Month: April 2025
-
Crime
കള്ളപ്പണം വെളുപ്പിക്കല്‍: ലീഗ് മുന്‍ എംഎല്‍എയും പൂക്കോയ തങ്ങളും ഇഡി കസ്റ്റഡിയില്‍
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ എം.സി. കമറുദീനും ഫാഷന്‍ ഗോള്‍ഡ് എംഡി ടി.കെ. പൂക്കോയ തങ്ങളും ഇഡി കസ്റ്റഡിയില്‍. നിയമവിരുദ്ധ പണമിടപാടിന്റെ പേരിലാണ് നടപടി. രണ്ടുദിവസം മുമ്പാണ് ഇഡി രണ്ടുപേരെയും കസ്റ്റഡിയില്‍ എടുത്തത്. പിന്നാലെ കൂടുതല്‍ ചോദ്യംചെയ്യലിനായി ഇഡിയുടെ കസ്റ്റഡിയില്‍ വിടുകയായിരുന്നു. മലബാര്‍ ഫാഷന്‍ ഗോള്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട് എം.സി. കമറുദീനും പൂക്കോയ തങ്ങള്‍ക്കുമെതിരായി 210 കേസുകളാണ് കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിലവിലുള്ളത്. ഇവയിലെല്ലാം അന്വേഷണം പുരോഗമിക്കുകയാണ്. ഇതില്‍ ഭൂരിഭാഗം കേസുകളുടെയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ കേസുകളെ പിന്തുടര്‍ന്നുകൊണ്ട് ഇഡി നടത്തിയ പരിശോധനയിലാണ് എം.സി. കമറുദീനും പൂക്കോയ തങ്ങളും കള്ളപ്പണം വെളുപ്പിക്കുന്നതിന് വേണ്ടി ഇടപെട്ടിട്ടുണ്ട് എന്ന സൂചന ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏഴാം തീയതിയായിരുന്നു അറസ്റ്റ്. ഇന്നലെ ഇരുവരെയും കോഴിക്കോട് കോടതിയില്‍ ഹാജരാക്കി. കേസില്‍ കൂടുതല്‍ ചോദ്യംചെയ്യലിനായി ഇഡി ഇവരെ രണ്ടുദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് കോടതി രണ്ടുപേരെയും ഇഡി…
Read More » -
Crime
24 കാരി വീട്ടമ്മയ്ക്ക് മറ്റു രണ്ടു യുവാക്കളുമായി അടുപ്പം; അവിഹിതത്തെച്ചൊല്ലി തര്‍ക്കത്തിനിടെ ഭര്‍ത്താവിന്റെ മുന്നില്‍ കാമുകന്‍ യുവതിയെ കുത്തിക്കൊന്നു
ന്യൂഡല്‍ഹി: മനുഷ്യബന്ധങ്ങള്‍ സങ്കീര്‍ണ്ണമാണ്. എന്നാല്‍, അത് അതിസങ്കീര്‍ണതയിലേക്കാണ് നീങ്ങുന്നതെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടുത്തിടെയായി കാമുകന്റെ സഹായത്തോടെ ഭര്‍ത്താന്മാരെ കൊലപ്പെടുത്തിയ നിരവധി വാര്‍ത്തകളാണ് ഉത്തരേന്ത്യയില്‍ നിന്നും പറത്ത് വന്നത്. ‘മീററ്റ് കൊലപാതകം’ എന്ന ടാഗ് ലൈന്‍ തന്നെ ഇത്തരം കൊലപാതകങ്ങള്‍ സൃഷ്ടിച്ച് കഴിഞ്ഞിരിക്കുന്നു. എന്നാല്‍, ഹരിയാന ഗുഡ്ഗാവില്‍നിന്നു പുറത്ത് വരുന്ന വാര്‍ത്ത ഇതിനെയെല്ലാം കവച്ച് വയ്ക്കുന്നതാണ്. ഗുഡ്ഗാവിന് സമീപത്തെ ബിനോള സ്വദേശിയായ നീലം (24) കൊല്ലപ്പെട്ടത് കാമുകന്മാരില്‍ ഒരാളുടെ കുത്തേറ്റാണെന്ന് ആരോപിച്ച് ഭര്‍ത്താവ് രംഗത്ത്. പോലീസ് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് യുവതിയുടെ കാമുന്മാരില്‍ ഒരാളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. നീലത്തിന് വിനോദ്, സൂധീര്‍ എന്നീ രണ്ടു പേരുമായി ബന്ധമുണ്ടായിരുന്നു. സംഭവ ദിവസം നീലത്തിന്റെ ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ കാണുന്നത്, സൂധീറുമായുള്ള പ്രണയത്തിന്റെ പേരില്‍ നീലവുമായി തല്ലുകൂടുന്ന വിനോദിനെയാണ്. നീലം വിനോദിനോട് വീട്ടില്‍നിന്നു പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, നീലം തന്നെ ഒഴിവാക്കുകയാണെന്ന് സംശയിച്ച വിനോദ് അടുക്കളയില്‍ ഇരുന്ന കറിക്കത്തി കൊണ്ട് നീലത്തിന്റെ…
Read More » -
Breaking News
രണ്ടുകോടിയുടെ ഹൈബ്രിഡ് കഞ്ചാവ് വിദേശത്തുനിന്നെത്തിച്ചത് തസ്ലീമയുടെ ഭർത്താവ്, വെറുതെ വിട്ട ഭർത്താവിനെതിരെ തെളിവ് കണ്ടെത്തിയത് എക്‌സൈസ്, പ്രതി തമിഴ്നാട്ടിൽ പിടിയിൽ
ആലപ്പുഴ: രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടുപേർ പിടിയിലായ സംഭവത്തിൽ മുഖ്യപത്രിയുടെ ഭർത്താവും അറസ്റ്റിൽ. കേസിലെ മുഖ്യപ്രതിയായ തസ്ലീമ സുൽത്താന(ക്രിസ്റ്റീന-41)യുടെ ഭർത്താവ് സുൽത്താനെയാണ് എക്‌സൈസ് സംഘം തമിഴ്‌നാട്ടിൽനിന്ന് പിടികൂടിയത്. വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് ഇയാളാണെന്നാണ് എക്‌സൈസിന്റെ കണ്ടെത്തൽ. ഇതിന്റെ തെളിവുകൾ സുൽത്താന്റെ പാസ്‌പോർട്ട് പരിശോധനയിൽ എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്. തുടർന്നാണ് ആന്ധ്ര-തമിഴ്‌നാട് അതിർത്തിയിൽനിന്ന് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ഒന്നിന് രാത്രിയാണ് മാരാരിക്കുളത്തെ റിസോർട്ടിൽനിന്ന് തസ്ലീമയെയും സുഹൃത്തായ മണ്ണഞ്ചേരി സ്വദേശി കെ. ഫിറോസി(26)നെയും മൂന്നുകിലോ ഹൈബ്രിഡ് കഞ്ചാവുമായി എക്‌സൈസിന്റെ പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്. ഭർത്താവ് സുൽത്താനും രണ്ടുമക്കൾക്കും ഒപ്പം വാടകയ്‌ക്കെടുത്ത കാറിലാണ് തസ്ലീമ മാരാരിക്കുളത്തെ റിസോർട്ടിന് സമീപമെത്തിയത്. തുടർന്ന് ഫിറോസിനൊപ്പം ഇടപാടുകൾക്കായി റിസോർട്ടിലേക്ക് പോകുന്നതിനിടെ എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു. അതേസമയം സംഭവസമയത്ത് കാറിലുണ്ടായിരുന്ന ഭർത്താവിന് ലഹരിക്കടത്തിൽ ബന്ധമില്ലെന്ന നിഗമനത്തിൽ ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നില്ല. എന്നാൽ, പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് ഇയാളാണെന്ന് വ്യക്തമായത്. കൂടാതെ തസ്ലീമയുടെ സഹോദരിയെയും കഞ്ചാവ് കടത്താൻ…
Read More » -
Breaking News
‘ തൊപ്പി ഉണ്ടായിരുന്നെന്ന് സമ്മതിച്ചല്ലോ, തൊപ്പി മാത്രമല്ല ഒരിക്കെ പോലീസ് വേഷത്തിലും ഒരു പരിപാടിക്ക് പോയിരുന്നു’- കെബി ഗണേഷ് കുമാർ
തിരുവനന്തപുരം: എംപി സുരേഷ് ഗോപിക്കെതിരെ പരിഹാസവുമായി വീണ്ടും മന്ത്രി കെബി ഗണേഷ് കുമാർ. അപ്പോൾ തൊപ്പി ഉണ്ടെന്ന് സമ്മതിച്ചല്ലോയെന്നും അതാണ് ഞാൻ പറഞ്ഞതെന്നും ഗണേഷ് വ്യക്തമാക്കി. സുരേഷ് ഗോപിയെ അപമാനിച്ചെന്നാരോപിച്ച് ബിജെപി പ്രവർത്തകർ ഗണേഷ് കുമാറിന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയിരുന്നു. തൊപ്പി മാത്രമല്ല പോലീസ് വേഷത്തിൽ സുരേഷ് ഗോപി ഒരു പരിപാടിക്ക് പോയിരുന്നു. ആ സംഭവം വിവാദമായി. തമാശ പറഞ്ഞാൽ ചിലർ അത് വൈരാഗ്യ ബുദ്ധിയോടെ കാണുന്നു. കുഞ്ചൻ നമ്പ്യാർ നേരത്തെ മരിച്ചത് നന്നായി. അല്ലെങ്കിൽ അദ്ദേഹം എത്രയോ ആക്രമണം നേരിടേണ്ടി വന്നേനെയെന്നും ഗണേഷ് കുമാർ പറഞ്ഞു. വ്യക്തിപരമായ ആക്രമണം എഴുതുന്നവൻ ജനിക്കുന്നതിനു മുമ്പേ ഞാൻ കേട്ടുകൊണ്ട് ഇരിക്കുന്നതാണ്. രാഷ്ട്രീയത്തിൽ നിൽക്കുമ്പോൾ ഇതുപോലെയുള്ള രോഗികളുടെ ആക്രമത്തിന് ഇരയാകുമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. അതേസമയം വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശത്തിനും ഗണേഷ് മറുപടി നൽകി. കേരളത്തിൻ്റെ ഐശ്വര്യമാണ് മതേതരത്വമെന്നും മലപ്പുറമെന്നോ കോട്ടയമെന്നോ വ്യത്യാസമില്ലെന്നും മന്ത്രി പറഞ്ഞു. പ്രത്യേക ജില്ല തിരിച്ച് പറയേണ്ടതില്ല. ഒരു നാട്…
Read More » -
Crime
ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി സ്വര്‍ണം തട്ടിയെന്ന് പരാതി; മുന്‍ എം.എല്‍.എയടക്കം മൂന്നു പേര്‍ക്കെതിരേ കേസ്
ഇടുക്കി: മുന്‍ എംഎല്‍എ മാത്യു സ്റ്റീഫന്‍ അടക്കം മൂന്ന് പേര്‍ക്കെതിരെ തട്ടിപ്പ് കേസ്. ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി സ്വര്‍ണം തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്. മാത്യു സ്റ്റീഫന്‍, ജിജി, സുബൈര്‍ എന്നിവരെ പ്രതിയാക്കി തൊടുപുഴ പൊലീസ് ആണ് കേസെടുത്തത്. ജനാധിപത്യ സംരക്ഷണ സമിതി പ്രവര്‍ത്തകരാണ് പ്രതികള്‍. പത്ത് ലക്ഷം രൂപയുടെ സ്വര്‍ണം കടമായി വാങ്ങിയ ശേഷം പണം നല്‍കിയില്ലെന്നാണ് പരാതി. പണം ചോദിച്ചപ്പോള്‍ ജ്വല്ലറി ഉടമയ്‌ക്കെതിരെ ജിജി പൊലീസില്‍ പരാതി നല്‍കി. പരാതി പിന്‍വലിക്കാന്‍ കൂടുതല്‍ പണവും ആവശ്യപ്പെട്ടു. തട്ടിപ്പ് ബോധ്യപ്പെട്ടപ്പോള്‍ ജ്വല്ലറി ഉടമ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കോതമംഗലം, തൊടുപുഴ എന്നിവിടങ്ങളിലടക്കം ബ്രാഞ്ചുകളുള്ള ഒരു ജ്വല്ലറിയിലാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. ജനുവരി 17ന് എംഎല്‍എയും ജിജിയും സുബൈറും ജ്വല്ലറിയുടെ ഒരു ശാഖയില്‍ എത്തി, നിര്‍ധന കുടുംബത്തെ സഹായിക്കാന്‍ 1,69,000 രൂപയുടെ സ്വര്‍ണം കടമായി നല്‍കണം എന്നാവശ്യപ്പെടുകയായിരുന്നു. മുന്‍ എംഎല്‍എ എന്ന നിലയ്ക്ക് ജ്വല്ലറി ഉടമ സ്വര്‍ണം നല്‍കി. രണ്ട് ചെക്ക് ലീഫുകള്‍…
Read More » -
Breaking News
അൻവറിനിഷ്ടവും വിഎസ് ജോയിയെ, നിലമ്പൂരിൽ വിഎസ് ജോയ് കോൺഗ്രസ് സ്ഥാനാർഥിയാകും, നേതാക്കൾക്കിടയിൽ ധാരണ
മലപ്പുറം: ഉപതെരഞ്ഞെടുപ്പ് വരാനിരിക്കുന്ന നിലമ്പൂരിൽ വിഎസ് ജോയ് കോൺഗ്രസ് സ്ഥാനാർഥിയാകും. ഇക്കാര്യത്തിൽ നേതാക്കൾക്കിടയിൽ ധാരണയായെന്നാണ് സൂചന. മാത്രമല്ല കേന്ദ്ര സർവേയിൽ വിഎസ് ജോയിക്കാണ് മുൻതൂക്കമെന്നാണ് അറിയുന്നത്. ഇക്കാര്യത്തിൽ പിവി അൻവറുമായി ചർച്ച നടത്തിയ ശേഷമായിരിക്കും പ്രഖ്യാപനമുണ്ടാവുക. സർവ്വേ അടിസ്ഥാനമാക്കിയാണ് സ്ഥാനാർത്ഥി നിർണയം നടത്തുന്നത്. രണ്ട് സർവേകളാണ് കോൺഗ്രസ് മണ്ഡലത്തിൽ നടത്തിയത്. വിജയസാധ്യത മാത്രമാണ് സ്ഥാനാർത്ഥി നിർണയത്തിലെ മാനദണ്ഡമായി സ്വീകരിച്ചത്. ഈ സർവേകളിൽ വിഎസ് ജോയിക്ക് മുൻതൂക്കം ലഭിച്ചു. മണ്ഡലത്തിലെ നേതാക്കളും ജോയുടെ പേരാണ് മുന്നോട്ടുവെക്കുന്നത്. മാത്രമല്ല വിഎസ് ജോയ് ഡിസിസി അദ്ധ്യക്ഷനായതിന് ശേഷം ജില്ലയിൽ കോൺഗ്രസിന് വലിയ മുന്നേറ്റം ഉണ്ടായെന്നാണ് വിലയിരുത്തുന്നത്. മുസ്‌ലിം ലീഗുമായും നല്ല ബന്ധമാണ് ജോയ് പുലർത്തുന്നത്. അതിനാൽ ജോയുടെ സ്ഥാനാർത്ഥിത്വത്തോട് ലീഗിനും എതിർപ്പുണ്ടാവില്ല. ക്രൈസ്തവ വിഭാഗത്തെ അടുപ്പിക്കാൻ ബിജെപി ശ്രമിക്കുന്നതിനിടെ ആ വിഭാഗത്തിൽ നിന്ന് തന്നെ ഒരു സ്ഥാനാർത്ഥി ഉണ്ടാവണമെന്ന അഭിപ്രായം പല നേതാക്കൾക്കും ഉണ്ട്. ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള ഒരു ജില്ലാ പഞ്ചായത്ത് അംഗത്തെ സ്ഥാനാർത്ഥിയാക്കാൻ…
Read More » -
Kerala
‘വിറയാര്‍ന്ന കൈകളില്‍ മകളുടെ ഫോട്ടോ മുറുകെ പിടിച്ച്… ശങ്കരനാരായണന്‍ ജീവിച്ചു തീര്‍ത്തു’
മലപ്പുറം: മകളോടുള്ള ഒരു പിതാവിന്റെ അനന്തമായ സ്നേഹത്തിന്റെ പ്രതീകമായിരുന്ന ശങ്കരനാരായണന്‍ വിട പറഞ്ഞെങ്കിലും നാട്ടുകാരുടെ മനസില്‍ ഇനിയും ഒരു ഓര്‍മ്മയായി അദ്ദേഹം ജീവിക്കും. മഞ്ചേരിയില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛനായ ചാരങ്കാവ് തെക്കെ വീട്ടില്‍ ശങ്കരനാരായണന്‍ വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് ഇന്നലെ മരിച്ചത്. മകളെ കൊലപ്പെടുത്തിയ പ്രതിയെ വെടിവച്ചുകൊന്ന് പ്രതികാരം തീര്‍ത്ത അച്ഛന്‍ എന്ന നിലയിലാണ് ശങ്കരനാരായണനെ എല്ലാവരും ഓര്‍ക്കുന്നത്. കേസില്‍ കീഴ്ക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചെങ്കിലും പിന്നീട് ഹൈക്കോടതി ശങ്കരനാരായണനെ വെറുതെ വിടുകയായിരുന്നു. 2001 ഫെബ്രുവരിയിലാണ് ശങ്കരനാരായണന്റെ ജീവിതത്തെ മാറ്റിമറിച്ച സംഭവം ഉണ്ടായത്. അന്ന് ഉച്ചയ്ക്ക് ശേഷം ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ മകള്‍ സ്‌കൂളില്‍ നിന്ന് മടങ്ങുമ്പോള്‍, അയല്‍വാസിയായ ചാരങ്കാവ് കുന്നുമ്മലിലെ മുഹമ്മദ് കോയ ആണ് (24) കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ഒരു സംസ്ഥാനത്തിന്റെ മുഴുവന്‍ മനസ്സാക്ഷിയെയും പിടിച്ചുലച്ച സംഭവത്തില്‍ പ്രതിയെ ഉടന്‍ പിടികൂടി. എന്നാല്‍ പിന്നീട് ജാമ്യത്തില്‍ വിട്ടു. 2002 ജൂലൈ 27 ന് ഒരു…
Read More » -
Breaking News
‘ബെസ്റ്റ് വിഷസ് ഡിയർ ഇച്ചാക്ക ആൻഡ് ടീം’ ബസൂക്കയ്ക്ക് ആശംസകളുമായി മോഹൻലാലും, പൃഥ്വിരാജും
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകൻ ഡീനോ ഡെന്നിസ് രചിച്ചു സംവിധാനം ചെയ്ത ‘ബസൂക്ക’ നാളെ പുറത്തിറങ്ങും. കാത്തിരിപ്പിന് ആവേശം വർധിപ്പിച്ച് റിലീസിന് മണിക്കൂറുകൾക്ക് മുമ്പ് ചിത്രത്തിന്റെ ഗംഭീര ആക്ഷനും പഞ്ച് ഡയലോഗുകളും നിറഞ്ഞ പ്രീ റിലീസ് ട്രെയിലർ പുറത്തുവന്നിരുന്നു. ഇതോടെ മലയാളത്തിന്റേയും തന്റേയും പ്രിയപ്പെട്ട മമ്മൂട്ടിയുടെ ചിത്രത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. പ്രീ റിലീസ് ട്രെയിലർ പങ്കുവച്ചുകൊണ്ടാണ് മോഹൻലാൽ ‘ഇച്ചാക്കയ്ക്ക്’ ആശംസകൾ നേർന്നത്. ‘ബെസ്റ്റ് വിഷസ് ഡിയർ ഇച്ചാക്ക ആൻഡ് ടീം’, എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ ലിങ്ക് ഷെയർ ചെയ്തത്. അതേസമയം എമ്പുരാന്റെ സംവിധായകനും നടനുമായ പൃഥ്വിരാജും ‘ബസൂക്ക’ പ്രീ റിലീസ് ട്രെയിലർ പങ്കുവെച്ച് ആശംസ നേർന്നിട്ടുണ്ട്. സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി. അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ് ‘ബസൂക്ക’ നിർമിച്ചിരിക്കുന്നത്. വമ്പൻ ആഗോള റിലീസായി എത്തുന്ന ‘ബസൂക്ക’ കേരളത്തിലെ മുന്നൂറോളം സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യുന്നതെന്നാണ് സൂചന. ബിഗ് ബജറ്റ് ചിത്രമായി ഒരുക്കിയ ‘ബസൂക്ക’…
Read More » -
Kerala
മൂന്നു പതിറ്റാണ്ടായി കോയമ്പത്തൂരില്‍ ഒന്നിച്ച് കച്ചോടം, താമസം; അവിവാഹിതരായ സുഹൃത്തുക്കളുടെ മരണത്തില്‍ നടുങ്ങി നാട്
കോഴിക്കോട്: മൂന്നുപതിറ്റാണ്ട് മുന്‍പ് നാടുവിട്ട് കോയമ്പത്തൂരില്‍ ബേക്കറി വ്യവസായത്തിലേര്‍പ്പെട്ട മഹേഷിന്റെയും ജയരാജന്റെയും ദുരൂഹമരണവാര്‍ത്ത കരുവിശ്ശേരിക്കാരെ നടുക്കി. അയല്‍വാസികളായി തുടങ്ങിയ ബന്ധം സുഹൃത്തുക്കളെക്കാള്‍ ശക്തമായി വളര്‍ന്നാണ് കച്ചവട പങ്കാളിത്തത്തിലേക്കെത്തിയത്. എല്ലാം നല്ലരീതിയില്‍ മുന്നോട്ടുപോകുന്നതിനിടെയാണ് ഇരുവരുടെയും മരണം. കോഴിക്കോട് കരുവിശ്ശേരി പാല്‍സൊസൈറ്റിക്ക് സമീപമുള്ള കോട്ടപ്പറമ്പത്ത് വീട്ടില്‍ ലക്ഷ്മണന്റെ മകന്‍ ജയരാജനും (51കുട്ടന്‍) സമീപവാസിയായ പൂളക്കോട്ടുമ്മല്‍ ചന്ദ്രശേഖരന്റെ മകന്‍ മഹേഷും (45) വിശ്വനാഥപുരത്തെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചവിവരം ചൊവ്വാഴ്ച പകലാണ് ബന്ധുക്കളറിയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കോയമ്പത്തൂര്‍ പോലീസും കോഴിക്കോട്ടെത്തി. നാട്ടില്‍നിന്ന് ആദ്യം ഇരുവരുംപോയത് മഹാരാഷ്ട്രയിലെ നാസിക്കിലായിരുന്നു. അവിടെ നിന്ന് മുംബൈയിലും പിന്നീട് ബെംഗളൂരുവിലും പോയി വരുമാനമാര്‍ഗങ്ങള്‍ നോക്കി. 28 വര്‍ഷം മുന്‍പാണ് കോയമ്പത്തൂര്‍- മേട്ടുപ്പാളയം റോഡിലെ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ തുടിയല്ലൂരില്‍ ബേക്കറി തുറന്നത്. അവിവാഹിതരായ ഇവര്‍ ഒന്നിച്ചായിരുന്നു ഇക്കാലമത്രയും താമസം. കോയമ്പത്തൂരില്‍നിന്ന് കഴിഞ്ഞമാസം നാട്ടിലേക്ക് വരുന്നതിനിടെ മണ്ണാര്‍ക്കാടുവെച്ച് ഇവര്‍ സഞ്ചരിച്ച കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. ജയരാജനാണ് കൂടുതല്‍ പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും പിന്നീട്…
Read More » -
Crime
വെഞ്ഞാറമൂട്ടില്‍ 16 കാരന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി; കാണാതായത് 2 ദിവസം മുന്‍പ്
തിരുവനന്തപുരം: രണ്ടു ദിവസം മുന്‍പ് വെഞ്ഞാറമൂട്ടില്‍നിന്നു കാണാതായ പതിനാറുകാരനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട് തൈക്കാട് മുളം കുന്ന് ലക്ഷം വീട്ടില്‍ അനില്‍ കുമാറിന്റെയും മായയുടെയും മകനായ അര്‍ജുന്റെ (16) മൃതദേഹമാണ് കിണറ്റില്‍നിന്നു കണ്ടെത്തിയത്. അര്‍ജുനെ തിങ്കളാഴ്ച വൈകിട്ട് 6 ന് ശേഷം കാണാനില്ലെന്നു കാട്ടി കുടുംബം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും നാട്ടുകാരും ഊര്‍ജിതമായി അന്വേഷണം നടത്തി വരുകയായിരുന്നു. ഇന്നു രാവിലെയാണ് ആളൊഴിഞ്ഞ വീട്ടിലെ കിണറ്റില്‍നിന്നു മൃതദേഹം കണ്ടെത്തിയത്. വെഞ്ഞാറമൂട് പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്ത് എത്തി മൃതദേഹം പുറത്തെടുത്തു.
Read More »