Breaking NewsIndiaLead NewsNEWSpoliticsWorld

പാകിസതാന്റെ യഥാര്‍ഥ ഭരണാധികാരി ജനറല്‍ അസിം മുനീര്‍; ഷെഹബാസ് വെറും പാവ; ഇന്റലിജന്‍സ് മുതല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വരെ റിപ്പോര്‍ട്ട് ചെയ്യുന്നത് മുനീറിന്; മാര്‍ക്കോ റൂബിയോ സംസാരിച്ചതും പട്ടാള മേധാവിയോട്; അധികാരം പിടിക്കാത്തത് സാമ്പത്തിക സഹായങ്ങള്‍ മുടങ്ങുമെന്ന് ഭയന്ന്; യുദ്ധം കഴിയുമ്പോള്‍ തെളിയുന്നത്

ഇരു രാജ്യങ്ങളും താരമത്യത്തിന് അതീതമാണെന്നു ചൂണ്ടിക്കാട്ടുന്നതാണ് മേയ് 10ന് വെടിനിര്‍ത്തല്‍ വന്നതിനുശേഷം പാക് സൈനികര്‍ തുടര്‍ന്ന വെടിവയ്പ്. ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കുകയായിരുന്നു അവര്‍. 2024ല്‍ വിരമിക്കേണ്ടിയിരുന്ന അസീം മുനീറിനു രണ്ടുവര്‍ഷംകൂടി കാലാവധി നീട്ടി നല്‍കി. 2027 വരെയുള്ള രണ്ടരവര്‍ഷം ഇനിയും ഇന്ത്യക്കു പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നേക്കാം എന്നു ചുരുക്കം

ന്യൂഡല്‍ഹി: അടുത്തകാലത്തു ലോകത്തുനടന്ന ഒരു യുദ്ധത്തിലും പട്ടാള മേധാവിയുടെ പേര് ഇത്രയും ചര്‍ച്ചയായിട്ടുണ്ടാകില്ല. ഇന്ത്യന്‍ പട്ടാള മേധാവി ആരെന്ന ചോദ്യത്തിന് പലര്‍ക്കും ഒരുപക്ഷേ മറുപടിയുണ്ടാകില്ല. എന്നാല്‍, ഇന്ത്യ-പാക് യുദ്ധത്തിന് മാസങ്ങള്‍ക്കു മുമ്പേ ജനറല്‍ അസിം മുനീര്‍ എന്ന പാക് മേധാവിയുടെ പേര് ചര്‍ച്ചയായി. കാരണം ഒന്നു മാത്രം- പാകിസ്താനില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് മുനീറാണ്. മുനീറിന്റെ പാവ പ്രസിഡന്റ് മാത്രമാണ് ഷെഹബാസ് ഷെരീഫ്.

ജനാധിപത്യത്തിലും സമ്പദ്‌വ്യവസ്ഥയിലും ചോക്കും ചീസും പോലെ വ്യത്യാസമാണ് പാകിസ്താനും ഇന്ത്യയും. നിറം മാത്രമാണ് ഒന്ന്. രണ്ടും ആണവ ശക്തികളാണെങ്കിലും സൈനിക ശക്തി തമ്മില്‍ വന്‍ അന്തരമുണ്ട്. ഇന്ത്യയെ നയിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയാണ്. പാകിസ്താനില്‍ യഥാര്‍ഥ ശക്തി ‘ജിഹാദി ജനറല്‍’. യുദ്ധത്തിനു പിന്നാലെ പാകിസ്താന്‍ ഒരു സമ്പൂര്‍ണ അധികാരം പിടിച്ചെടുക്കലിന്റെ വക്കിലാണോ എന്നും സംശയിക്കേണ്ടിവരും.

Signature-ad

പാക് സൈനിക ജനറല്‍ അസീം മുനീറിന്റെ ജനങ്ങളുമായുള്ള ഏക ബന്ധം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഇമ്രാന്‍ ഖാനെ തടവിലാക്കിയശേഷം ഷെഹബാസിന്റെ നേതൃത്വത്തില്‍ പാവ സര്‍ക്കാരിനെ നിയമിച്ചു എന്നതുമാത്രമാണ്. മോദിക്കു ജനങ്ങളോടു മറുപടി പറയണമെങ്കില്‍ മുനീറിനു പട്ടാള ഭരണകൂടത്തോടു മാത്രം മറുപടി പറഞ്ഞാല്‍ മതി. അതാകട്ടെ, മുനീറിനെപ്പോലെ എപ്പോഴും രക്തദാഹിയാണ്!

ഇരു രാജ്യങ്ങളും താരമത്യത്തിന് അതീതമാണെന്നു ചൂണ്ടിക്കാട്ടുന്നതാണ് മേയ് 10ന് വെടിനിര്‍ത്തല്‍ വന്നതിനുശേഷം പാക് സൈനികര്‍ തുടര്‍ന്ന വെടിവയ്പ്. ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കുകയായിരുന്നു അവര്‍. 2024ല്‍ വിരമിക്കേണ്ടിയിരുന്ന അസീം മുനീറിനു രണ്ടുവര്‍ഷംകൂടി കാലാവധി നീട്ടി നല്‍കി. 2027 വരെയുള്ള രണ്ടരവര്‍ഷം ഇനിയും ഇന്ത്യക്കു പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നേക്കാം എന്നു ചുരുക്കം.

അസിം മുനീര്‍: യഥാര്‍ഥ ‘പവര്‍ സെന്റര്‍’

യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ നടത്തിയ മൂന്നു ഫോണ്‍കോളുകളിലാണു പാകിസ്താനിലെ യഥാര്‍ഥ ശക്തികേന്ദ്രം ജനറല്‍ മുനീര്‍ ആണെന്നു വെളിപ്പെട്ടത്. മേയ് ഏഴിനു പുലര്‍ച്ചെ ഇന്ത്യ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ആരംഭിച്ച് ഭീകര ക്യാ്മ്പുകള്‍ തകര്‍ത്തതിനു ശേഷം പൂര്‍ണ യൂദ്ധത്തിലേക്കു നീങ്ങിയതോടെയാണ് ആ കോളുകള്‍ വന്നത്. ഇതിലൊന്നുപോലും പ്രധാനമന്ത്രിയുടെ ഓഫീസിലേക്കായിരുന്നില്ല എന്നതും കൗതുകകരമാണ്.

അമേരിക്കന്‍ ഫോണുകള്‍ നിരന്തം പ്രവര്‍ത്തിച്ചു

മാര്‍ക്കോ റൂബിയോ വിളിച്ചത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെയാണ്്. പിന്നാലെ പാക് പ്രധാനമന്ത്രിയെ വിളിച്ചെങ്കിലും പിന്നീടുള്ള സംഭാഷണങ്ങളെല്ലാം നടന്നത് അസീം മുനീറുമായിട്ടാണ്. ഇന്ത്യയുടെ വിദേശമന്ത്രിയെക്കാള്‍ കുറഞ്ഞ അധികാരം മാത്രമാണ് ഷെഹബാസ് ഷെരീഫിനുള്ളതെന്നും റൂബിയോയ്ക്കു വ്യക്തമായി. ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍ (ഡിജിഎംഒ) മേയ് 10ന് ഉച്ചകഴിഞ്ഞു വിളിച്ചതോടെ ധാരണയായെന്ന് ഇന്ത്യ പ്രഖ്യാപിച്ചു. അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇന്ത്യ-പാകിസ്താന്‍ ‘വെടിനിര്‍ത്തല്‍’ കരാറിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പോസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം വന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണയെക്കുറിച്ചു പ്രധാനമന്ത്രി ഷെരീഫ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഐഎംഎഫില്‍നിന്ന് ലഭിക്കേണ്ട ഒരു ബില്യണ്‍ ഡോളറിനെക്കുറിച്ചു പറയാതെ, ട്രംപിന്റെ ശ്രമങ്ങളെ പ്രശംസിച്ചു. എന്നാല്‍, പോസ്റ്റ് ഇട്ട് മിനിറ്റുകള്‍ക്കുള്ളില്‍ മുനീറിന്റെ ആളുകള്‍ നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും കനത്ത ഷെല്‍ ആക്രമണം ആരംഭിച്ചു. എന്തോ തെളിയിക്കാനെന്നപോലെ നാല് ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് ഡ്രോണുകള്‍ അയച്ചു.

എന്‍എസ്എയും പിടിച്ചെടുത്തു

ഇസ്ലാമാബാദില്‍ പാവ ഭരണകൂടം സ്ഥാപിച്ചതുകൊണ്ടു മാത്രം തൃപ്തനല്ല അസിം മുനീര്‍. ആ തുണിപ്പാവകളില്‍നിന്ന് അധികാരത്തിന്റെ അവശിഷ്ടങ്ങള്‍കൂടി പിടിച്ചെടുത്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവായി (എന്‍എസ്എ) അസിമിന്റെ വിശ്വസ്തനെ നിയമിച്ചു. ലെഫ്. ജനറല്‍ അസിം മാലിക്കിന് എന്‍എസ്എയുടെ അധിക ചുമതല നല്‍കി. മുന്‍കാല എന്‍എസ്എമാര്‍ പ്രധാനമന്ത്രിക്കാണു റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ അസിം മാലിക്ക്, അസിം മുനീറിനാണു റിപ്പോര്‍ട്ട് ചെയ്ത്. ഇത് ജനറല്‍ മുനീറിനെ പിന്നണി ചര്‍ച്ചകള്‍ പോലും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

യുദ്ധസമാനമായ സാഹചര്യത്തിലുടനീളം ഇന്ത്യയും പാകിസ്ഥാനും അവരുടെ ഹൈക്കമ്മീഷനുകളിലൂടെയും എന്‍എസ്എകളിലൂടെയും ബന്ധം പുലര്‍ത്തിയിരുന്നു. ഇപ്പോള്‍, പാകിസ്ഥാനില്‍ ഒരു എന്‍എസ്എ ഉണ്ടെങ്കിലും പ്രധാനമന്ത്രിക്കു റിപ്പോര്‍ട്ട് ചെയ്യാതെ കരസേന മേധാവിക്കു റിപ്പോര്‍ട്ട് ചെയ്യുന്നു. മുനീര്‍ തന്റെ പദ്ധതികളുമായി മുന്നോട്ടു പോകുമ്പോള്‍ ഇത്തരംകാര്യങ്ങള്‍പോലും ഒരുപക്ഷേ ശ്രദ്ധിച്ചില്ലെന്നുവരും.

റഷ്യ-യുക്രൈന്‍ യുദ്ധത്തിനിടെ സെലന്‍സ്‌കിക്കും പുടിനും തമ്മില്‍ സംസാരിക്കാം. എന്നാല്‍, മോദി ആരുമായി സംസാരിക്കും? പ്രധാനമന്ത്രി ഷെരീഫ്? ഷെരീഫ് ഒരു ഡമ്മി പ്രധാനമന്ത്രി മാത്രമാണെന്നു യുദ്ധം വെളിപ്പെടുത്തി. മോദി ജനങ്ങളോട് ഉത്തരം പറയണം. എന്നാല്‍, സൈനികന്‍ യുദ്ധത്തിനായി പരിശീലിപ്പിക്കപ്പെട്ടവനാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അവരുടെ അഹങ്കാരത്തേക്കാള്‍ രാഷ്ട്രത്തിനു പ്രധാന്യം നല്‍കുമ്പോള്‍ സൈനിക മേധാവികള്‍ക്ക് രാജ്യത്തേക്കാള്‍ പ്രധാനം അഭിമാനവും അഹങ്കാരവുമാണ്. ഒരു യുദ്ധമുണ്ടായാല്‍, ജനറല്‍ മുനീര്‍ പാകിസ്ഥാനിലെ മരണവും നാശവും കാണില്ല. മറിച്ച് സൈന്യത്തിന്റെ തിരിച്ചടി മാത്രമാണ് ഉയര്‍ത്തിക്കാട്ടുക. പൊങ്ങച്ചത്തിനായി അയാള്‍ കഷ്ടപ്പാടുകളെ അവഗണിക്കും.

പാകിസ്ഥാന്‍ നടത്തുന്ന എല്ലാ ആക്രമണങ്ങളെയും ഇന്ത്യ ചെറുക്കുകയും സൈനിക വിമാനത്താവളങ്ങളും അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കുകയും ചെയ്തു. ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യ യുദ്ധത്തിന്റെ ഓരോ റൗണ്ടിലും വിജയിച്ചു. പാകിസ്താന്‍ പിടിച്ചെടുത്ത പ്രദേശം തിരിച്ചു തരുന്നതിനെക്കുറിറ്റും തീവ്രവാദികളുടെ കൈമാറ്റവുമല്ലാതെ ഒന്നും സംസാരിക്കില്ലെന്നും വ്യക്തമാക്കി.

മൂന്ന് ദിവസത്തെ പ്രധാന സൈനിക കൈമാറ്റങ്ങള്‍ക്ക് ശേഷം ഇന്ത്യയും പാകിസ്ഥാനും ദുര്‍ബലമായ ഒരു ഉടമ്പടിയിലാണ്. പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടും, ഓപ്പറേഷന്‍ സിന്ദൂര്‍ ‘ഇപ്പോഴും തുടരുകയാണ്’ എന്ന് ഇന്ത്യന്‍ വ്യോമസേന ഞായറാഴ്ച പ്രഖ്യാപിച്ചു. പാകിസ്ഥാന്‍ ഷെല്ലാക്രമണമോ തീവ്രവാദിയുടെ വെടിയുണ്ടകളോ മൂലം സാഹചര്യം എപ്പോള്‍ വേണമെങ്കിലും ഒരു വലിയ പ്രതിസന്ധിയിലേക്ക് നീങ്ങാനുള്ള സാധ്യതയുള്ളതിനാല്‍, ന്യൂഡല്‍ഹിക്കും ഇസ്ലാമാബാദിനും ഇടയിലുള്ള സിവിലിയന്‍- സൈനിക സന്തുലിതാവസ്ഥ ഏറ്റവും അപകടകരമാണ്.

 

Back to top button
error: