Month: April 2025
-
Breaking News
ഭരണഘടന മികച്ചതാണെങ്കിലും ഭരിക്കുന്നവര്‍ മോശമെങ്കില്‍ ഭരണഘടനയും മോശമാകും; ചരിത്ര വിധിയില്‍ അംബേദ്കറെ ഉദ്ധരിച്ച് സുപ്രീം കോടതി; ‘ഭരണകൂടങ്ങളെ ശ്വാസംമുട്ടിക്കരുത്, ജനങ്ങളുടെ ഇഷ്ടങ്ങള്‍ ഹനിക്കരുത്; രാജ്യം നിങ്ങള്‍ക്ക് വീറ്റോ അധികാരം നല്‍കിയിട്ടില്ല’: തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരായ വിധിയില്‍ ശ്രദ്ധേയ നിരീക്ഷണങ്ങള്‍
ന്യൂഡല്‍ഹി: ഗവര്‍ണര്‍മാരെ ഉപയോഗിച്ചു സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുന്ന നപടിക്കെതിരേ സുപ്രീം കോടതിയു െകര്‍ശക്കശമായ താക്കീത്. ഗവര്‍ണര്‍ ആര്‍.എന്‍. രവിക്കെതിരേ തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുടെ ഇടപെടലിനെതിരേ സുപ്രീം കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. ജനങ്ങള്‍ തെരഞ്ഞെടുത്തു സര്‍ക്കാരുകളെ ശ്വാസം മുട്ടിക്കുന്ന നടപടികള്‍ സ്വീകരിക്കുന്നത് ഇന്ത്യയിലെമ്പാടും കാണുന്നു. രാഷ്ട്രീയ കാരണങ്ങളുടെ പേരില്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെതിരേ നീങ്ങുമ്പോള്‍ ജനങ്ങളുടെ താത്പര്യങ്ങളാണു ഹനിക്കുന്നത്. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ കീഴ്‌വഴക്കങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍മാര്‍ തയാറാകണം. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരുകളുടെ നിയമനിര്‍മാണസഭകളെ മാനിക്കണം. അവര്‍ക്കു ജനങ്ങളോട് ഉത്തരവാദിത്വമുണ്ടെന്നും തിരിച്ചറിയണം. ഗവര്‍ണര്‍മാര്‍ സര്‍ക്കാരുകളുടെ സുഹൃത്തായും മാര്‍ഗദര്‍ശിയും തത്വചിന്തകനുമായാണു പ്രവര്‍ത്തിക്കേണ്ടത്. ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയുടെ ചായ്‌വില്‍നിന്നുകൊണ്ടു കാര്യങ്ങളെ സമീപിക്കുന്നയാളാകരുത്. അദ്ദേഹം ഏറ്റെടുക്കുന്ന ചുമതലയുടെ ഭരണഘടനപരമായ വിശുദ്ധിയാണു കാത്തുസൂക്ഷിക്കേണ്ടത്. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അതു പരിഹരിക്കാനും സംസ്ഥാന ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കാനുമുള്ള നിര്‍ദേശങ്ങളുമാണു നല്‍കേണ്ടത്. സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയിലുള്ള ചാലക ശക്തിയാകണം ഗവര്‍ണര്‍. ജനങ്ങളുടെ തെരഞ്ഞെടുപ്പിനെതിരേ, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്കെതിരേ നീങ്ങുമ്പോള്‍…
Read More » -
Kerala
പൊന്നാനിയില്‍ വീട് ജപ്തിയില്‍ മനംനൊന്ത് വയോധിക മരിച്ചു, 15 ദിവസം സാവകാശം ചോദിച്ചിട്ടും അനുവദിച്ചില്ലെന്ന് ബന്ധുക്കള്‍
മലപ്പുറം: പൊന്നാനിയില്‍ വീട് ജപ്തി ചെയ്തതില്‍ മനംനൊന്ത് വയോധിക മരിച്ചു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്ന മാമിയാണ് (85) ഇന്ന് പുലര്‍ച്ചെ മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് പാലപെട്ടി എസ്ബിഐ ഉദ്യോഗസ്ഥര്‍ വീട് ജപ്തി ചെയ്തത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാമിയുടെ മകന്‍ അലിമോന്‍ വീട് ഈട് വച്ച് 25 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇതില്‍ തിരിച്ചടവൊന്നും ഇല്ലാതെ വന്നതോടെയാണ് ജപ്തി നടന്നത്. അലിമോനെ കാണാതായിട്ട് ദിവസങ്ങള്‍ കഴിഞ്ഞെന്നും മാമി ഇതിന്റെ വിഷമത്തിലായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. വയോധികയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബം ഗുരുതര ആരോപണങ്ങളാണ് ബാങ്കിനെതിരെ ഇന്നയിക്കുന്നത്. ‘ജപ്തി ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ മാമിയുടെ ആരോഗ്യനില വളരെ മോശമായിരുന്നു. വയോധികയെ ചികിത്സിക്കുന്ന ഡോക്ടര്‍ വരെ ഉദ്യോഗസ്ഥരോട് സംസാരിച്ചിരുന്നു. 15 ദിവസത്തെ സാവകാശം ചോദിച്ചിട്ടും അവര്‍ ജപ്തി ചെയ്യുകയായിരുന്നു. ഇതോടെയാണ് മാമിയെ ബന്ധു വീട്ടിലേക്ക് മാറ്റിയത്’- കുടുംബം പ്രതികരിച്ചു.
Read More » -
Crime
ജയിലില്‍നിന്നിറങ്ങി സഹതടവുകാരന്റെ ഭാര്യയുമായി അടുപ്പം; വീട്ടിലേക്കു വിളിച്ചുവരുത്തി ‘കച്ചോടംതീര്‍ത്തു’; മീനടം സന്തോഷ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി
കോട്ടയം: ഭാര്യയുടെ കാമുകനെ വീട്ടില്‍ വിളിച്ചുവരുത്തി തലയ്ക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി പലയിടത്തായി തള്ളിയ കേസില്‍ പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി. കോട്ടയം പയ്യപ്പാടി മലകുന്നം പുന്നാപറമ്പില്‍ സന്തോഷ് ഫീലിപ്പോസിനെ (34) കൊലപ്പെടുത്തിയെന്നാണ് കേസ്. 2017 ഓഗസ്റ്റ് 23-നായിരുന്നു സംഭവം. തലയില്ലാതെ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ പിന്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷത്തിലാണ് കൊല്ലപ്പെട്ടയാളെയും പ്രതിയെയും കണ്ടെത്തിയത്. കൊല്ലപ്പെട്ട സന്തോഷിന്റെ സുഹൃത്തായ കോട്ടയം മുട്ടമ്പലം വെട്ടിമറ്റം എ.ആര്‍. വിനോദ്കുമാര്‍ (കമ്മല്‍ വിനോദ്-46), ഭാര്യ കുഞ്ഞുമോള്‍ (44) എന്നിവരെ പിന്നീട് അറസ്റ്റ് ചെയ്തു. പ്രോസിക്യൂഷന്‍ ഉയര്‍ത്തിയ വാദം ഇങ്ങനെ-അച്ഛനെ കൊന്ന കേസില്‍ വിനോദ്കുമാര്‍ ജയിലില്‍ ചെല്ലുമ്പോള്‍ സന്തോഷും അവിടെ ഉണ്ടായിരുന്നു. പുറത്തിറങ്ങിയ സന്തോഷിനോട് തന്റെ ഭാര്യ കുഞ്ഞുമോളെ നോക്കണമെന്ന് വിനോദ് പറഞ്ഞിരുന്നു. തുടര്‍ന്ന് കുഞ്ഞുമോളുമായി സന്തോഷ് അടുപ്പത്തിലായി. പുറത്തിറങ്ങിയ വിനോദ്, വിവരമറിഞ്ഞ് സന്തോഷിനെ കൊല്ലാന്‍ തീരുമാനിച്ചു. ഇതിനായി നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും, ഭാര്യയും കേസിലെ പ്രതിയുമായ കുഞ്ഞുമോളെക്കൊണ്ട്, ഭര്‍ത്താവില്ലെന്നും രാത്രിവരണമെന്നും പറഞ്ഞ് സന്തോഷിനെ മീനടത്തെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തി.…
Read More » -
Movie
എസ്.എസ് ജിഷ്ണുദേവിന്റെ ഇംഗ്ലീഷ് ഹൊറര്‍ മൂവി ‘പാരനോര്‍മല്‍ പ്രൊജക്ട്’ ഏപ്രില്‍ 14 ന്
ഇന്ത്യന്‍ പശ്ചാത്തലത്തിലൊരുക്കിയ ഇംഗ്ലീഷ് ഹൊറര്‍ ചിത്രം പാരനോര്‍മല്‍ പ്രൊജക്ട് ഏപ്രില്‍ 14 ന് എത്തുന്നു. ഡബ്‌ള്യു എഫ് സി എന്‍ സി ഓ ഡി (WFCNCOD), ബി സി ഐ നീറ്റ് (BCI NEET) തുടങ്ങിയ ഒടിടി പ്‌ളാറ്റ്‌ഫോമുകളിലാണ് ചിത്രം സ്ട്രീമിംഗ് നടക്കുന്നത്. പാരനോര്‍മല്‍ ഇന്‍വെസ്റ്റിഗേറ്റേഴ്‌സ് നടത്തിയ മൂന്ന് കേസുകളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫിക്ഷനും ചില യഥാര്‍ത്ഥ അനുഭവ കുറിപ്പുകളും അടിസ്ഥാനമാക്കിയാണ് സിനിമയുടെ തിരക്കഥ രൂപപ്പെടുത്തിയിരിക്കുന്നത്. ക്യാപ്റ്റാരിയസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ചാക്കോ സ്‌കറിയ നിര്‍മ്മിച്ച് എസ് എസ് ജിഷ്ണുദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നു. യു എസ് കമ്പനിയായ ഡാര്‍ക്ക് വെബ് ഫിലിംസും വരാഹ ഫിലിംസും ചേര്‍ന്നാണ് ചിത്രം എത്തിക്കുന്നത്. സ്‌നേഹല്‍ റാവു, ഗൗതം എസ് കുമാര്‍, അഭിഷേക് ശ്രീകുമാര്‍, സുനീഷ്, ശരണ്‍ ഇന്‍ഡോകേര, ഷാജി ബാലരാമപുരം, ടി സുനില്‍ പുന്നക്കാട്, ഫൈസല്‍, മാനസപ്രഭു, ബേബി ആരാധ്യ, ബേബി അവന്തിക, മാസ്റ്റര്‍ അമൃത് സുനില്‍, മാസ്റ്റര്‍ നൈനിക്ക്, ചാല കുമാര്‍, അനസ്…
Read More » -
Kerala
അധ്യാപകരെ തിരക്കിട്ട് അറസ്റ്റ് ചെയ്യരുത്; കഴമ്പുണ്ടെന്നു പൂര്‍ണ ബോധ്യമായാല്‍ മാത്രം കേസ്
തിരുവനന്തപുരം: അധ്യാപകര്‍ക്കെതിരായ പരാതികളില്‍ ധൃതിപിടിച്ചുള്ള അറസ്റ്റ് വേണ്ടെന്നു സംസ്ഥാന പൊലീസ് മേധാവി എസ്.ദര്‍വേഷ് സാഹിബിന്റെ നിര്‍ദേശം. ലഭിക്കുന്ന പരാതികളില്‍ പ്രാഥമികാന്വേഷണം നടത്തി, കഴമ്പുണ്ടെന്നു പൂര്‍ണ ബോധ്യമായാല്‍ മാത്രമേ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ പാടുള്ളൂവെന്നാണു ജില്ലാ പൊലീസ് മേധാവിമാര്‍ക്കുള്ള നിര്‍ദേശം. രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കണം. ഇക്കാലയളവില്‍ അറസ്റ്റ് ചെയ്യരുത്. വ്യാജ പരാതികളുടെ അടിസ്ഥാനത്തില്‍ അധ്യാപകരെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനാണിത്. വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവരില്‍നിന്നു ലഭിക്കുന്ന പരാതികളില്‍ വിശദപരിശോധന ആവശ്യമാണ്. 3 മുതല്‍ 7 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് അധ്യാപകര്‍ക്കുമേല്‍ ചുമത്തുന്നതെങ്കില്‍ ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലാവണം പ്രാഥമികാന്വേഷണം. നിലവില്‍, സംസ്ഥാനത്തെ അധ്യാപകര്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കുമെതിരെ 72 പോക്‌സോ കേസുകളുണ്ട്. ഇവര്‍ക്കെതിരെ സസ്‌പെന്‍ഷനടക്കം വകുപ്പുതല നടപടികള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറാണു സ്വീകരിക്കേണ്ടത്.
Read More » -
Breaking News
ബില്ലുകളുടെ മുകളില്‍ അടയിരിക്കരുത്; രാഷ്ട്രീയ ഉപകരണമായി മാറരുത്; തമിഴ്‌നാട് ഗവര്‍ണറെ കുടഞ്ഞ് സുപ്രീം കോടതി; തമിഴ്‌നാട് സര്‍ക്കാരിന്റെ പത്തു ബില്ലുകള്‍ ഒറ്റയടിക്കു പാസാക്കി; കേരളത്തിനും നിര്‍ണായകമാകുന്ന വിധി
ചെന്നൈ: നിയമസഭ പാസാക്കിയ ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവച്ച തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവിയുടെ നടപടി ചട്ടവിരുദ്ധമെന്ന് സുപ്രീം കോടതി. ഭരണഘടന ഗവര്‍ണക്ക് വീറ്റോ അധികാരം നല്‍കിയിട്ടില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നിയമങ്ങള്‍ ജനങ്ങളുടെ ആവശ്യത്തിനായാണ് കൊണ്ടുവരുന്നത്. ബില്ലുകളില്‍ 3 മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം. ബില്‍ തീരുമാനം നീട്ടാന്‍ ഗവര്‍ണര്‍ക്ക് അധികാരം ഇല്ലെന്നും കോടതി വ്യക്തമാക്കി. ഭരണഘടന അനുസരിച്ച് 3 വ്യവസ്ഥകളാണ് ഉള്ളത്. ബില്ലിന് അനുമതി നല്‍കുക, അനുമതി നിഷേധിക്കുക, പ്രസിഡന്റിന്റെ അനുമതിക്കായി വിടുക എന്നിവയാണത്. എന്നാല്‍ ബില്ലില്‍ തീരുമാനമെടുക്കാതെ വൈകിപ്പിക്കുകയും അതിനുശേഷം പ്രസിഡന്റിന് അയക്കുകയും ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ജെ.ബി. പര്‍ദീവാല, ജസ്റ്റിസ് ആര്‍. മഹാദേവന്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി. തമിഴ്‌നാട് നിയമസഭ അംഗീകാരത്തിനായി സമര്‍പ്പിച്ച പത്ത് ബില്ലുകളാണ് സുപ്രീംകോടതി പാസാക്കിയത്. പത്ത് ബില്ലുകള്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി മാറ്റിവയ്ക്കാനുള്ള തമിഴ്നാട് ഗവര്‍ണറുടെ തീരുമാനം നിയമവിരുദ്ധവും തെറ്റുമാണെന്നും സുപ്രീംകോടതി പറഞ്ഞു. പത്ത് ബില്ലുകളും സുപ്രീംകോടതി പാസാക്കിയതിനാല്‍ ബില്ലുകളില്‍ രാഷ്ട്രപതി സ്വീകരിച്ച തുടര്‍നടപടികള്‍…
Read More » -
Breaking News
‘തെറ്റുകളുടെ മുകളില്‍ വീണ്ടും തെറ്റുകള്‍: ഞങ്ങളെ സമ്മര്‍ദത്തിലാക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ശരിയായ മാര്‍ഗമല്ല’; ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ചൈന; തീരുവ ഉയര്‍ത്തല്‍ ഇന്ത്യയില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്കും തിരിച്ചടി
വാഷിങ്ടന്‍: യുഎസിനെതിരായ ആസൂത്രിതമായ പ്രതിരോധ നടപടികള്‍ പിന്‍വലിച്ചില്ലെങ്കില്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ചൈന. യുഎസിനെതിരെ ചുമത്തിയ 34 ശതമാനം തീരുവ ചൈന പിന്‍വലിച്ചില്ലെങ്കില്‍ വീണ്ടും അധികമായി 50 ശതമാനം തീരുവ കൂടി ചുമത്തുമെന്നാണ് ട്രംപ് ഭീഷണിപ്പെടുത്തിയത്. ”ഞങ്ങളെ സമ്മര്‍ദത്തിലാക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നത് ശരിയായ മര്‍ഗമല്ലെന്ന് ഒട്ടേറെ തവണ ആവര്‍ത്തിച്ചിട്ടുണ്ട്. രാജ്യത്തിന്റെ നിയമാനുസൃത അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കുക തന്നെ ചെയ്യും,”യുഎസിലെ ചൈനീസ് എംബസി വക്താവ് ലിയു പെങ്യു എഎഫ്പിയോട് പറഞ്ഞു. ചൈനീസ് ഇറക്കുമതിക്ക് 50 ശതമാനം പുതിയ തീരുവ ചുമത്തുമെന്ന ഭീഷണിയുമായി ഡോണള്‍ഡ് ട്രംപ് മുന്നോട്ട് പോയാല്‍ യുഎസിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും ചൈന വ്യക്തമാക്കി. സ്വന്തം അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കാന്‍ യുഎസിനെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കുമെന്നും ചൈനീസ് വക്താവ് സൂചിപ്പിച്ചു. യുഎസിന്റെ പകരം തീരുവകള്‍ ഏകപക്ഷീയമായ ഭീഷണിപ്പെടുത്തല്‍ രീതിയാണെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം കുറ്റപ്പെടുത്തി. ”ചൈന സ്വീകരിച്ച പ്രതിരോധ…
Read More » -
LIFE
”ആ വിവാദങ്ങള്‍ എന്റെ കരിയറിനെ തകര്‍ത്തു, ഒരു വേഷം താടാ എന്ന് ഞാനവരോട് കെഞ്ചി”
വില്ലന്‍ റോളുകളിലൂടെ ശ്രദ്ധ നേടിയ നിരവധി നടന്‍മാര്‍ മലയാളത്തിലുണ്ടെങ്കിലും മലയാള സിനിമയ്ക്ക് ലഭിച്ച ലക്ഷണമൊത്ത വില്ലന്‍ അന്നും ഇന്നും ബാബു ആന്റണിയാണ്. ആക്ഷന്‍ രംഗങ്ങളില്‍ ബാബു ആന്റണി തിളങ്ങി. വലിയ ആരാധക വൃന്ദം അക്കാലത്ത് ബാബു ആന്റണിക്കുണ്ടായിരുന്നു. ഇന്നും ജനപ്രീതിക്ക് കുറവില്ല. അതേസമയം കരിയറില്‍ ഉയര്‍ച്ച പോലെ തന്നെ താഴ്ചയും ബാബു ആന്റണിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഗോസിപ്പുകളും വിവാദങ്ങളും ബാബു നടനെ ചുറ്റിപ്പറ്റി വന്ന ഒരു കാലഘട്ടമുണ്ട്. ഇതേക്കുറിച്ച് സംസാരിക്കുകയാണ് ബാബു ആന്റണിയിപ്പോള്‍. ഓവര്‍കം ചെയ്യേണ്ട വിവാദങ്ങള്‍ എനിക്കങ്ങനെ വന്നിട്ടില്ല. വന്ന വിവാദങ്ങളൊക്കെ കരിയറിനെ തകര്‍ത്ത് കളഞ്ഞിട്ടേയുള്ളൂ. അത് ഓവര്‍കം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. പിന്നെ ബ്രേക്ക് എടുത്തു. കുറേക്കാലം കഴിഞ്ഞിട്ടാണ് തിരിച്ച് വരുന്നത്. അതിലൊന്നും ചെയ്യാനില്ല. ഒരു മോശം സാഹചര്യം വന്നാല്‍ അത് അംഗീകരിക്കണം. ഒഴുക്കിന് ശക്തി കൂടുമ്പോള്‍ നീന്താന്‍ പറ്റില്ല. പറിച്ച് കളഞ്ഞ് മുന്നോട്ട് പോകാനേ പറ്റൂ. തുടര്‍ച്ചെ പന്ത്രണ്ട് ഹിറ്റുകള്‍ ഉള്ളപ്പോഴാണ് വീഴ്ച വന്നത്. എന്റെ കൂടെ തന്നെ…
Read More »

