Month: May 2025

  • Crime

    വയോധികയുടെ തലയ്ക്കടിച്ച് കവര്‍ച്ച; കൊച്ചുമകളുടെ ഭര്‍ത്താവ് അടക്കം 3 പേര്‍ അറസ്റ്റില്‍

    കോട്ടയം: ഒറ്റയ്ക്ക് താമസിക്കുന്ന ഗൃഹനാഥയുടെ തലയ്ക്കടിച്ച് രണ്ടര പവന്റെ മാലയും മൊബൈല്‍ ഫോണും പണവും കവര്‍ന്ന കേസില്‍ കൊച്ചുമകളുടെ ഭര്‍ത്താവ് അടക്കം മൂന്നു പേരെ തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് കോട്ടമുറി ഒറ്റക്കാട് ഭാഗത്ത് തെക്കേതില്‍ വീട്ടില്‍ താമസിക്കുന്ന കുഞ്ഞമ്മയുടെ (78) വീട്ടിലായിരുന്നു ആക്രമണവും മോഷണവും. കുഞ്ഞമ്മയുടെ കൊച്ചുമകളുടെ ഭര്‍ത്താവായ ഒറ്റക്കാട് പുതുപ്പറമ്പില്‍ അബീഷ് പി.സാജന്‍, കോട്ടമുറി ചിറയില്‍ വീട്ടില്‍ മോനു അനില്‍, കോട്ടമുറി അടവിച്ചിറ പുതുപ്പറമ്പില്‍ വീട്ടില്‍ അനില ഗോപി എന്നിവരാണ് അറസ്റ്റിലായത്. അബീഷിനോട് സാമ്പത്തിക സഹായം ചോദിച്ചുചെന്ന മോനുവിനോട് കുഞ്ഞമ്മയുടെ വീട്ടില്‍ മോഷണം നടത്താമെന്ന് അബീഷ് നിര്‍ദേശിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. തിരിച്ചറിയുമെന്നതിനാല്‍ അബീഷ് മോഷണത്തിനു പോയില്ല. വീട്ടിലെത്തിയ മോനു കുഞ്ഞമ്മയുടെ തലയില്‍ മുണ്ടിട്ട് ഭീഷണിപ്പെടുത്തി രണ്ടര പവന്റെ മാലയും ഫോണും 10,000 രൂപയും മോഷ്ടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അബീഷ് മുന്‍പ് തന്റെ അച്ഛന്റെ മാല വീട്ടുകാരറിയാതെ പണയം വയ്ക്കാന്‍ ശ്രമിച്ച സംഭവവും കേസിന് വഴിത്തിരിവായതായി എസ്എച്ച്ഒ…

    Read More »
  • NEWS

    പാകിസ്ഥാനെ ‘ബാക്കി’സ്ഥാനാക്കുമോ ബലൂച് ലിബറേഷന്‍ ആര്‍മി? 51 സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചു, ഇന്ത്യക്ക് പിന്തുണയും

    ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ ആക്രമണം അഴിച്ചുവിടുന്ന പാകിസ്ഥാന് വന്‍തിരിച്ചടിയാണ് പടിഞ്ഞാറേ അറ്റത്തുള്ള ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ വിമോചന പോരാട്ടം. ഇപ്പോഴിതാ പാകിസ്ഥാന്‍ തീവ്രവാദം അവസാനിപ്പിക്കാന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങളുടെ പിന്തുണ തേടിയിരിക്കുകയാണ് ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ). പാകിസ്ഥാന്‍ സൈന്യത്തിനെതിരായ 51 ആക്രമണങ്ങളുടെ ഉത്തരവാദിത്തവും ബിഎല്‍എ ഏറ്റെടുത്തു. ദക്ഷിണേഷ്യയില്‍ ഒരു പുതിയ ക്രമം അനിവാര്യമായിരിക്കുന്നുവെന്ന് കാട്ടി ബിഎല്‍എ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. ഒരു പ്രാദേശിക മാറ്റത്തെക്കുറിച്ചും ബിഎല്‍എ മുന്നറിയിപ്പ് നല്‍കി. വിദേശ പ്രോക്സി എന്ന ആരോപണങ്ങള്‍ തള്ളിയ ബിഎല്‍എ, തങ്ങള്‍ പ്രദേശത്തെ നിര്‍ണായകമായ പാര്‍ട്ടി എന്നാണ് സ്വയം വിശേഷിപ്പിച്ചത്. പാകിസ്ഥാന്‍ സൈന്യത്തെയും രഹസ്യാന്വേഷണ വിഭാഗത്തെയും ലക്ഷ്യംവച്ച് ബലൂചിസ്ഥാനിലെ 51 കേന്ദ്രങ്ങളില്‍ 71 ആക്രമണങ്ങള്‍ നടത്തിയതായും ബിഎല്‍എ അവകാശപ്പെട്ടു. ‘ഏതെങ്കിലും ഒരു ശക്തിയുടെയോ രാജ്യത്തിന്റെയോ പ്രോക്സിയായി പ്രവര്‍ത്തിക്കുന്നവരാണ് ബലൂച് ദേശീയ പ്രതിരോധ സംവിധാനം എന്നുപറയുന്നതിനെ ശക്തമായി എതിര്‍ക്കുന്നു. ബിഎല്‍എ കാലാളോ നിശബ്ദ നിരീക്ഷകനോ അല്ല. ഈ പ്രദേശത്തിന്റെ ഭാവിയില്‍ നമുക്ക് അവകാശപ്പെട്ട സ്ഥാനമുണ്ട്. നമ്മുടെ കടമയെക്കുറിച്ചും വ്യക്തമായ…

    Read More »
  • India

    നടന്‍ വിശാലിന് എന്താണ് സംഭവിക്കുന്നത്? ട്രാന്‍സ്ജെന്‍ഡര്‍ സൗന്ദര്യ മത്സര വേദിയില്‍ കുഴഞ്ഞുവീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

    ചെന്നൈ: പൊതുവേദിയില്‍ എത്തിയ നടന്‍ വിശാല്‍ ബോധരഹിതനായി വീണു. വില്ലുപുരത്ത് സംഘടിപ്പിച്ച മിസ് കൂവാഗം ട്രാന്‍സ്ജെന്‍ഡര്‍ ബ്യൂട്ടി മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. നടന്‍ പെട്ടെന്ന് കുഴഞ്ഞുവീണതോടെ ആരാധകര്‍ ആശങ്കയിലായി. പരിപാടിയുടെ മുഖ്യാതിഥിയായാണ് വിശാല്‍ എത്തിയത്. നടന്‍ കുഴഞ്ഞുവീണതോടെ സംഘാടകര്‍ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രയില്‍ പ്രവേശിപ്പിച്ചു. നടന്റെ ആരോഗ്യനിലയെ സംബന്ധിച്ച് ആശുപത്രി അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് വിശാലിന്റെ മാനേജര്‍ ഹരി പറഞ്ഞു. രണ്ട് ദിവസത്തെ വിശ്രമത്തിലാണ് നടന്‍. ഭക്ഷണം കഴിക്കാത്തതിനെ തുടര്‍ന്നാവാം വിശാല്‍ കുഴഞ്ഞുവീണതെന്നാണ് കരുതുന്നത്. ഈ വര്‍ഷം ജനുവരിയില്‍ ഡെങ്കിപ്പനി ബാധിച്ചിരുന്നു. ഇതിന് ശേഷം താരം ചില ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. അടുത്ത കാലത്തായി പൊതുപരിപാടികള്‍ക്കായി എത്തുന്ന വിശാലിന്റെ ആരോഗ്യം കണ്ട് ആരാധകര്‍ക്കിടയില്‍ ഞെട്ടലുണ്ടാക്കിയിരുന്നു. അന്നൊക്കെ, ഏറെ ക്ഷീണിതനായി കാണപ്പെട്ട താരം ഒരു അസിസ്റ്റന്റിന്റെ സഹായത്തോടെയാണ് വേദിയിലെത്തിയത്. മാത്രമല്ല സംസാരിക്കുന്നതിനിടെ വിശാലിന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു. ‘മദഗജരാജ’ എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിക്കെത്തിയതായിരുന്നു നടന്‍. സംസാരിക്കുന്നതിനിടെ പലതവണ നാക്ക് കുഴയുന്നുമുണ്ട്.…

    Read More »
  • Kerala

    ഓപ്പറേഷന്‍ ‘സിന്ദൂറി’നെതിരേ കുപ്രചരണം: സ്വയം പ്രഖ്യാപിത ആക്റ്റിവിസ്റ്റ് റിജാസിനെതിരെ കേരളത്തിലുള്ള കേസുകളിലും അന്വേഷണം; കൊച്ചിയിലെ വീട്ടില്‍ പരിശോധന

    കൊച്ചി: ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ചതിന്റെ പേരില്‍ നാഗ്പുരില്‍ അറസ്റ്റിലായ മലയാളി യുവാവിനെതിരെ കേരളത്തിലുള്ള കേസുകളിലും അന്വേഷണം. സ്വയം പ്രഖ്യാപിത ആക്റ്റിവിസ്റ്റും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനുമായ റിജാസ് എം.ഷീബ സൈദീക്കാണ് അറസ്റ്റിലായത്. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന, നാഗ്പുര്‍ പൊലീസ് എന്നിവര്‍ ഇന്നലെ വൈകിട്ട് കൊച്ചി എളമക്കരയ്ക്കടുത്തുള്ള കീര്‍ത്തി നഗറിലെ റിജാസിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. റിജാസിന്റെ കുടുംബത്തെ ചോദ്യം ചെയ്ത സംഘം കേരളത്തിലുള്ള കേസുകള്‍ സംബന്ധിച്ച കാര്യങ്ങളും ശേഖരിക്കുന്നുണ്ട്. കശ്മീരില്‍ ഭീകരരുടെ വീടുകള്‍ തകര്‍ക്കുന്നതുമായി ബന്ധപ്പെട്ട് കൊച്ചി പനമ്പിള്ളി നഗറില്‍ പ്രതിഷേധിച്ചതിന് റിജാസ് അടക്കം 10 പേര്‍ക്കെതിരെ ഏപ്രില്‍ ഒടുവില്‍ പൊലീസ് കേസെടുത്തിരുന്നു. അനുമതിയില്ലാതെയുള്ള സംഘം ചേരല്‍ കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് മുസ്‌ലിം സമുദായത്തില്‍പ്പെട്ട യുവാക്കളെ പൊലീസ് അന്യായമായി കസ്റ്റഡിയിലെടുത്തു എന്ന റിപ്പോര്‍ട്ടിന്റെ പേരിലും റിജാസിനെതിരെ കേസെടുത്തിരുന്നു. വടകര പൊലീസാണ് അന്ന് കേസെടുത്തത്. യഹോവയുടെ സാക്ഷികള്‍ വിഭാഗം നടത്തിയ കണ്‍വെന്‍ഷനിടെയുണ്ടായ സ്‌ഫോടനത്തില്‍ 8 പേര്‍ കൊല്ലപ്പെടുകയും 50ലേറെ പേര്‍ക്ക്…

    Read More »
  • Breaking News

    ഇമോഷണൽ രംഗങ്ങൾ കോർത്തിണക്കിയ ചിത്രം നരി വേട്ട മെയ് ഇരുപത്തിമൂന്നിന് തീയേറ്ററുകളിലെത്തും

    ടൊവിനോ തോമസ് നായകനായ നരി വേട്ട എന്ന ചിത്രം മെയ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്നു.ഇൻഡ്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം അനുരാജ് മനോഹറാണ് സംവിധാനം ചെയ്യുന്നത്.മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം എന്ന ടാഗ് ലൈനോടെ എത്തുന്ന ഈ ചിത്രം അതിജീവനത്തിൻ്റെ ശക്തമായ പ്രതികരണം കൂടിയാണ് കാട്ടിത്തരുന്നത്. പിറന്നുവീണ മണ്ണിൽ ധാരാളം സ്വപ്നങ്ങളുമായി ജീവിക്കാനിറങ്ങിത്തിരിച്ച വരുടെ നൊമ്പരങ്ങൾ… നിരവധി ഇമോഷണൽ രംഗങ്ങളായി കോർത്തിണക്കിയിരിക്കുന്നു. നീതി നടപ്പാക്കുന്നവരുടേയും നീതിക്കായി കാത്തിരിക്കുന്നവരുടേയും വ്യക്തി ജീവിതത്തിൻ്റെ നിഴലാട്ടവും ഈ ചിത്രം കാട്ടിത്തരുന്നു.വലിയ മുതൽമുടക്കിൽഎല്ലാ വിഭാഗം പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന വിധത്തിലുള്ള ക്ലീൻഎൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.: സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടന്നുമായ ചേരനുംചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നീമൂന്നു പേരും പൊലീസ് കഥാപാത്രങ്ങളെ യാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വറുഗീസ് പീറ്റർ എന്ന സാധാരണക്കാരനായ പൊലീസ് കൊൺസ്റ്റബിളിൻ്റെ ഔദ്യോഗികജീവിതത്തിലേയും, വ്യക്തി ജീവിതത്തിലേയും സംഘർഷഭരിതമായ…

    Read More »
  • Breaking News

    അതിര്‍ത്തി കാക്കാന്‍ ഇന്ത്യയുടെ ചാരക്കണ്ണുകള്‍; തലയ്ക്കു മുകളില്‍ വട്ടമിടുന്നത് 10 ഉപഗ്രഹങ്ങള്‍; 52 എണ്ണംകൂടി ഭ്രമണപഥത്തില്‍ എത്തും; വെടി നിര്‍ത്തലിനു പിന്നാലെ ഇന്ത്യയുടെ സൈനിക പദ്ധതികളുടെ രഹസ്യം വെളിപ്പെടുത്തി ഐഎസ്ആര്‍ഒ ചെയര്‍മാന്‍

    ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷങ്ങള്‍ക്കിടയില്‍, രാജ്യത്തെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 10 ഉപഗ്രഹങ്ങള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി. നാരായണന്‍. അഗര്‍ത്തലയില്‍ നടന്ന സെന്‍ട്രല്‍ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയുടെ (സിഎയു) അഞ്ചാമത് ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‘നമ്മുടെ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കണമെങ്കില്‍, നമ്മുടെ ഉപഗ്രഹങ്ങള്‍ വഴി സേവനം നല്‍കണം. നമ്മുടെ 7,000 കിലോമീറ്റര്‍ കടല്‍ത്തീര പ്രദേശങ്ങള്‍ നാം നിരീക്ഷിക്കണം. ഉപഗ്രഹ, ഡ്രോണ്‍ സാങ്കേതികവിദ്യ ഇല്ലാതെ, നമുക്ക് പലതും നേടാന്‍ കഴിയില്ല.’-അദ്ദേഹം പറഞ്ഞു. ഇപ്പോള്‍, സ്വകാര്യ ഓപ്പറേറ്റര്‍മാരില്‍ നിന്നും അക്കാദമിക് സ്ഥാപനങ്ങളില്‍ നിന്നുമുള്ളവ ഉള്‍പ്പെടെ, ഇസ്രോ ആകെ 127 ഇന്ത്യന്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു. ഇതില്‍ 22 എണ്ണം ലോ എര്‍ത്ത് ഭ്രമണപഥത്തിലാണ്. 29 എണ്ണം കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ജിയോ-സിന്‍ക്രണസ് എര്‍ത്ത് ഭ്രമണപഥത്തിലാണ്. ഇന്ത്യയില്‍ ഒരു ഡസനോളം സ്‌പൈ അല്ലെങ്കില്‍ സര്‍വൈലന്‍സ് ഉപഗ്രഹങ്ങളുണ്ട്. അവയില്‍ കാര്‍ട്ടോസാറ്റ്, റിസാറ്റ് പരമ്പരകളും പ്രത്യേക നിരീക്ഷണ ജോലികള്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ള എമിസാറ്റ്, മൈക്രോസാറ്റ് പരമ്പരകളും…

    Read More »
  • Movie

    പ്രഭുദേവയുടെ സഹോദരനുണ്ടെന്ന് അറിഞ്ഞപ്പോള്‍ നയന്‍താര എടുത്ത തീരുമാനം; ആ സിനിമയ്ക്ക് പിന്നില്‍

    താര റാണിയായ നയന്‍താര സിനിമകളുടെ തിരക്കിലാണിന്ന്. നടിയുടെ നിരവധി സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അടുത്ത കാലത്തിറങ്ങിയ മിക്ക സിനിമകളും പരാജയപ്പെട്ടെങ്കിലും നയന്‍താരയ്ക്കുള്ള ഡിമാന്റിന് ഇത് ബാധിച്ചിട്ടില്ല. സൂപ്പര്‍താര സിനിമകളില്‍ ഇന്നും ആദ്യ ചോയ്‌സുകളിലൊന്ന് നയന്‍താരയാണ്. മലയാളത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന മഹേഷ് നാരായണന്‍ ചിത്രത്തില്‍ നയന്‍താരയാണ് നായിക. തെലുങ്കില്‍ ചിരഞ്ജീവിയുടെ പുതിയ സിനിമയിലും നായികയായെത്തുന്നു. അതേസമയം തമിഴില്‍ ഇന്ന് സൂപ്പര്‍സ്റ്റാറുകളുടെ നായികയായി നയന്‍സിനെ കാണാറില്ല. ബോളിവുഡില്‍ ഷാരൂഖ് ഖാന്റെ നായികയായാണ് നയന്‍താര തുടക്കം കുറിച്ചത്. അറ്റ്‌ലി ചിത്രം ജവാനിലൂടെയായിരുന്നു ഇത്. സിനിമ മികച്ച വിജയം നേടി. ഷാരൂഖ് ഖാന്റെ ആരാധികയാണ് നയന്‍താര. മുമ്പൊരിക്കല്‍ ഷാരൂഖ് ഖാനൊപ്പം സ്‌ക്രീനിലെത്താന്‍ നയന്‍താരയ്ക്ക് അവസരം ലഭിച്ചതാണ്. ചെന്നൈ എക്‌സ്പ്രസ് എന്ന സിനിമയിലെ വണ്‍ ടു ത്രീ എന്ന ഡാന്‍സ് നമ്പറിലൂടെയായിരുന്നു ഇത്. എന്നാല്‍ ഈ അവസരം നടി വേണ്ടി വെച്ചു. ഇതോടെ പകരം പ്രിയാമണിയെത്തി. പ്രിയാമണിയെ ബോളിവുഡ് പ്രേക്ഷകര്‍ ശ്രദ്ധിക്കുന്നത് ഈ…

    Read More »
  • NEWS

    തൊഴില്‍തേടി യുഎഇയില്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്; അറിയാതെ പോലും ഇക്കാര്യം ചെയ്യരുത്, പത്ത് വര്‍ഷം വരെ അകത്തുകിടക്കും!

    അബുദാബി: തൊഴില്‍ തേടി മലയാളികളടക്കം അനേകം പേരാണ് ദിനംപ്രതി ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് വിമാനം കയറുന്നത്. മെച്ചപ്പെട്ട ജോലി ലഭിക്കണമെന്ന ആഗ്രഹത്താല്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ ഇത്തരത്തിലെ കുറ്റകൃത്യങ്ങള്‍ക്ക് യുഎഇയില്‍ കനത്ത ശിക്ഷയാണ് ലഭിക്കുന്നത്. അവ എന്താണെന്ന് മനസിലാക്കാം. 2021ലെ കുറ്റകൃത്യങ്ങളുടെയും ശിക്ഷകളുടെയും നിയമം പ്രഖ്യാപിക്കുന്ന ഡിക്രി നമ്പര്‍ (31) ഫെഡറല്‍ നിയമപ്രകാരം തൊഴിലാളികള്‍ വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. ഒരു ഡോക്യുമെന്റില്‍ വാചകം, അക്കങ്ങള്‍, അടയാളങ്ങള്‍, ഫോട്ടോഗ്രാഫുകള്‍ എന്നിവ ചേര്‍ക്കുകയോ മാറ്റുകയോ ചെയ്യുന്നത് വ്യാജരേഖയായി കണക്കാക്കുന്നു. വ്യാജ ഒപ്പ്, മുദ്ര, വിരലടയാളം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. തട്ടിപ്പിലൂടെ മറ്റൊരാളുടെ ഒപ്പോ സീലോ പതിപ്പിക്കുന്നതും, തിരിച്ചറിയല്‍ രേഖകളില്‍ ആള്‍മാറാട്ടം നടത്തുന്നതും കുറ്റകരമാണ്. യുഎഇ നിയമപ്രകാരം ഔദ്യോഗിക ഡോക്യുമെന്റിന്റെ വ്യാജരേഖ സമര്‍പ്പിക്കുന്നവര്‍ക്ക് പത്ത് വര്‍ഷം തടവും അനൗദ്യോഗിക രേഖയുടെ വ്യാജപതിപ്പാണെങ്കില്‍ തടവും ലഭിക്കും. ജോലി നേടാന്‍ വ്യാജ രേഖ സമര്‍പ്പിച്ചവരെ നോട്ടീസ് നല്‍കാതെ പിരിച്ചുവിടാനും തൊഴില്‍ ദാതാവിന് അധികാരമുണ്ടെന്ന്…

    Read More »
  • Kerala

    15 വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയും കാറ്റും; കാലവര്‍ഷം 27 ഓടെ, ചൂടും കുറയില്ല

    തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം15 വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ മിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനും സാധ്യത. നാളെയോടു കൂടി കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടല്‍, തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാര്‍ ദ്വീപ് സമൂഹം എന്നിവിടങ്ങളില്‍ എത്താന്‍ സാധ്യതയുണ്ട്. നാലോ, അഞ്ചോ ദിവസത്തിനകം തെക്കന്‍ അറബിക്കടല്‍, മാലദ്വീപ്, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ ഭാഗങ്ങള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍ ഭാഗങ്ങളില്‍ വ്യാപിക്കും. 27ാം തീയതിയോടെ കേരളത്തില്‍ എത്തിച്ചേരുമെന്നാണ് കേന്ദ്ര കാലാവാസ്ഥാ വകുപ്പിന്റെ പ്രവചനം. മഴ പരക്കെ പ്രവചിക്കുമ്പോഴും സംസ്ഥാനത്ത് ചൂടിനു ശമനമില്ല. ഇന്ന് കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള…

    Read More »
  • Crime

    15 കാരിയെ തട്ടിക്കൊണ്ടുപോയി വിറ്റസംഭവം: ഗര്‍ഭിണിയായ പെണ്‍കുട്ടിയെ പ്രതി ആദ്യം കൈമാറിയത് സ്വന്തം പിതാവിന്

    കോഴിക്കോട്: മനുഷ്യക്കടത്തുകേസില്‍ തീവണ്ടിയില്‍വെച്ച് പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട പ്രതിയെ നല്ലളം പോലീസ് അസമിലെത്തി വീണ്ടും പിടികൂടി. അസം ഉപലേശ്വര്‍ വില്ലേജിലെ ഭവാനിപുര്‍ സ്വദേശി നസീദുല്‍ ഷെയ്ക്കി(21)നെയാണ് നല്ലളം പോലീസിലെ പ്രത്യേകസംഘം പിടികൂടിയത്. 2023 ഒക്ടോബറില്‍ ബംഗാള്‍ സ്വദേശിയായ പതിനഞ്ചുകാരിയെ കാണാതായതുമായി ബന്ധപ്പെട്ട കേസിലാണ് നസീദുല്‍ ഷെയ്ക്കിനെ അറസ്റ്റുചെയ്തത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം മേയില്‍ ഹരിയാണ സ്വദേശി സുഷില്‍കുമാറി(35)നെ നല്ലളം പോലീസ് അറസ്റ്റുചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: 2023-ലാണ് നല്ലളം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ബംഗാള്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാതായതായി പരാതിയെത്തുന്നത്. അന്വേഷണത്തില്‍ ശാരദാമന്ദിരത്ത് ജോലിചെയ്തിരുന്ന അസം സ്വദേശിയായ നസീദുല്‍ ഷെയ്ക്ക് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയതാണെന്ന് മനസ്സിലായി. തുടര്‍ന്ന് നല്ലളം പോലീസ് സൈബര്‍സെല്ലിന്റെ സഹായത്താല്‍ നടത്തിയ അന്വേഷണത്തില്‍ 2024 മേയില്‍ പെണ്‍കുട്ടിയെ ഹരിയാണയില്‍നിന്ന് കണ്ടെത്തി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ നസീദുല്‍ ഷെയ്ക്ക് തന്റെ പിതാവായ ലാല്‍സണ്‍ ഷെയ്ക്കിനു കൈമാറുകയും ഇയാള്‍ 25,000 രൂപ വാങ്ങി ഹരിയാണ സ്വദേശിയായ സുഷില്‍കുമാറിന്…

    Read More »
Back to top button
error: