Month: April 2025
-
Breaking News
ഹിറ്റ്മാൻ ബ്രില്യൻസ് വീണ്ടും, ജയവർധന’ ഈഗോ’ മാറ്റിവച്ച് ടീമിനു ഗുണകരമായ കാര്യങ്ങൾ ചെയ്യണം- ഹർഭജൻ സിങ്
മുംബൈ: ഇന്നലെ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് വിജയം സമ്മാനിച്ച രോഹിത് ശർമയുടെ ഇടപെടലെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. രോഹിത്തിന്റെ തീരുമാനം ടീമിന്റെ മുഖ്യ പരിശീലകനായ മഹേള ജയവർധന അംഗീകരിക്കാൻ തയാറായില്ലെന്നും ഹർഭജൻ സിങ് പറഞ്ഞു. ഡൽഹി ബാറ്റ് ചെയ്യുമ്പോൾ 13–ാം ഓവറിനു ശേഷം പന്തു മാറ്റാനും സ്പിന്നർമാരെക്കൊണ്ട് ബോൾ ചെയ്യിക്കാനും രോഹിത് ഡഗ്ഔട്ടിലിരുന്ന് നിർദ്ദേശിച്ചെങ്കിലും അതു കേൾക്കാൻ പോലും ജയവർധന തയാറായില്ലെന്നാണ് ഹർഭജന്റെ ആരോപണം. ജയവർധന മൈൻഡ് ചെയ്യാത്തതിനെ തുടർന്ന് രോഹിത് നേരിട്ട് പാണ്ഡ്യയ്ക്കും കരൺ ശർമയ്ക്കും നിർദ്ദേശം നൽകുകയായിരുന്നുവെന്നും ഹർഭജൻ പറഞ്ഞു. ചിലപ്പോഴെങ്കിലും പരിശീലകർ ‘ഈഗോ’ മാറ്റിവച്ച് ടീമിനു ഗുണകരമാകുന്ന കാര്യങ്ങൾ അംഗീകരിക്കണമെന്നും ഹർഭജൻ പറഞ്ഞു. ഹർഭജന്റെ വാക്കുകൾ ഇങ്ങനെ- ‘‘ഡൽഹി ക്യാപിറ്റൽസിനെതിരെ രോഹിത് ശർമയുടെ ഇടപെടലാണ് നിർണായകമായത്. സ്പിന്നർമാരെ ഇറക്കാനും കരൺ ശർമയെക്കൊണ്ട് ബോൾ ചെയ്യിക്കാനും രോഹിത്, മുംബൈയുടെ മുഖ്യ പരിശീലകനായ മഹള ജയവർധനയോട് ആവശ്യപ്പെട്ടു. രോഹിത്തിന്റെ ആശയം ഇഷ്ടപ്പെടാത്തതിനാൽ അതു കേൾക്കാൻ…
Read More » -
Kerala
നേര്യമംഗലത്ത് കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞു; ഒരാള്‍ മരിച്ചു
ഇടുക്കി: കോതമംഗലത്തിനടുത്ത് നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. മണിയമ്പാറ ഭാഗത്താണ് അപകടമുണ്ടായത്. ബസില്‍ കുടുങ്ങി കിടന്ന 15നും 18 ന്‍ും ഇടയില്‍ പ്രായംതോന്നിക്കുന്ന ഒരു ആണ്‍കുട്ടിയാണ് മരിച്ചത്. 25 ഓളം പേര്‍ക്ക് പരിക്കേറ്റു. ഊന്നുകല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം ഉണ്ടായത്. കട്ടപ്പനയില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. 20 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.
Read More » -
Kerala
മാളയില്‍ മദ്യപിച്ച് വാഹനം ഓടിച്ച് അപകടം: പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍
തൃശൂര്‍: മാളയില്‍ മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. ചാലക്കുടി ഹൈവേ പൊലീസിലെ ഡ്രൈവറായ അനുരാജ് പി പിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാര്‍ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഞായറാഴ്ച രാത്രിയാണ് അനുരാജ് മദ്യലഹരിയില്‍ കാറോടിച്ച് അപകടമുണ്ടാക്കിയത്. കാര്‍ സ്‌കൂട്ടറിലും മറ്റൊരു കാറിലും ഇടിച്ചെങ്കിലും നിര്‍ത്താന്‍ കൂട്ടാക്കിയില്ല. പിന്നാലെ മേലടൂരില്‍ വെച്ച് കാര്‍ പോസ്റ്റില്‍ ഇടിച്ച് തല കീഴായി മറിയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ അനുരാജിനെ തടഞ്ഞുവെച്ച് മാള പൊലീസിനെ ഏല്‍പ്പിച്ചു. കാറില്‍ നിന്ന് മദ്യക്കുപ്പികളും കണ്ടെടുത്തു. ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ അനുരാജ് മദ്യപിച്ചിരുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.
Read More » -
Crime
സ്‌കൂള്‍ ബസിന് സൈഡ് കൊടുത്തില്ല; 6 മാസത്തിനു ശേഷം ഓട്ടോ വിളിച്ച് ഡ്രൈവറെ കൊന്ന് കിണറ്റില്‍ തള്ളി; പ്രതി അറസ്റ്റില്‍
കാസര്‍കോട്: മഞ്ചേശ്വരം കുഞ്ചത്തൂര്‍ അടക്കയില്‍ ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മംഗളൂര്‍ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ബസ് ഡ്രൈവറായിരുന്ന അഭിഷേക് ഷെട്ടി (28) ആണ് അറസ്റ്റിലായത്. കര്‍ണാടക ഉഡുപ്പി മുല്‍ക്കിയിലെ മുഹമ്മദ് ഷെരീഫി(58) ന്റെ മൃതദേഹം വ്യാഴാഴ്ച രാത്രിയാണ് നാട്ടുകാര്‍ കിണറ്റില്‍ കണ്ടത്. പ്രതിയെ മൂന്നു ദിവസത്തിനകം പിടികൂടിയതായി കാസര്‍കോട് അഡീഷണല്‍ പൊലീസ് മേധാവി പി ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. ഓട്ടോ ഡ്രൈവറായ മുഹമ്മദ് ഷെറീഫ് തന്റെ ഓട്ടോ അഭിഷേക് ഷെട്ടി ഓടിച്ചിരുന്ന സ്‌കൂള്‍ ബസിന് സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട് ആറുമാസം മുമ്പുണ്ടായ വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ഓട്ടോ വാടകക്ക് വിളിച്ചു കൊണ്ടുവന്നാണ് കുത്തി കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയത്. ഹയര്‍ സ്‌റ്റൈല്‍ മാറ്റിയതിനാല്‍ അഭിഷേകിനെ പെട്ടെന്ന് തിരിച്ചറിയാനായില്ലെന്നും പൊലിസ് വ്യക്തമാക്കി. വ്യാഴാഴ്ച വൈകിട്ട് കുഞ്ചത്തൂര്‍ അടുക്കയിലെ ഒഴിഞ്ഞ സ്ഥലത്ത് ഓട്ടോറിക്ഷ നിര്‍ത്തിയിട്ടത് കണ്ട നാട്ടുകാര്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കിണറ്റില്‍ മൃതദേഹം…
Read More » -
Kerala
റോഡിനു സ്ഥലം വിട്ടു നല്‍കിയില്ല; അര്‍ധരാത്രി ജെസിബികളെത്തി, ചുറ്റുമതിലും ഗേറ്റും തകര്‍ത്തു: പരിഭ്രാന്തരായി നാട്ടുകാര്‍
മലപ്പുറം: റോഡിനു സ്ഥലം വിട്ടു നല്‍കിയില്ലെന്നു കാട്ടി അര്‍ധരാത്രി ജെസിബികളുമായെത്തി ചുറ്റുമതിലും ഗേറ്റും തകര്‍ത്തതയായി കുടുംബങ്ങളുടെ പരാതി. തിരൂര്‍ മീശപ്പടിയില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. മരാമത്ത് വകുപ്പിന്റെ മീശപ്പടി കോട്ടിലത്തറ റോഡരികിലുള്ള മുണ്ടശ്ശേരി മൊയ്തീന്‍കുട്ടിയുടെയും സഹോദരന്‍ അബ്ദുല്‍ ജലീലിന്റെയും വീടിന്റെ മതിലും ഗേറ്റുകളുമാണ് രാത്രിയെത്തിയ സംഘം പൊളിച്ചത്. 2 ജെസിബികളാണുണ്ടായിരുന്നത്. 150 മീറ്റര്‍ മാറിയാണ് ഇരുവരുടെയും വീടുകളുള്ളത്. രാത്രി ഒന്നരയോടെ വലിയ ശബ്ദം കേട്ട് ഇരുവരും പുറത്തിറങ്ങിയെങ്കിലും മതില്‍ പൊളിച്ചവര്‍ വലിയ കല്ലുകള്‍ എടുത്ത് എറിഞ്ഞതോടെ കുടുംബത്തിലുള്ള ആര്‍ക്കും പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തിയ സമയത്ത് സംഘം സ്ഥലത്തുനിന്നു മാറി. പിന്നീട് പൊലീസ് പോയ ശേഷം വീണ്ടുമെത്തി. പുലര്‍ച്ചെ നാലര വരെ സംഘം ജെസിബിയുമായി പൊളിക്കല്‍ തുടര്‍ന്നു. മൊയ്തീന്‍കുട്ടിയുടെ സിമന്റ് കട്ട ഉപയോഗിച്ചു നിര്‍മിച്ച 40 മീറ്ററോളം നീളമുള്ള മതിലും ഗേറ്റുമാണ് പൊളിച്ചിട്ടിരിക്കുന്നത്. അബ്ദുല്‍ ജലീലിന്റെ 60 മീറ്ററോളം നീളമുള്ള പഴയ മതിലും ഗേറ്റും…
Read More » -
Kerala
കെ.കെ.രാഗേഷ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി
കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ.കെ.രാഗേഷിനെ തിരഞ്ഞെടുത്തു. മുന്‍ രാജ്യസഭാ എംപിയായ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. നിലവിലെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന എം.വി.ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് പുതിയ ആളെ കണ്ടെത്തേണ്ടി വന്നത്. ഇന്ന് ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് രാഗേഷിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. നിവലില്‍ സിപിഎം സംസ്ഥാന സമിതി അംഗം കൂടിയാണ് രാഗേഷ്. 2015 ല്‍ രാജ്യസഭാംഗമായിരുന്നു. എസ്എഫ്‌ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് ചുമതലകളും വഹിച്ചിട്ടുണ്ട്.
Read More » -
LIFE
‘സിനിമാ രംഗം വിട്ടതിന് കാരണം, കുറേ സാഹചര്യങ്ങളുണ്ടായി; ഞാനായിട്ട് പോസ്റ്റ് ചെയ്തില്ല’
ചുരുക്കം സിനിമകള്‍ മാത്രം ചെയ്ത് പ്രേക്ഷകരുടെ മനസില്‍ ഇടം നേടാന്‍ കഴിഞ്ഞ അഭിനേതാക്കളുണ്ട്. ലൈം ലൈറ്റില്‍ നിന്ന് അകന്നിട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഇവരെ പ്രേക്ഷകര്‍ ഓര്‍ക്കുന്നു. നടി അഖില ശശിധരന്‍ ഇതിന് ഉദാഹരണമാണ്. കാര്യസ്ഥന്‍, തേജാ ഭായ് ആന്റ് ഫാമിലി എന്നീ രണ്ട് സിനിമകളില്‍ മാത്രമേ അഖില ശശിധരന്‍ അഭിനയിച്ചിട്ടുള്ളൂ. എന്നാല്‍ വളരെ പെട്ടെന്ന് ജനപ്രീതി നേടാന്‍ അഖിലയ്ക്ക് കഴിഞ്ഞു. സിനിമയ്ക്ക് മുമ്പ് ആങ്കറായും അഖില പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു. നെക്സ്റ്റ് ഡോര്‍ ഗേള്‍ ഇമേജില്‍ അഖില വളരെ പെട്ടെന്ന് ശ്രദ്ധ നേടി. എന്നാല്‍ രണ്ട് സിനിമകള്‍ക്ക് ശേഷം അഖിലയെ സിനിമകളില്‍ കണ്ടിട്ടില്ല. ഏറെ നാളായി ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ചെയ്ത സിനിമകള്‍ ഹിറ്റായിട്ടും ഫീല്‍ഡ് ഔട്ടായ നടി, അഖില സിനിമാ രംഗം വിട്ടതിന് കാരണം എന്നിങ്ങനെ പല ചര്‍ച്ചകള്‍ നടന്നു. അനുമാനങ്ങള്‍ അഖിലയുടെ ആരാധകര്‍ക്ക് ഇനി അവസാനിപ്പിക്കാം. താന്‍ സിനിമാ രംഗം വിട്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് അഖില ശശിധരനിപ്പോള്‍. ജനം ടിവിക്ക്…
Read More » -
Kerala
ഒട്ടകത്തെ വാഹനമിടിച്ച് അപകടം; ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
മസ്‌കറ്റ്: വാഹനം ഒട്ടകത്തില്‍ ഇടിച്ച് അപകടം സംഭവിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു. കൊല്ലം താമരക്കുളം സ്വദേശി ജോസഫ് വിക്ടര്‍ (37) ആണ് മരിച്ചത്. മസ്‌കറ്റിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇയാള്‍. ഇബ്രി അപ്ലൈഡ് സയന്‍സില്‍ മെയിന്റനെന്‍സ് വിഭാഗത്തിലെ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു ജോസഫ് വിക്ടര്‍. മാര്‍ച്ച് 26ന് രാത്രി കുടുംബത്തിനോടൊപ്പം സഞ്ചരിക്കുമ്പോഴാണ് ജോസഫിന്റെ വാഹനം അപകടത്തില്‍പ്പെട്ടത്. ഇബ്രിയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പോകുന്ന വഴിയില്‍ സഫയില്‍ എത്തുന്നതിന് മുമ്പായിരുന്നു അപകടം ഉണ്ടായത്. ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജോസഫ് വിക്ടറിനെ ആദ്യം ഇബ്രി ആശുപത്രിയിലും പിന്നീട് ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പിതാവ്: വിക്ടര്‍ ഫ്രാന്‍സിസ്. മാതാവ്: മോളി വിക്ടര്‍. ഭാര്യ: മെറി ആഗ്നസ് ജോസഫ്. മക്കള്‍: ജെസീക്ക ജോസഫ്, ജെനീക്ക ജോസഫ്. സഹോദരന്‍: വിക്ടര്‍ ബ്രൂണോ.
Read More » -
Kerala
മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പി.ജി മനുവിന്റെ മരണം; പീഡന ആരോപണം ഉന്നയിച്ചവരുടെ മൊഴിയെടുക്കാന്‍ പൊലീസ്
കൊല്ലം: കേരള ഹൈക്കോടതിയിലെ മുന്‍ ഗവ. പ്ലീഡര്‍ പി ജി മനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കൊല്ലം ആനന്ദവല്ലീശ്വരത്തെ വാടക വീട്ടിലാണ് മനുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തില്‍ ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചിരുന്നു. മരണത്തിലേയ്ക്ക് നയിച്ച കാരണം കണ്ടെത്താനായിട്ടില്ല. മനുവിനെതിരായ ലൈംഗിക പീഡന ആരോപണവുമായി ബന്ധപ്പെട്ട് പ്രചരിച്ച വീഡിയോയും തുടര്‍സംഭവങ്ങളുമാണ് മരണകാരണമെന്ന സംശയമുണ്ട്. വീഡിയോ കൊല്ലം വെസ്റ്റ് പൊലീസ് വിശദമായി പരിശോധിക്കും. അന്വേഷണ സംഘം എറണാകുളത്തെത്തി ബന്ധുക്കളുടെ മൊഴിയെടുക്കും. പീഡന ആരോപണം ഉന്നയിച്ചവരുടെ മൊഴിയും രേഖപ്പെടുത്തും. നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്നാണ് മനുവിനെതിരായ കേസ്. 2018ല്‍ നടന്ന കേസുമായി ബന്ധപ്പെട്ട് 2023 ഒക്ടോബറിലാണ് പരാതിക്കാരി അഭിഭാഷകനെ കാണാനെത്തിയത്. പിന്നീട് പലപ്പോഴും യുവതിയെ ഭീഷണിപ്പെടുത്തി കടവന്ത്രയിലെ ഓഫീസിലും പരാതിക്കാരിയുടെ വീട്ടില്‍വച്ചും പീഡിപ്പിച്ചതായാണ് പരാതി. അനുവാദമില്ലാതെ പരാതിക്കാരിയുടെ സ്വകാര്യ ചിത്രമെടുത്തതിനും ഫോണിലേയ്ക്ക് അശ്ലീല സന്ദേശം അയച്ചതിനും ഐ ടി ആക്ട് അടക്കം ചുമത്തിയാണ് അഭിഭാഷകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ…
Read More »
