Month: May 2025
-
Breaking News
മുംബൈ മിന്നിച്ചു; തുടര്‍ച്ചയായ ആറാം വിജയം; രാജസ്ഥാനെ 100 റണ്‍സിനു തോല്‍പിച്ചു; ചെന്നൈയ്ക്കു പിന്നാലെ ടൂര്‍ണമെന്റിന് പുറത്ത്; നാലാം പന്തില്‍ ‘പൂജ്യ’നായി വൈഭവ്
ജയ്പുര്‍: കഴിഞ്ഞ മത്സരത്തിലെ മാജിക് ബാറ്റിംഗുമായി രാജസ്ഥാനെ വിജയത്തിലേക്കു നയിച്ച വൈഭവ് ഡക്കടിച്ചു മടങ്ങിതോടെ നാലാം പന്തില്‍തന്നെ രാജസ്ഥാന്റെ വിധി കുറിച്ചു. കഴിഞ്ഞ മത്സരത്തില്‍ ‘മാജിക്’ ബാറ്റിങ്ങുമായി ടീമിനെ വിജയത്തിലേക്കു നയിച്ച വൈഭവ് സൂര്യവംശി ‘സംപൂജ്യനായി’ മടങ്ങിയപ്പോള്‍ തന്നെ രാജസ്ഥാന്‍ തോല്‍വി ഭയന്നു. പിന്നാലെ ബാറ്റിങ്ങിനെത്തിയ ബാറ്റര്‍മാരെല്ലാം പവലിയനിലേക്ക് പോകാന്‍ ‘മത്സരിച്ചപ്പോള്‍’ രാജസ്ഥാന് ടൂര്‍ണമെന്റിന് പുറത്തേയ്ക്കുള്ള വഴിതെളിഞ്ഞു. മുംബൈ ഇന്ത്യന്‍സിനെതിരെ 100 റണ്‍സിനാണ് രാജസ്ഥാന്റെ തോല്‍വി. മുംബൈ ഉയര്‍ത്തിയ 218 വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ 16.1 ഓവറില്‍ 117 റണ്‍സിന് ഓള്‍ഔട്ടൗയി. ചെന്നൈ സൂപ്പര്‍ കിങ്‌സിനു ശേഷം ടൂര്‍ണമെന്റില്‍നിന്നു പുറത്താകുന്ന രണ്ടാമത്തെ ടീമാണ് രാജസ്ഥാന്‍. തുടര്‍ച്ചയായ ആറാം ജയത്തോടെ മുംബൈ പോയിന്റ് പട്ടികയില്‍ ഒന്നാമതായി. മറുപടി ബാറ്റിങ്ങില്‍, പവര്‍പ്ലേയില്‍ തന്നെ രാജസ്ഥാന്റെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. 4.5 ഓവറില്‍ 47ന് 5 എന്ന ദയനീയ സ്ഥിതിയിലായിരുന്നു അവര്‍. 27 പന്തില്‍ 30 റണ്‍സെടുത്ത ജോഫ്ര ആര്‍ച്ചറാണ് രാജസ്ഥാന്‍ ടീമിലെ ടോപ് സ്‌കോറര്‍.…
Read More » -
Crime
പോലീസ് ജീപ്പ് വീട്ടുമുറ്റത്ത് കുതിച്ചെത്തി; കതക് അടച്ച് ആത്മഹത്യഭീഷണി മുഴക്കി അമ്മയും മകളും; ഓടിക്കൂടിയ നാട്ടുകാര്‍ ഞെട്ടി; കൊല്ലത്ത് അറസ്റ്റിനിടെ നടന്നത്!
കൊല്ലം: അഞ്ചലില്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലഹരിപരിശോധനയ്ക്കായി എത്തിയ പോലീസിനെ മര്‍ദിച്ച കേസില്‍ അമ്മയും മകളും അറസ്റ്റില്‍. അഞ്ചല്‍ കരുകോണ്‍ സ്വദേശികളായ സന്‍സ (49), മകള്‍ നജുമ (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനിടെ രണ്ടുപേരും വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഒട്ടേറെ കഞ്ചാവ് കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ച കരുകോണ്‍ ഷാഹിദയുടെ വീട്ടിലാണ് കഴിഞ്ഞദിവസം ഡാന്‍സാഫ് അംഗങ്ങളും വനിതാ പോലീസും അടങ്ങിയ സംഘം പരിശോധനയ്ക്കെത്തിയത്. ഷാഹിദയുടെ മകള്‍ സന്‍സയും കൊച്ചുമകള്‍ നജുമയും ചേര്‍ന്ന് പോലീസിനെ തടയുകയും മര്‍ദിക്കുകയും ചെയ്തെന്നാണ് കേസ്. ഡാന്‍സാഫ് എസ്‌ഐ ബാലാജിക്കും സിവില്‍ പോലീസ് ഓഫീസര്‍ ആദര്‍ശിനും വനിതാ പോലീസ് ഉദ്യോഗസ്ഥ നിഷയ്ക്കുമാണ് മര്‍ദനമേറ്റത്. കൂടുതല്‍ പോലീസ് എത്തിയപ്പോഴേക്കും സന്‍സയും നജുമയും രക്ഷപ്പെട്ടു. ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 46 ഗ്രാം കഞ്ചാവും, 1,64,855 രൂപയും പോലീസ് കണ്ടെടുത്തു. പ്രതികളെ പിടികൂടാനായി ബുധനാഴ്ച വീട്ടില്‍ എത്തിയ പോലീസ് സംഘത്തെ…
Read More » -
Kerala
വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി തിരുവനന്തപുരത്ത്; വിമാനത്താവളത്തില്‍ സ്വീകരണം, നഗരത്തില്‍ കനത്ത സുരക്ഷ
തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി. വൈകീട്ട് ഏഴേമുക്കാലോടെയാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ മോദി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി, ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ സ്വീകരിച്ചു. പ്രധാനമന്ത്രിയെ കാണാനും അഭിവാദ്യം അര്‍പ്പിക്കാനും റോഡിന്റെ ഇരുവശത്തും ബിജെപി പ്രവര്‍ത്തകരും പൊതുജനങ്ങളും തിങ്ങിനിറഞ്ഞു. നഗരത്തിലെങ്ങും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാത്രി രാജ്ഭവനില്‍ തങ്ങിയശേഷം വെള്ളിയാഴ്ച രാവിലെ 10.30-ന് മോദി വിഴിഞ്ഞത്തെത്തും. എംഎസ്സി സെലസ്റ്റിനോ മരസ്‌കാ എന്ന മദര്‍ഷിപ്പിനെ സ്വീകരിക്കും. തുടര്‍ന്ന് തുറമുഖം സന്ദര്‍ശിച്ചശേഷമായിരിക്കും പൊതുസമ്മേളനത്തില്‍ പങ്കെടുക്കുക. പന്ത്രണ്ടോടെ മടങ്ങും. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രിമാരായ സര്‍ബാനന്ദ സോനോവാള്‍, ജോര്‍ജ് കുര്യന്‍, സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍.അനില്‍, സജി ചെറിയാന്‍, എംപിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, എ.എ.റഹിം, എം.വിന്‍സന്റ് എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ഗൗതം അദാനി, കരണ്‍ അദാനി,…
Read More » -
Crime
മിനിയും സന്തോഷും സഹപാഠികള്‍ അല്ല! പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമമടക്കം ഭര്‍ത്താവിനോട് പറഞ്ഞതെല്ലാം കള്ളക്കഥ! ഫെയ്സ് ബുക്കിലെ കമന്റില്‍ ലൈക്കടിച്ച് തുടങ്ങിയ സൗഹൃദം; കൈതപ്രം രാധാകൃഷ്ണന്‍ കേസിലെ ഗൂഡാലോചന പോലീസ് പൊളിച്ചത് ഇങ്ങനെ
കണ്ണൂര്‍: കൈതപ്രത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍ കെ.കെ.രാധാകൃഷ്ണന്‍ വെടിയേറ്റു മരിച്ച കേസില്‍ ഭാര്യ മിനി നമ്പ്യാരുടെ ഗൂഡാലോചന പങ്ക് കണ്ടെത്തിയത് പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍. ഫോണ്‍ പൊലീസ് ശാസ്ത്രീയമായി പരിശോധിച്ചപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. രാധാകൃഷ്ണനെ കൊല്ലുമെന്നു സന്തോഷ് പലപ്പോഴും മിനിയെ അറിയിച്ചിട്ടും ഇത് തടയാനോ രാധാകൃഷ്ണന്റെ ശ്രദ്ധയിലെത്തിച്ചു ജീവന്‍ രക്ഷിക്കാനോ ശ്രമിച്ചില്ലെന്നതാണ് നിര്‍ണ്ണായകമായത്. കൊലപാതകം നടന്ന മാര്‍ച്ച് 20ന് സന്തോഷും മിനി നമ്പ്യാരും തമ്മിലുള്ള ഫോണ്‍ സന്ദേശങ്ങള്‍ പരിശോധിച്ചശേഷമാണ് ഗൂഢാലോചനയില്‍ മിനിക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയത്. ഇരുവരും തമ്മിലുള്ള അടുപ്പം രാധാകൃഷ്ണന്‍ പലതവണ ചോദ്യംചെയ്തിരുന്നു. കൊലപാതകം നടന്ന ദിവസവും രാധാകൃഷ്ണന്‍ ഭാര്യയെ ഈ ബന്ധത്തിന്റെ പേരില്‍ ശകാരിച്ചിരുന്നു. വെടിയൊച്ച കേട്ടിട്ടും കൊലപാതകം നടന്ന വീട്ടിലേക്ക് തൊട്ടടുത്തുണ്ടായിരുന്ന മിനി വന്നില്ല. ഒരു വര്‍ഷം മുന്‍പ് ഫെയ്സ്ബുക്കില്‍ വന്ന കുറിപ്പിനു പ്രതി സന്തോഷ് അഭിപ്രായം രേഖപ്പെടുത്തി. ഇതിനു മിനി ലൈക്ക് നല്‍കി. ഈ ലൈക്കിലൂടെയാണ് ഇരുവരും പരിചയമാകുന്നത്. ഈ പരിചയം വീട്ടിലെത്താന്‍ ഇരുവരും സഹപാഠികളാണെന്നു…
Read More » -
Breaking News
പാക് അധീന കാശ്മീരിലെ ഭീകരരുടെ ഒളിയിടങ്ങള്‍ ഇന്ത്യ ആക്രമിക്കുമെന്ന് റിപ്പോര്‍ട്ട് ലഭിച്ചെന്ന് പാക് ഇന്റലിജന്‍സ്; മേഖലയിലെ മദ്രസകള്‍ ഒഴിപ്പിച്ചുതുടങ്ങി; റിപ്പോര്‍ട്ട് പുറത്തുവിട്ട് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ്; പാകിസ്താനിലേക്കുള്ള പോസ്റ്റല്‍ സര്‍വീസും കപ്പല്‍ ചരക്കുനീക്കവും ഇന്ത്യ നിര്‍ത്തും
ഇസ്ലാമാബാദ്: ഇന്ത്യയടെ ഭാഗത്തുനിന്ന് കടുത്ത നടപടിയുണ്ടാകുമെന്ന് ഉറപ്പിച്ചതിനു പിന്നാലെ പാക് അധിനിവേശ കാശ്മീരില്‍ പ്രവര്‍ത്തിക്കുന്ന മദ്രസകള്‍ ഒഴിപ്പിക്കുന്നു. അടുത്ത പത്തു ദിവസത്തേക്കു മദ്രസകള്‍ തുറക്കരുതെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. ഇന്ത്യ ഇവയെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തിയേക്കുമെന്ന വിലയിരുത്തലിലാണ് ഈ നീക്കമെന്നു കരുതുന്നു. ഇന്ത്യ സൈനിക നടപടി ആരംഭിക്കുമെന്ന് വിശ്വസനീയ വിവരം ലഭിച്ചെന്നാണു ഇസ്ലാമാബാദില്‍നിന്നുള്ള ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്. പഹല്‍ഗാമില്‍ ആക്രമണം നടത്തിയത് പാകിസ്താനില്‍നിന്നുള്ള ഇസ്ലാമിസ്റ്റ് സംഘടനകളാണെന്ന് ഇന്ത്യ വ്യക്തമാക്കിയത് ഇതിനെ സാധൂകരിക്കുന്നെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പാക് അധീന കാശ്മീരിലെ മതകാര്യ വകുപ്പിന്റെ ഡയറക്ടറും ഇക്കാര്യം രാജ്യാന്ത വാര്‍ത്താ ഏജന്‍സിയോടു വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ മദ്രസകളെ ലക്ഷ്യമിടുമെന്ന ഭീതി ഇദ്ദേഹവും പങ്കുവച്ചിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് മദ്രസകള്‍ അടയ്ക്കുന്നതെന്നു പാക് അധിനിവേശ കശ്മീരിലെ മറ്റൊരു ഉദ്യോഗസ്ഥനും റോയിട്ടേഴ്‌സിനോടു വ്യക്തമാക്കി. 445 മദ്രസകളിലായി 26,000 വിദ്യാര്‍ഥികളാണു പാക് മദ്രസയില്‍ പഠിക്കുന്നത്. സെമിനാരികളാണ് കുട്ടികളെ തീവ്രവാദത്തിലേക്കു നയിക്കുന്നതെന്ന ആരോപണം ഇന്ത്യ നേരത്തേ മുതല്‍ ഉന്നയിക്കുന്നതാണ്. അതിനിടെ പാകിസ്താനെതിരായ നടപടികള്‍…
Read More » -
Crime
സൂരജും ബിന്‍സിയും കുട്ടികളെ നാട്ടിലാക്കിപ്പോയത് 4 ദിവസം മുന്‍പ്; മരണം ഓസ്‌ട്രേലിയയ്ക്ക് പോകാനിരിക്കെ; ദമ്പതികള്‍ തമ്മില്‍ കലഹം പതിവെന്ന് അയല്‍ക്കാര്‍
കൊച്ചി: കുവൈത്തില്‍ പരസ്പരം കുത്തി ദമ്പതികള്‍ മരിച്ചത് ഓസ്‌ട്രേലിയയ്ക്കു കുടിയേറാന്‍ എല്ലാം സജ്ജമായിരിക്കെ. നാലുദിവസം മുന്‍പാണു കീഴില്ലം സ്വദേശിയായ ബിന്‍സിയും ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശി സൂരജും മക്കളെ നാട്ടില്‍നിര്‍ത്തി തിരിച്ചു കുവൈത്തിലെത്തിയത്. കീഴില്ലം മണ്ണൂര്‍ കുഴൂര്‍ കട്ടക്കയം തോമസിന്റെയും അന്നമ്മയുടെയും മകളാണ് ബിന്‍സി. കീഴില്ലത്തിനു സമീപത്തുള്ള കുന്നുക്കുരുടിയിലായിരുന്നു കുടുംബം ആദ്യം താമസിച്ചിരുന്നത്. പിന്നീടാണ് കീഴില്ലത്തേക്കു മാറിയത്. ദമ്പതികള്‍ക്ക് ഏഴും നാലും വയസ്സുമുള്ള രണ്ടു കുട്ടികളാണുള്ളത്. ഇരുവരും തമ്മില്‍ പലപ്പോഴും കലഹം ഉണ്ടാകാറുണ്ടായിരുന്നുവെന്നാണ് കുവൈത്തിലെ അയല്‍വീട്ടുകാര്‍ പറയുന്നത്. ഇന്നലെ വഴിയില്‍വച്ചും ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നുവെന്നാണ് വിവരം. ഈജിപ്തുകാരനായ കെയര്‍ടേക്കര്‍ വന്ന് വാതില്‍ തുറന്നപ്പോഴാണ് കൊലപാതക വിവരം പുറത്ത് അറിയുന്നത്. രണ്ടുപേരുടെയും കൈവശം കത്തിയുണ്ടായിരുന്നുവെന്നാണു വിവരം. ഇരുവരും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു രാവിലെ ഫ്‌ലാറ്റിലെത്തിയതാണെന്നു സുഹൃത്തുകള്‍ പറഞ്ഞു. കുവൈത്തില്‍ മലയാളി ദമ്പതികള്‍ കുത്തേറ്റു മരിച്ചനിലയില്‍; പരസ്പരം കുത്തി മരിച്ചതെന്ന് നിഗമനം; ദുരന്തം ഓസ്ട്രേലിയയിലേക്ക് മൈഗ്രേറ്റ് ചെയ്യാന്‍ നീക്കം നടക്കുന്നതിനിടെ സൂരജ് കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലാണ് നഴ്‌സായി…
Read More » -
Crime
കോട്ടയത്ത് വീട് കുത്തിത്തുറന്ന് മോഷണം; പ്രതി മലപ്പുറത്ത് പിടിയില്‍, കേസിന്റെ വിചാരണയ്‌ക്കെത്തുന്ന സ്ഥലങ്ങളിലും കവര്‍ച്ച പതിവ്!
മലപ്പുറം: പള്ളിക്കത്തോട് വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. ചേക്കാട് കാഞ്ഞിരംപാടം കുന്നുമ്മല്‍ പി.സി. സുരേഷ് (64) ആണ് പിടിയിലായത്. 2025 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോട്ടയം പള്ളിക്കത്തോട് ആനിക്കാട് കോക്കാട്ട്മുണ്ടക്കല്‍ സുനില്‍ കെ.തോമസിന്റെ വീട്ടില്‍ നിന്നും സ്വര്‍ണ്ണവും പണവും ഉള്‍പ്പെടെ രണ്ടു ലക്ഷത്തോളം രൂപയുടെ മുതലുകള്‍ മോഷണം പോയിരുന്നു. വീട്ടിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും പ്രതിയെ പോലീസ് തിരിച്ചറിഞ്ഞെങ്കിലും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ രണ്ടുമാസക്കാലമായി നടന്ന അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് മലപ്പുറം കരുവാരക്കുണ്ടില്‍നിന്നും പള്ളിക്കത്തോട് പോലീസ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പേരില്‍ കോട്ടയം ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകള്‍ നിലവിലുണ്ട്. കേസിന്റെ വിചാരണയ്ക്കായി വരുന്ന അവസരങ്ങളില്‍ ആ സ്ഥലങ്ങളില്‍ മോഷണം നടത്തി തിരികെ പോകുന്ന പതിവുള്ളയാണ് പ്രതിയെന്ന് പോലീസ് പറയുന്നു.
Read More » -
Crime
സ്പായുടെ മറവില്‍ ‘അല്പസ്വല്പം’ അനാശാസ്യം; പൊലീസെത്തിയത് ലഹരിപരിശോധനയ്ക്ക്, കൊച്ചിയില്‍ 11 യുവതികള്‍ പിടിയില്‍
കൊച്ചി: വൈറ്റിലയിലെ ഹോട്ടലില്‍ സ്പായുടെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയ 11 യുവതികള്‍ പിടിയില്‍ വൈറ്റിലയിലെ ആര്‍ക്ടിക് ഹോട്ടലില്‍ ലഹരിപരിശോധനയ്ക്കിടെയാണ് യുവതികള്‍ പിടിയിലായത്. സ്പായെന്ന പേരിലാണ് അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഹോട്ടലില്‍ ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസും ഡാന്‍സാഫ് സംഘവും പരിശോധന നടത്തിയത്. എന്നാല്‍ പരിശോധനയില്‍ ലഹരി കണ്ടെത്താനായില്ല. അതിനിടെയാണ് അനാശാസ്യം നടത്തിവന്ന 11 യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിടിയിലായ 11 പേരും മലയാളികളാണെന്നും പൊലീസ് വെളിപ്പെടുത്തി. കൊച്ചിയിലെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് ലഹരി വില്പന സജീവമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രണ്ടു മണിക്കൂറിലേറെ നേരം പരിശോധന നീണ്ടുനിന്നു.
Read More » -
Breaking News
ചെന്നൈ പുറത്തായി; ഇനി ആരൊക്കെ പ്ലേ ഓഫ് കളിക്കും? രാജസ്ഥാനും കൊല്‍ക്കത്തയ്ക്കും ഞാണന്‍മേല്‍ കളി; ഡല്‍ഹിക്കും ലക്‌നൗവിനും ഇനിയും അവസരം; സാധ്യതകള്‍ ഇങ്ങനെ
ബംഗളുരു: ഐപിഎല്‍ പ്ലേ ഓഫില്‍നിന്നു ചെന്നൈ പുറത്തായതിനു പിന്നാലെ ആരൊക്കെയെത്തുമെന്ന ചര്‍ച്ചകളാണു സജീവം. കൊല്‍ക്കത്ത, രാജസ്ഥാന്‍, ഹൈദരാബാദ് എന്നിവയ്ക്ക് പ്ലേ ഓഫ് കളിക്കണമെങ്കില്‍ അല്‍പം കഷ്ടപ്പെടേണ്ടതുണ്ട്് 49 മത്സരങ്ങളാണ് ആകെ ഈ സീസണില്‍ കഴിഞ്ഞത്. തുടര്‍ച്ചയായ അഞ്ചു ജയത്തോടെ മുംബൈ പ്ലേ ഓഫില്‍ എത്തുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്. മറ്റു ടീമുകളുടെ സാധ്യത ഇങ്ങനെ ആര്‍സിബി പത്തുകളികളില്‍നിന്ന് 14 പോയിന്റും 0.521 നെറ്റ് റണ്‍ റേറ്റു (എന്‍ആര്‍ആര്‍)മായി നില്‍ക്കുന്ന ആര്‍സിബി പ്ലേ ഓഫില്‍നിന്നു പുറത്താകാന്‍ സാധ്യത കുറവുള്ള ടീമാണ്. ആദ്യ അഞ്ചു സ്ഥാനത്തുനില്‍ക്കുന്നവരും അവസാന മൂന്നു സ്ഥാനത്തുള്ളവരും തമ്മിലുള്ള അന്തരം വലുതാണ് എന്നതാണു കാരണം. 49 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഏഴു ടീമുകള്‍ 16 പോയിന്റ് നേടുമെന്ന് ഉറപ്പാണ്. ഇതുള്‍പ്പെടെ അഞ്ചു ടീമുകള്‍ 18 പോയിന്റും കടക്കും. അങ്ങനെയെങ്കില്‍ ആര്‍സിബിക്കു പ്ലേ ഓഫ് ഉറപ്പിക്കണമെങ്കില്‍ 20 പോയിന്റ് ലഭിക്കണം. മറ്റു ടീമുകള്‍ വീണ്ടും താഴേക്കു പോയാല്‍ നെറ്റ് റണ്‍റേറ്റിന്റെ സഹായമില്ലാതെ 14 പോയിന്റുമായി പ്ലേ…
Read More » -
Breaking News
ധോണി വിരമിക്കേണ്ട സമയമായെന്ന് ആദം ഗില്‍ക്രിസറ്റ്; ഈ കളിയില്‍ ഇനി തെളിയിക്കാന്‍ ഒന്നുമില്ല; അടുത്ത സീസണില്‍ ഉണ്ടാകില്ലെന്ന സൂചന നല്‍കി ധോണിയും
ചെന്നൈ: ധോണിക്കു വിരമിക്കാനുള്ള സമയമായെന്നു മുന്‍ ഒസീസ് താരം ആദം ഗില്‍ ക്രിസ്റ്റ്. അടുത്ത സീസണിലേക്കു സിഎസ്‌കെയെ പുനര്‍നിര്‍മിക്കാനുള്ള സമയമാണിത്. ഫ്രാഞ്ചൈസി വിടണമെന്നു താന്‍ കരുതുന്ന കളിക്കാരില്‍ ധോണിയും ഉള്‍പ്പെടുന്നു. ‘ധോണി മികച്ച ക്രിക്കറ്ററാണെന്ന കാര്യത്തില്‍ സംശയമില്ല. ഈ കളിയില്‍ ധോണി തെളിയിക്കാന്‍ കൂടുതലൊന്നുമില്ല. നിലവിലുള്ളതെല്ലാം അദ്ദേഹം നേടിയിട്ടുണ്ട്. അദ്ദേഹം എന്താണ് ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹത്തിന് അറിയാം. പക്ഷേ ഇനി സിഎസ്‌കെയെ പുനര്‍നിര്‍മിക്കേണ്ടതുണ്ട്. ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു, എംഎസ്. നിങ്ങള്‍ ഒരു ചാമ്പ്യനാണ്, ഒരു ഐക്കണാണ്’ ഗില്‍ക്രിസ്റ്റ് പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റിലെ എന്നല്ല ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരിലൊരാളാണ് മഹേന്ദ്ര സിംഗ് ധോണി. ഇന്ത്യക്ക് രണ്ട് ലോകകപ്പുകള്‍ (ടി-20 ലോകകപ്പ്-2007, ഏകദിന ലോകകപ്പ് -2011) ഏക ക്യാപ്റ്റനാണ് അദ്ദേഹം. ഐപിഎല്ലിലും ധോണി തന്റെ നായകമികവ് പ്രകടിപ്പിച്ചുണ്ട്. 2008 മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പമുള്ള അദ്ദേഹം ടീമിന് അഞ്ച് കിരീടങ്ങളാണു നേടിക്കൊടുത്തത്. 2010, 2011, 2018, 2021, 2023…
Read More »