CrimeNEWS

24 കാരി വീട്ടമ്മയ്ക്ക് മറ്റു രണ്ടു യുവാക്കളുമായി അടുപ്പം; അവിഹിതത്തെച്ചൊല്ലി തര്‍ക്കത്തിനിടെ ഭര്‍ത്താവിന്റെ മുന്നില്‍ കാമുകന്‍ യുവതിയെ കുത്തിക്കൊന്നു

ന്യൂഡല്‍ഹി: മനുഷ്യബന്ധങ്ങള്‍ സങ്കീര്‍ണ്ണമാണ്. എന്നാല്‍, അത് അതിസങ്കീര്‍ണതയിലേക്കാണ് നീങ്ങുന്നതെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടുത്തിടെയായി കാമുകന്റെ സഹായത്തോടെ ഭര്‍ത്താന്മാരെ കൊലപ്പെടുത്തിയ നിരവധി വാര്‍ത്തകളാണ് ഉത്തരേന്ത്യയില്‍ നിന്നും പറത്ത് വന്നത്. ‘മീററ്റ് കൊലപാതകം’ എന്ന ടാഗ് ലൈന്‍ തന്നെ ഇത്തരം കൊലപാതകങ്ങള്‍ സൃഷ്ടിച്ച് കഴിഞ്ഞിരിക്കുന്നു. എന്നാല്‍, ഹരിയാന ഗുഡ്ഗാവില്‍നിന്നു പുറത്ത് വരുന്ന വാര്‍ത്ത ഇതിനെയെല്ലാം കവച്ച് വയ്ക്കുന്നതാണ്. ഗുഡ്ഗാവിന് സമീപത്തെ ബിനോള സ്വദേശിയായ നീലം (24)
കൊല്ലപ്പെട്ടത് കാമുകന്മാരില്‍ ഒരാളുടെ കുത്തേറ്റാണെന്ന് ആരോപിച്ച് ഭര്‍ത്താവ് രംഗത്ത്. പോലീസ് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് യുവതിയുടെ കാമുന്മാരില്‍ ഒരാളെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. നീലത്തിന് വിനോദ്, സൂധീര്‍ എന്നീ രണ്ടു പേരുമായി ബന്ധമുണ്ടായിരുന്നു. സംഭവ ദിവസം നീലത്തിന്റെ ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ കാണുന്നത്, സൂധീറുമായുള്ള പ്രണയത്തിന്റെ പേരില്‍ നീലവുമായി തല്ലുകൂടുന്ന വിനോദിനെയാണ്.

Signature-ad

നീലം വിനോദിനോട് വീട്ടില്‍നിന്നു പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, നീലം തന്നെ ഒഴിവാക്കുകയാണെന്ന് സംശയിച്ച വിനോദ് അടുക്കളയില്‍ ഇരുന്ന കറിക്കത്തി കൊണ്ട് നീലത്തിന്റെ വയറ്റില്‍ കുത്തുകയായിരുന്നു. പിന്നാലെ വിനോദ് സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. നീലത്തെ ഭര്‍ത്താവ് ആശുപത്രിയിലെത്തിച്ചെങ്കിലും അവര്‍ മരിച്ചിരുന്നു. പിന്നാലെ ഉത്തര്‍പ്രദേശ് ഷാജഹാന്‍പൂര്‍ സ്വദേശിയായ വിനോദിനെ പോലീസ് അറസ്റ്റ് ചെയ്‌തെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: