ഭര്‍ത്താവുമായി പിരിഞ്ഞു, ഒരു സഹായം വേണം; ഒന്‍പത് വര്‍ഷം മുമ്പ് തേച്ചിട്ടുപോയ കാമുകി അയച്ച മെസേജിനെക്കുറിച്ച് വെളിപ്പെടുത്തി യുവാവ്

പ്രണയവും ബ്രേക്കപ്പുമൊക്കെ സാധാരണമാണ്. എന്നാല്‍ ബ്രേക്കപ്പ് ആയി വര്‍ഷങ്ങള്‍ക്ക് ശേഷം മുന്‍ കാമുകന് സന്ദേശമയക്കുന്നത് അപൂര്‍വമാണ്. ഒട്ടുംപ്രതീക്ഷിക്കാത്തയാളില്‍ നിന്ന് അങ്ങനെയൊരു സന്ദേശം വരുമ്പോള്‍ തീര്‍ച്ചയായും സര്‍പ്രൈസാകും.
അത്തരത്തില്‍ ഡല്‍ഹിയില്‍ നിന്നുള്ളയൊരു യുവാവിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വഞ്ചിച്ച മുന്‍ കാമുകിയില്‍ നിന്ന് ഒരു മെസേജ് കിട്ടിയിരിക്കുകയാണ്. മുന്‍ കാമുകിയുടെ മെസേജിനെപ്പറ്റി യുവാവ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇത് വളരെപ്പെട്ടെന്ന് തന്നെ സമൂഹഹമാദ്ധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു.

2016 ല്‍ താന്‍ ഡേറ്റ് ചെയ്തിരുന്ന സ്ത്രീ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതിന് ശേഷം, സഹായം തേടിയാണ് തനിക്ക് മെസേജ് അയച്ചതെന്നാണ് മധൂര്‍ എന്ന യുവാവിന്റെ പോസ്റ്റില്‍ പറയുന്നത്. ‘2016 ല്‍ ഞാന്‍ ഡേറ്റ് ചെയ്തിരുന്ന ആ പെണ്‍കുട്ടി, എന്നെ ചതിച്ചിട്ട് പോയി. അത് എന്നെ കടുത്ത വിഷാദത്തിലേക്ക് നയിച്ചു. ഇന്ന് അവള്‍ എവിടെ നിന്നോ എനിക്ക് മെസേജ് അയച്ചു. ഞാന്‍ ഡല്‍ഹിയിലാണെന്നും ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതിനാല്‍ വാടകയ്ക്ക് ഒരു ഫ്‌ളാറ്റ് കണ്ടെത്താന്‍ സഹായിക്കാമോ എന്നും ചോദിച്ചു. ഞാന്‍ അവളെ സഹായിക്കണോ?’- എന്നാണ് കുറിപ്പില്‍ പറയുന്നത്.
യുവതിയുടെ മെസേജിന്റെ സ്‌ക്രീന്‍ഷോട്ടൊന്നും യുവാവ് പങ്കുവച്ചിട്ടില്ല. ഒരു സ്ത്രീ നിന്നെ ഉപേക്ഷിക്കാന്‍ തീരുമാനിക്കുമ്പോള്‍, അവള്‍ നിന്നെ മനസില്‍ ഉപേക്ഷിച്ചു കഴിഞ്ഞു. ഇന്നും നീ ആ ബന്ധത്തില്‍ കുടുങ്ങിക്കിടക്കുന്നതായി തോന്നുന്നു. മുന്നോട്ട് പോകൂ സഹോദരാ,’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.