Month: April 2025
-
Kerala
അടീം കൊണ്ടു, പുളീം കുടിച്ചു, പണോം അടച്ചു: കണ്ണൂർ സർവകലാശാലക്കെതിരെ കേസ് നടത്തിയതിനു നൽകിയ വക്കീൽ ഫീസ് ഒടുവിൽ മുൻ വി.സി ഡോ. ഗോപിനാഥ് രവീന്ദ്രൻ തിരിച്ചടച്ചു
കണ്ണൂർ സർവകലാശാലയ്ക്ക് എതിരായ കേസിൽ ഹാജരായ അഭിഭാഷകന് സർവകലാശാലാ ഫണ്ടിൽ നിന്ന് അനുവദിച്ച 4 ലക്ഷംരൂപ അന്നത്തെ വൈസ് ചാൻസലർ തിരിച്ചടച്ചു. ഓഡിറ്റ് പരിശോധനയിൽ ക്രമക്കേട് ചൂണ്ടിക്കാണിച്ചതോടെയാണ് മുൻ വി.സി ഡോ. ഗോപിനാഥ് രവീന്ദ്രൻ പണമടച്ചത്. ഗോപിനാഥ് രവീന്ദ്രൻ വി.സിയായിരുന്നപ്പോൾ കണ്ണൂർ സർവകലാശാലയെത്തന്നെ എതിർകക്ഷിയാക്കി ഫയൽ ചെയ്ത കേസിലാണ് വക്കീൽഫീസ് അനുവദിക്കാൻ തീരുമാനിച്ച സിൻഡിക്കേറ്റിന്റെ അസാധാരണ നടപടിയുണ്ടായത്. തീരുമാനം ക്രമപ്രകാരമല്ലെന്നായിരുന്നു ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശം. എപിജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട കേസിൽ 2022 ഒക്ടോബർ 21-ന് സുപ്രീംകോടതി വിധി വന്നതിന് പിറകെയായിരുന്നു സംഭവങ്ങളുടെ തുടക്കം. വിസി നിയമനത്തിന് പാനൽ നല്കുന്നതിന് പകരം ഒരാളുടെ പേര് മാത്രം ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലുള്ള നിയമനമാണ് സുപ്രീംകോടതി റദ്ദാക്കിയത്. ഈ വിധി കേരളത്തിലെ എല്ലാ സർവകലാശാലകൾക്കും ബാധകമാണെന്നതിനാൽ ഗോപിനാഥ് രവീന്ദ്രന്റെ നിയമനം ഗവർണർ റദ്ദാക്കി. ഈ നടപടിക്കെതിരേയാണ് ചാൻസലറെ ഒന്നാം എതിർകക്ഷിയും സംസ്ഥാന സർക്കാരിനെ രണ്ടാം എതിർകക്ഷിയും കണ്ണൂർ സർവകലാശാലയെ…
Read More » -
Breaking News
പരീക്ഷയ്ക്ക് എത്തുന്നവരുടെ മനസിളക്കും; ഏഷ്യയിലെ ഏറ്റവും വലിയ ഇസ്ലാമിക മതപഠന കേന്ദ്രത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും താത്കാലിക വിലക്ക്; നിയന്ത്രണം കൊണ്ടുവരുന്നത് രണ്ടാംവട്ടം; വന്‍ വിമര്‍ശനത്തിനു വഴിവെട്ടി ദാറുള്‍ ഉലൂം
ലക്‌നൗ: ഏഷ്യയിലെ ഏറ്റവും വലിയ ഇസ്ലാമിക പഠനകേന്ദ്രങ്ങളിലൊന്നായ ഉത്തര്‍പ്രദേശിലെ ദാറുള്‍ ഉലൂം വീണ്ടും തലക്കെട്ടുകളിലേക്ക്. മുസ്ലിംകളെ സംബന്ധിച്ച് ഏറ്റവും അഭിമാനാര്‍ഹമെന്ന് അവകാശപ്പെടുത്ത മതപഠന കേന്ദ്രത്തില്‍ പരീക്ഷയുടെ പേരില്‍ സ്ത്രീകള്‍ക്കു വിലക്കേര്‍പ്പെടുത്തിയതാണു വന്‍ ചര്‍ച്ചയാകുന്നത്. ഏപ്രില്‍ 17 വരെയുള്ള പത്തു ദിവസം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണ് കാമ്പസില്‍ പ്രവേശിക്കുന്നതിനു വിലക്ക്. പുതിയ അക്കാദമിക് വര്‍ഷത്തേക്കുള്ള എന്‍ട്രന്‍സ് പരീക്ഷയുടെ പേരിലാണ് മതപഠന കേന്ദ്രത്തിന്റെ ഭരണകര്‍ത്താക്കള്‍ സ്ത്രീകള്‍ക്കു വിലക്കേര്‍പ്പെടുത്തിയത്. സെമിനാരിയുടെ ആക്ടിംഗ് വൈസ് ചാന്‍സലര്‍ മൗലാന അബ്ദുള്‍ ഖാലിക് മദ്രാസിയുടെ വാക്കുകള്‍ അനുസരിച്ച്, ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും ആയിരക്കണക്കിന് ആളുകള്‍ പരീക്ഷയ്ക്ക് എത്തുമെന്നും അപ്പോള്‍ അവരുടെ ശ്രദ്ധ മാറിപ്പോകാതിരിക്കാനാണു നിയന്ത്രണമെന്നും പറയുന്നു. ഏപ്രില്‍ ഏഴുമുതല്‍ 17 വരെയാണു പ്രവേശന വിലക്കെന്നു ദാറുള്‍ ഉലൂം അലുമ്‌നി ബോഡി പ്രസിഡന്റ് മഹ്ദി ഹസന്‍ എയ്‌നി പറഞ്ഞു. 20,000-25,000 ആളുകളാണ് പരീക്ഷയ്ക്ക് എത്തുക. വന്‍ തിരക്കാണ് അപ്പോള്‍ കാമ്പസില്‍ അനുഭവപ്പെടുക. ഇവരുടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രവേശനം നല്‍കുന്നത് പരീക്ഷയ്‌ക്കെത്തുവരുടെ മനസിളക്കുമെന്നും തിരക്കു…
Read More » -
Breaking News
ഫ്‌ളവറല്ല, ഫയര്‍! 2024ലെ കണ്ണീരിനു ഫലം കണ്ടു; പതിറ്റാണ്ടിനുശേഷം വാങ്കഡെയില്‍ ആര്‍സിബിക്ക് മധുര പ്രതികാരം; തീപ്പൊരിയായി ബാറ്റ്‌സ്മാന്‍മാര്‍; അടിമുടി ഫോമില്‍ ടീം
ബംഗളുരു: പത്തുവര്‍ഷത്തിനുശേഷം മുംബൈയെ വാങ്കഡെ സ്‌റ്റേഡിയത്തില്‍ തകര്‍ത്ത് ആര്‍സിബിയുടെ മുന്നേറ്റം. 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക് 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 2015ലാണ് ഇതിനുമുന്‍പ് ആര്‍സിബി വാങ്കഡെ സ്റ്റേഡിയത്തില്‍ മുംബൈയെ തോല്‍പിച്ചിട്ടുള്ളത്. നാലോവറില്‍ 45 റണ്‍സ് വഴങ്ങി നാലു വിക്കറ്റുകള്‍ വീഴ്ത്തിയ ക്രുനാല്‍ പാണ്ഡ്യയുടെ പ്രകടനം ആര്‍സിബി വിജയത്തില്‍ നിര്‍ണായകമായി. ഏറ്റവുമൊടുവില്‍ വാങ്കഡെയില്‍ ചേസിംഗിനിടെ വീണുപോയ ആര്‍സിബിയുടെ തിരിച്ചുവരവ് ഇനി കാണാനുള്ള കളിയെന്തെന്നുള്ളതിന്റെ വ്യക്തമായ സൂചനയായി. മുംബൈയ്‌ക്കെതിരേ അവസാന ആറുകളിയിലും വീണുപോയ ആര്‍സിബി, ഇതില്‍ അഞ്ചിലും തോറ്റത് വന്‍ മാര്‍ജിനിലായിരുന്നു. 2024ലെ പരാജയം ടീമിനെ സംബന്ധിച്ചിടത്തോളം ഒരു ‘വേക്കപ്പ് കോള്‍’ ആയിരുന്നു. ബാറ്റിംഗില്‍ കാര്യമായ മാറ്റമുണ്ടായില്ലെങ്കില്‍ കര പറ്റില്ലെന്നു വിമര്‍ശനമുണ്ടായി. ആ ഗെയിമില്‍ ആര്‍സിബി 196 റണ്‍സ് അടിച്ചെങ്കിലും 27 ബോള്‍ ബാക്കി നില്‍ക്കെയാണ് മുംബൈ അടിച്ചെടുത്തത്. https://x.com/i/status/1909313713053876586 ബൗളര്‍മാര്‍ക്കു സമ്മര്‍ദം നല്‍കാതിരിക്കാന്‍ ബാറ്റ്‌സ്മാന്‍മാര്‍ കാര്യമായ പ്രകടനം കാഴ്ചവയ്ക്കണമെന്നു അന്നത്തെ ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിസ്…
Read More » -
Breaking News
ചടപടാ അടിക്കിടെ ക്രുണാലിന്റെ അപ്രതീക്ഷിത ബൗണ്‍സര്‍; വില്‍ ജാക്‌സ് കോഹ്ലിയുടെ കൈയില്‍! മുംബൈയുടെ അടിത്തൂണിളക്കിയ തന്ത്രം; വേറെ ലെവലാണു ചേട്ടന്‍ പാണ്ഡ്യ!
ബംഗളുരു: മുംബൈയ്‌ക്കെതിരായ തീപ്പൊരി മത്സരത്തില്‍ ആര്‍സിബിക്കു വേണ്ടി കോഹ്ലിപ്പട വെടിക്കെട്ടു ബാറ്റിംഗാണു കാഴ്ചവച്ചത്. 120 ബോളില്‍ 221 റണ്‍സ് നേടിയെങ്കിലും വാങ്കടെയിലെ റണ്ണൊഴുകുന്ന പിച്ചില്‍ ഇതൊന്നും ഒരു സ്‌കോറേയല്ല എന്നതാണു വാസ്തവം. തുടക്കംമുതല്‍ ആര്‍സിബി ബാറ്റ്‌സ്മാന്‍മാര്‍ മുംബൈയെ തലങ്ങുംവിലങ്ങും തല്ലിയെങ്കിലും ഇതേ നാണയത്തിലായിരുന്നു ഹര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള മുംബൈയുടെ മറുപടി. ഒരുവേള ആര്‍സിബിയുടെ കൂറ്റന്‍ സ്‌കോര്‍ മറികടക്കുമെന്ന തോന്നല്‍പോലുമുണ്ടായി. എപ്പോഴും ഐപിഎല്‍ എന്നതു സര്‍പ്രൈസ് ആണ്. ഒരാള്‍ ഫോമായാല്‍ കളിയുടെ ഗതിതന്നെ മാറും. അപ്പോഴാണ് സ്പിന്നര്‍ വേഷത്തില്‍ ആര്‍സിബിക്കുവേണ്ടിയിറങ്ങിയ ക്രുണാല്‍ പാണ്ഡ്യയുടെ കറക്കുവിദ്യയില്‍ മുംബൈയുടെ അടിത്തൂണ്‍ ഇളകിയത്. അപകടരമായി കളിക്കുന്ന വില്‍ ജാക്‌സിനെ പുറത്താക്കിയ ക്രുണാലിന്റെ തന്ത്രമാണ് ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നത്. പതിഞ്ഞ സ്‌റ്റെപ്പുമായെത്തി തിരിപ്പന്‍ പന്തെറിയുന്നതിനിടെ അപ്രതീക്ഷിതമായാണു ക്രുണാണില്‍നിന്ന് ബൗണ്‍സര്‍ വന്നത്. വില്‍ അതിനെ ബൗണ്ടറിയിലേക്കു ഉയര്‍ത്തിയെങ്കിലും കോഹ്ലിയുടെ കൈകളില്‍ സുരക്ഷിതമായതോടെ കളിയുടെ ഗതിതന്നെ മാറി! സ്പിന്നറായിവന്ന് അവസാന നിമിഷം ഫാസ്റ്റ് നമ്പര്‍ പുറത്തിറിക്കിയ ക്രുണാലിന്റെ തന്ത്രത്തില്‍ കമന്റേറ്റര്‍മാര്‍…
Read More » -
Breaking News
കാര്‍ മുതല്‍ വാട്ടര്‍ മെട്രോയും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വരെ ബുക്ക് ചെയ്യാം; കിടിലനായി ‘കേരള സവാരി’ തിരിച്ചെത്തുന്നു; ഊബറിനേക്കാള്‍ നിരക്ക് കുറവ്; തുക മുഴുവന്‍ ഡ്രൈവര്‍മാര്‍ക്ക്; നടപ്പാകുക ചെന്നൈ മുതല്‍ ഡല്‍ഹിവരെയുള്ള എല്ലാ നഗരങ്ങളിലും
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി ആപ്പായ കേരള സവാരി സൂപ്പര്‍ സ്മാര്‍ട്ടായി പുറത്തിറക്കുന്നു. ആപ്പുണ്ടെങ്കില്‍ ഓട്ടോയില്‍ മാത്രമല്ല മെട്രോ ട്രെയിനിലും കയറാം. കാര്‍, കെഎസ്ആര്‍ടിസി, വാട്ടര്‍ മെട്രോ, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയവയിലേക്ക് ബുക്ക് ചെയ്യാനും ടിക്കറ്റ് എടുക്കാനുള്ള സംവിധാനവും ഇതിലുണ്ടാകും. മെയ് ഒന്നിന് പുതിയ സേവനങ്ങള്‍ ഉദ്ഘാടനം ചെയ്യും. എല്ലാ ജില്ലകളിലും നഗര, ഗ്രാമ വ്യത്യാസമില്ലാതെ ഓണ്‍ലൈന്‍ ടാക്സി ബുക്ക് ചെയ്യാനാകും. ഓട്ടോ, കാര്‍ ഡ്രൈവര്‍മാര്‍ക്ക് ഓരോ ട്രിപ്പിനും കമീഷന്‍ നല്‍കേണ്ട. പകരം സബ്സ്‌ക്രിപ്ഷനായിരിക്കും. ദിവസം, മാസം എന്ന രീതിയിലാണിത്. രാത്രി 12 മുതല്‍ പിറ്റേ ദിവസം രാത്രി 12 വരെയാണ് ഒരുദിവസമായി കണക്കാക്കുക. ഊബറിനേക്കാള്‍ നിരക്ക് കുറവായിരിക്കും. എത്ര റൈഡ് പോയാലും ആ തുക മുഴുവനും ഡ്രൈവര്‍മാര്‍ക്ക് ലഭിക്കും. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കാണ് വാടകയായി യാത്രക്കാര്‍ നല്‍കേണ്ടത്. ഓരോ റൈഡുകളും നിരീക്ഷണത്തിലായിരിക്കും. പരാതികള്‍ ആപ്പുവഴി രജിസ്റ്റര്‍ ചെയ്യാം. സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം…
Read More » -
Breaking News
വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗം; കേസെടുക്കാനാകില്ലെന്ന് പോലീസ്; ചുങ്കത്തറയില്‍ നടത്തിയ പ്രസംഗത്തില്‍ വ്യക്തതയില്ലെന്ന് നിയമോപദേശം
മലപ്പുറം: മലപ്പുറം ജില്ലക്കെതിരായ വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമര്‍ശത്തില്‍ കേസെടുക്കാന്‍ ആകില്ലെന്ന് പൊലീസിന് നിയമോപദേശം. മലപ്പുറം ചുങ്കത്തറയില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിലാണ് പൊലീസ് നിയമോപദേശം തേടിയത്. എടക്കര പൊലീസിനാണ് കേസെടുക്കാന്‍ ആകില്ലെന്ന് നിയമോപദേശം ലഭിച്ചത്. വെള്ളാപ്പള്ളി നടേശന്‍ ഏതു വിഭാഗത്തെയാണ് ആക്ഷേപിച്ചതെന്ന് പ്രസംഗത്തില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമോപദേശം. വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പരാതികള്‍ ലഭിച്ചിരുന്നു. എസ്എന്‍ഡിപി നിലമ്പൂര്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ച യോഗത്തിലാണ് വെള്ളാപ്പള്ളി നടേശന്‍ മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയത്. മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും പ്രത്യേകം ചിലയാളുകളുടെ സംസ്ഥാനമാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസംഗം. മലപ്പുറത്ത് സ്വതന്ത്രമായ വായു ശ്വസിച്ചും സ്വതന്ത്രമായി അഭിപ്രായം പറഞ്ഞും നിങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കും എന്നെനിക്ക് തോന്നുന്നില്ല. മലപ്പുറം പ്രത്യേകതരം രാജ്യമാണ്. പ്രത്യേക ചിലയാളുകളുടെ സംസ്ഥാനമാണ്. അവര്‍ക്കിടയില്‍ ഭയന്ന് ജീവിക്കുന്നവരാണ് ഈഴവരെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
Read More » -
Breaking News
മുംബൈ ഭീകരാക്രമണം: ഇന്ത്യക്കു കൈമാറരുതെന്ന തഹാവൂര്‍ റാണയുടെ ഹര്‍ജി അമേരിക്കന്‍ സുപ്രീം കോടതി തള്ളി; പാക് വംശജനായ കനേഡിയന്‍ വ്യവസായിക്ക് തീവ്രവാദികളുമായി അടുത്ത ബന്ധം; ഇനി ഇന്ത്യയില്‍ വിചാരണ നേരിടണം
ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്നാവശ്യപ്പെട്ട് 26 /11മുംബൈ ഭീകരാക്രണകേസിലെ പ്രതി തഹാവൂര്‍ റാണ നല്‍കിയ ഹര്‍ജി യു.എസ്. സുപ്രീം കോടതി തള്ളി. ഹോട്ടലുകള്‍, റെയില്‍വേ സ്റ്റേഷന്‍, മുംബൈയിലെ ഒരു ജൂതകേന്ദ്രം എന്നിവിടങ്ങളില്‍ മൂന്ന് ദിവസങ്ങളായി നടന്ന ആക്രമണങ്ങളില്‍ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു. പാക് വംശജനായ തഹാവൂര്‍ റാണ കനേഡിയന്‍ പൗരനാണ്. ഷിക്കാഗോയില്‍ താമസിച്ചുവന്നിരുന്ന ഇയാളെ 2011 ലാണ് ഭീകരാക്രമണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇയാള്‍ക്ക് 13 കൊല്ലത്തെ ജയില്‍ശിക്ഷയും ലഭിച്ചു. ലോസ് ആഞ്ജിലിസിലെ മെട്രോപോളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിലാണ് ഇയാളെ നിലവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഭീകരാക്രമണത്തില്‍ ഇന്ത്യ തേടുന്ന കുറ്റവാളിയാണ് റാണ. പാക് ഭീകരസംഘടനകള്‍ക്കുവേണ്ടി മുംബൈയില്‍ ഭീകരാക്രമണം നടത്താന്‍ സുഹൃത്തും യു.എസ്. പൗരനുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിക്കൊപ്പം ഗൂഢാലോചന നടത്തിയതിനാണ് റാണ ഇന്ത്യയില്‍ നിയമനടപടി നേരിടുന്നത്. റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയിരുന്നു. ജനുവരിയില്‍ സുപ്രീംകോടതി റാണയുടെ പുനഃപരിശോധനാഹര്‍ജി തള്ളിയതിനെത്തുടര്‍ന്നായിരുന്നു ഇത്. ഇതേത്തുടര്‍ന്ന് ഈ ഉത്തരവ് സ്റ്റേചെയ്യണമെന്നാവശ്യപ്പട്ട് റാണ സമര്‍പ്പിച്ച…
Read More » -
Breaking News
യുപിയില്‍ നിയമവാഴ്ച തകര്‍ന്നു; ഈ രീതി തുടര്‍ന്നാല്‍ പിഴ ചുമത്തേണ്ടിവരും; വീണ്ടും രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി; രണ്ടാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം നല്‍കണം
ലക്നൗ: ഉത്തര്‍പ്രദേശ് പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രിംകോടതി. യുപിയില്‍ നിയമവാഴ്ച പൂര്‍ണമായി തകര്‍ന്നു. സിവില്‍ തര്‍ക്കങ്ങളെ ഗുരുതരവകുപ്പുള്ള ക്രിമിനല്‍ കേസുകളാക്കി മാറ്റുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു. ഇത്തരം രീതി തുടര്‍ന്നാല്‍ യുപി സര്‍ക്കാരിന്മേല്‍ പിഴ ചുമത്തേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. രണ്ടാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന പൊലീസ് ഡയറക്ടര്‍ ജനറലിനോട് കോടതി നിര്‍ദേശിച്ചു. ഉത്തര്‍പ്രദേശിലെ ചില കേസുകളുമായി ബന്ധപ്പെട്ടായിരുന്നു സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം. പണം തിരികെ നല്‍കാത്ത കേസും ഇക്കൂട്ടത്തിലുണ്ട്. കേസുമായി ബന്ധപ്പെട്ട കുറ്റപത്രത്തില്‍ വ്യക്തവും പൂര്‍ണ്ണവുമായ രേഖകള്‍ ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഉറപ്പാക്കണമെന്നും കോടതി വിധിച്ചു. അടുത്തമാസമാണ് കേസില്‍ ഇനി വാദം കേള്‍ക്കുക. തുടര്‍ച്ചയായ വിമര്‍ശനമാണ് യുപി സര്‍ക്കാരും പൊലീസും സുപ്രിംകോടതിയില്‍ നിന്ന് നേരിടുന്നത്. നേരത്തെ ബുള്‍ഡോസര്‍ രാജുമായി ബന്ധപ്പെട്ടും സര്‍ക്കാരിനെ സുപ്രിംകോടതി വിമര്‍ശിച്ചിരുന്നു. വീടുകള്‍ പൊളിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച കോടതി, 60 ലക്ഷം നഷ്ടപരിഹാരവും വിധിച്ചിരുന്നു. 2021ല്‍ പ്രയാഗ് രാജിലെ…
Read More » -
Breaking News
രാം ചരൺ- ജാൻവി കപൂർ- ബുചി ബാബു സന ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’ ഫസ്റ്റ് ഷോട്ട് പുറത്ത്; ചിത്രം 2026 മാർച്ച് 27 തീയറ്ററുകളിലേക്ക്
തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഫസ്റ്റ് ഷോട്ട് വീഡിയോയും റിലീസ് തീയതിയും പുറത്ത്. ‘പെദ്ധി’ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ ആഗോള റിലീസ് മാർച്ച് 27, 2026 നാണ്. ശ്രീരാമ നവമി ആഘോഷങ്ങൾ പ്രമാണിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ഷോട്ട് വീഡിയോ ഇന്ന് റിലീസ് ചെയ്തത്. ബുചി ബാബു സന ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാൻവി കപൂർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ ചിത്രത്തിൽ കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും നിർണ്ണായക വേഷം ചെയ്യുന്നുണ്ട്. ഒരു വലിയ ജനക്കൂട്ടം ആർത്തുവിളിക്കുന്ന അതിശയിപ്പിക്കുന്ന ഒരു അന്തരീക്ഷത്തോടെയാണ് ഫസ്റ്റ് ഷോട്ട് ആരംഭിക്കുന്നത്. സിഗരറ്റ് വലിച്ച് കൊണ്ട്, തോളിൽ തൂക്കിയിട്ട ബാറ്റും വഹിച്ചുകൊണ്ട്,…
Read More »
