Month: April 2025
-
Breaking News
റോക്കറ്റ് വേഗത്തിൽ വീണ്ടും പൊന്നിന്റെ കുതിപ്പ്, പവന് ഒറ്റയടിക്ക് 2160 രൂപ കൂടി 68,480 രൂപയായി!! അന്താരാഷ്ട്ര സ്വർണ്ണവില 100 ഡോളറിന് മുകളിൽ കയറുന്നത് ചരിത്രത്തിൽ ആദ്യം
കൊച്ചി: സ്വർണവിലയിൽ കേരളത്തിൽ റെക്കോർഡ് കുതിച്ചുകയറ്റം. ഒറ്റയടിക്ക് ഗ്രാമിന് 270 രൂപ കൂടി 8560 രൂപയും പവന് 2160 രൂപയും കൂടി 68,480 രൂപയിലുമാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. യുഎസ് ഡോണൾഡ് ട്രംപിന്റെ തീരുവ യുദ്ധമാണ് സ്വർണ്ണവിലയിൽ വൻ കുതിപ്പിന് കളമൊരുക്കി. അന്താരാഷ്ട്ര സ്വർണ്ണവില ഒറ്റ ദിവസം ചരിത്രത്തിലാദ്യമായി 100 ഡോളറിൽ അധികമാണ് വർദ്ധിച്ചത്. ആഭ്യന്തര വിലവർധനവും റെക്കോർഡിലെത്തി നിൽക്കുകയാണ്. അന്താരാഷ്ട്ര സ്വർണ്ണവില 3126 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 86.23 ലും ആണ്. അതേസമയം 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 7050 രൂപയും വെള്ളി ഗ്രാമിന് 105 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇതോടെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 74,000 രൂപയ്ക്ക് മുകളിൽ നൽകണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്.അബ്ദുൽ നാസർ പറഞ്ഞു. സ്വർണ്ണവില വലിയതോതിൽ കുറയുമെന്ന് പ്രതീക്ഷയിൽ അഡ്വാൻസ് ബുക്കിംഗ് എടുത്ത് സ്വർണ വ്യാപാരികൾ…
Read More » -
Crime
ദുരഭിമാനക്കൊല: 3 പേർക്ക് വധശിക്ഷ, 9 പേർക്ക് ജീവപര്യന്തം
5 പേരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ 3 പേർക്ക് വധശിക്ഷയും 9 പേർക്ക് ജീവപര്യന്തവും വിധിച്ച് കോടതി. കർണാടകയെ പിടിച്ചുകുലുക്കിയ 2020 ജൂലൈ 11ലെ പ്രമാദമായ സിന്ദനൂർ ദുരഭിമാന കൂട്ടക്കൊലക്കേസിലാണ് ജില്ലാ അഡിഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. വ്യത്യസ്ത ജാതിയിൽപ്പെട്ട പ്രണയവിവാഹത്തെ തുടർന്ന് ഒരു കുടുംബത്തിലെ 5 പേരെ കൊലപ്പെടുത്തിയ കേസിലാണ് വിധി. പെൺകുട്ടിയുടെ പിതാവ് സന്ന ഫകീരപ്പ (46), ബന്ധുക്കളായ അമ്മണ്ണ (50), സോമശേഖർ (47) എന്നിവർക്കാണ് വധശിക്ഷ. കൂടാതെ 47,000 രൂപ വീതം പിഴയും വിധിച്ചു. കുറ്റക്കാരായ മറ്റ് 9 പേർക്ക് ജീവപര്യന്തം തടവും 97,500 രൂപ വീതം പിഴയും കോടതി വിധിച്ചു. എറപ്പ (65), ഭാര്യ സുമിത്രമ്മ (55), മക്കളായ നാഗരാജ് (38), ശ്രീദേവി (36), ഹനുമേഷ് (35) എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയതാണ് കേസ്. എറപ്പയുടെ മരുമകൾ രേവതിക്കും അമ്മ തായമ്മയ്ക്കും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. മാതാപിതാക്കളുടെ ഇഷ്ടത്തിന് വിരുദ്ധമായി ഭിന്ന ജാതിക്കാരനായ മൗനേഷുമായുള്ള…
Read More » -
Kerala
‘എൻ്റെ ചോര അത്ര വേഗം കിട്ടുമെന്ന് ആരും കരുതേണ്ടെ’ന്നു പിണറായി, മാസപ്പടി കേസിൽ മകൾ തെറ്റ് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി
മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുരിശിലേറ്റാൻ പ്രതിപക്ഷവും മാധ്യമങ്ങളും കുറച്ചുകാലമായി ശ്രമിക്കുകയാണ്. സ്വകാര്യ കരിമണൽഖനന കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ), പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക് സൊലൂഷൻസിനു 1.72 കോടി നൽകി എന്നാണ് കേസ്. ഈ കേസിൽ മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്ന ആരോപണത്തിന് തെളിവുകളില്ല എന്ന് മാത്യു കുഴൽനാടനോട് ഹൈക്കോടതി പറഞ്ഞത് ഈയിടെയാണ്. കരിമണൽ കമ്പനിക്ക് സർക്കാർ ഒത്താശ ചെയ്ത് നൽകിയെന്ന ആരോപണം തെളിയിക്കാനായില്ലെന്നും കോടതി വിധിയിൽ ചൂണ്ടിക്കാട്ടി. ഇപ്പോഴിതാ മുഖ്യമന്ത്രി തൻ്റെ നിലപാടു വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നു. മകൾ വീണക്കെതിരായ മാസപ്പടി കേസിൻ്റെ ലക്ഷ്യം താനാണെന്ന് പാർട്ടി തിരിച്ചറിഞ്ഞെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. സേവനത്തിന് നൽകിയ പണമെന്ന് മകളും സിഎംആർഎൽ കമ്പനിയും പറഞ്ഞിട്ടുണ്ട്. സിഎംആർഎൽ നൽകിയ പണത്തിൻ്റെ ജിഎസ്‌ടിയും ആദായ നികുതിയും അടച്ചതിൻ്റെ രേഖകളുമുണ്ട്. ഈ കേസ് എവിടെ വരെ പോകുമെന്ന് നോക്കാം. ഈ കാര്യങ്ങളെല്ലാം…
Read More » -
Breaking News
‘പിവി’ ആരാണെന്നത് എതിരാളികളെ വകവരുത്താന്‍ ചിലര്‍ ഉപയോഗിക്കും; എനിക്ക് വ്യക്തതയുണ്ട്; വിചാരണ കോടതിയിലാണ്, മാധ്യമങ്ങള്‍ക്കു മുന്നിലല്ല; മകളുടെ കാര്യത്തില്‍ ആരും ബേജാറാകണ്ട’: കേസ് ഗൗരവത്തില്‍ കാണുന്നില്ലെന്നും പിണറായി
തിരുവനന്തപുരം: മാസപ്പടി കേസില്‍ മകള്‍ വീണാ വിജയനെ പ്രതി ചേര്‍ത്ത് എസ്എഫഐഒ നടത്തുന്ന അന്വേഷണത്തില്‍ പ്രതികരിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍. കേസ് കോടതിയിലല്ലെയെന്നും നടക്കട്ടെയെന്നുമാണു മുഖ്യമന്ത്രി. അത്ര ഗൗരവമായി കേസിനെ കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിനീഷ് കൊടിയേരി വിഷയത്തിലും വീണാ വിജയന്റെ കേസിലും പാര്‍ട്ടിക്ക് രണ്ട് നിലപാട് ആയിരുന്നോയെന്ന ചോദ്യത്തില്‍ ‘അതില്‍ ഇത്ര ആശ്ചര്യം എന്താണെ’ന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. ‘വിഷയത്തില്‍ പാര്‍ട്ടി പ്രതിരോധം ഉയര്‍ത്തുന്നതില്‍ എന്താണ് ആശ്ചര്യം. ബിനീഷിന്റെ കേസില്‍ കൊടിയേരിയെ പറ്റി പരമാര്‍ശമുണ്ടായിരുന്നില്ല. ഇതില്‍ എന്റെ മകളെന്നു പറഞ്ഞാണ് തുടക്കമിട്ടത്. ലക്ഷ്യം എന്താണെന്നു പാര്‍ട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. കോടതിയിലെ കാര്യങ്ങളില്‍ കൂടുതല്‍ പറയുന്നില്ല. ഇതൊന്നും എന്ന ബാധിക്കുന്ന കാര്യമല്ല. ഞങ്ങള്‍ ഇതിനെ അത്ര ഗൗരവമായി കാണുന്നില്ല. കോടതിയുടെ വഴിക്ക് കാര്യങ്ങള്‍ നീങ്ങിക്കൊള്ളും. ആരും അത്ര ബേജാറാകണ്ട. കരിമണല്‍ വിഷയവുമായി ബന്ധപ്പെട്ടു എനിക്കെതിരെ ഉയര്‍ന്ന വിവാദങ്ങള്‍ ശുദ്ധ അസംബന്ധമാണ്. അതില്‍ എന്തെങ്കിലും തെളിവുണ്ടോ. എന്റെ രാജി മോഹിച്ചോളൂ. കേന്ദ്ര ഏജന്‍സികളെ പറ്റി നല്ല…
Read More » -
Breaking News
166 പേരുടെ കൂട്ടക്കൊലയുടെ ‘മാസ്റ്റര്‍ മൈന്‍ഡ്’; മുംബൈ ആക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയുമായി ഇന്ത്യന്‍ സംഘം പുറപ്പെട്ടു; എന്‍ഐഎ കോടതിയില്‍ വിചാരണ; തിഹാര്‍ ജയിലിന്റെ പുറംലോകം കാണില്ല; കോടതി നടപടികള്‍ ഓണ്‍ലൈനില്‍; ഡല്‍ഹിയില്‍ അതീവസുരക്ഷ
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂര്‍ റാണയെ ഇന്ത്യക്കു കൈമാറി. തഹാവൂര്‍ റാണയുമായി ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇന്ത്യയിലേക്കു തിരിച്ചെന്നും തിഹാര്‍ ജയിലില്‍ പാര്‍പ്പിക്കുമെന്നും എന്‍ഐഎ കോടതിയിലായിരിക്കും വിചാരണയെന്നും പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റാണയുമായുള്ള പ്രത്യേക വിമാനം 7.10ന് ആണ് അമേരിക്കയില്‍നിന്നു പുറപ്പെട്ടത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് എത്തുമെന്നാണു കരുതുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിന്റെ നേതൃത്വത്തിലായിരുന്നു റാണയെ കൊണ്ടുവരുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇന്ത്യയിലെത്തിയാല്‍ ഉടന്‍ എന്‍ഐഎ അറസ്റ്റ് രേഖപ്പെടുത്തും. പിന്നീടു തിഹാര്‍ ജയിലിലേക്കു മാറ്റും. ഇയാളെ പാര്‍പ്പിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുങ്ങിയെന്നും സെന്‍ട്രല്‍ ജയിലിനു ചുറ്റും സമീപ പ്രദേശങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡല്‍ഹിയിലെ എന്‍ഐഎ കോടതിയിലായിരിക്കും വിചാരണ. വെര്‍ച്വല്‍ ആയിട്ടായിരിക്കും ഹാജരാക്കുക. നേരിട്ടു ഹാജരാക്കേണ്ട സാഹചര്യമുണ്ടായാല്‍ മഹാവീര്‍ ജയന്തിയോടനുബന്ധിച്ചു കോടതി അടച്ചശേഷം ജഡ്ജിയുടെ വസതിയില്‍ എത്തിക്കും. കഴിഞ്ഞ ഫെബ്രുവരിയില്‍തന്നെ കേസിന്റെ ഫയലുകള്‍ ഡല്‍ഹിയിലെ പാട്യാല ഹൗസ് കോടതി വിളിച്ചുവരുത്തിയിരുന്നു. മുംബൈയില്‍നിന്ന് കേസിന്റെ…
Read More » -
Kerala
അതേയ് ഒന്നാം തീയതിയും മദ്യം വിളമ്പാം! വിവാഹ സല്‍ക്കാരങ്ങളിലും ‘പ്രത്യേക ഇളവ്’, നിബന്ധനകളറിയാം
തിരുവനന്തപുരം: 2025-26 വര്‍ഷത്തെ കരട് മദ്യനയം മന്ത്രിസഭാ യോഗം അംഗീകരിച്ചു. ടൂറിസം മേഖലകളില്‍ ഡ്രൈ ഡേ ഒഴിവാക്കിക്കൊണ്ടുള്ള പുതുക്കിയ മദ്യനയത്തിനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. ഒന്നാം തീയതിയിലും ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളില്‍ ഇനിമുതല്‍ മദ്യം വിളമ്പാം. പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങളിലും മദ്യം വിളമ്പാന്‍ അനുമതിയുണ്ട്. ഇതിനായി യാനങ്ങള്‍ക്ക് ബാര്‍ലൈസന്‍സ് നല്‍കും. വിവാഹം, അന്തര്‍ദേശീയ കോണ്‍ഫറന്‍സ് എന്നിവ സംഘടിപ്പിക്കുന്ന ഹോട്ടലുകള്‍ക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്. മദ്യം നല്‍കുന്നതിന് ചടങ്ങുകള്‍ മുന്‍കൂട്ടി കാണിച്ച് എക്സൈസ് കമ്മീഷണറുടെ അനുമതി വാങ്ങണം. ബാര്‍ തുറക്കരുതെന്നും ചടങ്ങില്‍ മാത്രം മദ്യം വിളമ്പാമെന്നുമാണ് നിര്‍ദേശം. കള്ള് ഷാപ്പുകളുടെ ദൂരപരിധിയില്‍ മാറ്റമില്ല. ആരാധനാലയങ്ങളില്‍നിന്നും വിദ്യാലയങ്ങളില്‍നിന്നും 400 മീറ്ററാണു കള്ളുഷാപ്പുകളുടെ ദൂരപരിധി. നിയമത്തിലെ നിയന്ത്രണങ്ങള്‍ മൂലം ആയിരത്തിലധികം ഷാപ്പുകള്‍ പൂട്ടിപ്പോയെന്നു ചൂണ്ടിക്കാട്ടി ട്രേഡ് യൂണിയനുകള്‍ രംഗത്ത് വന്നിരുന്നു.
Read More » -
Breaking News
എഫ് 9 ഇൻഫോടെക് പുതിയ ടെക് ഹബ് കൊച്ചിയിലും
കൊച്ചി: ദുബായ് ആസ്ഥാനമായുള്ള ആഗോള ടെക് കമ്പനിയായ എഫ് 9 ഇൻഫോടെക് കൊച്ചിയിൽ പുതിയ കേന്ദ്രം ആരംഭിച്ചു. സൈബർ ആക്രമണങ്ങളിൽ നിന്ന് ബിസിനസ്സുകളെ സുരക്ഷിതമാക്കുന്നതിനും ലോകമെമ്പാടുമുള്ള കമ്പനികൾക്ക് നൂതന സാങ്കേതിക പരിഹാരങ്ങൾ നൽകുന്നതിനും കമ്പനിയുടെ കേരളത്തിലെ പുതിയ കേന്ദ്രം സഹായിക്കും. ദുബായിക്ക് പുറമെ സൗദി അറേബ്യ, അമേരിക്ക, കാനഡ, അയർലണ്ട്, ഇന്തോനേഷ്യ, കെനിയ എന്നിവിടങ്ങളിലും എഫ് 9 ഇൻഫോടെക് പ്രവർത്തിക്കുന്നു. ഗ്ലോബൽ സെൻ്റർ ഓഫ് എക്സലൻസ് (CoE), സൈബർ ഡിഫൻസ് സെക്യൂരിറ്റി ഓപ്പറേഷൻസ് സെൻ്റർ (SOC), റീജിയണൽ ഹെഡ്ക്വാർട്ടേഴ്സ് എന്നിവ ഉൾപ്പെടുന്ന പുതിയ കേന്ദ്രം മീരാൻ ഗ്രൂപ്പ് അധ്യക്ഷൻ നവാസ് മീരാനും, സിഐഐ അധ്യക്ഷയും ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്റ്റ്റുമായ ശാലിനി വാരിയറും ചേർന്ന് ഉദ്‌ഘാടനം ചെയ്തു. പുതിയ സാങ്കേതികവിദ്യ സൃഷ്ടിക്കുന്നതിനും 24 മണിക്കൂറും സൈബർ സുരക്ഷാ പരിരക്ഷ നൽകുന്നതിനും എഫ് 9 ഇൻഫോടെക് കേരളത്തിലെ പുതിയ കേന്ദ്രം ഉപയോഗിക്കും. മികച്ചതും വേഗതയേറിയതുമായ സാങ്കേതിക പരിഹാരങ്ങൾക്കും കേരളത്തിലെ അഭ്യസ്തവിദ്യർക്ക് കൂടുതൽ തൊഴിലവസരങ്ങളും…
Read More »


