Month: April 2025

  • NEWS

    മലയാളികളുടെ ആ പ്രിയപ്പെട്ട നടിയുമായി സച്ചിന്‍ പ്രണയത്തിലായിരുന്നുവെന്ന് പ്രമുഖ നടി

    സിനിമാലോകത്ത് തന്നെ പലരെയും ഞെട്ടിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്ന വ്യക്തിയാണ് ശ്രീ റെഡ്ഡി. ഒരു സമയത്ത് സംവിധായകന്‍ മുരുകദോസിനും നടന്‍ ശ്രീകാന്തിനും എതിരെ വരെ ഇവര്‍ രംഗത്ത് വന്നിരുന്നു. തന്നെ ഇരുവരും ലൈംഗികമായി ഉപയോഗിച്ചിരുന്നു എന്നും സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് തന്നെ അവര്‍ ഉപയോഗിച്ചത് എന്നുമായിരുന്നു ഇവര്‍ പറഞ്ഞത്. നടന്‍ ശ്രീകാന്തമായി ഒരുമിച്ച ഹോട്ടലിന്റെ പേരടക്കം പറഞ്ഞുകൊണ്ടായിരുന്നു താരം രംഗത്തെത്തിയത്. അതുകൊണ്ടു തന്നെ ഇത് വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ശ്രീ റെഡ്ഡി ിഇന്ത്യയുടെ അഭിമാനമായ സച്ചിനെക്കുറിച്ചും മലയാളികള്‍ക്ക് സുപരിചിതയായ നടിച്ച് നടി ചാര്‍മിയെ കുറിച്ചും പറഞ്ഞുകൊണ്ട് ഇട്ട ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഹൈദരാബാദിലെത്തിയാല്‍ ഒരുപാട് റൊമാന്റിക് ആവാറുണ്ട് എന്നും നടി ചാര്‍മിയുമായി ആണ് ആ റൊമാന്‍സ് എന്നും ആയിരുന്നു ശ്രീ റെഡ്ഡി തന്റെ ഫേസ്ബുക്കിലൂടെ കുറിച്ചത്. ആ സമയത്ത് വലിയ തോതില്‍ തന്നെ ഈ ഒരു വാര്‍ത്ത…

    Read More »
  • Kerala

    ബസിടിച്ച് നിയന്ത്രണംവിട്ട ലോറി മരത്തിലിടിച്ച് കയറി; സ്റ്റിയറിങ്ങിനും സീറ്റിനും ഇടയില്‍ കുടുങ്ങി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

    കണ്ണൂര്‍: ബസിടിച്ച് നിയന്ത്രണം വിട്ട മിനിലോറി മരത്തിലിടിച്ചു ഡ്രൈവര്‍ മരിച്ചു. മലപ്പുറം പള്ളിക്കല്‍ ബസാര്‍ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിനു സമീപം കുറ്റിയില്‍ ഹൗസില്‍ പറമ്പന്‍ ജലീലാണു (43) മരിച്ചത്. പൂര്‍ണ്ണമായും തകര്‍ന്ന കാബിനകത്ത് സ്റ്റിയറിങ്ങിനും സീറ്റിനും ഇടയില്‍ കുടുങ്ങിയാണ് ജലീലിന്റെ മരണം. നാട്ടുകാര്‍ ഏറെ പ്രയത്‌നിച്ചാണ് മൃതദേഹം പുറത്തെടുത്തത്. ലോറിയുടമ പള്ളിക്കല്‍ സ്വദേശി പ്രവീണ്‍കുമാര്‍ (43) എകെജി ആശുപത്രിയില്‍ ചികിത്സ തേടി. ദേശീയപാതയില്‍ പള്ളിക്കുളത്തിനും പൊടിക്കുണ്ടിനും മധ്യേ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയിരുന്നു അപകടം.ചെങ്കല്ലുമായി തളിപ്പറമ്പില്‍നിന്നു കോഴിക്കോട് ഭാഗത്തേക്കു പോകുകയായിരുന്നു ലോറി. പിന്നില്‍ ബസ് ഇടിച്ചതിനെത്തുടര്‍ന്ന് നിയന്ത്രണംവിട്ട ലോറി റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മരം ഒടിഞ്ഞുവീണു. ചെങ്കല്ലുകള്‍ സമീപത്താകെ തെറിച്ചുവീണു. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ജലീലിന്റെ കബറടക്കം ഇന്ന് പള്ളിക്കല്‍ ബസാര്‍ ജുമാമസ്ജിദില്‍. പിതാവ് ഉണ്ണി മോയിന്‍, മാതാവ് ആയിഷബീവി, ഭാര്യ ഷറഫുന്നീസ. മക്കള്‍: ആയിഷ നിത, നിഹാ മെഹറിന്‍, നിഹാല്‍.

    Read More »
  • Crime

    ബൈക്ക് യാത്രികന്റെ ജീവനെടുത്തത് അമിതവേഗത്തില്‍ പാഞ്ഞെത്തിയ കാര്‍; വൈദ്യ പരിശോധനയില്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞതോടെ നരഹത്യയ്ക്ക് കേസെടുത്തു; സോളാര്‍ കേസിലെ വിവാദ നായകന്‍ ടെനി ജോപ്പന്‍ വീണ്ടും കുരുക്കില്‍

    കൊല്ലം: കൊട്ടരാക്കരയില്‍ വഹാനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. സിപിഎം ഇഞ്ചക്കാട് ബ്രാഞ്ച് സെക്രട്ടറി ഷൈന്‍ കുട്ടനാ(34)ണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. കാര്‍ നിയന്ത്രണം വിട്ട് ബൈക്കില്‍ ഇടിച്ചാണ് അപകടം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ടെനി ജോപ്പന്‍ ഓടിച്ച കാറാണ് യുവാവിനെ ഇടിച്ചത്. ബൈക്കിനെ ഇടിച്ച ശേഷം കാര്‍ സമീപത്തുള്ള വീട്ടിലേക്കും ഇടിച്ചു കയറി. സോളാര്‍ കേസിലെ വിവാദ നായകനാണ് ടെനി ജോപ്പന്‍. അന്ന് വിവാദത്തെ തുടര്‍ന്ന് ജോപ്പന് ജോലി നഷ്ടമായിരുന്നു. പിന്നീട് ബിസിനസിലേക്ക് തിരിഞ്ഞ ടെനി പതിയെ വാര്‍ത്തകളില്‍ നിന്നും മാഞ്ഞു. മദ്യലഹരിയില്‍ വാഹനം ഓടിച്ചാണ് ടെനി അപകടം വരുത്തിവെച്ചത്. കൂടുതല്‍ പേര്‍ അപകടത്തില്‍ പെടാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. അമിതവേഗത്തില്‍ റോഡിന്റെ മറുവശത്തേക്ക് പാഞ്ഞെത്തിയ കാറാണ് ഷൈന്‍ കുട്ടന്റെ ജീവനെടുത്തത്. പുത്തൂര്‍ കൊട്ടാരക്കര റോഡില്‍ അവണൂര്‍ കശുവണ്ടി ഫാക്ടറിക്കു സമീപമായിരുന്നു അപകടം. കാറോടിച്ച വെണ്ടാര്‍ മനക്കര വീട്ടില്‍ ടെനി ജോപ്പനെ(51) കൊട്ടാരക്കര…

    Read More »
  • Crime

    രണ്ടു മുറികളിലായി വസ്ത്രങ്ങളില്ലാതെ മൃതദേഹങ്ങള്‍; അസംകാരനായ മുന്‍ വീട്ടുജോലിക്കാരന്‍ കസ്റ്റഡിയില്‍; ഓഡിറ്റോറിയം ഉടമയുടെയും ഭാര്യയുടെയും കൊലപാതകത്തിന്റെ ഞെട്ടലില്‍ നാട്ടുകാര്‍

    കോട്ടയം: തിരുവാതുക്കല്‍ ദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിനു പിന്നില്‍ ഇതരസംസ്ഥാനത്തൊഴിലാളിയാണെന്ന സംശയം ശക്തമാകുന്നു. ഇയാളെ കസ്റ്റഡിയിലെടുത്തു പൊലീസ് ചോദ്യം ചെയ്തു വരികയാണ്. മാസങ്ങള്‍ക്ക് മുന്‍പ് സ്വഭാവദൂഷ്യം കാരണം അസം സ്വദേശിയായ ഇയാളെ ജോലിയില്‍ നിന്ന് വിജയകുമാര്‍ പിരിച്ചുവിട്ടിരുന്നു. ഫോണ്‍ മോഷ്ടിച്ചതിനാണ് തൊഴിലാളിയെ വിജയകുമാര്‍ പിരിച്ചുവിട്ടതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സിസിടിവി ദൃശ്യം റെക്കോര്‍ഡ് ചെയ്യുന്ന ഡിവിആര്‍ (ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍) പ്രതി മോഷ്ടിച്ചിട്ടുണ്ട്. വീടിന്റെ മുന്നില്‍ സിസിടിവിയുണ്ട്. ഈ സിസിടിവിയുടെ വിവരങ്ങളെല്ലാം ശേഖരിക്കുന്ന ഡിവിആര്‍ ആണു പ്രതി മോഷ്ടിച്ചത്. വീട്ടിലെ ജോലിക്കാരന്‍ ആയിരുന്നതിനാല്‍ തന്നെ സിസിടിവിയുണ്ട് എന്ന് മനസിലാക്കിയാണ് അമിതിന്റെ നീക്കമെന്ന് പൊലീസ് സംശയിക്കുന്നു. വ്യക്തിവൈരാഗ്യമാകാം കൊലപാതക കാരണമെന്ന് കോട്ടയം എസ്പി ഷാഹുല്‍ ഹമീദ് പറഞ്ഞു. വിജയകുമാറിന്റെയും മീരയുടെയും മുഖം വികൃതമാക്കിയ നിലയിലായിരുന്നു. മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവുകളുണ്ട്. രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹമെന്നും പൊലീസ് പറയുന്നു. ഇന്ന് രാവിലെയാണു നാടിനെ നടുക്കിയ കൊലപാതകവിവരം പുറംലോകം അറിയുന്നത്. വീടിന്റെ രണ്ടു…

    Read More »
  • Crime

    സുകാന്തിനെ പിരിച്ചു വിട്ടത് കണ്ടെത്താന്‍ കഴിയാത്ത നാണക്കേട് മറയ്ക്കാനുള്ള ഐബിയുടെ ശ്രമമോ? വീട്ടിലെ റെയ്ഡില്‍ കിട്ടിയ തുമ്പുകള്‍ ഒളിയിടത്തേക്കു വിരല്‍ ചൂണ്ടുമെന്നു സൂചന; ബന്ധുക്കളെല്ലാം നിരീക്ഷണത്തില്‍; അച്ഛനേയും അമ്മയേയും കൊണ്ട് മകന്‍ ഒളിച്ചിരിക്കുന്നത് എവിടെ?

    തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് കേസിലെ പ്രതിയും സഹപ്രവര്‍ത്തകനുമായ സുകാന്ത് സുരേഷിനെ പിടികൂടാനാകാത്തത് കേരളാ പോലീസിന് നാണക്കേടാകുന്നു. ഐബിയ്ക്കും ഇയാളെ കുറിച്ച് ഒരു വിവരവുമില്ല. രജ്യത്തുടനീളം രഹസ്യാന്വേഷണ സംവിധാനമുള്ള ഐബിയേയും സുകാന്ത് വെട്ടിക്കുന്നുവെന്നതാണ് ആശ്ചര്യകരം. സുകാന്തിന്റെ അച്ഛനേയും അമ്മയേയും പറ്റി പോലും വിവരമില്ല. സുകാന്തിന്റെ അമ്മയുടെ സഹോദരിക്ക് അടക്കം ഇവരെ കുറിച്ച് അറിയാമെന്ന നിഗമനത്തിലായിരുന്നു പോലീസ്. എന്നാല്‍ ഇവരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചിട്ടും തുമ്പൊന്നും കിട്ടുന്നില്ല. കൂടുതല്‍ തെളിവുതേടി പോലീസ് ഞായറാഴ്ച എടപ്പാളിലെ വീട്ടില്‍ വീണ്ടുമെത്തി. രണ്ടുമണിക്കൂറോളം നീണ്ട പരിശോധനയില്‍ സുകാന്തിന്റെ രണ്ട് ബാങ്ക് അക്കൗണ്ട് പാസ്ബുക്കുകള്‍, ഹാര്‍ഡ് ഡിസ്‌ക് തുടങ്ങിയവ കണ്ടെടുത്തു. ഇത് കേസില്‍ നിര്‍ണായക തെളിവായേക്കാമെന്ന പ്രതീക്ഷയിലാണ് പോലീസ്. അക്കൗണ്ടില്‍ നിന്നും ഈ അടുത്ത കാലത്ത് പണം പിന്‍വലിച്ചോ എന്ന് പോലീസ് പരിശോധിക്കും. കോടതി ഉത്തരവുമായാണ് തിരുവനന്തപുരം പേട്ട പോലീസ് എടപ്പാള്‍ പട്ടാമ്പി റോഡില്‍ അടഞ്ഞുകിടക്കുന്ന വീട്ടിലെത്തിയത്. വട്ടംകുളം പഞ്ചായത്തംഗം ഇ.എ. സുകുമാരനെ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെയും അയല്‍വാസിയായ…

    Read More »
  • Crime

    ഷഹ്ദാരയിലെ പെണ്‍കുട്ടിയുടെ കൊലപാതകം; മരിച്ചത് മറ്റൊരു കൊലക്കേസിലെ മുഖ്യസാക്ഷി

    ന്യൂഡല്‍ഹി: ഒരാഴ്ച്ച മുന്‍പ് ഡല്‍ഹിയിലെ ഷഹ്ദാരയില്‍ ജിടിബി എന്‍ക്ലേവ് പ്രദേശത്ത് ഇരുപതുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രണയബന്ധത്തിലെ തര്‍ക്കമല്ല കൊലപാതകത്തിനു കാരണമെന്നും യുവതി മറ്റൊരു കൊലപാതകക്കേസിലെ പ്രധാന സാക്ഷിയായിരുന്നെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. യുവതിക്കുനേരെ വെടിയുതിര്‍ത്ത മുഹമ്മദ് റിസ്വാന്‍ ഏപ്രില്‍ 17-ന് അറസ്റ്റിലായിരുന്നു. സംഭവത്തില്‍ ഗൂഢാലോചന ആരോപിച്ച് മറ്റ് രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുന്ദര്‍ നഗര്‍ നിവാസികളായ ഫിറോസ് ഖാന്‍ എന്ന അമന്‍, കിഷന്‍ കുമാര്‍ എന്ന കൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്. ഏപ്രില്‍ പതിനാലിന് രാത്രി പത്തരയോടെയാണ് റോഡരികില്‍ ഒരു യുവതി വെടിയേറ്റുകിടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചത്. സൈറ എന്നാണ് കൊല്ലപ്പെട്ട യുവതിയുടെ പേര്. യുവതി സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടിരുന്നു. യുവതിയുമായി റിസ്വാന്‍ സംസാരിക്കുന്നതിന്റെയും തര്‍ക്കിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. യുവതിയെ വെടിയുതിര്‍ത്തശേഷം പ്രതി സംഭവസ്ഥലത്തുനിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. രണ്ടുമാസം മുന്‍പ് ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതിയെ പരിചയപ്പെട്ടതെന്നും പ്രണയത്തിലായശേഷം അവര്‍ മറ്റൊരു പുരുഷനുമായി…

    Read More »
  • LIFE

    കാമുകിയുടെ കൈപിടിച്ച് നടി ക്രിസ്റ്റന്‍ സ്റ്റെവാര്‍ട്ട്; ദീര്‍ഘകാല സ്വവര്‍ഗപ്രണയത്തിന് ശുഭപര്യവസാനം

    ട്വിലൈറ്റ് സാഗ, സ്പെന്‍സര്‍, ചാര്‍ളീസ് ഏയ്ഞ്ചല്‍സ്, പാനിക്ക് റൂം, ഇന്‍ടു ദ വൈല്‍ഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഹോളിവുഡ് താരം ക്രിസ്റ്റന്‍ സ്റ്റെവാര്‍ട്ട് വിവാഹിതയായെന്ന് TMZ റിപ്പോര്‍ട്ട് ചെയ്തു. സ്വകാര്യമായി സംഘടിപ്പിച്ച ചടങ്ങില്‍ തന്റെ പെണ്‍സുഹൃത്തായ ഡിലന്‍ മെയറിന്റെ വിരലില്‍ താരം മോതിരം അണിയിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. ഏറെ നാളായി പ്രണയത്തിലായിരുന്ന ക്രിസ്റ്റന്‍ സ്റ്റെവാര്‍ട്ടിന്റെയും ഡിലന്‍ മെയറിന്റെയും ഡേറ്റിങ് ചിത്രങ്ങള്‍ പാപ്പരാസികള്‍ ആഘോഷമാക്കിയിരുന്നു. റോളിംഗ് സ്റ്റോണ്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തങ്ങള്‍ കുട്ടികളെ വളര്‍ത്താന്‍ താല്പര്യപ്പെടുന്നുണ്ട് എന്ന് ക്രിസ്റ്റന്‍ സ്റ്റെവാര്‍ട്ട് വെളിപ്പെടുത്തിയത് മുതല്‍ ഇരുവരുടെയും വിവാഹാം ഉണ്ട ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 37 കാരിയായ ഡിലന്‍ മെയര്‍ നടിയും എഴുത്തുകാരിയുമാണ്. താരത്തിന്റെ ലോസാഞ്ചലസിലെ വീട്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ നടി ആഷ്ലി ബെന്‍സണും, ബ്രെണ്ടന്‍ ഡെസിസ് എന്നിവര്‍ പങ്കുചേര്‍ന്നു. വാമ്പയറിനെ സ്‌നേഹിച്ച പെണ്‍കുട്ടിയുടെ കഥ പറഞ്ഞ ട്വിലൈറ്റ് സാഗ ചിത്രങ്ങളിലൂടെയായിരുന്നു ക്രിസ്റ്റന്‍ സ്റ്റെവാര്‍ട്ട് ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിലെ നായകന്‍ റോബര്‍ട്ട് പാറ്റിന്‍സണുമായുള്ള…

    Read More »
  • Crime

    തിരൂരില്‍ 15 കാരനെ ലൈംഗികമായി പീഡിപ്പിച്ചു; വീഡിയോ പകര്‍ത്തിയത് ഭര്‍ത്താവിന്റെ സഹായത്തോടെ, യുവതി അറസ്റ്റില്‍

    മലപ്പുറം: തിരൂരില്‍ യുവതി പോക്സോ കേസില്‍ അറസ്റ്റില്‍. പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പകര്‍ത്തിയ സംഭവത്തിലാണ് അറസ്റ്റ്. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമ (30) ആണ് അറസ്റ്റിലായത്. മലപ്പുറം തിരൂരിലാണ് സംഭവം നടന്നത്. യുവതിയുടെ ഭര്‍ത്താവിന്റെ അറിവോടെയായിരുന്നു പതിനഞ്ചുകാരനെ പീഡിപ്പിച്ചത്. യുവതിയുടെ ഭര്‍ത്താവ് സാബിക് ആണ് പീഡന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയത്. യുവതി അറസ്റ്റിലായതിന് പിന്നാലെ തിരൂര്‍ ബിപി അങ്ങാടി സ്വദേശി സാബിക് ഒളിവില്‍ പോയി. ഭര്‍ത്താവും സത്യഭാമയും ലഹരിക്ക് അടിമകളാണെന്നും പതിനഞ്ചുകാരന് ലഹരി കൊടുക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പതിനഞ്ചുകാരനില്‍ നിന്ന് പണം വാങ്ങിയിരുന്നു. 16കാരനെ തട്ടിക്കൊണ്ടുപോയി മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു; യുവതിക്ക് 20 വര്‍ഷം തടവ് ഇതിന് പുറമെ വീട്ടിലെ സ്ത്രീകളുടെ നഗ്ന വീഡിയോ എടുത്തു തരാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു. പതിനഞ്ചുകാരന്റെ വീട്ടുകാരുടെ പരാതിയിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. തിരൂര്‍ പൊലീസാണ് യുവതിയെ പിടികൂടിയത്. ഭര്‍ത്താവിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.…

    Read More »
  • Crime

    ഇറങ്ങിയോടിയ ദിവസം 20,000 രൂപയുടെ ഓണ്‍ലൈന്‍ പേയ്‌മെന്റ്; ഹോട്ടലില്‍ ഷൈന്‍ വിദേശമലയാളിയായ വനിതയെ കണ്ടു, പിടിവിടാതെ പോലീസ്

    കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയുടെ സാമ്പത്തിക ഇടപാടുകള്‍ വിശദമായി പരിശോധിക്കാന്‍ പൊലീസ്. ഹോട്ടലില്‍നിന്ന് ഇറങ്ങിയോടിയ ദിവസം ഷൈനിന്റെ അക്കൗണ്ടില്‍ നിന്ന് 20,000 രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ട്. ഇത് ഓണ്‍ലൈന്‍ പേയ്‌മെന്റായാണ് നല്‍കിയത്. ഈ വിവരങ്ങളടക്കം പരിശോധിക്കുന്നുണ്ട്. പണം ലഭിച്ച നമ്പറിന്റെ ഉടമകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. തനിക്ക് രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ മാത്രമാണുള്ളതെന്നാണ് ഷൈന്‍ ടോം ചാക്കോ പൊലീസിനോട് പറഞ്ഞിട്ടുള്ളത്. ഈ അക്കൗണ്ടുകളുടെ സ്റ്റേറ്റ്മെന്റുകള്‍ ലഭിക്കാന്‍ ബാങ്ക് അധികൃതരെ പൊലീസ് സമീപിച്ചിട്ടുണ്ട്. ഷൈനിന്റെ ഫോണ്‍വിളി വിവരങ്ങളും അന്വേഷക സംഘം പരിശോധിച്ചു വരികയാണ്. ലഹരി കച്ചവടക്കാരുമായി ഷൈന്‍ ബന്ധപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. സിനിമാ മേഖലയിലെ മുഖ്യ ലഹരിവിതരണക്കാരില്‍ ഒരാളെന്ന് കരുതുന്ന സജീറുമായും അടുത്തിടെ ഹൈബ്രിഡ് കഞ്ചാവു കേസില്‍ പിടിയിലായ തസ്ലിമയുമായും ഷൈനിനുള്ള ബന്ധം പൊലീസ് അന്വേഷിക്കുന്നുണ്ട്. ലഹരി ഇടപാടുകാരന്‍ സജീറിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഷൈന്‍ ടോം ചാക്കോയുടെ മൊബൈല്‍ ഫോണ്‍ രേഖകളും വിശദമായി പരിശോധിച്ചു വരികയാണ്. ലഹരിപരിശോധനയ്ക്കായി പൊലീസ് എത്തിയപ്പോള്‍ ഇറങ്ങി ഓടിയത്,…

    Read More »
  • Crime

    തൃപ്പുണിത്തുറയിലെ 9 ാം ക്ലാസ് വിദ്യാര്‍ഥിയുടെ ആത്മഹത്യ: സ്‌കൂളിലെ റാഗിങ്ങിന് തെളിവില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്

    എറണാകുളം: തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥി മിഹിര്‍ അഹമ്മദിന്റെ ആത്മഹത്യക്ക് കാരണം റാഗിങ് അല്ലെന്ന് പോലീസ് റിപ്പോര്‍ട്ട്. റാഗ് ചെയ്തതിന് തെളിവുകളില്ലെന്നും ആത്മഹത്യയുടെ കാരണം റാഗിങ് അല്ലെന്നും കുടുംബ പ്രശ്നങ്ങളാണെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് പുത്തന്‍കുരിശ് പോലീസ് ആലുവ റൂറല്‍ എസ്.പിക്ക് സമര്‍പ്പിച്ചിരിക്കുന്നത്. ജനുവരി 15-നാണ് തൃപ്പുണിത്തുറയിലെ ഫ്ളാറ്റ് സമുച്ചയത്തില്‍നിന്ന് ചാടി ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി മിഹിര്‍ ജീവനൊടുക്കിയത്. പിന്നാലെ സ്‌കൂളില്‍നിന്ന് നേരിട്ട ക്രൂരമായ റാഗിങ്ങാണ് തന്റെ മകന്റെ ആത്മഹത്യക്ക് കാരണമെന്ന് ആരോപിച്ച് മിഹിറിന്റെ മാതാവ് രംഗത്തെത്തുകയായിരുന്നു. കുട്ടി മറ്റ് വിദ്യാര്‍ഥികളില്‍നിന്ന് ക്രൂരമായ പീഡനമാണ് ഏറ്റുവാങ്ങിയതെന്നും ക്ലോസറ്റില്‍ തല താഴ്ത്തിവെപ്പിച്ച് ഫ്ളഷ് ചെയ്യുന്നതടക്കമുള്ള പീഡനം അനുഭവിച്ചിരുന്നുവെന്നും കുട്ടിയുടെ അമ്മ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ നിറത്തിന്റെ പേരിലും കുട്ടി കളിയാക്കലിന് വിധേയനായെന്നും ആരോപണമുണ്ടായിരുന്നു. പിന്നാലെ സ്‌കൂളിലേക്കും പ്രിന്‍സിപ്പലിനെതിരേയും വലിയ പ്രതിഷേധങ്ങളുണ്ടായി. മരണവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പും അന്വേഷണം പ്രഖ്യാപിക്കുകയും റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മരണകാരണം റാഗിങ്…

    Read More »
Back to top button
error: