Month: May 2025

  • Breaking News

    കോട്ടയത്തിനു പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന തൃക്കാക്കര നഗര സഭയിലും കോടികളുടെ വെട്ടിപ്പ്; വരുമാനമായി കിട്ടിയ 7.5 കോടി കാണാനില്ല; പണത്തിനുള്ള ചെക്ക് വാങ്ങി, ബാങ്കില്‍ കൊടുത്തില്ല; കോട്ടയത്ത് സമാന അഴിമതിയില്‍ നഷ്ടം 211 കോടി

    കൊച്ചി: കോണ്‍ഗ്രസ് ഭരിക്കുന്ന കോട്ടയം നഗരസഭയില്‍ 211 കോടി കാണാനില്ലെന്ന സിഎജി കണ്ടെത്തലിനു പിന്നാലെ തൃക്കാക്കര നഗരസഭയിലെ 7.5 കോടി കണാനില്ലെന്നു റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭയുടെ വരുമാനത്തില്‍നിന്നു ലഭിക്കേണ്ട പണമാണു കണക്കിലില്ലാത്തത്. ഇത്രയും തുകയ്ക്കുള്ള ചെക്കുകള്‍ സ്വീകരിച്ചതിന് തെളിവ് ഉണ്ട്, പക്ഷേ തുക പണമായി അക്കൗണ്ടില്‍ കയറിയിട്ടില്ല. ഇതെങ്ങോട്ട് പോയെന്ന ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവുമില്ല. ജില്ലാ ഓഡിറ്റ് വകുപ്പിന്റെ 2023-2024-ലെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഗുരുതരമായ ക്രമക്കേട്. നഗരസഭയിലേക്ക് ലഭിച്ച 361 ചെക്കുകളില്‍നിന്നുള്ള 7,50,62,050 രൂപ നഗരസഭാ ബാങ്ക് അക്കൗണ്ടില്‍ എത്തിയിട്ടില്ലെന്നാണ് ഓഡിറ്റ് വകുപ്പിന്റെ കണ്ടെത്തല്‍. നികുതി, ഫീസ് തുടങ്ങി ചെക്കുകളില്‍ നിന്നുള്ള പണമാണിത്. എന്നാല്‍ ചെക്കുകളില്‍നിന്ന് പണം എങ്ങോട്ടുപോയി എന്നതിനെക്കുറിച്ച് നഗരസഭാ അധികൃതര്‍ ഗൗരവമായ അന്വേഷണം നടത്തിയിട്ടില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2023-24 സാമ്പത്തികവര്‍ഷം മാത്രം വരുമാനമായി ലഭിച്ച 137 ചെക്കുകള്‍ പണമായി അക്കൗണ്ടില്‍ എത്തിയിട്ടില്ല. വീടുകളുടെയും സ്ഥാപനങ്ങളുടെയും നികുതിത്തുകകള്‍ ചെക്കായി നഗരസഭ കൈപ്പറ്റിയിട്ടുണ്ട്. ഇതിന് രസീതും നല്‍കിയിട്ടുണ്ട്. ബാങ്കില്‍…

    Read More »
  • Kerala

    ശ്രീപത്മനാഭസ്വാമി ക്ഷേത്രം: സ്വര്‍ണത്തകിട് കണ്ടെത്തിയത് കുഴിച്ചിട്ട നിലയില്‍; ദുരൂഹത നീങ്ങുന്നില്ല

    തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ശ്രീകോവിലിനു മുന്നിലെ വാതിലില്‍ സ്വര്‍ണം പൂശാന്‍ പുറത്തെടുത്ത സ്വര്‍ണത്തില്‍ കാണാതായ 13 പവന്‍ (107 ഗ്രാം) തകിട് തിരികെ കിട്ടിയെങ്കിലും ദുരൂഹത നീങ്ങുന്നില്ല. മോഷണശ്രമമല്ലെന്നു ഡിസിപി പറഞ്ഞെങ്കിലും സ്വര്‍ണത്തകിട് മണ്ണില്‍ ഒരടിയോളം താഴ്ചയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയതാണ് സംശയത്തിനു കാരണം. ക്ഷേത്ര ശ്രീകോവിലിന്റെ പ്രധാന വാതില്‍ സ്വര്‍ണം പൂശുന്ന പ്രവൃത്തികള്‍ ഏതാനും മാസങ്ങളായി തുടരുകയാണ്. ഇതിനായി സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണം പുറത്തെടുക്കുകയും ഓരോ ദിവസത്തെയും പണികള്‍ കഴിഞ്ഞ ശേഷം തിരികെ സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കുകയുമാണ് ചെയ്യുന്നത്. സുരക്ഷാ ചുമതലയുള്ള പൊലീസിന്റെയും ക്ഷേത്രത്തിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെയും സാന്നിധ്യത്തിലാണു സ്വര്‍ണം എടുക്കുകയും തിരികെ വയ്ക്കുകയും ചെയ്യുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് അവസാനമായി സ്വര്‍ണം പൂശല്‍ നടത്തിയത്. ഇതിനു ശേഷം തിരികെ വച്ച സ്വര്‍ണം വെള്ളി രാവിലെ പുറത്ത് എടുത്തപ്പോഴാണ് അളവില്‍ കുറവുള്ള വിവരം ശ്രദ്ധയില്‍പെട്ടത്. ശ്രീ കോവിലിനു മുന്നിലെ ഒറ്റക്കല്‍ മണ്ഡപത്തിലാണ് സ്വര്‍ണം പൂശല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഈ…

    Read More »
  • Social Media

    ‘ഞാന്‍ ഇനി ഒരാളെ കെട്ടിയാല്‍ നാട്ടുകാര്‍ അവനെ തല്ലികൊല്ലും, ആ മനുഷ്യനെ ആളുകള്‍ വെറുതെ വിടുമോ?’

    കൊല്ലം സുധിയുടെ ഭാര്യ എന്ന രീതിയിലാണ് പ്രേക്ഷകര്‍ രേണുവിനെ അറിഞ്ഞ് തുടങ്ങിയത്. എന്നാല്‍ ഇന്ന് രേണുവും ഒരു അഭിനേത്രിയാണ്. സുധിയുടെ മരണശേഷമാണ് ഭര്‍ത്താവിന്റെ പാത പിന്തുടര്‍ന്ന് രേണുവും അഭിനയത്തിലേക്ക് എത്തിയത്. മുപ്പത്തിരണ്ടുകാരിയായ രേണുവിന്റെ രണ്ടാം വിവാഹം സോഷ്യല്‍മീഡിയയില്‍ ഏറെ നാളുകളായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ഇപ്പോഴിതാ രണ്ടാം വിവാഹം കഴിക്കുമോയെന്ന ചോദ്യത്തിന് കൃത്യമായ മറുപടിയുമായി എത്തിയിരിക്കുകയാണ് രേണു. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രേണു. താന്‍ ഇനി ഒരാളെ വിവാഹം ചെയ്താല്‍ അയാളെ ജനങ്ങള്‍ വെറുതെ വിടുമെന്ന് തോന്നുന്നില്ലെന്നും ആ റിസ്‌ക്ക് എടുക്കാന്‍ പറ്റിയൊരാള്‍ വന്നാല്‍ മാത്രമെ വീണ്ടും ഒരു വിവാഹ?ത്തെ കുറിച്ച് ചിന്തിക്കാന്‍ സാധിക്കൂവെന്നും രേണു പറയുന്നു. രണ്ടാം വിവാഹം ലോകത്ത് ആദ്യമായി നടക്കുന്നതൊന്നുമല്ല. പക്ഷെ എന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ ഞാന്‍ ഇനി ഒരുത്തനെ കെട്ടിയാല്‍ നാട്ടുകാര്‍ അവനെ തല്ലികൊല്ലും. രേണു സുധിയെന്ന ഞാന്‍ യഥാര്‍ത്ഥത്തില്‍ വീണ്ടും ഒരു വിവാഹം കഴിച്ചാല്‍ നടക്കാന്‍ പോകുന്ന സംഭവങ്ങള്‍ നിങ്ങള്‍ ഒന്ന്…

    Read More »
  • LIFE

    ഒടുവില്‍ പാര്‍വതീ പരിണയം! നീണ്ടനാളത്തെ പ്രണയം, ആവേശത്തിലെ ‘കുട്ടി’ വിവാഹിതനായി

    ഫഹദ് ഫാസില്‍ ചിത്രം ആവേശത്തില്‍ രങ്കണ്ണന്റെ പിള്ളേരെ വിറപ്പിച്ച കുട്ടി എന്ന കഥാപാത്രത്തിലെ ശ്രദ്ധേയനായ മിഥുന്‍ (മിഥൂട്ടി)? വിവാഹിതനായി. തിരുവനന്തപുരം സ്വദേശി പാര്‍വതിയാണ് വധു. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരുടെയും വിവാഹം. ക്ഷേത്രത്തില്‍ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍. തൃശൂര്‍ സ്വദേശിയാണ് മിഥുന്‍. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് ഇവര്‍ക്ക് വിവാഹ ആശംസകള്‍ നേര്‍ന്നത്. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനായ മിഥുന്റെ റീല്‍സിലെ പ്രകടനം കണ്ടാണ് ജിത്തു മാധവന്‍ ആവേശം എന്ന സിനിമയിലേക്ക് ക്ഷണിക്കുന്നത്. വില്ലനായുള്ള മിഥുന്റെ പ്രകടനം കൈയടി നേടിയിരുന്നു.

    Read More »
  • Crime

    മദ്യപിച്ച് കാറോടിച്ച് പൊലീസുകാരന്‍, രണ്ട് വാഹനങ്ങളില്‍ ഇടിച്ച് അപകടമുണ്ടാക്കി

    വയനാട്: മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കി പൊലീസുകാരന്‍. വയനാട് കൂളിവയലിലാണ് സംഭവം. ഇയാള്‍ ഓടിച്ചിരുന്ന കാര്‍ മറ്റ് രണ്ടു വാഹനങ്ങളില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ജയില്‍ വകുപ്പ് ഉദ്യോഗസ്ഥനായ കണിയാമ്പറ്റ സ്വദേശി മനീഷാണ് വാഹനം ഓടിച്ചത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. മനീഷ് ഓടിച്ചിരുന്ന കാര്‍ കൂളിവയല്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. നിര്‍ത്തിയിട്ട ആള്‍ട്ടോ കാറിലും ബെലേറോപിക്കപ്പിലുമാണ് മനീഷിന്റെ കാര്‍ ഇടിച്ചത്. മനീഷിനെ പനമരം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു പൊലീസുകാരന്‍ എന്ന് നാട്ടുകാര്‍ പറഞ്ഞു. പിക്കപ്പ് വാഹത്തില്‍ ഇടിച്ച് വാഹനം നിന്നത് വന്‍ അപകടം ഒഴിവായി. മനീഷിനെ പനമരം പൊലീസ് എത്തി കസ്റ്റഡിയില്‍ എടുത്തു. ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.

    Read More »
  • Crime

    ഏലപ്പാറയില്‍ യുവാവ് കാറില്‍ മരിച്ചനിലയില്‍; മൃതദേഹം പിന്‍സീറ്റില്‍, വാഹനത്തില്‍ രക്തക്കറ

    ഇടുക്കി: യുവാവിനെ കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഏലപ്പാറ തണ്ണിക്കാനം പുത്തന്‍പുരയ്ക്കല്‍ ഷക്കീര്‍ ഹുസൈ(36)നെയാണ് ഞായറാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പീരുമേട് പോലീസ് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മരണത്തില്‍ ദുരൂഹത ഉള്ളതായി ബന്ധുക്കള്‍ ആരോപിച്ചു. പീരുമേട് പോലീസില്‍ പരാതിയും നല്‍കി. ടൗണിന് സമീപം വാഗമണ്‍ റോഡില്‍ ബിവറേജ് ഔട്ട്ലെറ്റിനു സമീപത്തെ റോഡരികിലെ കാറിലാണ് ഷക്കീര്‍ ഹുസൈനെ രാവിലെ ബന്ധുക്കള്‍ കണ്ടെത്തുന്നത്. ഇദ്ദേഹത്തെ കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ശനിയാഴ്ച രാത്രിമുതല്‍ അന്വേഷിക്കുകയായിരുന്നു. സ്വന്തം കാറിന്റെ പിന്‍സീറ്റിലാണ് മൃതദേഹം കിടന്നിരുന്നത്. ഡോര്‍ തുറന്ന നിലയിലായിരുന്നു. പീരുമേട് ഡിവൈഎസ്പി അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി, ആശുപത്രിയിലേക്ക് മാറ്റി. വാഹനത്തില്‍ രക്തക്കറ കണ്ടെത്തി. സമീപത്തെ സിസിടിവി പരിശോധിച്ചുവരുകയാണെന്ന് പോലീസ് പറഞ്ഞു.

    Read More »
  • Crime

    ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് വാട്‌സാപ് സ്റ്റേറ്റസ്, ഒപ്പം അശ്ലീല പദവും; ബ്യൂട്ടിഷ്യനെതിരെ കേസ്

    മുംബൈ: ഇന്ത്യന്‍ സൈന്യത്തിന്റെ ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് വാട്‌സാപ് സ്റ്റേറ്റസ് പോസ്റ്റ് ചെയ്ത ബ്യൂട്ടിഷ്യനായ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. മലാഡ് മാല്‍വണി സ്വദേശിനിയായ 40 വയസ്സുകാരിക്കെതിരെയാണു നടപടി. ‘സര്‍ക്കാരുകള്‍ വീണ്ടുവിചാരമില്ലാത്ത തീരുമാനങ്ങളെടുക്കുമ്പോള്‍, അധികാരത്തിലിരിക്കുന്നവരല്ല, ഇരുവശത്തുമുള്ള നിരപരാധികളാണു വില നല്‍കേണ്ടിവരുന്നത്’ എന്ന് വാട്‌സാപ് സ്റ്റേറ്റസില്‍ കുറിച്ച യുവതി ഓപ്പറേഷന്‍ സിന്ദൂരിനെ തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അശ്ലീല പദവും ഉപയോഗിച്ചിരുന്നു. അതിനെതിരെ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണു പൊലീസ് കേസെടുത്തത്. നേരത്തേ, ഓപ്പറേഷന്‍ സിന്ദൂറിനെ സമൂഹമാധ്യമത്തില്‍ വിമര്‍ശിച്ചെന്ന് ആരോപിച്ച് മലയാളി യുവാവ് നാഗ്പുരില്‍ പിടിയിലായിരുന്നു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ കൊച്ചി ഇടപ്പള്ളി സ്വദേശി റിജാസ് എം. ഷീബാ സൈദീകിനെയാണ് (26) സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യല്‍, കലാപ ആഹ്വാനം എന്നിവയടക്കമുള്ള കുറ്റങ്ങള്‍ ആരോപിച്ച് നാഗ്പുര്‍ പൊലീസ് ഹോട്ടലില്‍നിന്നു പിടികൂടിയത്. പിന്നാലെ, റിജാസിന്റെ സുഹൃത്ത് നാഗ്പുര്‍ നിവാസിയായ ഇഷ കുമാരിയെയും (22) അറസ്റ്റ് ചെയ്തു. സിപിഐ മാവോയിസ്റ്റ് സംഘടനയുമായി റിജാസ് ബന്ധം പുലര്‍ത്തിയെന്ന ആരോപണവും എഫ്ഐആറിലുണ്ട്. കേരളത്തിലും റിജാസിനെതിരെ കേസുണ്ട്. പത്ത്…

    Read More »
  • Breaking News

    കടത്തിനു മുകളില്‍ കടവുമായി ജീവിച്ചിട്ടും ആയുധപ്പുരകള്‍ നിറയ്ക്കുന്ന പാകിസ്താന്‍!; രാജ്യം തകര്‍ന്നിട്ടും തകരാത്ത സൈന്യം; യുദ്ധ വിമാനങ്ങള്‍മുതല്‍ അന്തര്‍വാഹിനി വരെ; കൃഷിമുതല്‍ ഭവന പദ്ധതികളില്‍വരെ നിയന്ത്രണം; 80 ശതമാനം ആയുധനം നല്‍കുന്ന ചൈന വാങ്ങാനുള്ള പണവും നല്‍കും! ഒപ്പം ‘അങ്കിള്‍ സാമി’ന്റെ കൈനീട്ടവും

    ന്യൂഡല്‍ഹി: രാജ്യാന്തര നാണയ നിധിയുടെ സഹായമില്ലെങ്കില്‍ ഇന്ന് പാകിസ്താന്‍ ഒരിഞ്ച് മുന്നോട്ടു നീങ്ങില്ല. പിന്നെയെങ്ങനെ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നു? ഒറ്റ ഉത്തരമേ ഇതിനുള്ളൂ. രണ്ടു വര്‍ഷം മുമ്പ് ഹഖാനി പറഞ്ഞതുപോലെ ‘അങ്കിള്‍ ബില്ലുകള്‍ അടയ്ക്കുന്നു’! പാകിസ്താന്‍ തകര്‍ന്നു. പക്ഷേ, സൈന്യം തകര്‍ന്നിട്ടില്ല. യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍, അന്തര്‍വാഹിനികള്‍, യുദ്ധക്കപ്പലുകള്‍: ഇസ്ലാമാബാദ് അവയെല്ലാം ശേഖരിക്കുന്നതു തുടരുന്നു. ഒരു സാമ്പത്തിക രക്ഷാ പദ്ധതിയില്‍നിന്ന് അടുത്തതിലേക്കു കടക്കുമ്പോള്‍ കടം കുമിഞ്ഞു കൂടുന്നു. ഈ വര്‍ഷം മാത്രം ജിഡിപി 236 ബില്യണ്‍ ഡോളറിലേക്കു ചുരുങ്ങുമ്പോഴും ഏഴു ബില്യണ്‍ ഡോളര്‍ പ്രതിരോധത്തിനായി നീക്കിവയ്ക്കുന്നു. രാജ്യത്തിന്റെ വഷളാകുന്ന സാമ്പത്തിക തകര്‍ച്ച പാകിസ്ഥാന്റെ സൈനിക ശക്തിയെ തൊട്ടിട്ടില്ല. എങ്ങനെ? മുഖ്യ ആയുധവ്യാപാരിതന്നെ അവയ്ക്കുള്ള പണം നല്‍കിയാല്‍ എങ്ങനെയുണ്ടാകും? ഒരാള്‍തന്നെ വില്‍പനക്കാരനും ബാങ്കറുമാകുന്നു. പാക് സൈനിക ഇറക്കുമതിയുടെ 80 ശതമാനവും ചൈനയില്‍നിന്നാണ്. യുദ്ധസാമഗ്രികള്‍ നല്‍കുക മാത്രമല്ല അതിനുള്ള പണവും നല്‍കും! കുറഞ്ഞ പലിശ നല്‍കിയാല്‍ മതി. കുറഞ്ഞ പലിശ, വഴക്കമുള്ള നിബന്ധനകള്‍, നീണ്ട ഗ്രേസ് പിരീഡുകള്‍…

    Read More »
  • Breaking News

    തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം വിദേശത്തു നിക്ഷേപമാക്കി? കാര്‍ത്തിക താമസിച്ചത് 45,000 രൂപ വാടകയുള്ള വില്ലയില്‍; മോഡലിംഗ് ഷൂട്ടിന് ലക്ഷങ്ങള്‍; വിവാഹം ആലോചിച്ച യുവാവിന്റെ സുഹൃത്തിനെയും പറ്റിച്ചു; അന്വേഷണം കുടുംബത്തിലേക്കും

    കൊച്ചി: ഇന്‍സ്റ്റഗ്രാം താരം പ്രതിയായ തൊഴില്‍ തട്ടിപ്പ് കേസില്‍ സുഹൃത്തായസ പ്രവാസി യുവാവിനെയും പ്രതിയാക്കാന്‍ പൊലീസ്. ജോബ് കണ്‍സള്‍ട്ടന്‍സിയുടെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പില്‍ ഇയാള്‍ക്കും പങ്കുണ്ടെന്നാണു പോലീസ് പറയുന്നത്. ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്ത പണം കാര്‍ത്തിക പ്രദീപ് ആഡംബര ജീവിതത്തിനായാണ് ചെലവിട്ടതെന്നും പൊലീസ് കണ്ടെത്തി. ടേക്ക് ഓഫ് ഓവര്‍സീസ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു ഇന്‍സ്റ്റ താരവും കമ്പനി സിഇഒയുമായ പത്തനംതിട്ട സ്വദേശി കാര്‍ത്തിക പ്രദീപിന്റെ തട്ടിപ്പ്. ഈ സ്ഥാപനത്തിന്റെ പാര്‍ട്‌നര്‍ ആയിരുന്ന യുവാവിനെയാണ് പൊലീസ് തേടുന്നത്. ഇപ്പോള്‍ യൂറോപ്യന്‍ രാജ്യത്തുളള യുവാവിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം പ്രതിയാക്കാനാണ് പൊലീസ് തീരുമാനം. തൊഴില്‍ തട്ടിപ്പിലൂടെ സമാഹരിച്ച പണം ആര്‍ഭാട ജീവിതത്തിനു വേണ്ടിയാണ് കാര്‍ത്തിക ചെലവിട്ടതെന്നാണ് പൊലീസ് അനുമാനം. കാര്‍ത്തിക താമസിച്ചിരുന്ന ആഡംബര വില്ലയ്ക്ക് പ്രതിമാസം നാല്‍പ്പത്തി അയ്യായിരം രൂപയായിരുന്നു വാടക. മോഡലിംഗിനു വേണ്ടിയും തട്ടിപ്പ് പണം ചെലവിട്ടു. തൊഴില്‍ കണ്‍സള്‍ട്ടന്‍സിയുടെ അക്കൗണ്ടിലെത്തുന്ന പണം…

    Read More »
  • Breaking News

    പാകിസതാന്റെ യഥാര്‍ഥ ഭരണാധികാരി ജനറല്‍ അസിം മുനീര്‍; ഷെഹബാസ് വെറും പാവ; ഇന്റലിജന്‍സ് മുതല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വരെ റിപ്പോര്‍ട്ട് ചെയ്യുന്നത് മുനീറിന്; മാര്‍ക്കോ റൂബിയോ സംസാരിച്ചതും പട്ടാള മേധാവിയോട്; അധികാരം പിടിക്കാത്തത് സാമ്പത്തിക സഹായങ്ങള്‍ മുടങ്ങുമെന്ന് ഭയന്ന്; യുദ്ധം കഴിയുമ്പോള്‍ തെളിയുന്നത്

    ന്യൂഡല്‍ഹി: അടുത്തകാലത്തു ലോകത്തുനടന്ന ഒരു യുദ്ധത്തിലും പട്ടാള മേധാവിയുടെ പേര് ഇത്രയും ചര്‍ച്ചയായിട്ടുണ്ടാകില്ല. ഇന്ത്യന്‍ പട്ടാള മേധാവി ആരെന്ന ചോദ്യത്തിന് പലര്‍ക്കും ഒരുപക്ഷേ മറുപടിയുണ്ടാകില്ല. എന്നാല്‍, ഇന്ത്യ-പാക് യുദ്ധത്തിന് മാസങ്ങള്‍ക്കു മുമ്പേ ജനറല്‍ അസിം മുനീര്‍ എന്ന പാക് മേധാവിയുടെ പേര് ചര്‍ച്ചയായി. കാരണം ഒന്നു മാത്രം- പാകിസ്താനില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് മുനീറാണ്. മുനീറിന്റെ പാവ പ്രസിഡന്റ് മാത്രമാണ് ഷെഹബാസ് ഷെരീഫ്. ജനാധിപത്യത്തിലും സമ്പദ്‌വ്യവസ്ഥയിലും ചോക്കും ചീസും പോലെ വ്യത്യാസമാണ് പാകിസ്താനും ഇന്ത്യയും. നിറം മാത്രമാണ് ഒന്ന്. രണ്ടും ആണവ ശക്തികളാണെങ്കിലും സൈനിക ശക്തി തമ്മില്‍ വന്‍ അന്തരമുണ്ട്. ഇന്ത്യയെ നയിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയാണ്. പാകിസ്താനില്‍ യഥാര്‍ഥ ശക്തി ‘ജിഹാദി ജനറല്‍’. യുദ്ധത്തിനു പിന്നാലെ പാകിസ്താന്‍ ഒരു സമ്പൂര്‍ണ അധികാരം പിടിച്ചെടുക്കലിന്റെ വക്കിലാണോ എന്നും സംശയിക്കേണ്ടിവരും. പാക് സൈനിക ജനറല്‍ അസീം മുനീറിന്റെ ജനങ്ങളുമായുള്ള ഏക ബന്ധം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഇമ്രാന്‍ ഖാനെ തടവിലാക്കിയശേഷം ഷെഹബാസിന്റെ നേതൃത്വത്തില്‍ പാവ സര്‍ക്കാരിനെ നിയമിച്ചു…

    Read More »
Back to top button
error: