CrimeNEWS

കള്ളപ്പണം വെളുപ്പിക്കല്‍: ലീഗ് മുന്‍ എംഎല്‍എയും പൂക്കോയ തങ്ങളും ഇഡി കസ്റ്റഡിയില്‍

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ എം.സി. കമറുദീനും ഫാഷന്‍ ഗോള്‍ഡ് എംഡി ടി.കെ. പൂക്കോയ തങ്ങളും ഇഡി കസ്റ്റഡിയില്‍. നിയമവിരുദ്ധ പണമിടപാടിന്റെ പേരിലാണ് നടപടി. രണ്ടുദിവസം മുമ്പാണ് ഇഡി രണ്ടുപേരെയും കസ്റ്റഡിയില്‍ എടുത്തത്. പിന്നാലെ കൂടുതല്‍ ചോദ്യംചെയ്യലിനായി ഇഡിയുടെ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

മലബാര്‍ ഫാഷന്‍ ഗോള്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട് എം.സി. കമറുദീനും പൂക്കോയ തങ്ങള്‍ക്കുമെതിരായി 210 കേസുകളാണ് കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിലവിലുള്ളത്. ഇവയിലെല്ലാം അന്വേഷണം പുരോഗമിക്കുകയാണ്. ഇതില്‍ ഭൂരിഭാഗം കേസുകളുടെയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

Signature-ad

ഈ കേസുകളെ പിന്തുടര്‍ന്നുകൊണ്ട് ഇഡി നടത്തിയ പരിശോധനയിലാണ് എം.സി. കമറുദീനും പൂക്കോയ തങ്ങളും കള്ളപ്പണം വെളുപ്പിക്കുന്നതിന് വേണ്ടി ഇടപെട്ടിട്ടുണ്ട് എന്ന സൂചന ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏഴാം തീയതിയായിരുന്നു അറസ്റ്റ്. ഇന്നലെ ഇരുവരെയും കോഴിക്കോട് കോടതിയില്‍ ഹാജരാക്കി.

കേസില്‍ കൂടുതല്‍ ചോദ്യംചെയ്യലിനായി ഇഡി ഇവരെ രണ്ടുദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് കോടതി രണ്ടുപേരെയും ഇഡി കസ്റ്റഡിയില്‍ വിട്ടത്. മുസ്ലിം ലീഗിന്റെ മുന്‍ മഞ്ചേശ്വരം എംഎല്‍എയും ലീഗിന്റെ സംസ്ഥാന കമ്മിറ്റി അംഗവുമാണ് എം.സി. കമറുദീന്‍. കോഴിക്കോട് ഇഡിയുടെ ഓഫീസില്‍ ചോദ്യംചെയ്യല്‍ പുരോഗമിക്കുകയാണ്.

Back to top button
error: