Month: April 2025

  • Crime

    ഓഡിറ്റോറിയത്തിലെ ജീവനക്കാരന്‍, സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് പുറത്താക്കി; ജയിലില്‍ നിന്നിറങ്ങി കൊലപാതകം

    കോട്ടയം: തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തില്‍ പ്രതിയെന്നു സംശയിക്കുന്ന അസം സ്വദേശി അമിതിനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ഒളിവില്‍ പോയ ഇയാള്‍ക്കായി പൊലീസ് വലവിരിച്ചിട്ടുണ്ടെങ്കിലും പ്രതി സംസ്ഥാനം വിട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള ഓഡിറ്റോറിയത്തിലെ ജീവനക്കാരനായിരുന്നു അമിത്. ഓഡിറ്റോറിയത്തിലെ ജോലിക്കൊപ്പം തിരുവാതുക്കലിലെ വിജയകുമാറിന്റെ വീട്ടിലും ചെറിയ ജോലികള്‍ ചെയ്തിരുന്നു. 2024 ല്‍ വിജയകുമാറിന്റെ മൊബൈല്‍ അമിത് മോഷ്ടിച്ചിരുന്നു. തുടര്‍ന്ന് ഓണ്‍ലൈന്‍ ബാങ്കിങ് വഴി പണം അപഹരിച്ച സംഭവത്തില്‍ അമിതിനെതിരെ വിജയകുമാര്‍ പൊലീസില്‍ പരാതിപ്പെട്ടു. പിന്നാലെ ശിക്ഷിക്കപ്പെട്ട അമിതിനെ കോട്ടയം ജില്ലാ ജയിലിലേക്കു മാറ്റി. ഈ മാസമാണ് അമിത് ശിക്ഷ പൂര്‍ത്തിയാക്കി ജയിലില്‍നിന്നു പുറത്തിറങ്ങിയത്. തുടര്‍ന്ന് തിരുവാതുക്കലിലെ വീട്ടിലെത്തി വിജയകുമാറിനെയും ഭാര്യ മീരയെയും ഭീഷണിപ്പെടുത്തിയതായും പറയുന്നു. ദമ്പതികള്‍ക്കു നേരെ അമിത് വധഭീഷണി മുഴക്കുന്നതിന് അടുത്തുള്ള വീട്ടുകാര്‍ ദൃക്‌സാക്ഷികളാണ്. കൊലപാതകത്തിനു പിന്നാലെ പ്രതി വിജയകുമാറിന്റെയും മീരയുടെയും മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ മറ്റു പണമോ ആഭരണങ്ങളോ നഷ്ടപ്പെട്ടിട്ടില്ലെന്ന പ്രാഥമിക വിലയിരുത്തലിലാണ് പൊലീസ്. പ്രതിക്ക് വേണ്ടി മൊബൈല്‍…

    Read More »
  • Breaking News

    ഭീകരര്‍ കൊന്നുതള്ളിയവരില്‍ മലയാളിയും; ഇടപ്പള്ളി സ്വദേശി രാമചന്ദ്രനു വെടിയേറ്റത് മകളുടെ മുന്നില്‍വച്ച്; പല്‍ഹാമയില്‍ എത്തിയത് തിങ്കളാഴ്ച; മൂന്നു കേരള ഹൈക്കോടതി ജഡ്ജിമാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

    ശ്രീനഗര്‍: ഭീകരാക്രമണത്തില്‍ വെടിയേറ്റെന്ന മലയാളിയുടെ ശബ്ദ സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനു പിന്നാലെ ആളെ തിരിച്ചറിഞ്ഞു സൈന്യം. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രനും (65) ഉള്‍പ്പെട്ടിട്ടുണ്ടെന്നു വിവരം. മകളുടെ മുന്നില്‍ വച്ചാണ് രാമചന്ദ്രന് വെടിയേറ്റത്. കുടുംബത്തോടൊപ്പം ഇന്നലെ രാവിലെയാണ് രാമചന്ദ്രന്‍ കശ്മീരിലെ പഹല്‍ഗാമിലെത്തിയത്. രാമചന്ദ്രനൊപ്പം ഭാര്യ ഷീല രാമചന്ദ്രന്‍, മകള്‍ അമ്മു, രണ്ട് ചെറുമക്കള്‍ എന്നിവരാണ് ഉണ്ടായിരുന്നത്. ഇടപ്പള്ളി മങ്ങാട്ട് നീരാഞ്ജനത്തിലെ നാരായണ മേനോന്റെ മകനാണ് രാമചന്ദ്രന്‍. കൊച്ചിയില്‍ നിന്ന് ഹൈദരാബാദ് വഴിയാണ് കശ്മീരിലെത്തിയത്. മകള്‍ അമ്മുവാണ് മരണവിവരം നാട്ടിലറിയിച്ചത്. രാമചന്ദ്രന്റെ കുടുംബം സുരക്ഷിതമാണെന്നാണ് വിവരം. രാമചന്ദ്രന്‍ ദീര്‍ഘകാലം അബുദാബിയില്‍ ജോലി ചെയ്തിരുന്നു. കൊച്ചിയില്‍ ജോലി ചെയ്യുന്ന ഹരിയാന സ്വദേശിയ നാവിക സേനാ ഉദ്യോഗസ്ഥനും മരിച്ചിട്ടുണ്ട്. വിനയ് നര്‍വാളാണ് (26) കൊല്ലപ്പെട്ടത്. 6 ദിവസം മുന്‍പാണ് വിനയ് നര്‍വാളിന്റെ വിവാഹം നടന്നത്. ഭാര്യയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കേരള ഹൈക്കോടതിയിലെ മൂന്നു ജഡ്ജിമാരും കശ്മീരിലുണ്ടായിരുന്നു. അക്രമണത്തിനു തൊട്ടുമുന്‍പാണ് ഇവര്‍ കുടുംബസമേതം…

    Read More »
  • Breaking News

    ഒരു മണിക്കൂര്‍ കനത്ത കാറ്റും മഴയും; തൃശൂര്‍ നഗരത്തില്‍ വ്യാപക നാശം; ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ചു; 35 പോസ്റ്റുകള്‍ ഒടിഞ്ഞു; സ്വരാജ് റൗണ്ടില്‍ മരങ്ങള്‍ കടപുഴകി; ബൈക്കില്‍ വച്ച ഹെല്‍മെറ്റുകളും പറന്നുപോയി; നഗരം മണിക്കൂറുകള്‍ ഇരുട്ടില്‍

    തൃശൂര്‍: തൃശൂരില്‍ ഒരു മണിക്കൂറോളം പെയ്ത കനത്ത വേനല്‍ മഴയിലും കാറ്റിലും വ്യാപകനാശം. നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ മഴ തുടരുകയാണ്. ശക്തമായ കാറ്റില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകള്‍ ചരിഞ്ഞുവീണു. കനത്ത മഴയില്‍ കുറുപ്പം റോഡിലെ കടകളില്‍ വെള്ളം കയറിയിട്ടുണ്ട്. തൃശ്ശൂര്‍ കോര്‍പ്പറേഷന് മുന്നിലുള്ള മൊബൈല്‍ ലൈബ്രറി മറിഞ്ഞുവീണു. പലയിടത്തായി വ്യാപക നാശമുണ്ടായതായുള്ള വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. തൃശൂര്‍ കുറുപ്പം റോഡിലെ വ്യാപാരസ്ഥാപനങ്ങള്‍ വെള്ളക്കെട്ട് ഭീഷണിയില്‍. നായ്ക്കനാലിലെ ട്രാന്‍സ്‌ഫോര്‍മറില്‍ പൊട്ടിത്തെറി. തൃശൂര്‍ പാലസ് റോഡില്‍ മരം ഒടിഞ്ഞുവീണു. സ്വരാജ് റൗണ്ടില്‍ മരങ്ങള്‍ കടപുഴകി വീണു. കിഴക്കുംപാട്ടുകര സന്തോഷ് റോഡില്‍ മരങ്ങള്‍ വീണു. ഒല്ലൂക്കര ക്ഷേത്രത്തിന് മുന്നിലെ ആല്‍മരവും കടപുഴകിവീണു. അയ്യന്തോള്‍ സെക്ഷന്‍ പരിധിയില്‍ മാത്രം ചൊവ്വാഴ്ച വൈകീട്ട് ഏഴിനുണ്ടായ കാറ്റിലും മഴയിലും നാല്‍പതോളം പോസ്റ്റുകള്‍ ഒടിഞ്ഞുവീണു. പല സ്ഥലങ്ങളിലും ലൈനില്‍ മരങ്ങള്‍ വീണ് കിടക്കുന്നുണ്ട് കമ്പികള്‍ പൊട്ടിയിട്ടുണ്ട്. ഇവ എല്ലാം പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വൈദ്യുതി പുന:സ്ഥാപിക്കുകയുള്ളൂവെന്നു കെഎസ്ഇബി അയ്യന്തോള്‍ സെക്്ഷനും…

    Read More »
  • Breaking News

    ഒന്നാമതുണ്ട് ചെന്നൈ! ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ കളഞ്ഞതിലാണെന്നു മാത്രം! പിന്നാലെ സഞ്ജുവിന്റെ ടീം; മുംബൈ മിടുക്കന്മാര്‍; ടൂര്‍ണമെന്റില്‍ വിട്ടുകളഞ്ഞത് 103 ക്യാച്ചുകള്‍; ചാഹലും വിജയ് ശങ്കറും ദുരന്തം!

    ന്യൂഡല്‍ഹി: കുട്ടിക്രിക്കറ്റില്‍ അടിച്ചു കസറുന്നവരെ കുടുക്കാന്‍ ബൗളര്‍മാര്‍ക്കുമുന്നിലുള്ള ഒരേയൊരു വഴി ക്യാച്ചുകള്‍ക്കുളള അവസരമൊരുക്കുയെന്നതാണ്. ബാറ്റ്‌സ്മാന്‍മാരെ പ്രകോപിപ്പിക്കുകയും എല്ലാ ബോളിലും അടിച്ചുകളിക്കാന്‍ പ്രേരിപ്പിക്കുന്നതിനുമൊപ്പം പന്തില്‍ കെണിയൊളിപ്പിക്കാനും ബൗളര്‍മാര്‍ മടിക്കാറില്ല. കൈവിട്ടുകളയുന്ന ഒരോ ക്യാച്ചും കളിയുടെ ഗതിതന്നെ നിശ്ചയിക്കും.  ഐപിഎല്‍ 18-ാം എഡിഷന്‍ പാതിവഴി പിന്നിടുമ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച നഷ്ടപ്പെടുത്തിയ ക്യാച്ചുകളെ കുറിച്ചാണ്. ഓരോ മത്സരത്തില്‍ നിരവധി സുവര്‍ണാവസരങ്ങളാണ് ഫീല്‍ഡര്‍മാര്‍ കളഞ്ഞത്. പല ക്യാച്ചുകളും പിന്നീട് കളിയുടെ ഗതിമാറ്റി. നിലവില്‍ 39 മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 103 ക്യാച്ചുകളാണ് നഷ്ടമായത്. ക്യാച്ച് കാര്യക്ഷമയില്‍ ഇത്തവണ 76.1 ശതമനമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെയിലെ ഐപിഎല്ലിലെ മോശം കണക്കും 18-ാം സീസണിലാണ്. 2021 മുതല്‍ ഓരോ സീസണിലും ക്യാച്ചുകള്‍ നഷ്ടമാകുന്നത് വര്ര്‍ധിച്ച് വരികയാണ്. രാജസ്ഥാന്‍ റോയല്‍സ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിലാണ് ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നിലത്തിട്ടത്. ഒന്‍പത് ഡ്രോപ് ക്യാച്ചുകളാണ് ഈ മാച്ചില്‍ കണ്ടത്. പഞ്ചാബ് കിങ്സ്-ചെന്നൈ സൂപ്പര്‍ കിങ്സ് മത്സരവും സമാനമായിരുന്നു. ഐപിഎല്‍ ചരിത്രത്തിലെ…

    Read More »
  • Breaking News

    കശ്മീരിൽ ചോരപ്പുഴ:  ഭീകരാക്രമണത്തിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടു, അമിത് ഷാ ശ്രീനഗറിൽ

        ജമ്മുകശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ പഹൽഗാമിൽ വിനോദ സഞ്ചാരികൾക്കുനേരെ  ഉണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. രാജസ്ഥാൻ, തമിഴ്നാട്, കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നെത്തിയ വിനോദസഞ്ചാരികളാണ്  കൊല്ലപ്പെട്ടത്. ട്രക്കിങ്ങിനു  പോയവർക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇവിടേക്കു കൂടുതൽ സുരക്ഷാ സേനാംഗങ്ങൾ പുറപ്പെട്ടിട്ടുണ്ട്. വിനോദസഞ്ചാരികൾ പതിവായി എത്തുന്ന ബൈസരൻ താഴ്‌വരയിലാണ് ആക്രമണം നടന്നത്. അജ്ഞാതരായ തോക്കുധാരികൾ വിനോദസഞ്ചാരികൾക്കു അടുത്തു വന്ന് വെടിയുതിർക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കാൽനടയായോ കുതിരപ്പുറത്തോ മാത്രമേ ഈ പ്രദേശത്ത് എത്തിച്ചേരാൻ സാധിക്കൂ എന്നാണ് പ്രദേശവാസികൾ പറയുന്നത്.‍ പരുക്കേറ്റവരെ രക്ഷപ്പെടുത്തുന്നതിനായി അധികൃതർ മേഖലയിലേക്ക് ഹെലികോപ്റ്റർ അയച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെടിവയ്പ്പിൽ ഗുരുതരമായ പരുക്കേറ്റ വിനോദസഞ്ചാരികളെ സുരക്ഷാ സേന എത്തിയാണ് ആശുപത്രികളിലേക്ക് മാറ്റിയത്. കേസന്വേഷണം എൻഐഎ ഏറ്റെടുത്തു. എൻഐഎ സംഘം ഉടൻ പഹൽഗാമിലെത്തും. അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് അടിയന്തര യോഗം ശ്രീനഗറിൽ ചേരും. സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ്…

    Read More »
  • Breaking News

    ‘നിന്നെ കൊല്ലില്ല, ഇതുപോയി മോദിയോടു പറയൂ’; ഭീകരരുടെ ആക്രോശത്തില്‍ തരിച്ച് കൊല്ലപ്പെട്ട കര്‍ണാടക സ്വദേശിയുടെ ഭാര്യ; വെടിയേറ്റെന്ന് മലയാളിയുടെ ശബ്ദസന്ദേശം; ആരെയും വെറുതേവിടില്ലെന്ന് മോദി; അപലപിച്ച് രാഷ്ട്രപതി

    ജമ്മുകശ്മീര്‍: ഭീകരാക്രമണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തി ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ണാടക സ്വദേശിയുടെ ഭാര്യ. ചൊവ്വാഴ്ച ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ എത്തിയതായിരുന്നു കര്‍ണാടകയിലെ ശിവമോഗ സ്വദേശി മഞ്ജുനാഥും ഭാര്യ പല്ലവിയും മകനും. ഉച്ചയോടെ തന്റെ കണ്‍മുമ്പില്‍ വെച്ച് ഭര്‍ത്താവിനെ ഭീകരര്‍ കൊലപ്പെടുത്തിയെന്ന് പല്ലവി പറഞ്ഞു. ”ഞങ്ങള്‍ മൂന്ന് പേര്‍ – ഞാനും എന്റെ ഭര്‍ത്താവും മകനും കശ്മീരിലേക്ക് പോയിരുന്നു. ഉച്ചയ്ക്ക് 1.30 ഓടെയാണ് അത് സംഭവിച്ചത്. ഞങ്ങള്‍ പഹല്‍ഗാമിലായിരുന്നു. എന്റെ കണ്‍മുന്നില്‍ വെച്ച്, അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇത് ഇപ്പോഴും ഒരു മോശം സ്വപ്നം പോലെ തോന്നുന്നു,” പല്ലവി പറഞ്ഞു. നാട്ടുകാരാണ് തന്നെ രക്ഷിച്ചതെന്നും പല്ലവി പറഞ്ഞു. ‘മൂന്ന് നാട്ടുകാരാണ് എന്നെ രക്ഷിച്ചത്. മൂന്നോ നാലോ പേര്‍ ഞങ്ങളെ ആക്രമിച്ചു. എന്റെ ഭര്‍ത്താവിനെ കൊന്നില്ലേ, എന്നെയും കൊല്ലൂ എന്ന് ഞാന്‍ അവരോട് പറഞ്ഞു. നിന്നെ ഞങ്ങള്‍ കൊല്ലില്ല, ഇത് പോയി മോദിയോട് പറയൂ എന്നാണവര്‍ മറുപടി പറഞ്ഞത്,’…

    Read More »
  • Breaking News

    ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനിടെ റീല്‍സ് ചിത്രീകരണം; ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചെന്ന് പരാതി; മുമ്പ് കേസെടുത്തത് മോദിക്ക് ശ്രീകൃഷ്ണന്റെ ചിത്രം സമ്മാനിച്ച ജസ്‌നയ്‌ക്കെതിരേ

    തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനിടെ റീല്‍സ് ചിത്രീകരിച്ചതിന് ബിജെപി കേരള സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി. ക്ഷേത്ര പരിസരത്തുള്ള ചില ഭാഗങ്ങളില്‍ വീഡിയോഗ്രാഫി നിരോധിച്ചുകൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ലംഘിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. കോണ്‍ഗ്രസ് നേതാവും ഹൈക്കോടതി അഭിഭാഷകനുമായ വി.ആര്‍. അനൂപാണ് ഗുരുവായൂര്‍ ക്ഷേത്ര പൊലീസില്‍ പരാതി നല്‍കിയത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ, ക്ഷേത്ര സമുച്ചയത്തിനുള്ളിലെ നിയന്ത്രിത മേഖലയില്‍ ചിത്രീകരിച്ചതാണെന്നും, കാമറയുടെ ഉപയോഗം കേരള ഹൈക്കോടതി ശക്തമായി വിലക്കിയിട്ടുള്ള പ്രദേശമാണിതെന്നും അദ്ദേഹം പരാതിയില്‍ ആരോപിച്ചു. ക്ഷേത്രപരിസരത്ത് റീല്‍സ് ചിത്രീകരിക്കുന്നതിനെതിരെ നേരത്തെ ശക്തമായ നിയമ നിലപാട് സ്വീകരിച്ചിരുന്ന ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനെതിരെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നത്. സംഭവത്തില്‍ രാജീവ് ചന്ദ്രശേഖര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം സമാനമായ ഒരു കേസില്‍, ഇതേ സ്ഥലത്തു കേക്കു മുറിച്ചു റീല്‍സ് ചിത്രീകരിച്ചതിന് ആര്‍ട്ടിസ്റ്റ് ജസ്‌ന സലീമിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തൃശൂര്‍ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര…

    Read More »
  • Breaking News

    സിനിമാ ലൊക്കേഷനുകളില്‍ ഷൈന്‍ ലഹരി ഉപയോഗിക്കുന്നു; സഹകരിക്കാന്‍ ബുദ്ധിമുട്ടെന്ന് ഫെഫ്ക; വന്‍കിട നിര്‍മാതാക്കള്‍ മലയാളത്തില്‍ പണം മുടക്കാന്‍ മടിക്കുന്നെന്ന് ബി. ഉണ്ണിക്കൃഷ്ണന്‍; സിനിമ മേഖല പൂര്‍ണമായും നിലച്ചേക്കാം; അവസാന അവസരം നല്‍കണമെന്ന് ഷൈന്‍

    സിനിമ സെറ്റുകളിൽ ഉൾപ്പടെ  ലഹരി ഉപയോഗിക്കാറുണ്ടായിരുന്നുവെന്ന് ഷൈൻ ടോം ചാക്കോ സമ്മതിച്ചതായും നടി വിൻ സി നൽകിയ പരാതിയിൽ ഐ സി അന്വഷണ റിപ്പോർട്ടിന് ഒപ്പം നിൽക്കുമെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ.  ലഹരി ഉപയോഗിക്കുന്നവരുമായി സിനിമ ചെയ്യാൻ താത്പര്യമില്ലെന്ന് താര സംഘടനയായ അമ്മയെ അറിയിച്ചെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. സ്വയം തിരുത്താമെന്നും അവസാന അവസരം നൽകണമെന്നും ഷൈൻ ആവശ്യപ്പെട്ടതായും ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നടൻ ഷൈൻ ടോം ചാക്കോയെ ഫെഫ്ക ഭാരവാഹികൾ വിളിച്ചു വരുത്തിയിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി സിനിമ നിർമാണം വലിയ തോതിൽ കുറഞ്ഞതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. കഴിഞ്ഞ ആറുമാസത്തിനിടയിൽ സിനിമ നിർമാണം 45 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. പല വൻകിട നിർമാതാക്കളും മലയാള സിനിമകളിൽ പണം മുടക്കുന്നതിന് തയ്യാറാകുന്നില്ല. മലയാള സിനിമയിൽ ലഹരി മാഫിയ പിടിമുറുക്കിയിട്ടുണ്ട് എന്ന ചിത്രമാണ് ലഭിക്കുന്നത്. ഒന്നിന് പുറകെ ഒന്നായി വരുന്ന വാർത്തകളിലൂടെ അത്തരമൊരു ചിത്രം…

    Read More »
  • Breaking News

    ജമ്മു കശ്മീരിലെ ഭീകരാക്രമണം: വെടിയുതിര്‍ത്തത് സൈനിക വേഷത്തിലെത്തിയവര്‍; ഇരുപതിലേറെപ്പേര്‍ കൊല്ലപ്പെട്ടെന്നു സൂചന; മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് ഒമര്‍ അബ്ദുള്ള; മരിച്ചവരിലേറെയും ദക്ഷിണേന്ത്യന്‍ സംസ്ഥാനക്കാര്‍

    ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ ഇരുപതിലേറെ പേർ കൊല്ലപ്പെട്ടതായി സൂചന. അഞ്ച് പേരുടെ നില അതീവ ഗുരുതരമാണ്. തമിഴ്നാട്, കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് സഞ്ചാരികൾ. പരുക്കേറ്റ 12 പേരെ അനന്ത്നാഗിലെ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊല്ലപ്പെട്ടവരിൽ ഒരാൾ കർണാടക സ്വദേശിയായ മഞ്ചുനാഥ് റാവുവാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള മുന്നറിയിപ്പ് നൽകി. സൈനിക വേഷത്തിലെത്തിയവരാണ് ആക്രമണം നടത്തിയത്. ‘ദ് റെസിസ്റ്റന്റ് ഫ്രണ്ട്’ എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ രാത്രി എട്ടുമണിയോടെ ശ്രീനഗറിൽ എത്തും. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം അടിയന്തരമായി ചേർന്നു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തേക്കുമെന്ന് സൂചനകളുണ്ട്. വിനോദസഞ്ചാരികൾക്കുള്ള ഹെൽപ് ഡെസ്ക്: വിനോദസഞ്ചാരികൾക്ക് സഹായം തേടാനായി…

    Read More »
  • Crime

    വ്യക്തിവൈരാഗ്യം, അയല്‍വാസിയെ കൊന്നു; നാടുവിട്ട ബംഗാള്‍ സ്വദേശി വടകരയില്‍ പിടിയില്‍

    കോഴിക്കോട്: അയല്‍വാസിയെ കൊലപ്പെടുത്തി മുങ്ങിയ ബംഗാള്‍ സ്വദേശി പിടിയില്‍. ബംഗാള്‍, ഖണ്ടഘോഷ് പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി ജെന്നി റഹ്‌മാനെയാണ് വടകര പൊലീസിന്റെ സഹായത്തോടെ ബംഗാള്‍ പൊലീസ് ചോമ്പാലയില്‍നിന്ന് പിടികൂടിയത്. വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ച് നിര്‍മാണ ജോലികള്‍ ചെയ്തുവരികയായിരുന്നു ജെന്നി റഹ്‌മാന്‍. പൊലീസ് എത്തിയതോടെ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാലെ ബലപ്രയോഗത്തിലൂടെ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. വ്യക്തിവൈരാഗ്യത്തെത്തുടര്‍ന്ന് അയല്‍വാസിയായ യുവാവിനെ കൊന്നശേഷം ജെന്നി റഹ്‌മാന്‍ നാടുവിടുകയായിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു കൊലപാതകം. കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ താമസിച്ചാണ് ഇയാള്‍ നിര്‍മാണപ്രവര്‍ത്തികള്‍ ചെയ്തുവന്നിരുന്നത്.

    Read More »
Back to top button
error: