Breaking NewsLead NewsLIFENEWSNewsthen SpecialWorld

ഓസ്‌ട്രേലിയന്‍ തെരഞ്ഞെടുപ്പില്‍ മലയാളിക്ക് അഭിമാനമാകാന്‍ ഹന്ന; പ്രധാനമന്ത്രിക്കെതിരേ മത്സരിക്കുന്നത് പത്തനംതിട്ട സ്വദേശികളായ ദമ്പതികളുടെ കൊച്ചുമകള്‍; ഗ്രീന്‍പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തില്‍; 29-ാം വയസില്‍ ലോകം ഉറ്റുനോക്കുന്ന നേതാവ്

മെല്‍ബണ്‍: ശനിയാഴ്ച നടക്കുന്ന ഓസ്‌ട്രേലിയന്‍ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ മലയാളികള്‍ക്കും അഭിമാനിക്കാം. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിക്കെതിരെ മത്സരിക്കുന്നത് കേരളത്തില്‍ വേരുകളുള്ള ഹന്ന തോമസാണ്. പത്തനംതിട്ട തിരുവല്ല സ്വദേശികളായ കെ.തോമസിന്റെയും വിജയമ്മ തോമസിന്റെയും കൊച്ചുമകളായ ഹന്ന തകര്‍പ്പന്‍ വിജയം നേടുമെന്ന ഉറച്ച പ്രതീക്ഷയിലാണ് നാട്.

മലേഷ്യന്‍ മുന്‍ അറ്റോണി ജനറല്‍ ടോണി തോമസിന്റെ മകളായ ഹന്നാ തോമസ് മലേഷ്യയിലാണ് ജനിച്ചു വളര്‍ന്നത്. 2009ല്‍ വിദ്യാര്‍ഥി വിസയില്‍ ഓസ്‌ട്രേലിയയിലെത്തി. പതിയെ ഗ്രീന്‍ പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലേക്കും. വിദേശത്താണെങ്കിലും വീഡിയോ കോളിലൂടെ നാട്ടിലെ ബന്ധുക്കളുമായി ബന്ധം ഊട്ടിയുറപ്പിക്കുന്ന ആളാണ് ഹന്നയെന്ന് ബന്ധുക്കള്‍ ഓര്‍ക്കുന്നു.

Signature-ad

കാലാവസ്ഥ മാറ്റം, ജീവിതച്ചെലവിലെ വര്‍ധന, പാര്‍പ്പിടം, പഠനം തുടങ്ങി ചെറുപ്പക്കാരെ ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ മുന്നോട്ടുവെച്ചാണ് ഗ്രീന്‍സ് പാര്‍ട്ടിക്ക് വേണ്ടി ഹന്ന മത്സരിക്കുന്നത്. രണ്ടാമതും അധികാരത്തിലെത്താന്‍ ശ്രമിക്കുന്ന ലേബര്‍ പാര്‍ട്ടിക്കാരനായ പ്രധാനമന്ത്രി അന്റോണി ആല്‍ബനീസിന് ഹന്ന കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് കുടുംബാംഗങ്ങള്‍.

ഗ്രെയ്ന്‍ഡ്ലറില്‍ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി കൂടിയാണ് 29കാരി ഹന്ന. 1.8 കോടിയോളമുള്ള വോട്ടര്‍മാര്‍ വിധിയെഴുതുമ്പോള്‍ ഹന്ന അഭിമാനകരമായ വിജയം കൊയ്യുമെന്ന ഉറപ്പിലാണ് നാട്ടുകാര്‍.

 

Back to top button
error: