‘ഞാന്‍ ഇനി ഒരാളെ കെട്ടിയാല്‍ നാട്ടുകാര്‍ അവനെ തല്ലികൊല്ലും, ആ മനുഷ്യനെ ആളുകള്‍ വെറുതെ വിടുമോ?’

കൊല്ലം സുധിയുടെ ഭാര്യ എന്ന രീതിയിലാണ് പ്രേക്ഷകര്‍ രേണുവിനെ അറിഞ്ഞ് തുടങ്ങിയത്. എന്നാല്‍ ഇന്ന് രേണുവും ഒരു അഭിനേത്രിയാണ്. സുധിയുടെ മരണശേഷമാണ് ഭര്‍ത്താവിന്റെ പാത പിന്തുടര്‍ന്ന് രേണുവും അഭിനയത്തിലേക്ക് എത്തിയത്. മുപ്പത്തിരണ്ടുകാരിയായ രേണുവിന്റെ രണ്ടാം വിവാഹം സോഷ്യല്‍മീഡിയയില്‍ ഏറെ നാളുകളായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ഇപ്പോഴിതാ രണ്ടാം വിവാഹം കഴിക്കുമോയെന്ന ചോദ്യത്തിന് കൃത്യമായ മറുപടിയുമായി എത്തിയിരിക്കുകയാണ് രേണു.
വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രേണു. താന്‍ ഇനി ഒരാളെ വിവാഹം ചെയ്താല്‍ അയാളെ ജനങ്ങള്‍ വെറുതെ വിടുമെന്ന് തോന്നുന്നില്ലെന്നും ആ റിസ്‌ക്ക് എടുക്കാന്‍ പറ്റിയൊരാള്‍ വന്നാല്‍ മാത്രമെ വീണ്ടും ഒരു വിവാഹ?ത്തെ കുറിച്ച് ചിന്തിക്കാന്‍ സാധിക്കൂവെന്നും രേണു പറയുന്നു.

രണ്ടാം വിവാഹം ലോകത്ത് ആദ്യമായി നടക്കുന്നതൊന്നുമല്ല. പക്ഷെ എന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ ഞാന്‍ ഇനി ഒരുത്തനെ കെട്ടിയാല്‍ നാട്ടുകാര്‍ അവനെ തല്ലികൊല്ലും. രേണു സുധിയെന്ന ഞാന്‍ യഥാര്‍ത്ഥത്തില്‍ വീണ്ടും ഒരു വിവാഹം കഴിച്ചാല്‍ നടക്കാന്‍ പോകുന്ന സംഭവങ്ങള്‍ നിങ്ങള്‍ ഒന്ന് ആലോചിച്ച് നോക്കൂ. ആ മനുഷ്യനെ ആളുകള്‍ വെറുതെ വിടുമോ?.
പാവം ആ മനുഷ്യനെ കൂടി ഞാന്‍ ഇതിലേക്ക് ഇടണോ. ആ സാഹചര്യത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല. ഞാന്‍ ഇനി ഒരു വിവാഹത്തിലേക്ക് കടന്നാലുള്ള അഭിപ്രായം എന്താണെന്ന് അറിയാന്‍ കഴിഞ്ഞ ദിവസം ഞാന്‍ ചെറുതായി ഒരു ബോംബിട്ട് കൊടുത്തിരുന്നു. അത് വൈറലായിരുന്നു. രേണു സുധി പ്രണയത്തില്‍ എന്നൊക്കെ പറഞ്ഞ് സോഷ്യല്‍മീഡിയയില്‍ അത് പ്രചരിക്കുകയും ചെയ്തിരുന്നു.
എനിക്കൊപ്പം കട്ടയ്ക്ക് പിടിച്ച് നില്‍ക്കാന്‍ കഴിയുന്ന ആളായിരിക്കണം എനിക്ക് ഇനി വരാന്‍ പോകുന്നയാള്‍ എന്നാണ് രേണു പറഞ്ഞത്. രേണുവിന്റെ തോന്നല്‍ ശരിയാണെന്നാണ് വീഡിയോ വൈറലായതോടെ വരുന്ന കമന്റുകള്‍. രേണുവിനെ ഇപ്പോള്‍ തെറി പറയുന്നവര്‍ ഇനിയൊരു കാലത്ത് ഒന്ന് കാണാന്‍ കൊതിക്കും. രേണുവിനെ വളരെ അധികം ഇഷ്ടമാണ്.
കാരണം തന്റേടിയായ സ്ത്രീയാണ്, പാവം രേണു… എല്ലാവര്‍ക്കും രംഭയാകാന്‍ പറ്റില്ലല്ലോ. ജീവിച്ച് പോയ്‌ക്കോട്ടെ പാവം, ഒരു വ്യക്തിയെ അപമാനിക്കാനും ചവിട്ടി തേയ്ക്കാനും നമ്മള്‍ മലയാളികള്‍ മുന്നിലാണ്. ഒന്നും ഇല്ലാത്ത ഒരു അവസ്ഥ വന്നാല്‍ സഹായിക്കാന്‍ ആരും കാണില്ല. അപമാനിക്കാന്‍ എല്ലാവരും കാണും. ആര് ചവിട്ടി താഴ്ത്തിയാലും അവിടെ നിന്നും പൂര്‍വാധികം ശക്തിയോടെ എഴുന്നേറ്റ് രേണു മുന്നോട്ട് പോകണം എന്നിങ്ങനെയാണ് കമന്റുകള്‍.
മൂത്ത മകന്‍ കിച്ചു ഒരിക്കലും തന്നെ തള്ളിപ്പറയില്ലെന്നും രേണു പറയുന്നു. കിച്ചു എന്നെ കുറിച്ച് ഒരിക്കലും നെഗറ്റീവ് പറയില്ലെന്ന് എനിക്ക് ഉറപ്പാണ്. ഞങ്ങള്‍ തമ്മിലുള്ള വിശ്വാസം അതാണ്. ഒരു മ്യൂച്ചല്‍ അണ്ടര്‍സ്റ്റാന്റിങിലാണ് ഞങ്ങള്‍ രണ്ടുപേരും പോകുന്നതെന്ന് രേണു പറയുന്നു. കോളേജ് വിദ്യാര്‍ത്ഥിയാണ് രേണുവിന്റെ മൂത്ത മകന്‍ കിച്ചുവെന്ന് അറിയപ്പെടുന്ന രാഹുല്‍. രേണുവില്‍ റിഥുലെന്നൊരു മകന്‍ കൂടി സുധിയ്ക്കുണ്ട്.
മ്യൂസിക്ക് വീഡിയോകള്‍, മോഡലിങ്, പരസ്യ ചിത്രങ്ങള്‍ സിനിമകള്‍ എന്നിവയാണ് ഇപ്പോള്‍ രേണുവിന്റെ വരുമാന മാര്‍?ഗം. അഭിനയത്തോട് താല്‍പര്യമുള്ളയാളാണ് രേണു. പക്ഷെ രേണുവിന്റെ അഭിനയത്തിന് വിമര്‍ശനമാണ് പ്രേക്ഷകരില്‍ നിന്നും ഏറ്റവും കൂടുതല്‍ ലഭിക്കുന്നത്. വലിയ രീതിയിലുള്ള ബോഡി ഷെയ്മിങും സൈബര്‍ ബുള്ളിയിങും രേണു കഴിഞ്ഞ കുറച്ച് മാസങ്ങളായി നേരിടുന്നുണ്ട്.