CrimeNEWS

നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി; സുവിശേഷ പ്രവര്‍ത്തക അറസ്റ്റില്‍

കൊല്ലം: വിദേശരാജ്യങ്ങളില്‍ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ സുവിശേഷ പ്രവര്‍ത്തക അറസ്റ്റില്‍. കോട്ടയം പാമ്പാടി സ്വദേശിനി ജോളി വര്‍ഗീസിനെയാണ് കൊല്ലത്ത് നിന്നും അഞ്ചല്‍ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശിയായ പാസ്റ്റര്‍ തോമസ് രാജന്‍ ഇതേ കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. രണ്ടു പ്രതികള്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Signature-ad

മണ്ണൂര്‍ സ്വദേശികളായ മൂന്നുപേരുടെ പരാതിയിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോതമംഗലത്തുള്ള റിക്രൂട്ടിംഗ് ഏജന്‍സിയുടെ പേരിലായിരുന്നു പ്രതികള്‍ തട്ടിപ്പ് നടത്തിയിരുന്നത്. നിരവധി പേരാണ് തട്ടിപ്പിനിരയായത്.

Back to top button
error: