CrimeNEWS

മദ്യപിച്ച് കാറോടിച്ച് പൊലീസുകാരന്‍, രണ്ട് വാഹനങ്ങളില്‍ ഇടിച്ച് അപകടമുണ്ടാക്കി

വയനാട്: മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കി പൊലീസുകാരന്‍. വയനാട് കൂളിവയലിലാണ് സംഭവം. ഇയാള്‍ ഓടിച്ചിരുന്ന കാര്‍ മറ്റ് രണ്ടു വാഹനങ്ങളില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ജയില്‍ വകുപ്പ് ഉദ്യോഗസ്ഥനായ കണിയാമ്പറ്റ സ്വദേശി മനീഷാണ് വാഹനം ഓടിച്ചത്. രാത്രി എട്ടുമണിയോടെയാണ് സംഭവം.

മനീഷ് ഓടിച്ചിരുന്ന കാര്‍ കൂളിവയല്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. നിര്‍ത്തിയിട്ട ആള്‍ട്ടോ കാറിലും ബെലേറോപിക്കപ്പിലുമാണ് മനീഷിന്റെ കാര്‍ ഇടിച്ചത്. മനീഷിനെ പനമരം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Signature-ad

സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു പൊലീസുകാരന്‍ എന്ന് നാട്ടുകാര്‍ പറഞ്ഞു. പിക്കപ്പ് വാഹത്തില്‍ ഇടിച്ച് വാഹനം നിന്നത് വന്‍ അപകടം ഒഴിവായി. മനീഷിനെ പനമരം പൊലീസ് എത്തി കസ്റ്റഡിയില്‍ എടുത്തു. ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.

Back to top button
error: