Month: April 2025

  • Breaking News

    മക്കളോടൊപ്പം ഭർത്താവിന്റെ വീട്ടിലേക്കു പോയ യുവതിയേയും മക്കളേയും കാണാനില്ലെന്നു പരാതി

    പാലക്കാട്: ഒറ്റപ്പാലത്തുനിന്ന് യുവതിയെയും രണ്ടുമക്കളെയും കാണാതായതായി പരാതി. സ്വന്തം വീട്ടിൽ നിന്ന് ഭർതൃ വീട്ടിലേക്കു പോയ ഒറ്റപ്പാലം സ്വദേശി ബാസിലയെയും രണ്ട് കുട്ടികളെയുമാണ് കാണാതായത്. യുവതിയെയും കുട്ടികളെയും കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച വൈകിട്ടു മുതലാണ് ബാസിലയെയും മക്കളെയും കാണാതായത്. ഒറ്റപ്പാലം സ്വദേശിയായ ബാസില പരീക്ഷ എഴുതാനായാണ് സ്വന്തം ഇവിടേക്ക് വന്നത്. തുടർന്ന് വൈകീട്ട് നാലുമണിയോടെ പട്ടാമ്പിയിലെ ഭർത്താവിന്റെ വീട്ടിലേക്ക് ഇറങ്ങി. ഏറെനേരം കഴിഞ്ഞിട്ടും ഭാര്യയേയും മക്കളേയും കണ്ടെത്താൻ കഴിയാതിരുന്നതോടെയാണ് ഭർത്താവ് പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ ഒറ്റപ്പാലം നഗരത്തിലെയും റെയിൽവേ സ്റ്റേഷനിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. എല്ലാം അമ്മയുടെ ഇഷ്ടത്തിന്, മകളുടെ ഭർത്താവിനെ കണ്ടെത്തിയത് അമ്മ, വിവാഹത്തിനു വേണ്ട കാര്യങ്ങൾ അടുപ്പിച്ചതും അമ്മ!! ഒടുവിൽ മകളുടെ വിവാഹത്തിനായി കരുതിയ സ്വർണവും പണവുമായി അമ്മ മകളുടെ പ്രതിശ്രുതവരനൊപ്പം ഒളിച്ചോടി

    Read More »
  • Breaking News

    എല്ലാം അമ്മയുടെ ഇഷ്ടത്തിന്, മകളുടെ ഭർത്താവിനെ കണ്ടെത്തിയത് അമ്മ, വിവാഹത്തിനു വേണ്ട കാര്യങ്ങൾ അടുപ്പിച്ചതും അമ്മ!! ഒടുവിൽ മകളുടെ വിവാഹത്തിനായി കരുതിയ സ്വർണവും പണവുമായി അമ്മ മകളുടെ പ്രതിശ്രുതവരനൊപ്പം ഒളിച്ചോടി

    ലഖ്‌നൗ: സ്വന്തം മകളുടെ വിവാഹത്തിന് കരുതിവച്ച സ്വർണവും പണവുമായി അമ്മ മകളുടെ പ്രതിശ്രുതവരനൊപ്പം ഒളിച്ചോടിയതായി പരാതി. ഉത്തർപ്രദേശിലെ അലിഗഢിലെ മന്ദ്രാക് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. ഏപ്രിൽ 16-ന് വിവാഹം നടക്കാനിരിക്കെയാണ് പ്രതിശ്രുത വധുവിന്റെ അമ്മ മകളുടെ പ്രതിശ്രുത വരനൊപ്പം ഒളിച്ചോടിയത്. മകളുടെ വിവാഹം അമ്മതന്നെയാണ് മറ്റൊരു യുവാവുമായി ഉറപ്പിച്ചത്. വിവാഹത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി പ്രതിശ്രുത വരൻ വധുവിന്റെ വീട്ടിലെ നിത്യ സന്ദർശകനായിരുന്നു. ഈ സന്ദർശനങ്ങൾക്കിടെയാണ് വധുവിന്റെ അമ്മയും പ്രതിശ്രുത വരനും അടുപ്പത്തിലായതെന്നാണ് വിവരം. ഇതിനിടെ വധുവിന്റെ അമ്മയ്ക്ക് ഇയാൾ മൊബൈൽഫോണും സമ്മാനിച്ചിരുന്നു. എന്നാൽ ഇതിലൊന്നും ഭർത്താവിനും മകൾക്കും ബന്ധുക്കൾക്കാർക്കും സംശയമൊന്നും തോന്നിയിരുന്നില്ല. എന്നാൽ, കഴിഞ്ഞദിവസം വധുവിന്റെ അമ്മയും വരനായ യുവാവും ഷോപ്പിങ്ങിനെന്ന് പറഞ്ഞ് ഒരുമിച്ച് വീട്ടിൽനിന്ന് പോയി. ഏറെനേരം കഴിഞ്ഞിട്ടും ഇവർ തിരിച്ചെത്തിയില്ല. ഇതോടെ സ്ത്രീയുടെ ഭർത്താവ് വീട്ടിൽ പരിശോധിച്ചപ്പോഴാണ് മകളുടെ വിവാഹത്തിനായി സൂക്ഷിച്ച സ്വർണവും പണവും കാണാനില്ലെന്ന് മനസിലായത്. സ്വർണവും പണവും കൈക്കലാക്കി ഇരുവരും ഒളിച്ചോടിയെന്ന് വ്യക്തമായതോടെ കുടുംബം…

    Read More »
  • Breaking News

    മാസപ്പടി കേസിൽ അന്വേഷണത്തിനൊരുങ്ങി ഇഡി, വീണയ്‌ക്കെതിരെ കേസെടുക്കും

    കൊച്ചി: ടി.വീണയ്‌ക്കെതിരായ എസ്എഫ്ഐഒ കുറ്റപത്രത്തിലെ വിവരങ്ങൾ അന്വേഷിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി). കരിമണൽ കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) ചെയ്യാത്ത സേവനത്തിന് വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിന് 2.70 കോടി രൂപയോളം നൽകിയെന്നാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) കുറ്റപത്രം.കേസിൽ വിചാരണയ്ക്ക് അധികാരമുള്ള എറണാകുളത്തെ അഡിഷനൽ സെഷൻസ് കോടതി എസ്എഫ്ഐഒ കുറ്റപത്രം സൂക്ഷ്മപരിശോധന നടത്തി കൈമാറിയ ശേഷമാകും ഇ.ഡി. അന്വേഷണം. സിഎംആർഎലിൽനിന്ന് അതിന്റെ ഉപകമ്പനിയായ എംപവർ ഇന്ത്യ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ഈടും പലിശയുമില്ലാതെ 77 ലക്ഷം രൂപ എക്സാലോജിക്കിനു വായ്പ നൽകിയതിലും അന്വേഷണമുണ്ടാകും. സിഎംആർഎലുമായി ബന്ധപ്പെട്ട് പണമിടപാടുകൾ നടത്തിയിട്ടുള്ള കമ്പനികളുടെ വിവരങ്ങൾ ഉൾപ്പെടുത്തി ഇ.ഡി 2024 മാർച്ചിൽ തന്നെ പ്രാഥമികാന്വേഷണം തുടങ്ങിയിരുന്നു. സിഎംആർഎലിൽനിന്നു വിവിധ സ്ഥാപനങ്ങളും രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയ പാർട്ടികളും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർക്ക് 133 കോടി രൂപയോളം കൈമാറിയതായി കണ്ടെത്തിയിരുന്നു. ഈ വിഭാഗത്തിലാണ് എക്സാലോജിക്കും ഉൾപ്പെടുന്നത്. ഇത് റജിസ്റ്റർ ചെയ്തിരിക്കുന്നത് കൊച്ചിയിൽ ആയതിനാൽ…

    Read More »
  • Breaking News

    തീയേറ്ററുകളെ പൂരപ്പറമ്പാക്കാൻ ബസൂക്ക നാളെ എത്തും, ചിത്രത്തിന്റെ സ്റ്റൈലിഷ് പ്രീ റിലീസ് ടീസർ പുറത്ത്

    മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകൻ ഡീനോ ഡെന്നിസ് രചിച്ചു സംവിധാനം ചെയ്ത ബസൂക്കയുടെ പ്രീ റിലീസ് ടീസർ പുറത്ത്. മമ്മൂട്ടിയുടെ ഗംഭീര ആക്ഷനും പഞ്ച് ഡയലോഗുകളും നിറഞ്ഞ ഒരു സ്റ്റൈലിഷ് ടീസർ ആണ് റിലീസിന് തൊട്ടു മുൻപായി അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. നാളെയാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ചിത്രത്തിന്റെ കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് രണ്ടു ദിവസം മുൻപ് തന്നെ ആരംഭിച്ചിരുന്നു. മികച്ച അഡ്വാൻസ് ബുക്കിംഗ് ആണ് ചിത്രത്തിന് കേരളത്തിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആദ്യം റിലീസ് ചെയ്ത ടീസറിനും,പിന്നീടെത്തിയ ട്രെയിലറിനും, ഏതാനും ദിവസങ്ങൾക്കു മുൻപെത്തിയ ചിത്രത്തിലെ ആദ്യ ഗാനത്തിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. വമ്പൻ ആഗോള റിലീസായി എത്തുന്ന ബസൂക്ക കേരളത്തിലെ മുന്നൂറോളം സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യുന്നതെന്നാണ് സൂചന. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ ബസൂക്ക…

    Read More »
  • Breaking News

    പൊങ്കലിന് ബിഗ് സ്‌ക്രീനിൽ ശക്തി തെളിയിക്കാനൊരുങ്ങി വിജയ്‌യുടെ ജനനായകനും ശിവകാർത്തികേയന്റെ പരാശക്തിയും

    ചെന്നൈ∙ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കെ അരയും തലയും മുറുക്കുകയാണ് തമിഴ്നാട്ടിലെ മുന്നണികൾ. അധികാരം നിലനിർത്താൻ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സെക്യുലർ പ്രോഗസീവ് അലയൻസ് വമ്പൻ പ്രഖ്യാപനങ്ങൾ വരും ദിവസങ്ങളിൽ നടത്തും. 2026ലെ പൊങ്കൽ തമിഴ്നാട്ടിലെ വിവിധ മുന്നണികൾക്ക് ഇക്കുറി നിർണായകമാകുക രാഷ്ട്രീയം പറയുന്ന സിനിമകളുടെ റിലീസിലൂടെയായിരിക്കും. 2026 പൊങ്കൽ റിലീസിന് ഒരുങ്ങുന്ന രണ്ട് ചിത്രങ്ങളെ സംബന്ധിച്ച റിപ്പോർട്ടുകളാണ് പുറത്തവരുന്നത്. ‘ദളപതി’ വിജയ് അവസാനമായി നായകനാകുന്ന ‘ജനനായകൻ’, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ റെ‍ഡ് ജയന്റ്സ് വിതരണം ചെയ്യുന്ന ശിവകാർത്തികേയൻ നായകനാകുന്ന ‘പരാശക്തി’ എന്നീ ചിത്രങ്ങളാണ് 2026 പൊങ്കൽ ക്ലാഷ് റിലീസുകൾ. രാഷ്ട്രീയം കൃത്യമായി പ്രതിപാദിക്കുന്ന ഈ രണ്ടു സിനിമകളും 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഗ് സ്ക്രീനിൽ ശക്തി തെളിയിക്കും.‌ വിജയ്‌യുടെ അവസാന സിനിമയെന്ന നിലയ്ക്ക് യഥാർഥ തമിഴക രാഷ്ട്രീയ വിഷയങ്ങളുമായി ചിത്രത്തിന്റെ കഥാ പശ്ചാത്തലത്തിന് ബന്ധമുണ്ടാകാമെന്നാണ് വിലയിരുത്തൽ. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ പാർട്ടിയായ തമിഴക വെട്രി…

    Read More »
  • Breaking News

    പൂച്ചയെ വാഹനമിടിക്കാതിരിക്കാൻ ബൈക്ക് നിർത്തിയിറങ്ങിയോടി, എതിരെവന്ന കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

    തൃശൂർ: മണ്ണുത്തിയിൽ പൂച്ചയെ രക്ഷിക്കാൻ ശ്രമിച്ച യുവാവ് വാഹനമിടിച്ചു മരിച്ചു. കാളത്തോട് സ്വദേശി സിജോ ചിറ്റിലപ്പിള്ളി (42) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതരയോടെയാണ് അപകടം. ബൈക്കിൽ വരികയായിരുന്ന സിജോ, നടുറോഡിൽ പൂച്ച കിടക്കുന്നത് കണ്ടപ്പോൾ ഒരു വശത്ത് ബൈക്ക് നിർത്തി പൂച്ചയ്ക്കടുത്തേക്ക് ഓടി. എന്നാൽ എതിരെ വന്ന കാർ സിജോയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും സിജോയുടെ ജീവൻ രക്ഷിക്കാനായില്ല. പൂച്ചക്കുട്ടിയെ രക്ഷിക്കാനോടിയപ്പോൾ ‘ഓടല്ലേടാ’ എന്നു റോഡിന് വശത്തുനിന്നവർ വിളിച്ചുപറഞ്ഞെങ്കിലും സിജോ റോഡ് മുറിച്ചുകടക്കുകയായിരുന്നു. സിജോ ചെന്നപ്പോഴേക്കും പൂച്ച റോഡിൽനിന്നു മാറിയിരുന്നുവെങ്കിലും അതിവേഗത്തിൽ വന്ന വാഹനം സിജോയെ ഇടിച്ചുതെറിപ്പിച്ചു.

    Read More »
  • Breaking News

    പത്ത് വയസുകാരിയെ ചിപ്സും ചോക്ലേറ്റും നൽകി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി!! അർദ്ധന​ഗ്നയായ പെൺകുട്ടിയുടെ മൃതദേഹം മാലിന്യക്കുഴിയിൽ തള്ളി, 20 കാരൻ പിടിയിൽ

    താനെ: പത്ത് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ അയൽക്കാരനായ യുവാവ് അറസ്റ്റിൽ. തിങ്കളാഴ്‌ചയാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. മുംബ്ര സ്വദേശിയായ 20കാരൻ വൈകിട്ട് വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ ശേഷം അർദ്ധനഗ്നമായ മൃതദേഹം കെട്ടിടത്തിന്റെ മാലിന്യക്കുഴിയിൽ തള്ളുകയായിരുന്നെന്ന് പോലീസ് പറയുന്നു. 11 കാരൻ നൽകിയ മൊഴിയാണ് സംഭവത്തിൽ വഴിത്തിരിവായത്. തിങ്കളാഴച വൈകിട്ട് ഏഴരയോടെ ഒരാൾ ചിപ്‌സും ചോക്ലേറ്റും നൽകി പെൺകുട്ടിയെ അടുത്തുള്ള അപ്പാർട്ട്‌മെന്റിലേക്ക് കൊണ്ടുപോകുന്നത് കണ്ടുവെന്ന് പെൺകുട്ടിയുടെ സുഹൃത്തായ 11കാരനാണ് കുട്ടിയുടെ അമ്മയോട് പറഞ്ഞത്. കുട്ടിയെ കുറച്ചുനാളായി ഇയാൾ നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്നും ആൺകുട്ടി പറഞ്ഞു. സമയം 9.45 ആയിട്ടും കുട്ടിയെ കണ്ടെത്താനായില്ല. ഈ സമയം സമീപത്തെ അപ്പാർട്ട്‌മെന്റിലെ മാലിന്യക്കുഴിയിലേക്ക് എന്തോ വീഴുന്ന വലിയ ശബ്‌ദം കേട്ടു. ഇതോടെ അവിടുത്തെ താമസക്കാർ നടത്തിയ പരിശോധനയിലാണ് അർദ്ധനഗ്നമായ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഭർത്താവിന്റെ മരണശേഷം വീട്ടുജോലിക്ക് പോയാണ് പെൺകുട്ടിയുടെ അമ്മ കുടുംബം പുലർത്തിയിരുന്നത്.…

    Read More »
  • Breaking News

    പകരംതീരുവ ഇന്നു മുതൽ: ചർച്ചകൾക്കായി 70 രാജ്യങ്ങൾ സമീപിച്ചെന്ന് യുഎസ്, ജപ്പാനും ദക്ഷിണ കൊറിയയുമായി ആദ്യഘട്ട ചർച്ചകൾ നടത്തും

    വാഷിങ്ടൻ: അമേരിക്ക പ്രഖ്യാപിച്ച പകരംതീരുവ ഇന്നു പ്രാബല്യത്തിൽ വരാനിരിക്കെ ചർച്ചകൾക്കായി 70 രാജ്യങ്ങൾ സമീപിച്ചെന്ന് വൈറ്റ് ഹൗസ്. ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുമായിട്ടാകും ആദ്യഘട്ട ചർച്ചകൾ നടക്കുകയെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ യുഎസ് പ്രഖ്യാപിച്ച പകരതീരുവയാണ് ഇന്നു പ്രാബല്യത്തിൽ വരുന്നത്. ഇന്ത്യൻ സമയം രാവിലെ ഒമ്പതരയ്ക്കാണ് പുതിയ നിരക്ക് പ്രാബല്യത്തിലാകുക.ഇന്ത്യയ്ക്ക് 26 ശതമാനമാണ് പകരതീരുവ ചുമത്തിയിരിക്കുന്നത്. ചൈനയ്ക്കെതിരെ കടുത്ത നടപടിയാണ് യുഎസ് സ്വീകരിച്ചിരിക്കുന്നത്. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ചൈനീസ് ഉൽപന്നങ്ങള്‍ക്കുള്ള തീരുവ 104 ശതമാനമാക്കി ഉയര്‍ത്തി. ചില ചൈനീസ് ഉൽപന്നങ്ങൾക്ക് 125 ശതമാനം വരെ തീരുവ വർധിക്കും. യുഎസ് ഉൽപന്നങ്ങള്‍ക്ക് 34 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം 24 മണിക്കൂറിനകം പിന്‍വലിച്ചില്ലെങ്കില്‍ ചൈനയ്ക്കുള്ള പകരതീരുവ 104 ശതമാനമാക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. മുന്‍പ് ചുമത്തിയ 20 ശതമാനവും ഈ മാസം രണ്ടിന് പ്രഖ്യാപിച്ച 34 ശതമാനവുമുള്‍പ്പെടെ 54 ശതമാനമായിരുന്നു ചൈനയ്ക്കുണ്ടായിരുന്ന തീരുവ. ഇതിനൊപ്പം 50…

    Read More »
  • Breaking News

    എൻ. പ്രശാന്തിന്റെ പരാതികൾ ചീഫ് സെക്രട്ടറി നേരിട്ട് കേൾക്കണം- നിർദ്ദേശം നൽകി മുഖ്യമന്ത്രി- 16ന് ഹാജരാകാൻ നോട്ടീസ്, ഓഡിയോ, വിഷ്വൽ റെക്കോഡിങ്ങും ലൈവ് സ്ട്രീമിങ്ങിനും അം​ഗീകാരം

    തിരുവനന്തപുരം: ഐഎഎസ് ചേരിപ്പോരിൽ സസ്‌പെൻഷനിലുള്ള കൃഷിവകുപ്പ് മുൻ സെക്രട്ടറി എൻ. പ്രശാന്തിന്റെ പരാതികൾ ചീഫ് സെക്രട്ടറി നേരിട്ടു കേൾക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണിത്. ഇതനുസരിച്ച് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ നേരിട്ട് ഹിയറിങ് നടത്തും. 16ന് വൈകിട്ട് 4.30ന് ഹാജരാകാനാണ് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ ഹിയറിങ്ങിന്റെ ഓഡിയോ, വിഷ്വൽ റെക്കോഡിങ്ങും ലൈവ് സ്ട്രീമിങും വേണമെന്ന ആവശ്യം ചീഫ് സെക്രട്ടറി അംഗീകരിച്ചു. സംഭവം രാജ്യത്തു തന്നെ ആദ്യമായാണെന്ന് പ്രശാന്ത് അറിയിച്ചു. സംഭവത്തിനു തുടക്കം അഡീഷനൽ ചീഫ് സെക്രട്ടറി എ. ജയതിലക്, വൈറ്റില മൊബിലിറ്റി ഹബ് എംഡി കെ. ഗോപാലകൃഷ്ണൻ എന്നിവരെ ലക്ഷ്യമിട്ടു സമൂഹമാധ്യമത്തിൽ പ്രശാന്തിട്ട കുറിപ്പാണ്. ഇതു പിന്നീട് ചെന്നുനിന്നത് സസ്‌പെൻഷനിലും. നവംബറിൽ സസ്‌പെൻഷനിലായ പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി ജനുവരിയിൽ നാലു മാസത്തേക്കു കൂടി സർക്കാർ നീട്ടിയിരുന്നു. സസ്‌പെൻഡ് ചെയ്യുകയും മെമ്മോ നൽകുകയും ചെയ്ത ഘട്ടത്തിൽ ചീഫ് സെക്രട്ടറിയോടു ചോദ്യങ്ങളുമായി പ്രശാന്ത് രംഗത്തെത്തിയിരുന്നു. പ്രശാന്തിനെതിരെ വകുപ്പുതല നടപടി എടുക്കുന്നതിനു മുന്നോടിയായി…

    Read More »
  • Breaking News

    പാർട്ടിയിലെ കൊഴിഞ്ഞുപോക്ക്: ആകർഷകമായ പ്രതിഫലം നൽകി ‘പ്രഫഷനൽ വിപ്ലവകാരി’കളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി സിപിഎം

    കൊല്ലം: മുഴുവൻസമയ പാർട്ടിപ്രവർത്തനങ്ങൾക്കായി ആകർഷകമായ പ്രതിഫലം നൽകി ‘പ്രഫഷനൽ വിപ്ലവകാരി’കളെ സിപിഎം റിക്രൂട്ട് ചെയ്യുന്നു. പല സംസ്ഥാനങ്ങളിലും മുഴുവൻസമയ പ്രവർത്തകരെ കിട്ടുന്നില്ലെന്നും മാന്യമായ പ്രതിഫലം നൽകാനാകുന്നില്ലെന്നും ബംഗാൾ, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളുടെ പ്രതിനിധികൾ പാർട്ടി കോൺഗ്രസ് ചർച്ചയിൽ പരാതിപ്പെട്ടിരുന്നു. മുഴുവൻസമയ പ്രവർത്തകർ പ്രഫഷനൽ വിപ്ലവകാരികൾ ആണെന്നു വിശേഷിപ്പിച്ചാണു നിലവിലുള്ളതിനു പുറമേ കൂടുതൽപേരെ റിക്രൂട്ട് ചെയ്യാൻ പാർട്ടി തീരുമാനിച്ചത്. വിരമിക്കുമ്പോൾ പാർട്ടിഘടകങ്ങളുടെ സാമ്പത്തികസ്ഥിതി അനുസരിച്ച് ആനുകൂല്യങ്ങൾ നൽകണം. ബിജെപിയും ആർഎസ്എസും പിടിമുറുക്കുന്നതായി വിലയിരുത്തിയ പട്ടികവിഭാഗ – ആദിവാസി – വനിതാ മേഖലകളിൽ കൂടുതൽ മുഴുവൻസമയ പ്രവർത്തകരെ നിയോഗിക്കും. കേരളത്തിൽ ലോക്കൽ കമ്മിറ്റി മുതൽ ജില്ലാ കമ്മിറ്റി വരെയുള്ള ഘടകങ്ങളിൽ സാമ്പത്തിക സ്ഥിതിയനുസരിച്ച് മുഴുവൻസമയ പ്രവർത്തകർക്ക് എല്ലാ മാസവും അലവൻസുണ്ട്. ജനപ്രതിനിധികളോ പ്രതിഫലമുള്ള പദവികൾ വഹിക്കുന്നവരോ ആണെങ്കിൽ നൽകാറില്ല. അലവൻസ് നൽകുന്നതിന് ആന്ധ്രപ്രദേശ് ഈയിടെ നടത്തിയ ഫണ്ടുശേഖരണം മാതൃകയാക്കണമെന്നു പാർട്ടി കോൺഗ്രസ് നിർദേശിച്ചു. പ്രവർത്തകർ കൊഴിഞ്ഞുപോകുന്നെന്ന കണ്ടെത്തലിനെത്തുടർന്നാണു മധുര പാർട്ടി കോൺഗ്രസ് ഈ തീരുമാനമെടുത്തത്.…

    Read More »
Back to top button
error: