Month: April 2025
-
Crime
നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി; സുവിശേഷ പ്രവര്‍ത്തക അറസ്റ്റില്‍
കൊല്ലം: വിദേശരാജ്യങ്ങളില്‍ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ സുവിശേഷ പ്രവര്‍ത്തക അറസ്റ്റില്‍. കോട്ടയം പാമ്പാടി സ്വദേശിനി ജോളി വര്‍ഗീസിനെയാണ് കൊല്ലത്ത് നിന്നും അഞ്ചല്‍ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശിയായ പാസ്റ്റര്‍ തോമസ് രാജന്‍ ഇതേ കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. രണ്ടു പ്രതികള്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മണ്ണൂര്‍ സ്വദേശികളായ മൂന്നുപേരുടെ പരാതിയിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോതമംഗലത്തുള്ള റിക്രൂട്ടിംഗ് ഏജന്‍സിയുടെ പേരിലായിരുന്നു പ്രതികള്‍ തട്ടിപ്പ് നടത്തിയിരുന്നത്. നിരവധി പേരാണ് തട്ടിപ്പിനിരയായത്.
Read More » -
Crime
ശല്യം ചെയ്യുന്നതായി പരാതി നല്‍കി, വൈരാഗ്യത്തിന് കടയില്‍ക്കയറി തീകൊളുത്തി; പൊള്ളലേറ്റ യുവതി മരിച്ചു
കാസര്‍കോട്: ബേഡകത്ത് കടയിലിട്ട് തീകൊളുത്തി ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബേഡഡുക്ക മണ്ണെടുക്കത്തെ വാടകക്കെട്ടിടത്തില്‍ പലചരക്കുകട നടത്തുന്ന സി.രമിതയെ (32) ആണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മദ്യപിച്ചെത്തി ശല്യംചെയ്യുന്നതായി പരാതി നല്‍കിയതിനെ തുടര്‍ന്ന് തൊട്ടടുത്ത കടക്കാരനായ തമിഴ്‌നാട് സ്വദേശി രാമാമൃത (57) ആണ് രമിതയെ തീകൊളുത്തിയത്. രമിതയുടെ ദേഹത്തു തിന്നറൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇയാളെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം 8ന് ഉച്ചകഴിഞ്ഞ് 3.30നായിരുന്നു സംഭവം. മദ്യപിച്ചെത്തിയ പ്രതി ഫര്‍ണിച്ചര്‍ ജോലിക്ക് ഉപയോഗിക്കുന്ന തിന്നര്‍ രമിതയുടെ ദേഹത്തൊഴിച്ച്, കയ്യില്‍ കരുതിയ പന്തത്തിനു തീകൊളുത്തി എറിയുകയായിരുന്നു. കെട്ടിടത്തിനു തീപിടിച്ചതാണെന്നു കരുതി ഓടിയെത്തിയ സമീപവാസികളും സ്വകാര്യ ബസ് ജീവനക്കാരുമാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. കടയ്ക്കു മുന്നില്‍ നിര്‍ത്തിയിട്ട ബസില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച രാമാമൃതത്തെ ബസ് ജീവനക്കാര്‍ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു. യുവതിക്കൊപ്പമുണ്ടായിരുന്ന 8 വയസ്സുള്ള മകനും മകന്റെ സഹപാഠിയും തലനാരിഴയ്ക്കാണ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. രമിതയുടെ കടയുടെ തൊട്ടടുത്ത മുറിയില്‍ പ്രതി…
Read More » -
Breaking News
ആശുപത്രിയില്‍തന്നെ പ്രസവിക്കണമെന്ന് നിയമമുണ്ടോ? വീട്ടില്‍ പ്രസവിക്കാന്‍ പറയുമ്പോഴേക്ക് സമൂഹത്തെ പേടിക്കുന്നു; കൊല്ലാനുള്ള ലൈസന്‍സാണ് ആശുപത്രി സര്‍ട്ടിഫിക്കറ്റ്; വല്ലാത്തൊരു ലോകമെന്നും കാന്തപുരം എപി വിഭാഗം നേതാവ്
കോഴിക്കോട്: ആശുപത്രിയില്‍ തന്നെ പ്രസവിക്കണമെന്ന് നിയമമുണ്ടോയെന്ന് കാന്തപുരം എപി വിഭാഗം നേതാവും എസ്‌വൈഎസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റുമായ സ്വാലിഹ് തുറാബ് തങ്ങള്‍. കോഴിക്കോട് പെരുമണ്ണ തയ്യില്‍ താഴത്ത് നടന്ന ‘മര്‍കസുല്‍ ബദ്‌രിയ്യ ദര്‍സ് ആരംഭവും സി.എം വലിയുല്ലാഹി ആണ്ടുനേര്‍ച്ചയും അസ്മാഉല്‍ ബദ്‌റും’ എന്ന പരിപാടിയിലായിരുന്നു സ്വാലിഹ് തുറാബ് തങ്ങളുടെ പ്രഭാഷണം. ‘എന്തെങ്കിലും പറയുമ്പോഴേക്ക് സമൂഹത്തിനെ പേടിക്കുകയാണ്. ഒരു പ്രസവം നടന്നു ഇവിടെ. എന്തൊക്കെ സംഭവിച്ചു. ഇവിടെ ഹോസ്പിറ്റലില്‍ എന്തൊക്കെ ഗുലുമാലുകളാണ് നടക്കുന്നത്. എന്തൊക്കെ അക്രമങ്ങള്‍ നടക്കുന്നു. കൊല്ലാനുള്ള ലൈസന്‍സുള്ള ആളുകള്‍ എന്നാണ് ആ സര്‍ട്ടിഫിക്കറ്റിനെക്കുറിച്ച് ചില ആളുകള്‍ പറയുന്നത്. അവിടെ ഒരു തെറ്റ് ചെയ്താല്‍ ചോദ്യവും പറച്ചിലും ഇല്ല, എന്തും ആകാമെന്നാണ്. എന്താണ് ആശുപത്രിയില്‍ തന്നെ പ്രസവിക്കണമെന്ന് നിയമമുണ്ടോ? ഇവിടത്തെ സര്‍ക്കാര്‍ നിയമമാണോ അത്? അവരവരുടെ സൗകര്യമാണ്. ആരെങ്കിലും ആക്രമിച്ചിട്ടുണ്ടെങ്കില്‍ അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. എല്ലാവരും വീട്ടില്‍ പ്രസവിക്കുന്നവരെ കുറ്റപ്പെടുത്തുകയാണ്. വീട്ടില്‍ പ്രസവം എടുക്കുന്ന ഉമ്മയെ കുറ്റപ്പെടുത്തുകയാണ്. വീട്ടില്‍…
Read More » -
Breaking News
മിന്നല്‍ സ്റ്റംപിംഗ്, ബൗളിംഗ് തന്ത്രം, വെടിക്കെട്ട് ബാറ്റിംഗ്: വീണ്ടും കളം നിറഞ്ഞ് ‘തല’; ലഖ്‌നൗ ബാറ്റ്‌സ്മാന്‍മാരെ പൂട്ടിക്കെട്ടിയ തന്ത്രം; അടിപൊട്ടേണ്ട അഞ്ച് ഓവറില്‍ ചെന്നൈ നല്‍കിയത് 26 റണ്‍സ് മാത്രം; മഞ്ഞപ്പട വീണ്ടും ട്രാക്കില്‍?
ലഖ്നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്സ് നിരന്തര തോല്‍വിയില്‍നിന്നു കരകയറിയതോടെ ധോണിയുടെ ക്യാപ്റ്റന്‍സിയും ചര്‍ച്ചയാകുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗ നിശ്ചിത 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ചെന്നൈ 19.3 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടി ലക്ഷ്യം മറികടന്നു. ലഖ്നൗവിനായി ക്യാപ്റ്റന്‍ ഋഷഭ് പന്ത് അര്‍ധ സെഞ്ചുറി നേടിയെങ്കിലും ടീമിനെ ജയിപ്പിക്കാന്‍ ഉപകരിച്ചില്ല. 55 off 5 overs need when MS Dhoni arrived to the crease with Shivam Dube who looked like a batter who doesn’t know how to pick a bat. & then MSD scored sensational 25(11)* at age of 43 and rescued CSK. He has been CSK best batter in…
Read More » -
Kerala
പാവങ്ങളുടെ പടത്തലവന്മാർ, പക്ഷേ ജീവിതം അത്യാർഭാടം: വി.ഡി സതീശൻ്റെ ഷൂവും വീണാ ജോർജിൻ്റെ ബാഗും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു
കേരളത്തിലെ പല രാഷ്ട്രീയ നേതാക്കന്മാരും സുഖസൗകര്യങ്ങൾക്കു നടുവിൽ അത്യാർഭാടമായ ജീവിതമാണ് നയിക്കുന്നത്. അവരുടെ വസ്ത്രധാരണവും ഉപയോഗിക്കുന്ന വസ്തുക്കളുടെ വിലയുമാണ് കുറച്ചു കാലമായി സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. പ്രത്യേകിച്ച് മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ധരിക്കുന്ന ആഢംബര വസ്തുക്കളെക്കുറിച്ചുള്ള സൈബർ ലോകത്തെ ചർച്ചകൾക്ക് ഇപ്പോൾ ചൂടുപിടിച്ചിരിക്കുന്നു. ഈ വിവാദങ്ങൾക്ക് ഇപ്പോൾ വീണ്ടും തിരികൊളുത്തിയിരിക്കുന്നത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അഹമ്മദാബാദിൽ നടന്ന എഐസിസി സമ്മേളനത്തിൽ പങ്കെടുത്തപ്പോൾ ധരിച്ച മൂന്നു ലക്ഷം രൂപ വിലമതിക്കുന്ന ഷൂ ആണ് എന്ന ആരോപണമാണ്. ഇതിന് മുൻപ്, ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് ആശാ വർക്കർമാരുടെ സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി ജെ.പി. നദ്ദയെ കാണാൻ ഡൽഹിക്ക് പോയപ്പോൾ 40,000 രൂപ വിലവരുന്ന കറുത്ത ബാഗാണ് ഉപയോഗിച്ചതെന്ന വിമർശനം ഉയർന്നിരുന്നു. ഈ ബാഗിന്റെ സ്ട്രാപ്പിൽ ‘എംപോറിയോ അർമാനി’ എന്ന് എഴുതിയിട്ടുണ്ടെന്നും, ഇത് ലോകത്തിലെ ഏറ്റവും വിലകൂടിയ ലേഡീസ് ബാഗുകളിൽ ഒന്നാണെന്നുമാണ് ആരോപണം ഉയർന്നത്.…
Read More » -
NEWS
സൗദിയിലെ മസ്സാജ് സെന്ററുകളിൽ അനാശാസ്യം വ്യാപകം, വിദേശികളായ ഒട്ടേറെ യുവതികൾ കുടുങ്ങി
റിയാദിൽ വേശ്യാവൃത്തി നടത്തിയ 5 സ്ത്രീകളെ, കമ്മ്യൂണിറ്റി സുരക്ഷയ്ക്കും മനുഷ്യക്കടത്ത് തടയുന്നതിനുമുള്ള വകുപ്പുമായി ഏകോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തു. റിയാദിലെ ഒരു ഹോട്ടലിൽ വെച്ചാണ് വിദേശികളായ ഈ യുവതികളെ അറസ്റ്റ് ചെയ്തത്. നിയമ നടപടികൾ സ്വീകരിച്ച ശേഷം അന്വേഷണം പൂർത്തിയാക്കാൻ അവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സൗദി അറേബ്യയിലെ റിയാദും ജിദ്ദയും ഉൾപ്പെടെയുള്ള വൻ നഗരങ്ങളിലെ മസാജ് കേന്ദ്രങ്ങളിലും അനാശാസ്യ പ്രവർത്തനങ്ങൾ വ്യാപകമായിരിക്കുന്നു. വിദേശികളായ സ്ത്രീകളാണ് പൊലീസ് വലയിൽ കുടുങ്ങുന്നത്. കഴിഞ്ഞ മാസവും സമാനമായ ഒരു സംഭവത്തിൽ 8 വിദേശ യുവതികളെ അറസ്റ്റ് ചെയ്തിരുന്നു. സമാനമായ മറ്റൊരു സംഭവത്തിൽ ജിദ്ദയിൽ മസാജ് സെന്റർ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം നടത്തിയ 5 പേരെയും ജിദ്ദ പൊലീസ് അറസ്റ്റ് ചെയ്തു. പൊതുസുരക്ഷാ വിഭാഗത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വാർത്തയിൽ, അറസ്റ്റിലായവർ ഏത് രാജ്യക്കാർ എന്ന് വെളിപ്പെടുത്തിയിട്ടില്ല. അറസ്റ്റ് ചെയ്യപ്പെട്ടവർ ഒരു റിലാക്സേഷൻ ആൻഡ് ബോഡി കെയർ സെന്ററിൽ പൊതുസദാചാരത്തിന് വിരുദ്ധമായ പ്രവർത്തനങ്ങളിൽ…
Read More » -
Kerala
വേറിട്ട പ്രതിഷേധവുമായി വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ റാങ്കുകാര്‍; ജീവിതപ്രയാസങ്ങള്‍ വിവരിച്ച് മൂകാഭിനയം
തിരുവനന്തപുരം: മുഖത്തു ചായം തേച്ച് അവര്‍ സ്വന്തം ജീവിതം ജനങ്ങള്‍ക്കും അധികാരികള്‍ക്കും മുന്നില്‍ നിശ്ശബ്ദമായി അവതരിപ്പിച്ചു. ഗര്‍ഭകാലത്തും കുട്ടികളെ നോക്കുമ്പോഴും വീട്ടുജോലികള്‍ ചെയ്യുമ്പോഴും കഠിനമായി പഠിച്ചവര്‍, പരീക്ഷയില്‍ മുന്നിലെത്തി ശാരീരിക ബുദ്ധിമുട്ടുകള്‍ മറികടന്ന് കായിക പരീക്ഷയില്‍ വിജയിച്ചവര്‍, കഷ്ടപ്പാടുകള്‍ക്കപ്പുറം റാങ്ക് ലിസ്റ്റില്‍ ഇടം നേടിയവര്‍… എന്നിട്ടും ജോലി ലഭിക്കാതെ കോമാളികളായി മാറിയവര്‍! ഇന്നലെ സെക്രട്ടേറിയറ്റിനു മുന്നില്‍ വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ മൂകാഭിനയത്തില്‍ വിവരിച്ചത് റാങ്ക് പട്ടികയിലുള്‍പ്പെട്ടവരുടെ ജീവിതപ്രയാസങ്ങളും അവര്‍ നേരിട്ട ബുദ്ധിമുട്ടുകളുമായിരുന്നു. റാങ്ക് പട്ടികയുടെ കാലാവധി ശനിയാഴ്ച അവസാനിക്കും. അതിനു മുന്‍പു സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയുടെ പ്രതീകമായി സമരക്കാര്‍ ഇന്നു രാവിലെ സെക്രട്ടേറിയറ്റിനു മുന്നില്‍ കണിയൊരുക്കിയിട്ടുണ്ട്. കറുത്ത വസ്ത്രങ്ങളണിഞ്ഞ് കണി കണ്ടശേഷം പതിമൂന്നാം ദിവസത്തെ സമരം തുടരും. സമരത്തിന്റെ ഭാഗമായുള്ള നിരാഹാരം തുടരുകയാണ്. ജാക്വിലിന്‍, മഞ്ജു എന്നിവരാണ് ഇപ്പോള്‍ നിരാഹാരം അനുഷ്ഠിക്കുന്നത്.
Read More » -
Kerala
‘സ്വന്തം കുഞ്ഞിനെ കൊന്ന അമ്മ’; പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്റെ ഇരയായ ദിവ്യാ ജോണി മരിച്ച നിലയില്‍
കണ്ണൂര്‍: സ്വന്തം കുഞ്ഞിനെ കൊന്നുകളഞ്ഞ അമ്മ.., കൊല്ലം കുണ്ടറ സ്വദേശിനിയായ ദിവ്യ ജോണിയെക്കുറിച്ച് നമ്മള്‍ ആദ്യം അറിഞ്ഞത് ഇങ്ങനെയായിരുന്നു. ഒരിക്കല്‍ വെറുപ്പോടെ കണ്ട യുവതിയെ, ജീവിത കഥ കേട്ട് മലയാളികള്‍ സ്‌നേഹിച്ച് തുടങ്ങി. പ്രസവാനന്തരം സ്ത്രീകള്‍ക്ക് സംഭവിക്കാന്‍ സാധ്യതയുള്ള ‘പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍’ എന്ന മാനസികാവസ്ഥയിലാണ് മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ ദിവ്യ ഇല്ലാതാക്കിയത്. പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനെ കുറിച്ച് കേരളം ചര്‍ച്ച ചെയ്യാന്‍ കാരണമായ ദിവ്യ ജീവനൊടുക്കിയെന്ന ദുഃഖകരമായ വാര്‍ത്തയാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ആലക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പഠിക്കാന്‍ മിടുക്കിയായിരുന്നു ദിവ്യ. ഏറെ പ്രതീക്ഷകളുമായി താന്‍ തന്നെ തെരഞ്ഞെടുത്ത ഒരാള്‍ക്കൊപ്പമള്ള വിവാഹജീവിതത്തിലേക്ക് കാലെടുത്ത് വച്ചു. എന്നാല്‍ പ്രതീക്ഷകള്‍ക്കൊത്തുള്ള ജീവിതമായിരുന്നില്ല ദിവ്യയെ കാത്തിരുന്നത്. വൈകാരികമായ ഒറ്റപ്പെടലും, അവഗണനയും ദിവ്യയെ പലവട്ടം മുറിപ്പെടുത്തി. ഗര്‍ഭിണി ആയപ്പോഴും ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയപ്പോഴും വീണ്ടും ജീവിതത്തെ പ്രതീക്ഷാപൂര്‍വം തന്നെ കാത്തിരുന്നു. എന്നാല്‍ സിസേറിയന്റെ വേദനയോടെ തിരിച്ച് ഭര്‍തൃഗൃഹത്തിലേക്ക് എത്തിയപ്പോള്‍ എതിരേറ്റതും വീണ്ടും…
Read More »

