Month: April 2025

  • Crime

    കോട്ടയത്ത് വീടു കുത്തിത്തുറന്ന് 1,10,000 രൂപ കവര്‍ന്നു; മോഷ്ടിച്ചത് ശസ്ത്രക്രിയ നടത്താന്‍ സൂക്ഷിച്ച പണം, മോഷ്ടാവ് അകത്ത് കടന്നത് സിസിടിവി ക്യാമറകള്‍ മുകളിലേക്കു തിരിച്ചുവച്ച ശേഷം

    കോട്ടയം: വീടു കുത്തി തുറന്ന് അകത്തു കയറിയ കള്ളന്‍ 1,10,000 രൂപ മോഷ്ടിച്ചു. തലയോലപ്പറമ്പ് പൊതിയിലാണ് സംഭവം. വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് അകത്തുകയറിയ കള്ളന്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണമാണ് കവര്‍ന്നത്. പൊതി റെയില്‍വേ മേല്‍പാലത്തിനു സമീപം പുത്തന്‍പുരയ്ക്കല്‍ പി.വി.സെബാസ്റ്റ്യന്റെ(72) വീട്ടിലാണ് മോഷണം നടത്തിയത്. ശനിയാഴ്ച രാത്രി 11നും ഇന്നലെ പുലര്‍ച്ചെ ഒന്നിനും ഇടയിലാണ് മോഷണം നടന്നത്. അടുത്ത ദിവസം വീട്ടുടമയ്ക്ക് ശസ്ത്രക്രിയ നടത്തുന്നതിനായി സൂക്ഷിക്ക പണമാണ് മോഷണം പോയത്. ശസ്ത്രക്രിയയ്ക്ക് പോകാനായി കഴിഞ്ഞ ദിവസമാണ് ബാങ്കില്‍നിന്നു പണമെടുത്തു വീട്ടില്‍ സൂക്ഷിച്ചത്. ഏതാനും ദിവസം മുന്‍പ് വീട്ടുകാര്‍ സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ മുകളിലേക്കു തിരിച്ചുവച്ച ശേഷമാണ് മോഷ്ടാവ് അകത്തുകടന്നത്. വിമുക്തഭടനായ സെബാസ്റ്റ്യനും റിട്ട. നഴ്സിങ് കോളജ് പ്രിന്‍സിപ്പലായ ഭാര്യ ഏലിയാമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാത്രി ഒന്നോടെ ഉറക്കമുണര്‍ന്നപ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്നു കിടക്കുന്നതു കണ്ടപ്പോഴാണ് മോഷണവിവരം വീട്ടുകാര്‍ അറിഞ്ഞത്. തലയോലപ്പറമ്പ് പൊലീസും കോട്ടയത്തുനിന്നു വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി…

    Read More »
  • Kerala

    പെട്രോള്‍ പമ്പിലെ ശൗചാലയം തുറന്നു കൊടുക്കാന്‍ വൈകി; ഉടമയ്ക്ക് 1,65,000 രൂപ പിഴ

    കോഴിക്കോട്: അധ്യാപികയ്ക്ക് പെട്രോള്‍പമ്പിലെ ശൗചാലയം തുറന്നുനല്‍കാന്‍ വൈകിയതിന് പമ്പുടമ 1,65,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. ഏഴംകുളം ഊരകത്ത് ഇല്ലം വീട്ടില്‍ സി.എല്‍. ജയകുമാരിയുടെ ഹര്‍ജിയില്‍ പത്തനംതിട്ട ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനാണ് വിധി പറഞ്ഞത്. കോഴിക്കോട് പയ്യോളിയിലുള്ള തെനംകാലില്‍ പെട്രോള്‍ പമ്പ് ഉടമ ഫാത്തിമ ഹന്നയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. 1,50,000 രൂപ നഷ്ടപരിഹാരവും 15,000 രൂപ കോടതിച്ചെലവും ചേര്‍ത്താണ് 1,65,000 രൂപ. 2024 മേയ് ഏട്ടിന് രാത്രി 11-ന് കാര്‍ യാത്രക്കിടയില്‍ പയ്യോളിയിലെ പമ്പില്‍ പെട്രോള്‍ അടിക്കാന്‍ കയറി. ശൗചാലയം പൂട്ടിക്കിടക്കുകയായിരുന്നു. താക്കോല്‍ ആവശ്യപ്പെട്ടപ്പോള്‍ സ്റ്റാഫ് പരുഷമായി സംസാരിച്ചതായാണ് പരാതി. താന്‍ പയ്യോളി സ്റ്റേഷനില്‍ വിളിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി ശൗചാലയം ബലമായി തുറന്നുനല്‍കുകയായിരുന്നെന്ന് ജയകുമാരിയുടെ ഹര്‍ജിയിലുണ്ടായിരുന്നു. പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

    Read More »
  • Kerala

    കോട്ടയത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം, മൂന്നുപേര്‍ക്ക് പരിക്ക്

    കോട്ടയം: എം.സി. റോഡില്‍ നാട്ടകം പോളിടെക്‌നിക്കിന് സമീപത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ജീപ്പ് യാത്രക്കാരായ രണ്ടുപേരാണ് മരിച്ചത്. ജീപ്പില്‍ പിന്നിലിരുന്ന മൂന്നുപേര്‍ക്കാണ് പരിക്കേറ്റത്. പുലര്‍ച്ചെ രണ്ടരയോടെ ആയിരുന്നു അപകടം. ജീപ്പ് ഡ്രൈവര്‍ തൊടുപുഴ സ്വദേശി സനോഷ് (55) ആണ് മരിച്ചത്. മരിച്ച രണ്ടാമത്തെ വ്യക്തി തമിഴ്‌നാട് സ്വദേശിയെന്നാണ് വിവരം. അപകടത്തില്‍ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്ന ജീപ്പ് അഗ്‌നിരക്ഷാസേന എത്തിയാണ് നീക്കം ചെയ്തത്. അപകടത്തെത്തുടര്‍ന്നുണ്ടായ ഗതാഗത തടസ്സം ചിങ്ങവനം പോലീസ് എത്തി നീക്കി.

    Read More »
  • India

    രതിവൈകൃതത്തിന്റെ ആശാന്‍, സുഹൃത്തുക്കളുമായി കിടക്കപങ്കിടാനും നിര്‍ബന്ധം; റിപ്ലിങ്ങിന്റെ സഹസ്ഥാപകനെതിരെ ഭാര്യ

    ചെന്നൈ: ടെക് സ്റ്റാര്‍ട്ടപ് റിപ്ലിങ്ങിന്റെ സഹസ്ഥാപകന്‍ പ്രസന്ന ശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും മുന്‍ഭാര്യ ദിവ്യ ശശിധര്‍. പ്രസന്ന ലൈംഗിക തൊഴിലാളികളെ സന്ദര്‍ശിച്ചിരുന്നു, തന്നെ മാനസികമായി പീഡിപ്പിച്ചു, നിരീക്ഷിക്കാന്‍ വീട്ടില്‍ ഒളി ക്യാമറകള്‍ സ്ഥാപിച്ചു തുടങ്ങിയവയാണ് ദിവ്യ ഉയര്‍ത്തിയ ആരോപണങ്ങള്‍. സാന്‍ ഫ്രാന്‍സിസ്‌കോ സ്റ്റാന്‍ഡേര്‍ഡിനു നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍. നികുതി വെട്ടിപ്പിനായി തന്നെയും മകനെയും പല രാജ്യങ്ങളിലേക്കു മാറ്റി താമസിപ്പിച്ചതായും ദിവ്യ ആരോപിച്ചു. പ്രസന്ന ശങ്കറുമായുള്ള വിവാഹത്തെ തന്റെ ജീവിതത്തിലെ ‘ഏറ്റവും മോശം ദുഃസ്വപ്നം’ എന്നാണ് ദിവ്യ വിശേഷിപ്പിക്കുന്നത്. വിദേശത്ത് ഇവര്‍ നടത്തിയ പോരാട്ടത്തില്‍ നിന്നുള്ള നൂറുകണക്കിനു പേജുകളുള്ള കോടതി രേഖകള്‍, ഇമെയിലുകള്‍, ഫോട്ടോകള്‍ തുടങ്ങിയ രേഖകളാണു ദിവ്യയുടെ പക്കലുള്ള തെളിവുകള്‍. പലതരം ലൈംഗിക വൈകൃതങ്ങളുള്ള വ്യക്തിയാണു പ്രസന്ന എന്നു ദിവ്യ മുന്‍പും ചൂണ്ടിക്കാണിച്ചിരുന്നു. പ്രസവശേഷം തന്നെ ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിച്ചുവെന്നും പ്രസന്നയുടെ സുഹൃത്തുക്കളുമായി പോലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിച്ചതായും ദിവ്യ ആരോപിച്ചിരുന്നു. ദിവ്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നതാണ് പ്രസന്നയുടെ പ്രധാന…

    Read More »
  • Social Media

    ഭര്‍ത്താവുമായി പിരിഞ്ഞു, ഒരു സഹായം വേണം; ഒന്‍പത് വര്‍ഷം മുമ്പ് തേച്ചിട്ടുപോയ കാമുകി അയച്ച മെസേജിനെക്കുറിച്ച് വെളിപ്പെടുത്തി യുവാവ്

    പ്രണയവും ബ്രേക്കപ്പുമൊക്കെ സാധാരണമാണ്. എന്നാല്‍ ബ്രേക്കപ്പ് ആയി വര്‍ഷങ്ങള്‍ക്ക് ശേഷം മുന്‍ കാമുകന് സന്ദേശമയക്കുന്നത് അപൂര്‍വമാണ്. ഒട്ടുംപ്രതീക്ഷിക്കാത്തയാളില്‍ നിന്ന് അങ്ങനെയൊരു സന്ദേശം വരുമ്പോള്‍ തീര്‍ച്ചയായും സര്‍പ്രൈസാകും. അത്തരത്തില്‍ ഡല്‍ഹിയില്‍ നിന്നുള്ളയൊരു യുവാവിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വഞ്ചിച്ച മുന്‍ കാമുകിയില്‍ നിന്ന് ഒരു മെസേജ് കിട്ടിയിരിക്കുകയാണ്. മുന്‍ കാമുകിയുടെ മെസേജിനെപ്പറ്റി യുവാവ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇത് വളരെപ്പെട്ടെന്ന് തന്നെ സമൂഹഹമാദ്ധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. 2016 ല്‍ താന്‍ ഡേറ്റ് ചെയ്തിരുന്ന സ്ത്രീ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതിന് ശേഷം, സഹായം തേടിയാണ് തനിക്ക് മെസേജ് അയച്ചതെന്നാണ് മധൂര്‍ എന്ന യുവാവിന്റെ പോസ്റ്റില്‍ പറയുന്നത്. ‘2016 ല്‍ ഞാന്‍ ഡേറ്റ് ചെയ്തിരുന്ന ആ പെണ്‍കുട്ടി, എന്നെ ചതിച്ചിട്ട് പോയി. അത് എന്നെ കടുത്ത വിഷാദത്തിലേക്ക് നയിച്ചു. ഇന്ന് അവള്‍ എവിടെ നിന്നോ എനിക്ക് മെസേജ് അയച്ചു. ഞാന്‍ ഡല്‍ഹിയിലാണെന്നും ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതിനാല്‍ വാടകയ്ക്ക് ഒരു ഫ്‌ളാറ്റ് കണ്ടെത്താന്‍ സഹായിക്കാമോ എന്നും ചോദിച്ചു. ഞാന്‍…

    Read More »
  • Kerala

    സിപിഐ സമ്മേളനങ്ങളില്‍ മത്സരത്തിന് വിലക്ക്; നീക്കമുണ്ടായാല്‍ സസ്പെന്‍ഡ് ചെയ്യുമെന്ന് സര്‍ക്കുലര്‍

    തിരുവനന്തപുരം: പാര്‍ട്ടി സമ്മേളനങ്ങളില്‍ മത്സരം വിലക്കി സിപിഐ. ഔദ്യോഗിക പാനലിനെതിരെ മത്സരം പാടില്ലെന്ന നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. മത്സര നീക്കമുണ്ടായാല്‍ സമ്മേളനം തന്നെ സസ്പെന്‍ഡ് ചെയ്യുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. ജില്ലാ ഘടകങ്ങള്‍ക്ക് കേന്ദ്ര നേതൃത്വം നല്‍കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞദിവസം മധുരയില്‍ നടന്ന സിപിഎം കേന്ദ്ര കമ്മിറ്റി തിരഞ്ഞെടുപ്പില്‍ കേന്ദ്ര കമ്മിറ്റിയിലേയ്ക്ക് വോട്ടെടുപ്പ് നടന്നിരുന്നു. യുപിയിലെയും മഹാരാഷ്ട്രയിലെയും പ്രതിനിധികള്‍ ആണ് വോട്ടെടുപ്പ് ആവശ്യപ്പെട്ടത്. സിപിഎം കേന്ദ്ര കമ്മിറ്റി തിരഞ്ഞെടുപ്പില്‍ നടന്ന വോട്ടെടുപ്പ് അസാധാരണ നീക്കമായാണ് വിലയിരുത്തപ്പെട്ടത്. ഡി എല്‍ കരാഡ് ആണ് മഹാരാഷ്ട്രയില്‍ നിന്ന് വോട്ടെടുപ്പ് ആവശ്യപ്പെട്ടത്. താഴേതട്ടില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് കരാഡ് വോട്ടെടുപ്പ് ആവശ്യപ്പെട്ടത്. കേന്ദ്ര കമ്മിറ്റിയിലേയ്ക്ക് മത്സരിച്ച ഡിഎല്‍ കരാഡ് പരാജയപ്പെട്ടിരുന്നു. 31 വോട്ടുകളാണ് കരാഡിന് ലഭിച്ചത്. സിഐടിയുവിന്റെ മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റും സിഐടിയുവിന്റെ അഖിലേന്ത്യ വൈസ് പ്രസിഡന്റുമാണ് കരാഡ്. മഹാരാഷ്ട്രയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പരിഗണന കേന്ദ്ര കമ്മിറ്റി പാനലില്‍ ലഭിച്ചില്ലെന്നും അതുകൊണ്ടാണ് മത്സരിച്ചതെന്നുമായിരുന്നു…

    Read More »
  • Crime

    കാരണവര്‍ വധക്കേസ്; വിവാദങ്ങള്‍ക്ക് പിന്നാലെ ഷെറിന് പരോള്‍, സ്വാഭാവിക നടപടിയെന്ന് ജയില്‍ വകുപ്പ്

    തിരുവനന്തപുരം: ഭാസ്‌കര കാരണവര്‍ വധക്കേസില്‍ ഒന്നാം പ്രതി ഷെറിന് പരോളനുവദിച്ച് സര്‍ക്കാര്‍. ഏപ്രില്‍ അഞ്ചുമുതല്‍ 15 ദിവസത്തേയ്ക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. മൂന്നുദിവസ യാത്രയ്ക്കും അനുമതിയുണ്ട്. സ്വാഭാവിക നടപടിയെന്നാണ് പരോളില്‍ ജയില്‍ വകുപ്പിന്റെ പ്രതികരണം. ഷെറിന് ശിക്ഷായിളവ് നല്‍കി വിട്ടയയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനം വലിയ വിവാദമായിരുന്നു. മന്ത്രിസഭാ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം ഉയരുകയും സഹതടവുകാരിയെ മര്‍ദ്ദിച്ചതിന് ഷെറിന്‍ വീണ്ടും കേസില്‍ പ്രതിയാവുകയും ചെയ്തതോടെ സര്‍ക്കാര്‍ തീരുമാനം മരവിപ്പിച്ചിരുന്നു. ശിക്ഷാ കാലയളവ് 14 വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ഷെറിന് ഇളവ് നല്‍കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചത്. മോചനം തടയണമെന്ന് ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ വിശദീകരണം ചോദിക്കാന്‍ സാദ്ധ്യത ഉണ്ടെന്നും സര്‍ക്കാരിന് സൂചന ലഭിച്ചു. പിന്നാലെയാണ് തീരുമാനം മരവിപ്പിച്ചത്. ഭാസ്‌കര കാരണവരെ മകന്റെ ഭാര്യയായ ഷെറിന്‍ 2009 നവംബറിലാണ് കൊലപ്പെടുത്തിയത്. ഷെറിന്റെ വഴിവിട്ട ബന്ധങ്ങളും പ്രണയങ്ങളും കാരണവര്‍ അറിഞ്ഞതോടെയാണ് കൊലയ്ക്കുള്ള പദ്ധതി തയ്യാറാക്കിയത്. അമേരിക്കയില്‍ നിന്ന് നാട്ടിലെത്തിയ കാരണവരെ ഉറക്കത്തിനിടെ ശ്വാസം…

    Read More »
  • Crime

    പത്തനംതിട്ടയില്‍ പോലീസുകാരന്‍ തൂങ്ങിമരിച്ചനിലയില്‍

    പത്തനംതിട്ട: ചിറ്റാറില്‍ പോലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍. തിരുവല്ല ട്രാഫിക് യൂണിറ്റിലെ സിവില്‍ പോലീസ് ഓഫീസര്‍ ആര്‍.ആര്‍. രതീഷിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ചിറ്റാറിലെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ ഒരുമാസത്തോളമായി രതീഷ് അനധികൃതമായി അവധിയിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇതേത്തുടര്‍ന്ന് വകുപ്പ് തല അന്വേഷണം പൂര്‍ത്തിയാക്കി മേലധികാരികള്‍ക്ക് രതീഷിനെതിരേ റിപ്പോര്‍ട്ട് അയച്ചിരുന്നു. ഇതിനിടെയാണ് അദ്ദഹത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയും രണ്ട് മക്കളുമുണ്ട്.

    Read More »
  • Crime

    കാസര്‍ഗോട്ട് തല്ലുമാല പ്രോമാക്‌സ്! വീട്ടുമുറ്റത്ത് പടക്കം പൊട്ടിച്ചതിനെ ചൊല്ലി തര്‍ക്കം: മുഖത്ത് തിളച്ച ചായ ഒഴിച്ചു, കത്തിക്കുത്ത്, ഒടുവില്‍ കുരുമുളക് സ്‌പ്രേയും

    കാസര്‍ഗോഡ്: ചെര്‍ക്കള വീട്ടുമുറ്റത്ത് പടക്കം പൊട്ടിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പിതാവിനും മകനും ഉള്‍പ്പെടെ നാലു പേര്‍ക്കു വെട്ടേറ്റു. ചെങ്കള സിറ്റിസന്‍ നഗര്‍ ഫയാസ് വില്ലയിലെ ഇബ്രാഹിം സൈനുദ്ദീന്‍ (62), മകന്‍ ഫയാസ് വില്ലയിലെ ഫവാസ്(20), ആലംപാടി മടവൂര്‍ റോഡ് തൈവളപ്പിലെ റസാഖ് മുഹമ്മദ് (50), സിറ്റിസന്‍ നഗര്‍ തൈവളപ്പ് ഫയാസ് വില്ലയിലെ ടി.എം.മുന്‍ഷീദ് (28) എന്നിവര്‍ക്കാണ് വെട്ടേറ്റത്. സാരമായ പരുക്കേറ്റ ഫവാസ് മംഗളൂരുവിലും മറ്റുള്ളവര്‍ നാലാം മൈല്‍ സഹകരണ ആശുപത്രിയിലും ചികിത്സയിലാണ്. സംഭവത്തില്‍ കണ്ടാലറിയാവുന്ന 5 പേര്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് വധശ്രമത്തിനു കേസെടുത്തു. എറമാളത്തെ അബ്ദുല്‍ ഖാദര്‍(24), മുഹമ്മദ് അസറുദ്ദീന്‍(29), മൊയ്തു(68) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കള നാലാം മൈലില്‍ സഹകരണ ആശുപത്രിക്കു സമീപത്ത് കഴിഞ്ഞ ദിവസം രാത്രി 11.15ന് ആയിരുന്നു അക്രമം. നാലാം മൈലിലെ മുന്‍ പ്രവാസി കൂടിയായ കെ.സി.മുസ്തഫയുടെ വീടിനു മുന്നില്‍ തൈവളപ്പ് എരുമാളത്തുള്ള യുവാക്കളെത്തി പടക്കം പൊട്ടിക്കുന്നത് വീട്ടുടമസ്ഥന്‍ ഉള്‍പ്പെടെയുള്ളവര്‍ പാടില്ലെന്നു…

    Read More »
  • LIFE

    ‘Teaching is an art…’ നല്ലൊരു ചിത്രകാരൻ ഒരു ക്യാൻവാസിൽ മനോഹരമായ ചിത്രം വരയ്ക്കുന്നത് പോലെ…..

    ‘ചില ടീച്ചർമാരെ മറക്കാൻ കഴിയില്ല സാറേ….. അവരുടെയൊക്കെ സാനിധ്യമില്ലായിരുന്നെങ്കിൽ… ഇന്നൊരുപക്ഷേ ഇങ്ങനെയൊന്നും ആകില്ലായിരുന്നു…. ചിലപ്പോൾ സാറിനെ കുറിച്ചും… ഇങ്ങനെയൊക്കെ ആരെങ്കിലും പറയുന്നുണ്ടായിരിക്കാം…..’ മുന്നിലിരുന്ന ഡോക്ടർ ഇതു പറയുമ്പോൾ…. അധ്യാപകനായതിൽ കൂടുതൽ അഭിമാനം തോന്നി….. സ്‌കൂളിൽ പഠിക്കുമ്പോൾ… ടീച്ചർമാർ ചോദിക്കാറുണ്ടല്ലോ… ‘വലുതാകുമ്പോൾ നിങ്ങൾക്ക് ആരാകണം…’ എന്നു…. അന്നു കൂടുതൽ കേട്ടിട്ടുള്ളത്…. ഡോക്ടർ… എൻജിനീയർ…. പോലീസ്….. എന്നൊക്കെയാണ്….. അപൂർവ്വം ചില കുട്ടികൾ പറയും…. എനിക്ക് ടീച്ചർ ആകണമെന്ന്….. അന്നത് പറയുമ്പോൾ…. ആ തൊഴിലിന്റെ മഹത്വമോ… സ്ഥാനമോ…. വരുമാനമോ…. ഒന്നും ആലോചിച്ചിട്ടല്ല അങ്ങനെ പറയുന്നത്…. അപ്പോൾ മനസ്സിൽ തോന്നിയ ആഗ്രഹം അങ്ങ് വിളിച്ചു പറയുന്നു എന്നുമാത്രം… അതല്ലേ ശരി…. പഠനമെല്ലാം കഴിഞ്ഞു…. അപ്പോഴത്തെ സാഹചര്യത്തിൽ… ഏതേങ്കിലിം തൊഴിലിൽ പ്രവേശിക്കുമ്പോൾ…. മനസിലാകും… എല്ലാ തൊഴിലും ഒരു കലയാണെന്ന്….. അതു ചെയ്യുന്ന ആളിന്റെ മനോഭാവവും… കഴിവും… ഭാവനയും… എല്ലാം ആശ്രയിച്ചായിരിക്കും അതിന്റെ പൂർത്തീകരണവും… മൂല്യവുമെല്ലാം നിർണ്ണയിക്കുന്നത്….. അതുകൊണ്ട് തന്നെയായിരിക്കും…. ഒരേ ജോലി തന്നെ പലർ ചെയ്യുമ്പോൾ…. പല വിലയിരുത്തലുകൾ…

    Read More »
Back to top button
error: