Month: May 2025
-
Crime
പെണ്‍കുട്ടിയുടെ നിലവിളിയില്‍ പ്രതികള്‍ ഓടി രക്ഷപ്പെട്ടു; 16 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ; പിന്നിലൂടെ പമ്മിയെത്തി കടന്നുപിടിച്ചു; സിസി ടിവി ദൃശ്യങ്ങള്‍ നിര്‍ണായകമായി
കോഴിക്കോട്: കഴിഞ്ഞ ദിവസം രാത്രിയാണ് കോഴിക്കോട് നടുക്കിയ സംഭവം അരങേറിയത്. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിയെ രണ്ടു ഇതര സംസ്ഥാന തൊഴിലാളികള്‍ ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ വരെ പുറത്തുവന്നിട്ടുണ്ട്. കേസില്‍ നിര്‍ണായകമായതും ആ ദൃശ്യങ്ങള്‍ തന്നെയായിരുന്നു. ഇപ്പോഴിതാ, കേസിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുകയാണ്. ചാലപ്പുറത്ത് പതിനാറ് വയസ്സുള്ള പെണ്‍കുട്ടിയെ അന്യസംസ്ഥാന തൊഴിലാളികള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ ബിഹാര്‍ സ്വദേശികളായ ഫൈസല്‍ അന്‍വര്‍ (36), ഇമാന്‍ അലി (18) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ട്യൂഷന്‍ കഴിഞ്ഞ് പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങവേ ആയിരിന്നു സംഭവം നടന്നത്. പിന്നിലൂടെ പമ്മിയെത്തി പെണ്‍കുട്ടിയെ കടന്നു പിടിച്ച് പ്രതികള്‍ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ കരഞ്ഞ് നിലവിളിക്കുകയും പ്രതികള്‍ അവിടെ നിന്നും രക്ഷപ്പെടുകയും ചെയ്തു. ഇതോടെ ഭയന്ന് നിലവിളിച്ച് കുട്ടി അവിടെ നിന്ന് ഓടി. വീടിന് സമീപത്ത് വെച്ചാണ് ക്രൂരത അരങേറിയത്. നഗരമധ്യത്തിലാണ് 15 വയസ്സുകാരിക്കെതിരെ അതിക്രമം നടന്നിരിക്കുന്നത്.…
Read More » -
Crime
ലുക്ക് ഔട്ട് നോട്ടീസ് ഒട്ടിച്ചതോടെ മാതാപിതാക്കള്‍ പരിഭ്രാന്തരായി; സുകാന്തിനെ വിട്ട് പോലീസിന് മുന്നില്‍ ഹാജരായി; കീഴടങ്ങല്‍ അടുത്ത ബന്ധുക്കളും കൈവിട്ടതോടെ?
തൃശൂര്‍: തിരുവനന്തപുരത്ത് ഐ ബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി സുകാന്തിന്റെ അച്ഛനെയും അമ്മയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്. സുകാന്തിനെ ഇനിയും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് പൊലീസിന്റെ നീക്കം. കേസില്‍ അച്ഛനും അമ്മയും പ്രതികളല്ലെന്നും ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെന്നുമാണ് വിവരം. ചാവക്കാട് സ്റ്റേഷനില്‍ ഹാജരായപ്പോളാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതി സുകാന്തിനൊപ്പം ഇവര്‍ ഒളിവിലായിരുന്നു. ഇന്നലെയാണ് ഇരുവരും സ്റ്റേഷനില്‍ ഹാജരായത്. ഏത് സാഹചര്യത്തിലാണ് ഇവര്‍ കീഴടങ്ങിയതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഉത്തരേന്ത്യയിലെ ബന്ധുക്കളിലേക്ക് അടക്കം പോലീസ് അന്വേഷണം നീങ്ങിയിരുന്നു. ഇതിനിടെയാണ് അച്ഛനും അമ്മയും പോലീസിന് മുന്നിലെത്തുന്നത്. ഏതായാലും നിര്‍ണ്ണായക വിവരങ്ങള്‍ ഇയാളില്‍ നിന്നും കിട്ടുമെന്ന പ്രതീക്ഷയിലാണ് പോലീസ്. സുകാന്ത് സുരേഷിന്റെ എടപ്പാളിലെ വീട്ടില്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പതിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ പേട്ട എസ്ഐ ബാലുവിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് ഗ്രാമപ്പഞ്ചായത്തംഗം ഇ. എസ്. സുകുമാരന്റെ സാന്നിധ്യത്തില്‍ നോട്ടീസ് പതിച്ചത്. ചിത്രത്തില്‍ കാണുന്ന ആള്‍ പേട്ട സ്റ്റേഷനിലെ 396/2025 നമ്പര്‍ കേസിലെ പ്രതിയാണ്. ടിയാനെക്കുറിച്ച് വിവരംലഭിക്കുന്നവര്‍…
Read More » -
Breaking News
തീകൊണ്ടു കളിക്കുന്ന സൈന്യത്തലവന്‍മാര്‍; വിഷലിപ്ത നിലപാടില്‍ ഛിന്നഭിന്നമായ രാജ്യം; പഹല്‍ഗാം ലക്ഷ്യമിടുന്നത് പാക് അധികാര കസേരകള്‍? ജനറല്‍ അയൂബ് ഖാന്‍ മുതല്‍ അസിം മുനീര്‍വരെ; മതവും വെറുപ്പും കൂട്ടിയിണക്കി തകര്‍ത്തത് സ്വന്തം ജനങ്ങളെ; ആവര്‍ത്തിക്കുന്നത് ചരിത്രം
ന്യൂഡല്‍ഹി: പേരിനു ജനാധിപത്യം നിലനില്‍ക്കുന്ന പാകിസ്താനെ ഛിന്നഭിന്നമാക്കി നിലനിര്‍ത്തുന്നതില്‍ പാക്‌സൈനിക മേധാവികളുടെ പങ്ക് വളരെ വലുതാണ്. ഏറ്റവുമൊടുവില്‍ പാകിസ്താന്‍ സൈനിക ജനറല്‍ അസിം മുനീര്‍ നടത്തിയ ഇന്ത്യ വിരുദ്ധ പ്രസംഗമാണ് പഹല്‍ഗാം ആക്രമണത്തിലേക്കു നയിച്ചതെന്നും വിദഗ്ധര്‍. എപ്പോഴൊക്കെ പാക് സൈന്യം ഇന്ത്യ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ടോ അപ്പോഴൊക്കെ അതിന്റെ കെടുതികള്‍ അനുഭവിച്ചിരുന്നത് ആ രാജ്യത്തെ സാധാരണക്കാരായ ജനങ്ങളാണ്. ഭീകര വാദത്തിനും സാമ്പത്തിക ഞെരുക്കങ്ങള്‍ക്കും രാജ്യത്തെ അട്ടിമറിച്ച് എന്നും നിര്‍ണായക സ്ഥാനത്തു നില്‍ക്കാനുമുള്ള സൈനിക മേധാവികളുടെ ശ്രമങ്ങളും ഇതാദ്യമല്ല പാകിസ്താനെ തകര്‍ത്തു കളഞ്ഞിട്ടുള്ളത്. ഇന്ത്യയുമായി എന്നൊക്കെ പ്രശ്‌നങ്ങളുണ്ടായോ, അപ്പോഴൊക്കെ ജനാധിപത്യ സമൂഹവും പാകിസ്താനിലെ പൊതു സമൂഹവും ആവശ്യപ്പെട്ടിരുന്നത് ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നാണ്. എന്നാല്‍, അതിമോഹികളായ സൈനിക ജനറല്‍മാര്‍ അതിനെയെല്ലാം അട്ടിമറിച്ചിട്ടുമുണ്ട്. 1965ല്‍ ഇന്ത്യയുമായുള്ള യുദ്ധത്തിന്റെ കാരണക്കാരന്‍ യഥാര്‍ഥത്തില്‍ ജനറല്‍ അയൂബ് ഖാന്‍ ആണ്. അദ്ദേഹത്തിന്റെ പിന്‍ഗാമി ജനറല്‍ യഹ്യ ഖാനും 1971ലെ യുദ്ധത്തിലേക്കും പാക് സൈന്യത്തിന്റെ ദയനീയ പരാജയത്തിലേക്കും നയിച്ചു. പിന്നാലെ ജനറല്‍ സിയ…
Read More » -
Breaking News
ഭീകരരുടെ പരിശീലനക്കളരി; റഷ്യയും ബംഗ്ലാദേശുംകടന്ന് യൂറോപ്പ് വരെ നീളുന്ന കണ്ണി; ഹൈ-ടെക് തന്ത്രങ്ങള്‍ നല്‍കാന്‍ സൈനിക മേധാവികള്‍; അഞ്ചിലേറെ സജീവ ട്രെയിനിംഗ് ക്യാമ്പുകള്‍; ഭീകര നേതാക്കള്‍ക്ക് കമാന്‍ഡോ സംരക്ഷണം; പാകിസ്താന്‍ ലോകത്തെ ഏറ്റവും അപകടകരമായ രാജ്യമാകുന്നത് ഇങ്ങനെയൊക്കെ
ന്യൂഡല്‍ഹി: പഹല്‍ഗാം തീവ്രവാദ ആക്രമണത്തിനു പിന്നാലെ ഒരിക്കല്‍കൂടി ലോകത്തിന്റെ വിമര്‍ശനങ്ങളിലേക്കു വന്ന് പാകിസ്താനിലെ ‘ടെറര്‍ നെറ്റ് വര്‍ക്ക്’. കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഇന്റലിജന്‍സാണ് കശ്മീരും റഷ്യയും ബംഗ്ലാദേശും പിന്നിട്ട് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുവരെ നീളുന്ന ഭീകരരുടെ കണ്ണികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. ലോകത്തെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടികയിലാണു പാകിസ്താനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പഞ്ചാബ്, ഖൈബര്‍ പക്തുണ്‍ക്വ, വസീറിസ്താന്‍, പാക് അധിനിവേശ കശ്മീര്‍ എന്നിങ്ങനെ രാജ്യത്തുടനീളമുള്ള ഭീകര ട്രെയിനിംഗ് ക്യാമ്പകളുടെ പട്ടികയും ഇന്ത്യന്‍ സൈന്യത്തിന്റെ കൈയിലുണ്ട്. ലക്ഷറെ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍, അതീവ അപകടകാരികളായ ഐസിസ്-ഖൊറാസാന്‍ എന്നിവരുടെ ക്യാമ്പുകളില്‍ പരിശീലനത്തിനു നേതൃത്വം നല്‍കുന്നത് പാക് സൈന്യത്തില്‍ തന്ത്രപ്രധാന പങ്കുവഹിച്ചിട്ടുള്ള ഉന്നത ഉദ്യോഗസ്ഥരാണ്. സൈന്യമെന്ന നിലയില്‍ വികസിക്കാന്‍ ഭീകരരെ പ്രാപ്തരാക്കുന്നതും ഇവരാണ്. ആണവശക്തിയുള്ള രാജ്യമെന്ന നിലയിലും പാകിസ്താന് ഭീകരര്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ട്. പാകിസ്താന്‍ ഭീകരവാദികള്‍ക്കു പണം നല്‍കേണ്ടിവന്നിട്ടുണ്ടെന്നു പ്രതിരോധ മന്ത്രി ഖ്വാജ ആസിഫും കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. ഇതോടെയാണ് ആഗോള ഭീകരതയ്ക്കു പാകിസ്താന്‍ നല്‍കുന്ന…
Read More » -
Crime
രാത്രി ഉറങ്ങാന്‍ കിടന്നു; രാവിലെ എഴുനേറ്റില്ല; പത്തനംതിട്ടയിലെ ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
പത്തനംതിട്ട: ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. പത്തനംതിട്ട ഏനാത്താണ് സംഭവം. ഏനാത്ത് സ്വദേശി വിജീഷ് എന്നയാളുടെ ഭാര്യ ലിനുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉറങ്ങാന്‍ കിടന്ന ലിനു രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം ഇപ്പോള്‍ പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്കായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.സ്ഥലത്ത് പോലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
Read More » -
Crime
കോഴിക്കോട് നഗരത്തില്‍ കത്തി ചൂണ്ടി കവര്‍ച്ച; മുഖ്യപ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍
കോഴിക്കോട്: നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തി യാത്രക്കാരെ കത്തികാണിച്ച് പിടിച്ചുപറിച്ച സംഘത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. ചക്കുകടവ് സ്വദേശി മുഹമ്മദ് ഷംസീറിനെ (21) കസബ പോലീസും ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ടി.കെ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടുകയായിരുന്നു. ഈ മാസം 27, 28 തീയതികളിലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടക്കുന്നത്. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന് സമീപം ബൈക്ക് യാത്രക്കാരനായ ബേപ്പൂര്‍ സ്വദേശിയെയും കോട്ടപ്പറമ്പ് ഹോസ്പിറ്റലിന് മുന്‍വശം പാളയം സ്വദേശിയായ ടൂറിസ്റ്റ് ബസ് ഡ്രൈവറെയും ഷംസീര്‍ അടങ്ങിയ സംഘം കത്തികാണിച്ച് കുത്തുമെന്ന് ഭീഷണിപ്പെടുത്തി കയ്യിലുള്ള മൊബൈല്‍ ഫോണും പണവും പിടിച്ചു പറിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച കസബ പോലീസ് മുഖ്യപ്രതിയെയും അയാള്‍ ഉപയോഗിച്ചിരുന്ന വാഹനവും തിരിച്ചറിയുകയും ഇയാളുടെ വീടിനടുത്ത് ചാമുണ്ഡി വളപ്പില്‍ കവര്‍ച്ചക്ക് ഉപയോഗിച്ച സ്‌കൂട്ടറും കത്തിയും പിടിച്ചുപറിച്ച മൊബൈല്‍ ഫോണും അടക്കം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കോഴിക്കോട് സിറ്റിയില്‍ കസബ, ഫറോക്ക്, ബേപ്പൂര്‍, പന്നിയങ്കര എന്നീ സ്റ്റേഷനുകളിലായി നിരവധി മോഷണ, കവര്‍ച്ച, ലഹരി കേസുകളില്‍…
Read More » -
Crime
കെട്ടിട പെര്‍മിറ്റിന് 15,000 രൂപ കൈക്കൂലി, കൊച്ചി കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍; അഴിമതിയുടെ കൂത്തരങ്ങായി കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസുകള്‍; കൈക്കൂലിക്കേസില്‍ അകത്താകുന്ന എട്ടാമത്തെ ഉദ്യോഗസ്ഥ
കൊച്ചി: എന്‍ജിനിയറിങ് കണ്‍സള്‍ട്ടന്‍സി സ്ഥാപന ഉടമയില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്‍പ്പറേഷനിലെ ബില്‍ഡിങ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍. ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ്പിന്റെ ഭാഗമായി എറണാകുളം മധ്യമേഖല വിജിലന്‍സ് യൂണിറ്റ് ഒരുക്കിയ കെണിയില്‍ കോര്‍പ്പറേഷന്‍ വൈറ്റില സോണല്‍ ഓഫീസിലെ ബില്‍ഡിങ് സെക്ഷന്‍ ഓവര്‍സിയറായ തൃശ്ശൂര്‍ മണ്ണുത്തി പൊള്ളന്നൂര്‍ സ്വദേശിനി സ്വപ്നയാണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം 5-ന് വൈറ്റില വൈലോപ്പിള്ളി റോഡിലെ പൊന്നുരുന്നി അമ്പലത്തിനു സമീപം സ്വന്തം കാറില്‍ ഇവര്‍ പണം വാങ്ങാന്‍ എത്തിയപ്പോഴാണ് വിജിലന്‍സ് സംഘം കാര്‍ വളഞ്ഞ് പിടികൂടിയത്. ജനുവരിയില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനായി പരാതിക്കാരന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നുവെന്ന് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ എസ്പി എസ്. ശശിധരന്‍ പറഞ്ഞു. സാധുവായ കാരണമില്ലാതെ സ്വപ്ന അപേക്ഷ തടഞ്ഞുവെച്ചെന്നാണ് ആരോപണം. അപേക്ഷയ്ക്കായി വീണ്ടും സമീപിപിച്ചപ്പോള്‍ ഫയല്‍ നീക്കത്തിന് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് പാരിക്കാരന്‍ സമീപിക്കുകയായിരുന്നുവെന്നും എസ്പി പറഞ്ഞു. വിഎസിബിയുടെ നിര്‍ദ്ദേശപ്രകാരം കെമിക്കല്‍ മാര്‍ക്കറുകള്‍ പുരട്ടിയ കറന്‍സി നോട്ടുകള്‍ ഉപയോഗിച്ച് കൈക്കൂലി…
Read More » -
Crime
ഇസ്രയേല്‍കാരിയായ ഭാര്യയെ കൊന്നു, സ്വയം കുത്തി മരിക്കാനും ശ്രമം; കേസ് തെളിയിക്കാനായില്ല, പ്രതിയെ വെറുതേവിട്ടു
കൊല്ലം: ഇസ്രയേല്‍ വംശജയായ ഭാര്യ സത്വയെ (35) കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഖത്തല സ്വദേശി കൃഷ്ണചന്ദ്രനെ (76) വെറുതേവിട്ടു. അഡീഷണല്‍ ജില്ലാ ജഡ്ജി എസ്. സുബാഷാണ് വിധി പറഞ്ഞത്. ഇവര്‍ മുഖത്തല കോടാലിമുക്കിലെ ബന്ധുവീട്ടില്‍ താമസിക്കുമ്പോള്‍ 2023 നവംബര്‍ 30-നാണ് കേസിനാസ്പദമായ സംഭവം. സത്വ വിദേശത്തുനിന്ന് യോഗ പഠിക്കുന്നതിനായി ഋഷികേശിലെത്തിയപ്പോഴാണ് വിമുക്തഭടനായ കൃഷ്ണചന്ദ്രനെ പരിചയപ്പെട്ടത്. ആദ്യ വിവാഹബന്ധം വേര്‍പെടുത്തി സന്ന്യസിക്കാനായി എത്തിയ കൃഷ്ണചന്ദ്രന്‍ യോഗ പഠിപ്പിക്കുന്നുണ്ടായിരുന്നു. ഈ സ്ഥാപനത്തില്‍ സത്വ പഠിക്കാനെത്തി. 15 വര്‍ഷം ഋഷികേശില്‍ ഇവര്‍ ഒന്നിച്ച് താമസിച്ചു. ഇസ്രയേലിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും സത്വ തയ്യാറായില്ല. തുടര്‍ന്ന് ഇരുവരും വിവാഹം കഴിച്ചു. 2022-ല്‍ കൃഷ്ണചന്ദ്രന് സോറിയാസിസ് പിടിപെട്ടതിനെത്തുടര്‍ന്ന് ഇവര്‍ മുഖത്തല കോടാലിമുക്കിലെ ബന്ധുവീട്ടില്‍ താമസിച്ചുവരികയായിരുന്നു. സംഭവദിവസം വീട്ടുകാര്‍ ഇല്ലാത്ത സമയത്ത് കൃഷ്ണചന്ദ്രന്‍ സത്വയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയശേഷം സ്വയം കുത്തി മരിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. വീട്ടില്‍ തിരിച്ചെത്തിയ ബന്ധു, പ്രതി കട്ടിലിലിരുന്ന് ശരീരത്തില്‍ സ്വയം കുത്തി ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നതാണ് കണ്ടത്.…
Read More » -
Kerala
സുരക്ഷയുടെ ‘രാവണക്കോട്ട’യായി വിഴിഞ്ഞം; നഗരത്തിലുള്‍പ്പെടെ മൂവായിരത്തോളം പൊലീസ്, എസ്പിജി സംഘവും തലസ്ഥാനത്ത്
തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി മേയ് രണ്ടിനു രാജ്യത്തിനു സമര്‍പ്പിക്കുന്ന ചടങ്ങിനായി തുറമുഖവും പരിസരവും കനത്ത സുരക്ഷാ വലയത്തിലേക്ക്. പ്രധാനമന്ത്രി വരുന്നതിനോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ട്രയല്‍ റണ്‍ ഇന്നു നടക്കും.സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താനും നിര്‍ദേശങ്ങള്‍ നല്‍കാനുമായി സിറ്റി പൊലീസ് കമ്മിഷണറുള്‍പ്പെടെ ഉന്നത പൊലീസ് സംഘം ഇന്നലെ വൈകിട്ടു വിഴിഞ്ഞത്ത് എത്തി. ഇന്നുമുതല്‍ വിഴിഞ്ഞത്തും പരിസരത്തും പൊലീസ് വിന്യാസമുണ്ടാകും. നഗരത്തിലുള്‍പ്പെടെ മൂവായിരത്തോളം പൊലീസുകാരെ വിന്യസിക്കുമെന്നാണു സൂചന. ചടങ്ങിനുള്ള പന്തലുകള്‍ തയാറായി. അവസാനവട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കാനും നിരീക്ഷിക്കാനുമായി ഡല്‍ഹിയില്‍ നിന്നുള്ള 20 അംഗ എസ്പിജി (സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) സംഘത്തിന്റെ മേല്‍നോട്ടമുണ്ട്. പതിനായിരത്തോളം പേരെയാണ് ഉദ്ഘാടനച്ചടങ്ങിന് പ്രതീക്ഷിക്കുന്നതെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. വിവിഐപി, വിഐപി എന്നിവര്‍ക്കായി പ്രത്യേക വേദിയും പന്തലുമുണ്ടാവും. തൊട്ടടുത്തായി പൊതുജനങ്ങള്‍ക്കുള്ള വിശാലപന്തലുകളും സജ്ജമാക്കും. പൊതുജനത്തിനു ചടങ്ങു വീക്ഷിക്കാന്‍ വലിയ എല്‍ഇഡി സ്‌ക്രീനുകള്‍ സജ്ജീകരിക്കും. നാളെ രാത്രി തലസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി രാജ്ഭവനില്‍…
Read More » -
India
‘അതിജീവിതയെ വിവാഹം കഴിച്ചാലും പോക്‌സോ നിലനില്‍ക്കും; ശിക്ഷിക്കാതിരുന്നാല്‍ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും’
ചെന്നൈ: പോക്‌സോ നിയമപ്രകാരമുള്ള കുറ്റകൃത്യം ഒരു വ്യക്തിക്കെതിരെ മാത്രമല്ല, സമൂഹത്തിനെതിരെയായി കണക്കാക്കണമെന്നും ശിക്ഷിക്കാതെ വിട്ടാല്‍ നിയമത്തിനു പിന്നിലെ ലക്ഷ്യം പരാജയപ്പെടുമെന്നും മദ്രാസ് ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയുമായി പ്രതി പ്രണയത്തിലും തുടര്‍ന്നു വിവാഹത്തിലും എത്തിയാലും കുറ്റം നിലനില്‍ക്കുമെന്നും പരസ്പര സമ്മതത്തോടെയുള്ള ബന്ധമെന്ന വാദം നിലനില്‍ക്കില്ലെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. പോക്‌സോ കേസില്‍നിന്ന് 22 വയസ്സുകാരനായ പ്രതിയെ കുറ്റവിമുക്തനാക്കിയ വിധിയും ഹൈക്കോടതി റദ്ദാക്കി. അതിജീവിത ഇപ്പോള്‍ ഗര്‍ഭിണിയാണെന്നതു കണക്കിലെടുത്ത് ഏറ്റവും കുറഞ്ഞ ശിക്ഷയായ 10 വര്‍ഷം തടവും 1,000 രൂപ പിഴയുമാണ് പ്രതിയായ 22കാരന് കോടതി വിധിച്ചിരിക്കുന്നത്. നീലഗിരി ജില്ലയിലെ വെല്ലിങ്ടന്‍ പൊലീസ് സമര്‍പ്പിച്ച അപ്പീലിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.
Read More »