച്ചേക്കില്ല; സാധ്യതാ ടീം ഇങ്ങനെ

    ചെന്നൈ: ഐപിഎല്‍ സീസണില്‍നിന്ന് പുറത്താകുമെന്ന് ഉറപ്പിച്ചതിനു പിന്നാലെ അടുത്തവര്‍ഷത്തേക്കു ടീമിനെ കെട്ടിപ്പടുക്കാന്‍ മഞ്ഞപ്പട. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഉടച്ചുവാര്‍ക്കുകയെന്ന ലക്ഷ്യത്തില്‍ വയസന്‍ താരങ്ങളെയെല്ലാം ഒഴിവാക്കുമെന്നാണ് സൂചന. മെഗാ ലേലത്തിലടക്കം ടീം നടത്തിയ നീക്കങ്ങളെല്ലാം പാളിയതാണ് ഇപ്പോഴത്തെ ടീമിന്റെ തകര്‍ച്ചക്ക് കാരണം. വമ്പന്‍ പൊളിച്ചെഴുത്തുണ്ടാകില്ലെങ്കിലും ധോണി, ജഡേജ അടക്കമുള്ള താരങ്ങളെ ഒഴിവാക്കുമെന്നാണു വിവരം. 43-ാം വയസിലും ധോണി സിഎസ്‌കെയുടെ നായകനാണ്. ഇതുവരെ ഹീറോയായിരുന്ന ധോണി ഇക്കുറി വില്ലനായി മാറി. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ ടി20 ടീമില്‍നിന്നു പടിയിറങ്ങിയ ജഡേജയും ചെന്നൈയെുടെ കുപ്പായമഴിക്കും. മെഗാ ലേലത്തിലൂടെ സിഎസ്‌കെ കൊണ്ടുവന്ന രാഹുല്‍ ത്രിപാഠിയും ദീപക് ഹൂഡയും വിജയ് ശങ്കറുമെല്ലാം ടീമിന് പുറത്താവാനാണ് സാധ്യത. ടോപ് ഓഡറില്‍ വെടിക്കെട്ട് തുടക്കം നല്‍കാന്‍ ടീമിന് സാധിക്കേണ്ടതായുണ്ട്. ധോണി വിരമിക്കുമ്പോള്‍ പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി ജോണി ബെയര്‍സ്റ്റോയെ സിഎസ്‌കെ കൊണ്ടുവന്നേക്കും. വെടിക്കെട്ട് ബാറ്റ്സ്മാനും സീനിയര്‍ താരവുമായ ജോണി ബെയര്‍സ്റ്റോ ഐപിഎല്ലില്‍ മികച്ച റെക്കോഡുമുള്ള താരമാണ്. പൃഥ്വി ഷായേയും സിഎസ്‌കെ…

    Read More »
  • Breaking News

    ‘പെട്രോള്‍ അടിച്ചതിന്റെ പണം താ മക്കളേ’; വയോധികനടക്കം പമ്പ് ജീവനക്കാരെ ആക്രമിച്ച് അഞ്ചംഗ സംഘം പണം നല്‍കാതെ മുങ്ങി; രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍

    രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘം, പമ്പില്‍ നിന്ന് പെട്രോളടിച്ച ശേഷം പണം കൊടുക്കാതെ ജീവനക്കാരെ ആക്രമിച്ച് മുങ്ങി. കായംകുളത്താണ് സംഭവം. പെട്രോള്‍ പമ്പിലെ ജീവനക്കാരായ വിനു (35), ഉണ്ണികൃഷ്ണൻനായർ (68) എന്നിവരുടെ തല അക്രമിസംഘം അടിച്ചു പൊട്ടിച്ചു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ ഒരുമണിയോടെ പുത്തൻമോഡ് ജംഗ്ഷനിലെ നയാര പെട്രോൾ പമ്പിലായിരുന്നു അക്രമ സംഭവമുണ്ടായത്. പണം ചോദിച്ചതോടെ ദേഷ്യപ്പെട്ട് ബൈക്കില്‍ നിന്നിറങ്ങിയ യുവാക്കള്‍  ജീവനക്കാരെ കൈയ്യേറ്റം ചെയ്യുകയായിരുന്നു. കസേരയിലിരിക്കുകയായിരുന്ന ഉണ്ണികൃഷ്ണൻനായരെ കസേരയിൽ നിന്ന് ചവിട്ടി താഴെയിട്ടു. എഴുന്നേല്‍ക്കാന്‍ ശ്രമിക്കവേ തല അടിച്ച് പൊട്ടിച്ചു. തടസം പിടിക്കാനെത്തിയ വിനുവിനെയും യുവാക്കള്‍ മര്‍ദ്ദിച്ചു. തലയടിച്ച് പൊട്ടിക്കുകയും ചെയ്തു. ആക്രമണത്തിന്റെ സി.സി.ടി.വി ദ്യശ്യങ്ങൾ പൊലീസ് കണ്ടെടുത്തു. പ്രതികളെത്തിയ ബൈക്കിന്റെ നമ്പരും കായംകുളം പൊലീസിന് ലഭിച്ചിട്ടുണ്ട്.

    Read More »
  • India

    താടി വടിയ്ക്കാന്‍ പറഞ്ഞത് ഭര്‍ത്താവ് അംഗീകരിച്ചില്ല; യുവതി ഭര്‍ത്താവിന്റെ സഹോദരനോടൊപ്പം ഒളിച്ചോടിയതായി പരാതി

    ലഖ്‌നൗ: താടി വടിയ്ക്കണമെന്ന ആവശ്യം ഭര്‍ത്താവ് അംഗീകരിക്കാത്തതിനെ തുടര്‍ന്ന് യുവതി ഭര്‍ത്താവിന്റെ സഹോദരനോടൊപ്പം ഒളിച്ചോടിയതായി പരാതി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. മൂന്ന് മാസത്തോളം അന്വേഷിച്ചിട്ടും ഭാര്യയെയും തന്റെ സഹോദരനെയും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കി. മീററ്റ് ലിസാരി ഗേറ്റ് സ്വദേശിയായ മുഹമ്മദ് ഷാകിര്‍ (28) ആണ് പൊലീസില്‍ പരാതി നല്‍കിയത്. ഏഴ് മാസം മുമ്പാണ് ഷാകിര്‍ ആര്‍ഷി (25) എന്ന യുവതിയെ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ ആദ്യ നാളുകള്‍ മുതല്‍ തന്നെ ഭര്‍ത്താവിന്റെ താടി ആര്‍ഷിക്ക് ഒരു പ്രശ്‌നമായി മാറി. ഇതേച്ചൊല്ലി തര്‍ക്കങ്ങളും തുടങ്ങി. താടി വളര്‍ത്തേണ്ടെന്നും ഷേവ് ചെയ്യണമെന്നും യുവതി ഭര്‍ത്താവിനെ നിര്‍ബന്ധിച്ചിരുന്നതായി പൊലീസ് പറയുന്നു. താടിയുള്ളപ്പോള്‍ തന്നെ കാണുന്നത് ഇഷ്ടമല്ലെന്ന് ഭാര്യ പലതവണ പറഞ്ഞതായും ഷേവ് ചെയ്തില്ലെങ്കില്‍ ഒരു ദിവസം താന്‍ ഇറങ്ങിപ്പോകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഷാകിര്‍ ഇത് അവഗണിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നാം…

    Read More »
  • Crime

    കുവൈത്തില്‍ മലയാളി ദമ്പതികള്‍ കുത്തേറ്റു മരിച്ചനിലയില്‍; പരസ്പരം കുത്തി മരിച്ചതെന്ന് നിഗമനം; ദുരന്തം ഓസ്ട്രേലിയയിലേക്ക് മൈഗ്രേറ്റ് ചെയ്യാന്‍ നീക്കം നടക്കുന്നതിനിടെ

    കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളികളായ ദമ്പതികളെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിര്‍ ആശുപത്രിയിലെ നഴ്‌സായ കണ്ണൂര്‍ സ്വദേശി സൂരജ്, ഡിഫന്‍സില്‍ നഴ്‌സായ എറണാകുളം സ്വദേശി ഭാര്യ ബിന്‍സി എന്നിവരെയാണ് അബ്ബാസിയായിലെ താമസിക്കുന്ന ഫ്ലാറ്റില്‍ മരിച്ച നിലയില്‍ ഇന്ന് രാവിലെ കണ്ടെത്തിയത്. ഇരുവരും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ ഫ്ലാറ്റിലെത്തിയതാണെന്നു സുഹൃത്തുകള്‍ പറഞ്ഞു. ഓസ്‌ട്രേലിയയിലേക്കു ജോലി മാറാനുള്ള നടപടികള്‍ നടന്നുവരികയായിരുന്നു. ഇരുവരും വഴക്കിനെ തുടര്‍ന്ന് പരസ്പരം കുത്തിയതാണെന്നാണ് പ്രാഥമിക വിവരം. തമ്മില്‍ തര്‍ക്കിക്കുന്നതും മറ്റും അയല്‍പക്കത്ത് താമസിക്കുന്നവര്‍ കേട്ടിരുന്നു. ഇവര്‍ ഇക്കാര്യം പോലീസിനോടും വിശദീകരിച്ചിട്ടുണ്ട്. ഈ ഫ്ളാറ്റിലേക്ക് മാറ്റാരും വന്നിട്ടുമില്ല. ഈ സാഹചര്യത്തിലാണ് പരസ്പരമുള്ള ആക്രമണമെന്ന വിലയിരുത്തല്‍ ഉണ്ടാകുന്നത്. രാവിലെ കെട്ടിട കാവല്‍ക്കാരന്‍ വന്നു നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഇരുവരുടെയും കൈയില്‍ കത്തിയുണ്ടായിരുന്നുവെന്നും വിവരമുണ്ട്. പൊലീസും ഫൊറന്‍സിക് വിഭാഗവും സ്ഥലത്ത് എത്തി മറ്റു നടപടികള്‍ സ്വീകരിച്ചു. ദമ്പതികളുടെ മക്കള്‍ നാട്ടിലാണ് താമസിക്കുന്നത്. ബിന്‍സി എറണാകുളം പെരുമ്പാവൂര്‍…

    Read More »
  • Crime

    സ്വപ്ന അഴിമതിക്കാരില്‍ മുമ്പത്തി; പിടിയിലായത് നിരീക്ഷണത്തിലിരിക്കെ, ഓഫീസിലും പരിശോധന

    കൊച്ചി: കെട്ടിട പെര്‍മിറ്റ് കൈക്കൂലിക്കേസില്‍ നിര്‍ണായക നീക്കങ്ങളുമായി വിജിലന്‍സ്. കൊച്ചി കോര്‍പ്പറേഷനിലെ ബില്‍ഡിങ് സെക്ഷന്‍ ഓവര്‍സിയറായ സ്വപ്നയുടെ ഓഫീസില്‍ വിജിലന്‍സ് സംഘം പരിശോധനയ്‌ക്കെത്തി. വൈറ്റില സോണല്‍ ഓഫീസില്‍ ഗസറ്റഡ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്. ബുധനാഴ്ച് സ്വപ്നയുടെ തൃശ്ശൂര്‍ മണ്ണുത്തി പൊള്ളന്നൂരിലെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. സമീപകാലത്ത് സ്വപ്ന അനുവദിച്ച കെട്ടിട നിര്‍മാണ പെര്‍മിറ്റുകളുടെ പൂര്‍ണ്ണവിവരം ശേഖരിക്കുകയാണ് വിജിലന്‍സ് സംഘത്തിന്റെ ലക്ഷ്യം. അഴിമതിക്കാരുടെ പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് സ്വപ്നയെന്നാണ് വിജിലന്‍സ് എസ്.പി. വ്യക്തമാക്കിയത്. ഏറെക്കാലമായി ഇവര്‍ വിജിലന്‍സ് നിരീക്ഷണത്തിലായിരുന്നു. ഓപ്പറേഷന്‍ സ്പോട്ട് ട്രാപ്പിന്റെ ഭാഗമായി എറണാകുളം മധ്യമേഖല വിജിലന്‍സ് യൂണിറ്റ് ഒരുക്കിയ കെണിയിലാണ് സ്വപ്ന കുടുങ്ങിയത്. കെട്ടിടത്തിന്റെ പെര്‍മിറ്റ് അനുവദിക്കുന്നതിന് ആദ്യം 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട സ്വപ്ന പരാതിക്കാരന്റെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് 15,000 രൂപയാക്കി കുറച്ചു. ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ വൈറ്റില വൈലോപ്പിള്ളി റോഡിലെ പൊന്നുരുന്നി അമ്പലത്തിനു സമീപം, സ്വന്തം കാറില്‍ പണം വാങ്ങുന്നതിനായി എത്തിയപ്പോഴാണ് സ്വപ്നയെ…

    Read More »
  • Breaking News

    ‘ചുമതല ഏറ്റെടുത്തതിനു ശേഷം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വിലക്ക്’; സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി കലാമണ്ഡലം ചാന്‍സലര്‍ മല്ലിക സാരാഭായ്; ആശമാരുടെ വിഷയത്തില്‍ കൂടുതല്‍ പ്രതികരണം സാധ്യമല്ലെന്നും നര്‍ത്തകി; ‘സര്‍വകലാശാലയുടെ ചാന്‍സലര്‍ ആകുകയെന്നാല്‍ പരിമിതമായ സംസാരം എന്നാണര്‍ഥം’

    തൃശൂര്‍: ചുമതല ഏറ്റെടുത്തതിനുശേഷം തന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങുവീണെന്നു കലാമണ്ഡലം ചാന്‍സലറും നര്‍ത്തകിയുമായ മല്ലിക സാരാഭായ്. ‘ഒരു സര്‍വകലാശാലയുടെ ചാന്‍സലര്‍ ആകുക എന്നതിന്റെ അര്‍ത്ഥം ഇന്ന് എനിക്ക് ആദ്യമായി അനുഭവപ്പെട്ടു. പരിമിതമായ സംസാരം’ എന്നായിരുന്നു മല്ലികയുടെ ഫേസ്ബുക്ക് കുറിപ്പ്. ആശവര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ടാണു മല്ലികയുടെ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്. ‘എനിക്കു ശമ്പളം തന്ന് ഉപയോഗിക്കു’യാണ് എന്നും അവര്‍ പറയുന്നു. എഴുത്തുകാരി സാറാ ജോസഫിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ആശ വര്‍ക്കര്‍മാര്‍ക്ക് ക്രൗഡ് ഫണ്ടിംഗിലൂടെ 1000 രൂപവീതം നല്‍കുമെന്നു പ്രഖ്യാപിച്ചിരുന്നു. ഈ പരിപാടിയിലേക്കു മല്ലികയ്ക്കും ക്ഷണം ലഭിച്ചിരുന്നു. ‘പ്രതിഫലം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആശവര്‍ക്കര്‍മാരുടെ പ്രതിഷേധം തൃശൂരില്‍ നടക്കുകയാണ്. ഇവര്‍ എല്ലായിടത്തും വളരെ പ്രധാനപ്പെട്ട ജോലിയാണു ചെയ്യുന്നത്. എനിക്കു ശമ്പളമുണ്ട്. എന്നെ ഉപയോഗിക്കുന്നുമുണ്ട്’ എന്നും അവര്‍ പറഞ്ഞു. ‘എന്നോടു പലരും അഭിപ്രായങ്ങള്‍ ചോദിക്കാറുണ്ട്. എന്റേതായ നിലയില്‍ മറുപടി നല്‍കാറുമുണ്ട്. അതാണ് എന്റെ ജീവിതത്തിലുടനീളം ചെയ്തത്. കൂടുതല്‍ പറയാന്‍ എനിക്ക് സാധിക്കില്ല. ഞാന്‍ ഞാനല്ലാതിരിക്കാന്‍ എന്തു…

    Read More »
  • Breaking News

    ‘അയാളെ നിയന്ത്രിക്കാന്‍ ആര്‍ക്കുമാകില്ല, ജീവിക്കുന്നത് വേറേതോ ലോകത്ത്’; ബാബാ രാംദേവിന്റെ ‘സര്‍ബത്ത് ജിഹാദ്’ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി വീണ്ടും കോടതി; കോടതിയലക്ഷ്യ നോട്ടീസ് നല്‍കുമെന്നും ജസ്റ്റിസ് അമിത് ബന്‍സാല്‍

    ന്യൂഡല്‍ഹി: ‘സര്‍ബത്ത് ജിഹാദ്’ കേസില്‍ ബാബാ രാംദേവിനെക്കൊണ്ടു ഡല്‍ഹി ഹൈക്കോടതിക്കും തലവേദന! അയാളെ നിയന്ത്രിക്കാന്‍ ആരെക്കൊണ്ടും കഴിയില്ലെന്നും, സ്വന്തമായ ഏതോ ലോകത്താണു ജീവിക്കുന്നതെന്നുമായിരുന്നു കോടതിയുടെ പരാമര്‍ശം. റൂഹ് അഫ്‌സയെന്നു പേരുള്ള സര്‍ബത്ത് ഉത്പന്നം ‘സര്‍ബത്ത് ജിഹാദാ’ണെന്ന പരാമര്‍ശത്തിനെതിരേ നേരത്തേ കോടതി രൂക്ഷമായ പരാമര്‍ശങങളാണു നടത്തിയത്. താന്‍ ഏതെങ്കിലും ബ്രാന്‍ഡിനെയോ സമുദായത്തെയോ പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ലെന്നാണ് രാംദേവ് വാദിച്ചത്. പതഞ്ജലിയോ താനോ ഏതെങ്കിലും സമുദായത്തിന് എതിരല്ലെന്നും രാംദേവ് പറഞ്ഞു. ഇക്കാര്യങ്ങള്‍ സത്യവാങ്മൂലമാക്കി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കോടതി കേസ് മേയ് ഒന്നിലേക്ക് മാറ്റിയിരുന്നു. ഇതു പരിഗണിച്ചാണ് വിശദീകരണം കോടതിയലക്ഷ്യമാണെന്നു കോടതി കണ്ടെത്തിയത്. ഇതിനൊപ്പമാണ് ‘അയാള്‍ മറ്റേതോ ലോകത്താ’ണെന്ന പരാമര്‍ശവും വന്നത്. കഴിഞ്ഞ തവണത്തെ ഉത്തരവ് അനുസരിച്ച് രാംദേവ് നല്‍കിയ അഫിഡാവിറ്റും വീഡിയോയും ഒറ്റനോട്ടത്തില്‍തന്നെ കോടതിയലക്ഷ്യമാണെന്നു കണ്ടെത്തിയെന്നും ഉടന്‍ നോട്ടീസ് നല്‍കുമെന്നും ജഡ്ജി പറഞ്ഞു. ഏപ്രില്‍ 22നു നടത്തിയ ഉത്തരവിനുശേഷവും രാംദേവ് സമാന പരാമര്‍ശം ആവര്‍ത്തിക്കുന്ന വീഡിയോ നിര്‍മിച്ചെന്ന് ജസ്റ്റിസ് അമിത് ബന്‍സാല്‍ പറഞ്ഞു. രാംദേവിനായി വാദിച്ച…

    Read More »
  • Breaking News

    ഓസ്‌ട്രേലിയന്‍ തെരഞ്ഞെടുപ്പില്‍ മലയാളിക്ക് അഭിമാനമാകാന്‍ ഹന്ന; പ്രധാനമന്ത്രിക്കെതിരേ മത്സരിക്കുന്നത് പത്തനംതിട്ട സ്വദേശികളായ ദമ്പതികളുടെ കൊച്ചുമകള്‍; ഗ്രീന്‍പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തില്‍; 29-ാം വയസില്‍ ലോകം ഉറ്റുനോക്കുന്ന നേതാവ്

    മെല്‍ബണ്‍: ശനിയാഴ്ച നടക്കുന്ന ഓസ്‌ട്രേലിയന്‍ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ മലയാളികള്‍ക്കും അഭിമാനിക്കാം. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിക്കെതിരെ മത്സരിക്കുന്നത് കേരളത്തില്‍ വേരുകളുള്ള ഹന്ന തോമസാണ്. പത്തനംതിട്ട തിരുവല്ല സ്വദേശികളായ കെ.തോമസിന്റെയും വിജയമ്മ തോമസിന്റെയും കൊച്ചുമകളായ ഹന്ന തകര്‍പ്പന്‍ വിജയം നേടുമെന്ന ഉറച്ച പ്രതീക്ഷയിലാണ് നാട്. മലേഷ്യന്‍ മുന്‍ അറ്റോണി ജനറല്‍ ടോണി തോമസിന്റെ മകളായ ഹന്നാ തോമസ് മലേഷ്യയിലാണ് ജനിച്ചു വളര്‍ന്നത്. 2009ല്‍ വിദ്യാര്‍ഥി വിസയില്‍ ഓസ്‌ട്രേലിയയിലെത്തി. പതിയെ ഗ്രീന്‍ പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലേക്കും. വിദേശത്താണെങ്കിലും വീഡിയോ കോളിലൂടെ നാട്ടിലെ ബന്ധുക്കളുമായി ബന്ധം ഊട്ടിയുറപ്പിക്കുന്ന ആളാണ് ഹന്നയെന്ന് ബന്ധുക്കള്‍ ഓര്‍ക്കുന്നു. കാലാവസ്ഥ മാറ്റം, ജീവിതച്ചെലവിലെ വര്‍ധന, പാര്‍പ്പിടം, പഠനം തുടങ്ങി ചെറുപ്പക്കാരെ ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ മുന്നോട്ടുവെച്ചാണ് ഗ്രീന്‍സ് പാര്‍ട്ടിക്ക് വേണ്ടി ഹന്ന മത്സരിക്കുന്നത്. രണ്ടാമതും അധികാരത്തിലെത്താന്‍ ശ്രമിക്കുന്ന ലേബര്‍ പാര്‍ട്ടിക്കാരനായ പ്രധാനമന്ത്രി അന്റോണി ആല്‍ബനീസിന് ഹന്ന കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് കുടുംബാംഗങ്ങള്‍. ഗ്രെയ്ന്‍ഡ്ലറില്‍ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി കൂടിയാണ് 29കാരി ഹന്ന. 1.8…

    Read More »
  • Breaking News

    എസ്എഫ്‌ഐഒ സമര്‍പ്പിച്ചത് കാല്‍ലക്ഷത്തിലേറെ രേഖകള്‍; പകര്‍പ്പെടുക്കാന്‍ ഇഡി കാത്തിരിക്കേണ്ടിവരും; ഫോട്ടോ സ്റ്റാറ്റ് മെഷീനും ജീവനക്കാരും എത്തിക്കാമെന്ന് അറിയിച്ചിട്ടും വഴങ്ങാതെ കോടതി; ഹൈക്കോടതിയെ നേരിട്ടു സമീപിച്ചേക്കും

    കൊച്ചി: സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ ഇഡി രേഖകള്‍ക്കായി കാത്തിരിക്കണമെന്ന് വിചാരണക്കോടതി. മുഖ്യമന്ത്രിയുടെ മകളുടെ മൊഴിപ്പകര്‍പ്പും രേഖകളും ഉടന്‍ നല്‍കില്ല. എസ്എഫ്ഐഒ കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചത് കാല്‍ലക്ഷത്തിലേറെ രേഖകളാണെന്നും പകര്‍പ്പെടുക്കാന്‍ വേണ്ട സൗകര്യമില്ലെന്നും കോടതി അറിയിച്ചു. ഫൊട്ടോസ്റ്റാറ്റ് മെഷീനും ജീവനക്കാരെയും എത്തിക്കാമെന്ന് ഇഡി അറിയിച്ചപ്പോള്‍ അങ്ങനെ അനുവദിക്കാന്‍ അധികാരമില്ലെന്ന് വിചാരണക്കോടതി വ്യക്തമാക്കി. എസ്എഫ്ഐഒയില്‍ നിന്നു നേരിട്ട് റിപ്പോര്‍ട്ട് വാങ്ങുന്നതിന് ഹൈക്കോടതി ഉത്തരവില്‍ വിലക്കുണ്ട്. ഇഡി ഹൈക്കോടതിയെ നേരില്‍ സമീപിക്കാനാണ് നീക്കം. അതേസമയം, കരിമണല്‍ കച്ചവടത്തിനു നിയമവിരുദ്ധ സഹായം ഉറപ്പാക്കാന്‍ സിഎംആര്‍എല്‍ കമ്പനി വന്‍തുക ചെലവഴിച്ചെന്ന കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ കുറ്റസമ്മതം നടത്തിയെന്ന് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) സമര്‍പ്പിച്ച പ്രോസിക്യൂഷന്‍ കംപ്ലെയ്ന്റില്‍ പരാമര്‍ശം. സിഎംആര്‍എലിന് വീണയുടെ കമ്പനിയായ എക്‌സാലോജിക് സൊലൂഷന്‍സ് ഒരു സേവനവും നല്‍കിയിട്ടില്ലെന്നു സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടിലുള്ളത്. സേവനം നല്‍കിയില്ലെന്നു വീണ, സിഎംആര്‍എല്‍ ഐടി മേധാവി, എക്‌സാലോജിക് ജീവനക്കാര്‍ എന്നിവരുടെ മൊഴിയിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വീണയുടെ കമ്പനിയെ സോഫ്റ്റ്വെയര്‍ സേവനത്തിനായി…

    Read More »
  • Breaking News

    സര്‍വീസ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ആര്‍എസ്എസ് പോലീസ് കൂട്ടായ്മ; റിസോര്‍ട്ടില്‍ ഒത്തു ചേര്‍ന്നത് 18 പേര്‍; ജയില്‍ ജീവനക്കാര്‍ക്ക് എതിരേ കടുത്ത നടപടി ഒഴിവാക്കാന്‍ ബിജെപി നേതാവിന്റെ ഇടപെടല്‍; വിവരം പുറത്തുവന്നത് ചിത്രം പുറത്തുവന്നപ്പോള്‍

    കുമരകം: സര്‍വീസ് ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി ജയില്‍ വകുപ്പിലെ ആര്‍.എസ്.എസ് അനുകൂല ഉദ്യോഗസ്ഥരുടെ കൂട്ടായ്മ. കുമരകത്തെ റിസോര്‍ട്ടില്‍ 18 പേര്‍ ഒത്തുചേര്‍ന്നത് പുറത്തറിഞ്ഞത് ഈ കൂട്ടായ്മ വളരുമെന്ന അടിക്കുറിപ്പോടെ ഫോട്ടോ പങ്കുവെച്ചപ്പോള്‍. നിയമലംഘനം വ്യക്തമായിട്ടും സ്വാഭാവിക സ്ഥലംമാറ്റത്തില്‍ നടപടി ഒതുക്കി ജയില്‍ വകുപ്പ്. കടുത്ത നടപടി ഒഴിവാക്കാന്‍ ബി.ജെ.പി നേതാവ് ഇടപെട്ടെന്നും ആരോപണമുണ്ട്. സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ ജോലി ചെയ്യുന്ന 18 ഉദ്യോഗസ്ഥരാണ്  കുമരകത്തെ റിസോര്‍ട്ടില്‍ യോഗം ചേര്‍ന്നത്. ഒരേമനസുള്ള ഞങ്ങളുടെ കൂട്ടായ്മക്ക് തുടക്കമായിരിക്കുന്നു, ഇനി വളര്‍ന്നുകൊണ്ടേയിരിക്കും– എന്ന അടിക്കുറിപ്പോടെ ഗ്രൂപ്പ് ഫോട്ടോ പങ്കുവച്ചതോടെയാണ്   ജനുവരി 17ന് രാത്രിയില്‍ നടന്ന കൂട്ടായ്മയുടെ കാര്യം ജയില്‍ വകുപ്പ് അറിയുന്നത് . അതും യോഗം കഴിഞ്ഞ്  മാസങ്ങള്‍ക്കുശേഷം.. കൂട്ടായ്മയില്‍ പങ്കെടുത്ത ചിലര്‍ ഫോട്ടോ വാട്സാപ് സ്റ്റാറ്റസുമാക്കി.  തുടര്‍ന്ന്  ഇന്‍റലിജന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പങ്കെടുത്തവരെല്ലാം ആര്‍.എസ്.എസ് അനുഭാവികളാണെന്ന് കണ്ടെത്തിയത്. ഉദ്യോഗസ്ഥരെയും തടവുകാരെയും ഏകോപിപ്പിക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്നും ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ട്. രാഷ്ട്രീയ കൂട്ടായ്മ പാടില്ലെന്ന സര്‍വീസ് ചട്ടലംഘനത്തിനൊപ്പം…

    Read More »
Back to top button
error: