Breaking NewsLead NewspoliticsSocial MediaTRENDING

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനിടെ റീല്‍സ് ചിത്രീകരണം; ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചെന്ന് പരാതി; മുമ്പ് കേസെടുത്തത് മോദിക്ക് ശ്രീകൃഷ്ണന്റെ ചിത്രം സമ്മാനിച്ച ജസ്‌നയ്‌ക്കെതിരേ

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനിടെ റീല്‍സ് ചിത്രീകരിച്ചതിന് ബിജെപി കേരള സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി. ക്ഷേത്ര പരിസരത്തുള്ള ചില ഭാഗങ്ങളില്‍ വീഡിയോഗ്രാഫി നിരോധിച്ചുകൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ലംഘിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

കോണ്‍ഗ്രസ് നേതാവും ഹൈക്കോടതി അഭിഭാഷകനുമായ വി.ആര്‍. അനൂപാണ് ഗുരുവായൂര്‍ ക്ഷേത്ര പൊലീസില്‍ പരാതി നല്‍കിയത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ, ക്ഷേത്ര സമുച്ചയത്തിനുള്ളിലെ നിയന്ത്രിത മേഖലയില്‍ ചിത്രീകരിച്ചതാണെന്നും, കാമറയുടെ ഉപയോഗം കേരള ഹൈക്കോടതി ശക്തമായി വിലക്കിയിട്ടുള്ള പ്രദേശമാണിതെന്നും അദ്ദേഹം പരാതിയില്‍ ആരോപിച്ചു.

Signature-ad

ക്ഷേത്രപരിസരത്ത് റീല്‍സ് ചിത്രീകരിക്കുന്നതിനെതിരെ നേരത്തെ ശക്തമായ നിയമ നിലപാട് സ്വീകരിച്ചിരുന്ന ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനെതിരെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നത്. സംഭവത്തില്‍ രാജീവ് ചന്ദ്രശേഖര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ വര്‍ഷം സമാനമായ ഒരു കേസില്‍, ഇതേ സ്ഥലത്തു കേക്കു മുറിച്ചു റീല്‍സ് ചിത്രീകരിച്ചതിന് ആര്‍ട്ടിസ്റ്റ് ജസ്‌ന സലീമിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തൃശൂര്‍ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശ്രീകൃഷ്ണന്റെ ചിത്രം സമ്മാനിച്ചതിലൂടെ ജസ്‌ന മുമ്പ് ശ്രദ്ധ നേടിയിരുന്നു.

 

Back to top button
error: