LIFE

‘Teaching is an art…’ നല്ലൊരു ചിത്രകാരൻ ഒരു ക്യാൻവാസിൽ മനോഹരമായ ചിത്രം വരയ്ക്കുന്നത് പോലെ…..

‘ചില ടീച്ചർമാരെ മറക്കാൻ കഴിയില്ല സാറേ…..
അവരുടെയൊക്കെ സാനിധ്യമില്ലായിരുന്നെങ്കിൽ…
ഇന്നൊരുപക്ഷേ ഇങ്ങനെയൊന്നും ആകില്ലായിരുന്നു….

ചിലപ്പോൾ സാറിനെ കുറിച്ചും…
ഇങ്ങനെയൊക്കെ ആരെങ്കിലും പറയുന്നുണ്ടായിരിക്കാം…..’

Signature-ad

മുന്നിലിരുന്ന ഡോക്ടർ ഇതു പറയുമ്പോൾ….
അധ്യാപകനായതിൽ കൂടുതൽ അഭിമാനം തോന്നി…..

സ്‌കൂളിൽ പഠിക്കുമ്പോൾ…
ടീച്ചർമാർ ചോദിക്കാറുണ്ടല്ലോ…
‘വലുതാകുമ്പോൾ നിങ്ങൾക്ക് ആരാകണം…’
എന്നു….

അന്നു കൂടുതൽ കേട്ടിട്ടുള്ളത്….
ഡോക്ടർ…
എൻജിനീയർ….
പോലീസ്…..
എന്നൊക്കെയാണ്…..

അപൂർവ്വം ചില കുട്ടികൾ പറയും….
എനിക്ക് ടീച്ചർ ആകണമെന്ന്…..

അന്നത് പറയുമ്പോൾ….
ആ തൊഴിലിന്റെ മഹത്വമോ…
സ്ഥാനമോ….
വരുമാനമോ….
ഒന്നും ആലോചിച്ചിട്ടല്ല അങ്ങനെ പറയുന്നത്….

അപ്പോൾ മനസ്സിൽ തോന്നിയ ആഗ്രഹം അങ്ങ് വിളിച്ചു പറയുന്നു എന്നുമാത്രം…

അതല്ലേ ശരി….

പഠനമെല്ലാം കഴിഞ്ഞു….
അപ്പോഴത്തെ സാഹചര്യത്തിൽ…
ഏതേങ്കിലിം തൊഴിലിൽ പ്രവേശിക്കുമ്പോൾ….
മനസിലാകും…
എല്ലാ തൊഴിലും ഒരു കലയാണെന്ന്…..

അതു ചെയ്യുന്ന ആളിന്റെ മനോഭാവവും…
കഴിവും…
ഭാവനയും…
എല്ലാം ആശ്രയിച്ചായിരിക്കും അതിന്റെ പൂർത്തീകരണവും…
മൂല്യവുമെല്ലാം നിർണ്ണയിക്കുന്നത്…..

അതുകൊണ്ട് തന്നെയായിരിക്കും….
ഒരേ ജോലി തന്നെ പലർ ചെയ്യുമ്പോൾ….
പല വിലയിരുത്തലുകൾ ഉണ്ടാകുന്നത്…

അധ്യാപനം ഒരു കലയാണ്..

‘Teaching is an art…’
എന്നാണു വിശ്വാസവും …
അറിവും…

ചിലർ അതു വളരെ മനോഹരമായി നിർവഹിക്കുന്നു…
നല്ലൊരു ചിത്രകാരൻ
ഒരു ക്യാൻവാസിൽ…
മനോഹരമായ ചിത്രം വരയ്ക്കുന്നത് പോലെ…..

ചിലർ സാധാരണ പോലെ നിർവഹിക്കുന്നു…
ചിലർ ഒരു തൊഴിലായി അതിനെ നിറവേറ്റുന്നു…

എല്ലാവർക്കും കിട്ടുന്ന ശമ്പളം തുല്യമായിരിക്കും…
മാറി നിന്നു നോക്കുന്ന ഒരാളിന്…
അവർ അധ്യാപകരും ആയിരിക്കും….

എന്നാൽ….
കുട്ടിയുടെ മനസ്സിൽ എല്ലാവരും ഒരുപോലെയല്ല പതിയുന്നത്….

ചില അധ്യാപകർ അവന്റെ മനസ്സിൽ ആഴത്തിൽ പതിയും…
ചിലരെ അവൻ മനസ്സിൽ കൊണ്ടു നടക്കും….
ചിലരെ അവൻ വെറുക്കും…
ചിലരെ അവൻ മറക്കാൻ ശ്രമിക്കും….

ഒരു ചിത്രകാരൻ…
എല്ലാ മേഖലകളിലും സൂക്ഷ്മമായി ശ്രദ്ധിച്ചും…
എല്ലാ ഗുണങ്ങളും പ്രകടമാകുന്ന തരത്തിൽ…
മറ്റുള്ളവർക്ക് ആസ്വാദ്യകരമായ രീതിയിൽ…
അനുഭവവേദ്യമാകുന്ന തരത്തിൽ…
ചിത്രം വരച്ചു പൂർത്തിയാക്കുന്നത്
പോലെ….

നല്ല ഒരു ഗായകൻ….
സംഗീതത്തിന്റെ
ഭാവ ശ്രുതി ലയ താളങ്ങൾ എല്ലാം ആവശ്യാനുസരണം സമ്മേളിപ്പിച്ചു ആലാപനം നടത്തുന്നത് പോലെ…

ചില അധ്യാപകർ….
തന്റെ തൊഴിലിനെ ഒരു തപസ്യയായി കണ്ടു…
തന്റെ മുന്നിലിരിക്കുന്ന കുഞ്ഞുങ്ങൾ തന്നെക്കാൾ വലിയവരും….
നാളെയുടെ മിടുക്കന്മാരും ആകണം എന്നു മനസിലുറച്ചു….
അവന്റെ എല്ലാ സാഹചര്യങ്ങളും മനസിലാക്കി….
വാക്കുകൊണ്ടും നോട്ടംകൊണ്ടും…
അവനെ പ്രോത്സാഹിപ്പിച്ചു…
അധ്യാപനവും ചെയ്യുന്നവർ ഉണ്ടു….

അവരേയും…
അവരുടെ ക്ലാസ്സുകളേയും…
നമ്മൾ ഒരിക്കലും മറക്കില്ല….

അതു പ്രൈമറി സ്‌കൂളുമുതൽ…
കോളേജ് തലം വരെ നോക്കിയാലും കാണാൻ കഴിയും…

ചില അധ്യാപകർ…
പ്രത്യേകിച്ചും പ്രൈമറിയിൽ പഠിപ്പിച്ചവർ….
നമ്മുടെ മനസ്സിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നുണ്ടാകും..

ഇല്ലേ……

അവർ പഠിപ്പിച്ച രീതി…
കാണിച്ച ആത്മാർഥത..
നൽകിയ സ്നേഹം…
എടുത്ത കരുതൽ…
ക്ഷമ….

ഇതൊക്കെ നമുക്കൊരിക്കലും മറക്കാൻ കഴിഞ്ഞെന്നു വരില്ല…

അവർ എന്നും നമ്മുടെ മുന്നിൽ ഉണ്ടാകും…
ഭൂമിയിൽ നിന്നും അവർ പോയാലും…
നമ്മുടെ മനസ്സിൽ നിന്നും അവർ പോകില്ല…

ഈ… അടുത്ത്…
സിവിൽസർവ്വീസ്കാരായ ചില ചെറുപ്പക്കാർ…
അവരുടെ പഴയ ടീച്ചറുടെ വീട്ടിലെത്തി…
ടീച്ചർക്ക് വടി നൽകി…
ടീച്ചറിൽ നിന്നും…
അടിമേടിക്കുന്ന വീഡിയോ…
വൈറലായി മാറുന്നത് നാം കണ്ടു….

ഇന്നലെ….
എന്നോട് തന്റെ അധ്യാപികയെ കുറിച്ചു പറഞ്ഞ ഡോക്ടർ….
ഈ സമയത്തും…
ആ അധ്യാപികയെ കണ്ടാൽ…
അവരുടെ മുന്നിൽ ഒരു കുട്ടിയായി മാറും…
ആ വാക്കുകളിൽ നിന്നും അതു മനസിലാക്കാൻ കഴിഞ്ഞു….

എന്നാൽ….
എല്ലാ അധ്യാപകരും അങ്ങനെ ആകില്ല എന്നും അറിയാം….

ഒരു വേദിയിൽ വച്ചു…
ഒരു മൈക്കും നിങ്ങൾക്ക് തന്നിട്ട്…

നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട….
നിങ്ങളെ ഏറ്റവും സ്വാധീനിച്ച…
ഇനിയും അവരുടെ ക്ലാസ്സിൽ ഇരിക്കണം എന്നു ആഗ്രഹം ഉള്ള…
ഞാനിന്നു ഇങ്ങനെയായി തീരാൻ കാരണമായെന്നു കരുതുന്ന….
ടീച്ചർ ആരെന്നും….
ആ ടീച്ചറെക്കുറിച്ചും പറയാൻ ആവശ്യപ്പെട്ടാൽ….

നിങ്ങൾ ആരേ കുറിച്ചായിരിക്കും പറയുന്നത്…..

എന്തായിരിക്കും
ആ മൈക്കിലൂടി പറയുന്നത്….

ഒന്നു പറയാമോ….

അതു കേട്ടിട്ട് ബാക്കി….
പിന്നൊരിക്കൽ ഞാൻ കുറിക്കാം…..

ബുഹാരി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: