Month: May 2025

  • Breaking News

    210 വിവാഹങ്ങള്‍; 521 ചോറൂണുകള്‍; വഴിപാടിനത്തില്‍ 81.26 ലക്ഷം; നിര്‍മാല്യംമുതല്‍ വന്‍ തിരക്ക്; ശയനപ്രദക്ഷിണം അനുവദിച്ചില്ല; വരുമാനത്തിലും കുതിച്ച് ഗുരുവായൂര്‍ ക്ഷേത്രം

    ഗുരുവായൂര്‍: ദര്‍ശനത്തിനും വിവാഹങ്ങള്‍ക്കും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ തിരക്ക്. 210 വിവാഹങ്ങള്‍ നടന്നു. ദര്‍ശനത്തിനും വിവാഹങ്ങള്‍ക്കും മുന്നൊരുക്കങ്ങള്‍ നടത്തിയത് ഭക്തര്‍ക്ക് ഉപകാരപ്രദമായി. നഗരത്തില്‍ വലിയ ഗതാഗതക്കുരുക്കനുഭവപെട്ടു. പുലര്‍ച്ചെ നിര്‍മാല്യ ദര്‍ശനത്തിനായി നടതുറന്നതു മുതല്‍ ഭക്തരുടെ വന്‍ തിരക്കുണ്ടായി. കൊടിമരത്തിന് സമീപത്തകൂടി നേരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിച്ചു. തിരക്ക് കാരണം ചുറ്റമ്പലപ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിച്ചില്ല. പുലര്‍ച്ചെ അഞ്ച് മുതല്‍ വിവാഹങ്ങള്‍ ആരംഭിച്ചു. അഞ്ച് മണ്ഡപങ്ങളിലും താലികെട്ട് നടന്നു. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിന് തെക്കുഭാഗത്ത് പ്രത്യേക സംവിധാനം ഒരുക്കി വിവാഹ പാര്‍ട്ടിക്കാര്‍ക്ക് ടോക്കണ്‍ നല്‍കി ക്രമീകരണം ഒരുക്കി. വധുവും വരനും ബന്ധുക്കളും ഫോട്ടോഗ്രാഫര്‍മാരും ഉള്‍പ്പെടെ 24 പേരെയാണ് വിവാഹ മണ്ഡപത്തിലേക്ക് പ്രവേശനം അനുവദിച്ചത്. 521 കുരുന്നുകള്‍ക്ക് ചോറൂണ്‍ വഴിപാടും നടന്നു. നെയ് വിളക്ക് ശീട്ടാക്കിയ ഇനത്തില്‍ 28.34 ലക്ഷം രൂപ ദേവസ്വത്തിന് ലഭിച്ചു. പുലര്‍ച്ചെ മുതല്‍ നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ നിറഞ്ഞതിനാല്‍ ഇന്നര്‍ – ഔട്ടര്‍ റിംഗ് റോഡുകളില്‍ ഭക്തരുടെ വാഹനങ്ങള്‍ പാര്‍ക്ക്…

    Read More »
  • Breaking News

    ഐപിഎല്‍ മത്സരങ്ങള്‍ മേയ് 16 മുതലെന്നു റിപ്പോര്‍ട്ട്; കളികളെല്ലാം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍; ടീമുകളോടു ഹോം ഗ്രൗണ്ടില്‍ എത്താന്‍ നിര്‍ദേശം; വിദേശ താരങ്ങള്‍ മടങ്ങിയത് പ്രതിസന്ധി

    ബംഗളുരു: ഇന്ത്യപാക്കിസ്ഥാന്‍ സംഘര്‍ത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ഐപിഎല്‍ മല്‍സരങ്ങള്‍ മേയ് 16 മുതല്‍ പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. മൂന്ന് വേദികളിലായി നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലായി മേയ് 30 വരെ നീളുന്ന രീതിയിലാകും ഐപിഎലിന്റെ പുതിയ ഷെഡ്യൂള്‍. പുതിയ ഷെഡ്യൂള്‍ ഉടന്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഞ്ചാബ് കിങ്‌സ് ഒഴികെയുള്ള എല്ലാ ടീമുകളോടും ചൊവ്വാഴ്ചയോടെ ഹോം ഗ്രൗണ്ടുകളില്‍ എത്താന്‍ ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച മല്‍സരങ്ങള്‍ പുനരാരംഭിക്കാനാണ് ബിസിസിഐയുടെ തീരുമാനം. ഐപിഎല്‍ നിര്‍ത്തിവച്ചതോടെ മിക്ക ടീമിലെയും വിദേശ താരങ്ങളും സപ്പോര്‍ട്ടിങ് സ്റ്റാഫും സ്വന്തം രാജ്യത്തേക്ക് മടങ്ങിയിരുന്നു. നിലവില്‍ ഇവരെ തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് ഫ്രാഞ്ചൈസികള്‍. വിദേശകളിക്കാരെ തിരികെ എത്തിക്കുന്നത് സംബന്ധിച്ച് ഫ്രാഞ്ചൈസികള്‍ക്ക് ബിസിസിഐ നിര്‍ദേശം നല്‍കി. 12 ലീഗ് മല്‍സരങ്ങളും നാല് പ്ലേ ഓഫ് മല്‍സരങ്ങളുമാണ് ഐപിഎലില്‍ ബാക്കിയുള്ളത്. പ്ലേ ഓഫുകള്‍ക്കും ഫൈനലിനും കുറഞ്ഞത് ആറ് ദിവസമെങ്കിലും ആവശ്യമുള്ളതിനാല്‍ ശേഷിക്കുന്ന മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ബിസിസിഐക്ക് കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും വേണ്ടിവരും. ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാന്‍…

    Read More »
  • Breaking News

    ഇന്ത്യ ലക്ഷ്യമിട്ടത് ഭീകര കേന്ദ്രങ്ങളെ മാത്രം; നാനൂറില്‍ അധികം ഭീകരരെ വധിച്ചു; ഓപ്പറേഷന്‍ സിന്ദൂറിനു മുമ്പും ശേഷവുമുള്ള ചിത്രങ്ങള്‍ പുറത്തുവിട്ട് സൈന്യം; തിരിച്ചടി നിയന്ത്രിതവും കൃത്യവും

    ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യമിട്ടത് ഭീകരകേന്ദ്രങ്ങളെ മാത്രമാണെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് വ്യക്തമാക്കി. ഇന്ത്യന്‍ ഭീഷണി മൂലം ചില ഭീകരകേന്ദ്രങ്ങളില്‍ നിന്ന് ഭീകരര്‍ ഒഴിഞ്ഞുപോയെന്നും സാധാരണ ജനങ്ങള്‍ക്ക് യാതൊരു അപായവും ഉണ്ടാകാതെ അതീവ ജാഗ്രതയോടെയാണ് സൈന്യം മുന്നോട്ട് പോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ തിരിച്ചടി നിയന്ത്രിതവും കൃത്യതയുള്ളതുമായിരുന്നുവെന്നും ഡിജിഎംഒ വ്യക്തമാക്കി. മുരിദ്‌കെയിലെ ലഷ്‌കര്‍ ഇ ത്വയ്ബയുടെ കേന്ദ്രം അജ്മല്‍ കസബിനെ പരിശീലിപ്പിച്ച സ്ഥലമാണ്. ഒന്‍പതിലധികം ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തെന്നും നൂറിലധികം ഭീകരരെ വധിച്ചെന്നും സൈന്യം സ്ഥിരീകരിച്ചു. കൊടുംഭീകരനായ അബ്ദുള്‍ റൗഫ് ഈ സൈനിക നടപടിയില്‍ കൊല്ലപ്പെട്ടതായും ഡിജിഎംഒ അറിയിച്ചു. സൈന്യം ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടു. ഓപ്പറേഷന്‍ സിന്ദൂറിന് മുന്‍പും ശേഷവുമുള്ള ചിത്രങ്ങള്‍ സൈന്യം മാധ്യമങ്ങള്‍ക്ക് നല്‍കി. മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാലാണ് തിരിച്ചടി നടത്തിയതെന്ന് എയര്‍ മാര്‍ഷല്‍ എ.കെ.ഭാരതി പറഞ്ഞു. പാക്കിസ്ഥാന്‍ ഇന്ത്യയിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തി. എട്ടാം തീയതി രാത്രി പോരാട്ടത്തിന് തയ്യാറാണെന്ന സന്ദേശം…

    Read More »
  • Social Media

    മാതൃദിനത്തില്‍ അമ്മയ്‌ക്കൊപ്പമുള്ള ബാല്യകാല ചിത്രം പങ്കുവച്ച് സ്വന്തം ലാലു

    ഇന്ന് ലോക മാതൃദിനം. സോഷ്യല്‍ മീഡിയ നിറയെ അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് നിരവധി പേരാണ് എത്തുന്നത്. ഇതില്‍ താരങ്ങളും ഉണ്ട്. ഇപ്പോഴിതാ മാതൃ ദിനത്തില്‍ അമ്മയോടൊപ്പമുള്ള ഒരു അപൂര്‍വ ചിത്രം പങ്കുവച്ച് പ്രിയ താരം മോഹന്‍ലാല്‍. ‘ ‘അമ്മ’ എന്ന കുറിപ്പോടെയാണ് താരം ഫോട്ടോ പങ്കുവച്ചത്. അമ്മ ശാന്തകുമാരിക്കൊപ്പമുള്ള ഒരു ബാല്യകാല ചിത്രമാണ് മോഹന്‍ലാല്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ലാലിന്റെ ചെറുപ്പകാലത്തെ ഈ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകരും. നിരവധി പേരാണ് പോസ്റ്റിനു താഴെ നിമിഷങ്ങള്‍ക്കുള്ളില്‍ കമന്റുകളുമായി എത്തിയത്.പ്രതിഭയെ നാടിന് സമ്മാനിച്ച അമ്മ, മോഹന്‍ ലാല്‍ എന്ന വിസ്മയത്തിന് പിറക്കാന്‍ ഈശ്വരന്‍ കണ്ടെത്തിയ മറ്റൊരു പുണ്യം, ഭാഗ്യം ചെയ്ത അമ്മ എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിനു താഴെ വരുന്നത്. അതേസമയം കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി ‘തുടരും’. ചിത്രത്തിന്റെ വിതരണക്കാരായ ആശീര്‍വാദ് സിനിമാസ് ആണ് വിവരം അറിയിച്ചത്. ഫേസ്ബുക്കിലൂടെയാണ് ഔദ്യോഗികമായി വിവരം അറിയിച്ചത്. ടൊവിനോ തോമസ്- ജൂഡ് ആന്തണി…

    Read More »
  • Crime

    15കാരിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസ്; കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട പ്രതി പിടിയില്‍

    കോഴിക്കോട്: പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസില്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയില്‍. അസം സ്വദേശി നസിദുല്‍ ഷെയ്ഖ് ആണ് അറസ്റ്റിലായത്. 2024 ലാണ് 15 കാരിയായ വെസ്റ്റ് ബംഗാള്‍ സ്വദേശിയെ തട്ടിക്കൊണ്ടു പോകുന്നത്. ഹരിയാനയില്‍ എത്തിച്ച കുട്ടിയെ 25,000 രൂപക്ക് ഹരിയാന സ്വദേശി സുശീല്‍ കുമാറിന് വില്‍ക്കുകയായിരുന്നു. നസിദുല്‍ ഷെയ്ഖിനെ നല്ലളം പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ട്രെയിനില്‍ കൊണ്ടു വരുന്നതിനിടെ രക്ഷപ്പെടുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റത്തിനും സേനക്ക് നാണക്കേടുമായ കേസിലാണ് പ്രതി വീണ്ടും പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വിവാഹം കഴിച്ച് ഗര്‍ഭിണി ആക്കിയതിന് നേരത്തെ സുശീല്‍ കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, വിദ്യാര്‍ഥിനിക്കുനേരേ ലൈംഗികാതിക്രമംനടത്തിയ യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍. പയ്യാനക്കല്‍ കപ്പക്കല്‍ സ്വദേശി പണ്ടാരത്തുംവളപ്പ് സിദ്ദിഖി(21)നെയാണ് നല്ലളം പോലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റുചെയ്തത്. 2024 ഡിസംബറില്‍ അതിജീവിതയുടെ കൂട്ടുകാരിയുടെ വീട്ടില്‍വെച്ച് ലൈംഗികാതിക്രമംനടത്തിയെന്നാണ് കേസ്.

    Read More »
  • Kerala

    പത്തനംതിട്ട ഡിസിസി യോഗത്തിനിടെ ഹൃദയാഘാതം; വൈസ് പ്രസിഡന്റ് എം.ജി.കണ്ണന്‍ അന്തരിച്ചു

    പത്തനംതിട്ട: ഡിസിസി വൈസ് പ്രസിഡന്റും മുന്‍ ജില്ലാ പഞ്ചായത്തംഗവുമായ മാത്തൂര്‍ മേലേടത്ത് എം.ജി.കണ്ണന്‍ (42) അന്തരിച്ചു. ഇന്നലെ വൈകുന്നേരം നടന്ന യോഗത്തിനിടെ ഹൃദയാഘാതം സംഭവിച്ച എം.ജി.കണ്ണനെ ഉടന്‍തന്നെ പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നു രാവിലെ മരണം സംഭവിക്കുകയായിരുന്നു. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് കണ്ണന്‍ പൊതുരംഗത്തെത്തിയത്. 2005ല്‍ ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തംഗമായി. 2010, 2015 വര്‍ഷങ്ങളില്‍ ജില്ലാ പഞ്ചായത്തംഗമായി പ്രവര്‍ത്തിച്ചു. ആദ്യം ഇലന്തൂരില്‍നിന്നും പിന്നീട് റാന്നി അങ്ങാടിയില്‍നിന്നും ജില്ലാ പഞ്ചായത്തിലേക്ക് കണ്ണന്‍ മികച്ച വിജയം നേടി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്ന കണ്ണന്‍ ഇടക്കാലത്ത് ആക്ടിങ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അടൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു. 2011-13 ല്‍ യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് അസംബ്ലി, മണ്ഡലം കമ്മിറ്റി പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ; സജിതാമോള്‍, മക്കള്‍; ശിവ കിരണ്‍, ശിവ ഹര്‍ഷന്‍.

    Read More »
  • Social Media

    ‘നിയന്ത്രണവുമില്ലാത്ത മദ്യപാനവും അസാമാന്യമായ ആത്മീയതയും! വിഷ്ണുവിന്റെ കുടുംബ കാര്യങ്ങള്‍ കേട്ട് ഞെട്ടി, ഇങ്ങനെയാെരാളാണോ എന്ന് തോന്നി’

    കഴിഞ്ഞ ദിവസമായിരുന്നു നടന്‍ വിഷ്ണു പ്രസാദിന്റെ മരണം. കരള്‍ രോ?ഗം ബാധിച്ച് ചികിത്സയിലിരിക്കെയാണ് നടന്‍ വിട പറഞ്ഞത്. നിരവധി സീരിയലുകളില്‍ വിഷ്ണു പ്രസാദ് അഭിനയിച്ചിട്ടുണ്ട്. വിഷ്ണു പ്രസാദിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണിപ്പോള്‍ സംവിധായകന്‍ ശാന്തിവിള ദിനേശ്. ലൈറ്റ് ക്യാമറ ആക്ഷന്‍ എന്ന തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ശാന്തിവിള ദിനേശ്. ഞാന്‍ ആദ്യമായി സംവിധാനം ചെയ്ത സീരിയലാണ് വലയം. അവസാനമായി സംവിധാനം ചെയ്തത് സൂര്യ ടിവിക്ക് വേണ്ടി നിഴല്‍ക്കണ്ണാടി എന്ന സീരിയലാണ്. ഇവ രണ്ടിലും നായക വേഷം ചെയ്തിരുന്ന ആളാണ് വിഷ്ണു പ്രസാദ്. ഒരു സിനിമാ, സീരിയല്‍ നടന് ആവശ്യമുള്ള അഭിനയവും ആകാര ഭം?ഗിയും സ്വന്തം ശബ്ദവുമൊക്കെയുള്ള നടനായിരുന്നു വിഷ്ണു. ജീവിതത്തില്‍ നന്നായി അഭിനയിക്കുന്നയാളും വളരെ മോശമായി മദ്യപിക്കുന്നയാളുമായിരുന്നു വിഷ്ണു. നിരവധി ഉ?ദാഹരണങ്ങളോട് എനിക്കത് പറയാന്‍ കഴിയും. രാവിലെ സെറ്റില്‍ വരുന്നത് പരമ ഭക്തനായാണ്. ക്യാമറമാനും അസിസ്റ്റന്റ് ഡയരക്ടര്‍ക്കുമെല്ലാം പ്രസാദം കൊടുക്കും. എന്നെ നോക്കി ചിരി ചിരിച്ച് പോകും. ഇരുമ്പുലക്ക വിഴുങ്ങിയിട്ട് ചുക്കു…

    Read More »
  • Kerala

    സണ്ണി ജോസഫ് നാളെ സ്ഥാനമേല്‍ക്കും; കെപിസിസി-ഡിസിസി നേതൃത്വങ്ങളില്‍ വന്‍മാറ്റത്തിന് സാധ്യത

    തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി അഡ്വ. സണ്ണി ജോസഫ് നാളെ സ്ഥാനമേല്‍ക്കും. തിങ്കളാഴ്ച രാവിലെ 9.30 ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലാണ് ചുമതലയേല്‍ക്കല്‍ ചടങ്ങ് നടക്കുക. എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, സ്ഥാനമൊഴിയുന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. സണ്ണി ജോസഫിനൊപ്പം, വര്‍ക്കിങ് പ്രസിഡന്റുമാരായി നിയമിച്ച പി സി വിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ചുമതലയേല്‍ക്കും. വിവിധ ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാരും ചടങ്ങില്‍ പങ്കെടുക്കും. ചുമതലയേറ്റെടുക്കുന്നതിനായി നേതാക്കള്‍ ഇന്ന് വൈകീട്ടോടെ തലസ്ഥാനത്തെത്തും. അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളില്ലാതെ ലളിതമായി ചടങ്ങു നടത്തിയാല്‍ മതിയെന്ന് തീരുമാനിച്ചിരുന്നു. മാസത്തില്‍ 10 ദിവസം കെപിസിസി പ്രസിഡന്റ് ഓഫീസില്‍ ഉണ്ടായിരിക്കണമെന്നാണ് നിര്‍ദേശം. പുതിയ നേതൃത്വം ചുമതലയേറ്റെടുത്ത ശേഷം കെപിസിസി-ഡിസിസി നേതൃത്വങ്ങളില്‍ കാര്യമായ അഴിച്ചുപണി ഉണ്ടായേക്കും. യുഡിഎഫ് കണ്‍വീനറായി അടൂര്‍ പ്രകാശും നാളെ ചുമതലയേറ്റെടുത്തേക്കും.  

    Read More »
  • Crime

    വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ മര്‍ദിച്ചു, വസ്ത്രം വലിച്ചു കീറി അപമാനിച്ചു; ഒരു മാസത്തിന് ശേഷം കൊലക്കേസ് പ്രതി പിടിയില്‍

    പത്തനംതിട്ട: യുവതിയെ കയറിപ്പിടിച്ച് അപമാനിച്ച കേസില്‍ കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍പെട്ടയാളെ അറസ്റ്റ് ചെയ്ത് പുളിക്കീഴ് പോലീസ്. കടപ്ര മാന്നാര്‍ കോട്ടയ്ക്കമാലി കോളനിയില്‍ വാലുപറമ്പില്‍ താഴ്ച്ചയില്‍ മാര്‍ട്ടിന്‍(51) ആണ് പിടിയിലായത്. കടപ്ര മാന്നാര്‍ പരുമല സ്വദേശിനിയെ(29)യാണ് വീട്ടില്‍ അതിക്രമിച്ചു കയറി അപമാനിച്ചത്. കഴിഞ്ഞ മാസം ഏഴിന് ഉച്ചയ്ക്ക് 12നായിരുന്നു സംഭവം. അസഭ്യം വിളിച്ചുകൊണ്ട് കൈയ്യില്‍ കയറി പിടിക്കുകയായിരുന്നു. തടഞ്ഞപ്പോള്‍ വസ്ത്രം വലിച്ചു കീറി അപമാനിക്കുകയും ചെയ്തു എന്നതാണ് കേസ്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് എസ്.ഐമാരായ ഇ.എസ്. സതീഷ് കുമാര്‍, കെ. സുരേന്ദ്രന്‍ എന്നിവര്‍ അന്വേഷണം നടത്തി. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ഊര്‍ജിതമാക്കിയ തെരച്ചിലില്‍ പ്രതിയെ വെള്ളിയാഴ്ച രാവിലെ 10ന് വീടിനു സമീപത്തു നിന്നും പിടികൂടുകയായിരുന്നു.പോലീസ് ഇന്‍സ്‌പെക്ടര്‍ കെ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ സിപിഓമാരായ സുദീപ്, അലോഖ്, അഖില്‍ എന്നിവരാണ് ഉണ്ടായിരുന്നത്. കൊലപാതകം, വധശ്രമം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങി പുളിക്കീഴ് പോലീസ് രജിസ്റ്റര്‍…

    Read More »
  • Breaking News

    എൻജിനീയർമാരെ കണ്ട് പോലീസാണെന്ന് തെറ്റിദ്ധരിച്ച് ഒന്നാംനിലയിൽ നിന്ന് ചാടി കാലൊടിഞ്ഞു!! സംശയം തോന്നി പോലീസിലറിയിച്ച് പരിശോധിച്ചപ്പോൾ പിടികൂടിയത് 160 കിലോ കഞ്ചാവ്, ഒരു കിലോ ഹൈഡ്രോ കഞ്ചാവ്, 800 ഗ്രാം രാസലഹരി ഗുളികകൾ, യുവാവ് അറസ്റ്റിൽ

    ബെംഗളൂരു: 75 ലക്ഷം രൂപയുടെ ലഹരിമരുന്നുമായി പാലക്കാട് സ്വദേശിയായ യുവാവ് ബെംഗളൂരു പോലീസ് പിടിയിൽ. കുർപൂരിലെ പണിതീരാത്ത അപ്പാർട്ട്മെന്റിൽ താമസിക്കുന്ന സച്ചിൻ തോമസിനെ(25) ആനേക്കലിൽ വച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളികളായ സഞ്ജു, ഉബൈദ്, റാഷിദ് എന്നിവർ കടന്നുകളഞ്ഞു. ഇയാളിൽ നിന്ന് 160 കിലോ കഞ്ചാവ്, ഒരു കിലോ ഹൈഡ്രോ കഞ്ചാവ്, 800 ഗ്രാം രാസലഹരി ഗുളികകൾ എന്നിവയും പോലീസ് പിടികൂടിയി. സച്ചിനും കൂട്ടാളികളും വാടകയ്ക്കു താമസിക്കുന്ന കുർപൂരിലെ പണിതീരാത്ത അപ്പാർട്ട്മെന്റ് പരിശോധിക്കാനെത്തിയ സിവിൽ എൻജിനീയർമാരെ കണ്ട് പോലീസ് എന്നു തെറ്റിദ്ധരിച്ച് കടന്നുകളയാൻ ശ്രമിച്ചപ്പോഴാണ് പിടിയിലായത്. ഇവരെ കണ്ട് രണ്ടാം നിലയിൽ നിന്നു താഴേക്കു ചാടിയ സച്ചിന്റെ കാലൊടിഞ്ഞു. സംശയം തോന്നിയ എൻജിനീയർമാർ അറിയിച്ചിതിനെ തുടർന്ന് പോലീസെത്തി ഇയാളെ അറ‌സ്റ്റ് ചെയ്യുകയായിരുന്നു.

    Read More »
Back to top button
error: