CrimeNEWS

കോട്ടയത്ത് വീടു കുത്തിത്തുറന്ന് 1,10,000 രൂപ കവര്‍ന്നു; മോഷ്ടിച്ചത് ശസ്ത്രക്രിയ നടത്താന്‍ സൂക്ഷിച്ച പണം, മോഷ്ടാവ് അകത്ത് കടന്നത് സിസിടിവി ക്യാമറകള്‍ മുകളിലേക്കു തിരിച്ചുവച്ച ശേഷം

കോട്ടയം: വീടു കുത്തി തുറന്ന് അകത്തു കയറിയ കള്ളന്‍ 1,10,000 രൂപ മോഷ്ടിച്ചു. തലയോലപ്പറമ്പ് പൊതിയിലാണ് സംഭവം. വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് അകത്തുകയറിയ കള്ളന്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണമാണ് കവര്‍ന്നത്. പൊതി റെയില്‍വേ മേല്‍പാലത്തിനു സമീപം പുത്തന്‍പുരയ്ക്കല്‍ പി.വി.സെബാസ്റ്റ്യന്റെ(72) വീട്ടിലാണ് മോഷണം നടത്തിയത്. ശനിയാഴ്ച രാത്രി 11നും ഇന്നലെ പുലര്‍ച്ചെ ഒന്നിനും ഇടയിലാണ് മോഷണം നടന്നത്.

അടുത്ത ദിവസം വീട്ടുടമയ്ക്ക് ശസ്ത്രക്രിയ നടത്തുന്നതിനായി സൂക്ഷിക്ക പണമാണ് മോഷണം പോയത്. ശസ്ത്രക്രിയയ്ക്ക് പോകാനായി കഴിഞ്ഞ ദിവസമാണ് ബാങ്കില്‍നിന്നു പണമെടുത്തു വീട്ടില്‍ സൂക്ഷിച്ചത്. ഏതാനും ദിവസം മുന്‍പ് വീട്ടുകാര്‍ സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ മുകളിലേക്കു തിരിച്ചുവച്ച ശേഷമാണ് മോഷ്ടാവ് അകത്തുകടന്നത്.

Signature-ad

വിമുക്തഭടനായ സെബാസ്റ്റ്യനും റിട്ട. നഴ്സിങ് കോളജ് പ്രിന്‍സിപ്പലായ ഭാര്യ ഏലിയാമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാത്രി ഒന്നോടെ ഉറക്കമുണര്‍ന്നപ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്നു കിടക്കുന്നതു കണ്ടപ്പോഴാണ് മോഷണവിവരം വീട്ടുകാര്‍ അറിഞ്ഞത്. തലയോലപ്പറമ്പ് പൊലീസും കോട്ടയത്തുനിന്നു വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: