Month: April 2025
-
Breaking News
ഇത്തിരിയില്ലാത്തെ പിള്ളാരുടെ കയ്യിൽ നിന്നുപോലും ചുമ്മാ അടി വാങ്ങിക്കൂട്ടുവാ … നെറ്റ്സിൽ ജോഫ്ര ആർച്ചറെ അടിച്ചൊതുക്കി 14 കാരൻ സൂര്യവംശി, എന്റെ പൊന്നു സഞ്ജു ഇവനൊക്കെ ടീമിൽ വച്ചിട്ടാണോ നീ ചുമ്മാ തോൽക്കുന്നത്, കളത്തിലിറക്കാൻ കമെന്റ്… വീഡിയോ
രാജസ്ഥാൻ റോയൽസ് പങ്കുവച്ച വീഡിയോയായിരുന്നു ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായ 14 വയസുകാരൻ രാജസ്ഥാൻ ബാറ്റ്സ്മാൻ വൈഭവ് സൂര്യവംശിയുടേത്. ജയ്പൂരിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ (ആർസിബി) ടീമിനെ മത്സരത്തിന് മുമ്പ് നെറ്റ്സിൽ ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചറെ നേരിടുന്നത്. വീഡിയോയിൽ, ആർച്ചർ യുവതാരത്തെ തന്റെ പേസ്, ലൈൻ, ലെങ്ത് എന്നിവ ഉപയോഗിച്ച് പരീക്ഷിക്കുന്നത് കണ്ടു. എന്നാൽ തനിക്കിട്ട് പണി തരാൻ നോക്കുന്ന ആർച്ചറെ താരം മനോഹരമായി നേരിടുന്നതും വീഡിയോയിൽ കാണാം. വീഡിയോയ്ക്ക് നിരവധി കമെന്റുകളാണ് വരുന്നത്. ഇതുപോലുള്ള താരമുണ്ടായിട്ടാണോ രാജസ്ഥാൻ കളിപ്പിക്കാത്തതെന്നാണ് ആരാധകർ ചോദിക്കുന്നത്. അതേസമയം വൈഭവ് ഇതുവരെ ഒരു ഐപിഎൽ മത്സരം പോലും കളിച്ചിട്ടില്ല. മറുവശത്ത്, ആർച്ചർ അഞ്ച് മത്സരങ്ങളിൽ നിന്ന് 35.40 ശരാശരിയിൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്, 3/25 എന്ന മികച്ച പ്രകടനം. കഴിഞ്ഞ വർഷത്തെ ഐപിഎൽ മെഗാ ലേലത്തിൽ, സൂര്യവംശി 1.1 കോടി രൂപയ്ക്ക് ആണ് ടീമിൽ എടുത്തത്. 2011…
Read More » -
Breaking News
എമ്പുരാൻ സിനിമ പരാമർശത്തിൽ കൂടുതൽ വ്യക്തത വരുത്തി മുൻ ഡിജിപി വീണ്ടും!! മുഖ്യമന്ത്രി ജതിൻ രാംദാസിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്നതിൽ നിന്നുള്ള സന്ദേശം എന്താണ്? മുഖ്യമന്ത്രിയാണേൽപ്പോലും ബിജെപിയോട് ചേർന്നാൽ കൊല്ലും എന്നല്ലേ?
മുൻപ് ‘എമ്പുരാൻ’ സിനിമയെപ്പറ്റി പറഞ്ഞ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തി മുൻ ഡിജിപി ആർ ശ്രീലേഖ. കഴിഞ്ഞ തവണ ‘എമ്പുരാൻ’ കണ്ടതിനു ശേഷം ചിത്രം വെറും എമ്പോക്കിത്തരം ആണെന്ന രീതിയിൽ ശ്രീലേഖ ഒരു വീഡിയോ പങ്കുവച്ചിരുന്നു. എന്നാൽ അതിനെ വിമർശിച്ച് നിരവധിപേരാണ് മുന്നോട്ട് വന്നത്. ‘എമ്പുരാൻ’ സിനിമ ദേശവിരുദ്ധമാണെന്നും ജനപിന്തുണയോടെ ഭരിക്കുന്ന ബിജെപി സർക്കാരിനെതിരെയാണ് സിനിമയെന്നും ശ്രീലേഖ പറയുന്നു. ബിജെപിയിലേക്കു പോയാൽ കേരളത്തിലെ മുഖ്യമന്ത്രിയായാൽ പോലും ഭരിക്കാൻ സമ്മതിക്കില്ലെന്നും കേരളത്തിലെ ജനങ്ങളെ രക്ഷിക്കാൻ കള്ളക്കടത്ത് സംഘങ്ങൾക്ക് മാത്രമേ കഴിയൂ എന്നുമുള്ള സന്ദേശമാണ് സിനിമ നൽകുന്നതെന്ന് ശ്രീലേഖ പറയുന്നു. അതോടൊപ്പം മുഖ്യമന്ത്രി ബിജെപിയോ, അനുഭാവമുള്ളവനോ ആയാൽ അവരെ കൊല്ലുമെന്നല്ലേ സിനിമയിൽ ജതിൻ രാംദാസFVZ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്നതിൽ നിന്നുള്ള സന്ദേശമെന്നും ശ്രീലേഖ ചോദിക്കുന്നു. മുൻ ഡിജിപി ആർ ശ്രീലേഖയുടെ വാക്കുകൾ ഇങ്ങനെ “എന്റെ കഴിഞ്ഞ വീഡിയോയിൽ ‘എമ്പുരാൻ’ എന്ന സിനിമയെകുറിച്ചുള്ള അവലോകനമായിരുന്നു. വൂഡിയോ കണ്ട ചാനലിൽ വളരെയധികം പേർ നല്ല കമന്റുകൾ എഴുതിയിട്ടുണ്ട്. പക്ഷേ…
Read More » -
Breaking News
കളിക്കിടെ 7 മാസം പ്രായമുള്ള കൈക്കുഞ്ഞിനെ ഇനത്തിൽപ്പെട്ട പിറ്റ്ബുൾ വളർത്തുനായ കടിച്ചുകീറിക്കൊന്നു
ഒഹിയോ: പിറ്റ്ബുൾ ഇനത്തിൽപ്പെട്ട വളർത്തുനായയുടെ കലിയിൽ 7 മാസം പ്രായമുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യം. അമേരിക്കയിലെ ഓഹിയോയിലെ ഫ്രാങ്ക്ലിൻ കൌണ്ടിയിലാണ് സംഭവം. വീട്ടുകാർ ഓമനിച്ച് വളർത്തിയിരുന്ന പിറ്റ്ബുൾ നായയാണ് ഏഴ് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കടിച്ചുകീറി കൊന്നത്. എന്നാൽ നടന്നത് എന്താണെന്ന് വ്യക്തമല്ലെന്ന വീട്ടുകാരുടെ മൊഴിയിൽ സംഭവത്തിൽ അന്വേഷണത്തിനൊരുങ്ങുകയാണ് ഫ്രാങ്ക്ലിൻ കൌണ്ടി മൃഗസംരക്ഷണ വകുപ്പ്. ഏപ്രിൽ 9നു നടന്ന സംഭവം മാക്കെൻസി കോപ്ലെ എന്ന യുവതിയാണ്സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചത്. ഏപ്രിൽ 9നായിരുന്നു കുഞ്ഞിനെ വളർത്തുനായ ആക്രമിച്ചത്. മാക്കെൻസിയുടെ ഏഴ് മാസം പ്രായമുള്ള എലിസ ടേർണർ എന്ന പെൺകുഞ്ഞാണ് വളർത്തുനായയുടെ ആക്രമണത്തിൽ മരിച്ചത്. ഇരുവർക്കുമിടയിൽ എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്നാണ് മാക്കെൻസി ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്. ഏഴ് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം കളിക്കുന്ന നായയുടെ ചിത്രമടക്കമാണ് യുവതിയുടെ കുറിപ്പ്. എല്ലാ ദിവസവും കുഞ്ഞിനൊപ്പമുണ്ടായിരുന്ന നായ തന്നെയാണ് ഇത്തരമൊരു ക്രൂരത ചെയ്തതെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും താൻ തകർന്ന അവസ്ഥയിലാണെന്നുമാണ് യുവതി കുറിക്കുന്നത്. മൂന്ന് പിറ്റ്ബുൾ നായകളാണ് ഈ വീട്ടുകാർക്കുള്ളത്.…
Read More » -
Crime
തിരുവല്ലയില്‍ യുവാവ് കുത്തേറ്റ് മരിച്ചു; ബന്ധുവായ അയല്‍വാസി പിടിയില്‍
പത്തനംതിട്ട: തിരുവല്ലയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഈസ്റ്റ് ഓതറ സ്വദേശി മനോജാണ് മരിച്ചത്. ബന്ധുവും അയല്‍വാസിയുമായ രാജനെ പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളോജിലേക്ക് മാറ്റി. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഇരുവരും തമ്മില്‍ മദ്യലഹരിയില്‍ തര്‍ക്കം ഉണ്ടായതായി വിവരമുണ്ട്. പിന്നീട് ഇരുവരും സ്വഭവനങ്ങളിലേക്ക് പോയെങ്കിലും രാത്രിയോടെ മനോജ് രാജന്റെ വീട്ടിലെത്തി. വീണ്ടും തര്‍ക്കം ഉടലെടുക്കുകയും കയ്യാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു. ഇതിനിടയില്‍ വെറ്റില മുറുക്ക് ചെല്ലത്തില്‍ വച്ചിരുന്ന കത്തി ഉപയോ?ഗിച്ച് മനോജിനെ രാജന്‍ കുത്തുകയായിരുന്നു. രാജന്റെ ബാങ്ക് അക്കൗണ്ടിലെ തുക പിന്‍വലിക്കുന്നതിന് മനോജിന്റെ മകന്റെ സഹായം തേടിയിരുന്നു. എന്നാല്‍ തുക മുഴുവനായി ഏല്‍പ്പിച്ചില്ലെന്നും പണം മനോജിന്റെ മകന്‍ തട്ടിയെടുത്തെതായും ലൈഫ് ഭവന നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട് ലഭ്യമായ തുകയില്‍ നിന്നും ഇത്തരത്തില്‍ പണം തട്ടിയെന്നും രാജനും കുടുംബത്തിനും ആക്ഷേപമുണ്ടായിരുന്നു. ഈ ആരോപണണങ്ങളും തുടര്‍ന്നുണ്ടായ തര്‍ക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
Read More » -
Crime
കടയില്‍നിന്നു വലിച്ചിറക്കി, ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു; ശമ്പളം ബാക്കി ചോദിച്ചതിന് യുവതിക്ക് ക്രൂരമര്‍ദനം
ആലപ്പുഴ: വീട്ടുജോലി ചെയ്ത വകയില്‍ ലഭിക്കാനുള്ള, അഞ്ച് മാസത്തെ കുടിശികയായ 26,000 രൂപ ചോദിച്ചതിനു യുവതിക്ക് ക്രൂരമര്‍ദനം. ഹരിപ്പാടാണ് സംഭവം. താമല്ലാക്കലില്‍ ബേക്കറി ജീവനക്കാരിയായ വീട്ടമ്മയെ കടയില്‍നിന്നു പുറത്തേക്കു വിളിച്ചിറക്കിയശേഷമാണ് മര്‍ദിച്ച് അവശയാക്കിയത്. മര്‍ദനമേറ്റ കരുവാറ്റ സ്വദേശി രഞ്ജി മോള്‍ (37) ആശുപത്രിയില്‍ ചികിത്സയിലാണ്. രഞ്ജി മോളെ മര്‍ദിക്കുന്ന ദൃശ്യം പുറത്തുവന്നതോടെ താമല്ലാക്കല്‍ ഗുരുകൃപ വീട്ടില്‍ സൂരജ്, പിതാവ് ചെല്ലപ്പന്‍ എന്നിവര്‍ക്കെതിരെ ഹരിപ്പാട് പൊലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 8.30നായിരുന്നു സംഭവം. ചെല്ലപ്പന്റെ മകളുടെ വീട്ടില്‍ ഒന്നരവര്‍ഷം രഞ്ജിമോള്‍ വീട്ടുജോലി ചെയ്തിരുന്നു. ഈ വകയില്‍ ശമ്പളമായി കിട്ടാനുള്ള 26,000 രൂപ ലഭിക്കാത്തതിനെ തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കി. കേസ് നല്‍കിയതിലുള്ള വിരോധമാണ് അക്രമത്തിനു കാരണമെന്നാണ് രഞ്ജിമോള്‍ ആരോപിക്കുന്നത്. ബേക്കറിയിലെത്തിയ പ്രതികള്‍ ചേര്‍ന്ന് രഞ്ജിമോളെ പിടിച്ച് കടയുടെ പുറത്തേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിക്കുകയും വലിച്ചിഴയ്ക്കുകയുമായിരുന്നു. കടയിലേക്ക് ഓടിക്കയറിയ യുവതിയെ പ്രതികള്‍ വീണ്ടും വലിച്ച് തള്ളി താഴെയിട്ടു. തുടര്‍ന്ന് വീണ്ടും…
Read More » -
Breaking News
തുടരും- ഒരു ഫാമിലി ഡ്രാമ, എന്നാൽ ഒരു ഫിൽ ഗുഡ് സിനിമയല്ല- തരുൺ മൂർത്തി
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്‌ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ് സോഷ്യൽ മീഡിയയുടെ ചർച്ചകൾ മുഴുവൻ. മലയാളിയുടെ നൊസ്റ്റാൾജിയ കൂടെയായ മോഹൻലാൽ – ശോഭന കോമ്പിനേഷനിൽ വരുന്ന ചിത്രമെന്ന തരത്തിൽ കൂടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് തുടരും. ‘ദൃശ്യം’ പോലെയൊരു സിനിമ എന്ന് ഒരു അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞതിനു ശേഷം ചിത്രത്തിൻ്റെ ജോണർ എന്താണെന്നതും ചർച്ചയാണ്. ഒരു സംവിധായകൻ എന്ന നിലയിൽ ‘തുടരും’ ഒരു ഫാമിലി ഡ്രാമയാണ് എന്ന് പറയാൻ ആണ് തനിക്ക് താല്പര്യമെന്നാണ് തരുൺ മൂർത്തി പറയുന്നത്. ‘തുടരും’ തിയറ്ററുകളിലെത്താൻ ദിവസങ്ങൾ ബാക്കി നിൽക്കെ സംവിധായകൻ തരുൺ മൂർത്തി ഒരു കൂടിക്കാഴ്ച്ചയിൽ വ്യക്തമാക്കി. ആളുകളുടെ പ്രതീക്ഷയുടെ അമിതഭാരമുണ്ടോ? എനിക്കിതുവരെയും അങ്ങനെയൊരു ഭാരം തോന്നുന്നില്ല, ഒരു നല്ല സിനിമ ചെയ്തു എന്ന വിശ്വാസമുണ്ട്. ഞങ്ങൾക്ക് കിട്ടിയ റിസോഴ്‌സസിനെയും, അഭിനേതാക്കളെയും കൃത്യമായി ഉപയോഗിക്കാൻ പറ്റിയെന്നൊരു തോന്നലുണ്ട്. അതൊരു ഓവർ കോൺഫിഡൻസ് ആയല്ല…
Read More » -
Breaking News
മെഹുൽ ചോക്‌സി കാൻസർ രോഗി, വിമാനയാത്ര ചെയ്യാനാവില്ല, അറസ്റ്റിലായതിനു പിന്നാലെ ജാമ്യത്തിനു നീക്കം
ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽ കോടികളുടെ സാമ്പത്തികത്തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയായ ഇന്ത്യൻ രത്‌നവ്യാപാരി ജാമ്യത്തിനു നീക്കം. മെഹുൽ ചോക്‌സിയെ ബെൽജിയം പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ജാമ്യ നീക്കവുമായി അദ്ദേഹത്തിന്റെ അഭിഭാഷകൻ വിജയ് അഗർവാളാണ് രംഗത്തെത്തിയത്. ആരോഗ്യകാരണങ്ങൾ ചൂണ്ടികാട്ടി അപ്പീൽ ഫയൽ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചോക്‌സി കാൻസർ ചികിത്സയിലാണെന്നും നിലവിലെ ആരോഗ്യസ്ഥിതിയിൽ വിമാനയാത്ര സാധ്യമല്ലെന്നും ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നും അപ്പീലിൽ ആവശ്യപ്പെടുമെന്ന് വിജയ് അഗർവാളിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. അഞ്ച് ദിവസത്തിന് ശേഷം മാത്രമേ കേസ് പരിഗണിക്കാൻ കഴിയൂ എന്നും അപ്പോൾ ജാമ്യാപേക്ഷ സമർപ്പിക്കുമെന്നും അഭിഭാഷകൻ വ്യക്തമാക്കി. ശനിയാഴ്ചയാണ് 65-കാരനായ മെഹുൽ ചോക്‌സിയെ സിബിഐയുടെ അപേക്ഷയിൽ ബെൽജിയം പോലീസ് അറസ്റ്റ് ചെയ്തത്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,500 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയ കേസിൽ അന്വേഷണം നേരിടുന്ന ചോക്സി, ഭാര്യ പ്രീതി ചോക്സിക്കൊപ്പം ബെൽജിയത്തിൽ താമസിച്ചു വരികയായിരുന്നു.
Read More » -
Breaking News
കളിക്കിടയ്ക്ക് അസ്വസ്ഥത, തന്റെ ഹൃദയമിടിപ്പ് പരിശോധിക്കാൻ സഞ്ജുവിനോട് ആവശ്യപ്പെട്ട് കോലി- വീഡിയോ
ജയ്പുർ: ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) രാജസ്ഥാൻ റോയൽസിനെതിരായ കളിക്കിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സഞ്ജു സാംസണിനോട് തന്റെ ഹൃദയമിടിപ്പ് പരിശോധിക്കാൻ ആവശ്യപ്പെട്ട് ആർസിബി താരം വിരാട് കോലി. മത്സരത്തിൽ വാനിന്ദു ഹസരംഗയ്‌ക്കെതിരെ സിക്സടിച്ച് അർധസെഞ്ചറി പൂർത്തിയാക്കിയതിനു പിന്നാലെ കോലി ഡബിൾ ഓടിയിരുന്നു. ഇതിനിടെയാണ് കോലിക്കു അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടനെ വിക്കറ്റിനു പിന്നിലുണ്ടായിരുന്ന രാജസ്ഥാൻ ക്യാപ്റ്റൻ കൂടിയായ സഞ്ജുവിനോട് ഹൃദയമിടിപ്പ് പരിശോധിക്കാൻ കോലി ആവശ്യപ്പെടുകയായിരുന്നു. ഉടൻതന്നെ കയ്യിലെ ഗ്ലൗസ് അഴിച്ചുമാറ്റി സഞ്ജു കോലിയുടെ ഹൃദയമിടിപ്പ് പരിശോധിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. അതേസമയം ജയ്പുരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 173 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിൽ ഓപ്പണർമാരായ ഫിൽ സോൾട്ടും വിരാട് കോലിയും അർധസെഞ്ചറികളുമായി തിളങ്ങിയതോടെ 15 പന്തും ഒൻപതു വിക്കറ്റും ബാക്കിയാക്കി ആർസിബി വിജയത്തിലെത്തിയിരുന്നു. സോൾട്ട് 65 റൺസെടുത്ത് പുറത്തായപ്പോൾ കോലി 62 റൺസോടെയും…
Read More » -
Breaking News
സ്വന്തം വീട്ടിൽ പോലും കയറാനാകാതെ നടൻ സൽമാൻ ഖാൻ!! ‘വീട്ടിൽ കയറി കൊല്ലും! കാർ ബോംബ് വച്ച് തകർക്കും’!! ഗതാഗത വകുപ്പിന്റെ ഓഫിസിലെ വാട്‌സാപ് നമ്പറിലേക്ക് ഭീഷണി സന്ദേശം, അന്വേഷണം ആരംഭിച്ചു
മുംബൈ: നടൻ സൽമാൻ ഖാനു നേരെ വീണ്ടും വധഭീഷണി. വർലിയിലുള്ള ഗതാഗത വകുപ്പിന്റെ ഓഫിസിലെ വാട്‌സാപ് നമ്പറിലേക്കാണ് സൽമാൻ ഖാനു നേരെ ഭീഷണി സന്ദേശം എത്തിയത്. നടനെ വീട്ടിൽ കയറി കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ സന്ദേശത്തിൽ, സൽമാന്റെ കാർ ബോംബ് വച്ച് തകർക്കുമെന്നും പറയുന്നു. ഭീഷണി സന്ദേശം പുറത്തുവന്നതിനു പിന്നാലെ വർലി പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിട്ടുണ്ട്. അതേസമയം ഭീഷണിയുടെ ഉറവിടത്തെ സംബന്ധിച്ചു ആധികാരികതയെപ്പറ്റിയും പോലീസ് അന്വേഷണിച്ചുതുടങ്ങി. ലോറൻസ് ബിഷ്‌ണോയി സംഘത്തിൽനിന്നാണോ ഭീഷണി ലഭിച്ചതെന്നു വ്യക്തമല്ല. നേരത്തെ മഹാരാഷ്ട്രയിലെ മുൻ മന്ത്രി ബാബാ സിദ്ദീഖിയുടെ കൊലപാതകത്തോടൊപ്പം സൽമാൻ ഖാന് നിരവധി വധഭീഷണികൾ ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സൽമാന്റെ മുംബൈയിലെ വീടായ ഗാലക്സി അപാർട്മെന്റിലെ ബാൽക്കണിയിൽ പുതിയ ബുള്ളറ്റ് പ്രൂഫ് ഗ്ലാസും വൈദ്യുതിവേലിയും സ്ഥാപിച്ചിരുന്നു. വൈ- പ്ലസ് സുരക്ഷയുള്ള താരത്തിന് പോലീസ് എസ്‌കോർട്ടും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെയാണ് വീണ്ടും വധഭീഷണി സന്ദേശം വന്നിരിക്കുന്നത്. അതേസമയം കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ സംഘം താരത്തിനെതിരെ നേരത്തെ വധഭീഷണി…
Read More »
