Month: April 2025

  • Breaking News

    ട്രംപിന്റെ താരിഫ് ഓണ്‍ലൈന്‍ ഭീമന്‍മാര്‍ക്കും തിരിച്ചടി; ചൈന, ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള ഓര്‍ഡറുകള്‍ റദ്ദാക്കുന്നു; ‘കഴിയാവുന്നതെല്ലാം ചെയ്യുന്നുണ്ട്, അധികകാലം പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെ’ന്നും ആമസോണ്‍ സിഇഒ

    ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താരിഫ് വര്‍ധനയില്‍ അടിമുടി ഉലയുകയാണു ലോകം. അമേരിക്കയില്‍ വിലക്കയറ്റം രൂക്ഷമായതോടെ ആമസോണ്‍ മുതല്‍ ജപ്പാനിലെ നിര്‍മാതാക്കളും ലോകമെമ്പാടുമുള്ള ബിസിനസുകാരുമെല്ലാം നെട്ടോട്ടത്തിലാണ്. അടിസ്ഥാന നികുതിക്കൊപ്പം ഓരോ രാജ്യങ്ങള്‍ക്കും വെവ്വേറെ നികുതി കൊണ്ടുവന്നത് ഒരോ രാജ്യങ്ങളിലെയും ഉത്പന്നങ്ങളെ വ്യത്യസ്തമായാണു ബാധിക്കുന്നത്. അമേരിക്കയിലേക്കു വിലക്കുറഞ്ഞ ഉത്പന്നങ്ങള്‍ എത്തിക്കുന്ന ചൈനീസ് കമ്പനികള്‍ക്കു വന്‍ താരിഫാണു ട്രംപ് ചുമത്തിയിട്ടുള്ളത്. ശരാശരി വരുമാനക്കാരായ അമേരിക്കക്കാര്‍ക്ക് ഇത്തരം ഉത്പന്നങ്ങളോട് താത്പര്യവുണ്ട്. എന്നാല്‍, വിപണി ഓണ്‍ലൈനിലേക്കു മാറിയതിനാല്‍ ഇത് ഏറ്റവും കൂടുതല ബാധിക്കുക ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് പോലുള്ള ഭീമന്‍മാരെയാണ്. ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്താന്‍ കഴിയാവുന്നതെല്ലാം ചെയ്യുമെന്നു വ്യക്തമാക്കുകയാണ് ആമസോണ്‍ സിഇഒ ആന്‍ഡി ജാസി. അടുത്തിടെ സിഎന്‍ബിസിക്കു നല്‍കിയ അഭിമുഖത്തിലാണ് താരിഫില്‍ എന്തു നിലപാട് എടുക്കുമെന്നതില്‍ സൂചനകള്‍ നല്‍കിയത്. ‘ഞങ്ങള്‍ കഴിയാവുന്നതെല്ലാം ഉപഭോക്താക്കള്‍ക്കായി ചെയ്യുന്നുണ്ട്. എന്നാല്‍, ഒരോ രാജ്യങ്ങള്‍ക്കും താരിഫ് വ്യത്യസ്തമാണ്. കമ്പനികള്‍ക്ക് 50 ശതമാനം മാര്‍ജിനൊന്നും ലഭിക്കുന്നില്ല. അതിനാല്‍ നികുതിഭാരം അവര്‍ ഇടപാടുകാരിലേക്കു കൈമാറാനാകും സാധ്യത’- അദ്ദേഹം…

    Read More »
  • Breaking News

    ഗാര്‍ഹിക പീഡനം; മദ്യപിച്ച് മര്‍ദനം: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസത്തിന് നാലുവര്‍ഷത്തെ തടവു വിധിച്ച് കോടതി; ചുമത്തിയത് 19 കുറ്റങ്ങള്‍; ഒരുവര്‍ഷം കസ്റ്റഡിയില്‍ കഴിഞ്ഞത് ഭാഗ്യമായി!

    മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ ഒരുകാലത്ത് മിന്നും താരമായും പിന്നീട് കമന്റേറ്ററായും ആരാധകരുടെ മനം കവര്‍ന്ന സൂപ്പര്‍താരം മൈക്കല്‍ സ്ലേറ്ററിന് നാലു വര്‍ഷത്തെ തടവുശിക്ഷ. ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ താരത്തിനെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിഞ്ഞെന്ന് വ്യക്തമാക്കിയാണ് ഓസ്‌ട്രേലിയന്‍ കോടതിയിലെ ജസ്റ്റിസ് ഗ്ലെന്‍ ക്യാഷ് ശിക്ഷ വിധിച്ചത്. അന്‍പത്തഞ്ചുകാരനായ സ്ലേറ്റര്‍, 2021ലും സമാനമായ കേസില്‍ അറസ്റ്റിലായിരുന്നു. ഇതിനു ശേഷമാണ് 2024ല്‍ വീണ്ടും അറസ്റ്റിലായത്. 1993 മുതല്‍ 2001 വരെയുള്ള കാലഘട്ടത്തില്‍ ഓസ്‌ട്രേലിയയ്ക്കായി 74 ടെസ്റ്റുകളും 42 ഏകദിനങ്ങളും കളിച്ച താരമാണ് സ്ലേറ്റര്‍. 74 ടെസ്റ്റുകളില്‍നിന്ന് 14 സെഞ്ചറികള്‍ ഉള്‍പ്പെടെ 5312 റണ്‍സ് നേടി. 2004ല്‍ സജീവ ക്രിക്കറ്റില്‍നിന്നു വിരമിച്ച സ്ലേറ്റര്‍ പിന്നീട് പേരുകേട്ട ടെലിവിഷന്‍ അവതാരകനും ക്രിക്കറ്റ് കമന്റേറ്ററുമായിരുന്നു. അതേസമയം, ഇതുവരെ ഒരു വര്‍ഷത്തിലധികം കസ്റ്റഡിയില്‍ കഴിഞ്ഞ സാഹചര്യത്തില്‍ സ്ലേറ്റര്‍ ശിക്ഷ അനുഭവിക്കേണ്ടി വരില്ല എന്നാണ് റിപ്പോര്‍ട്ട്. ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ സ്ലേറ്റര്‍ക്കെതിരെ ചുമത്തിയ ഏഴു കുറ്റങ്ങള്‍ തെളിഞ്ഞതായി വ്യക്തമാക്കിയാണ് നാലു വര്‍ഷത്തെ ജയില്‍ശിക്ഷ…

    Read More »
  • Movie

    രഞ്ജിത്ത് സാറിനെ നിയന്ത്രിക്കുന്ന ഷാജി സാറിന്റെ കാര്യം…, മഹാഭാരതത്തിൽ നടന്നതെന്താണന്ന് ഓർമ്മയില്ലേ? ഇല്ല…അന്നു ഞങ്ങളില്ല….!!! ക്യാംപസ്സിലെ രസകരമായ മുഹൂർത്തങ്ങളുമായി പടക്കളം ട്രയിലർ..

    ഒരു കലാലയം അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള കോംബോയിൽക്കൂടി കടന്നുപോകുന്നതാണ്. ക്യാംപസ്സിലെ മിക്ക പ്രശ്നങ്ങളും തല പൊക്കുന്നത് അദ്ധ്യാപക വിദ്യാർത്ഥി ബന്ധത്തിലെ താളപ്പിഴയോടെയാണ്. ഇതു പറഞ്ഞു വരുന്നത് ക്യാംപസ് ചിത്രമായ പടക്കളത്തിൻ്റെ കാര്യം വ്യക്തമാക്കാനാണ്. മെയ് എട്ടിന് റിലീസ് ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടിരിക്കുന്നതിലെ ചില പ്രസക്തഭാഗങ്ങൾ ശ്രദ്ധിച്ചാൽ ഇവരുടെ കോംബോയുടെ കാര്യം മനസ്സിലാക്കാം. പുറത്തുവിട്ട ഈ ട്രയിലറിന് വലിയ സ്വീകാര്യതയാണ് നവമാധ്യമങ്ങളിൽ നിന്നും ലഭിച്ചു വരുന്നത്. രഞ്ജിത്ത് സാറിനെ നിയന്ത്രിക്കുന്ന ഷാജി സാറിൻ്റെ കാര്യം… നമ്മൾ ചെന്നു കയറുന്നത് പടക്കളത്തിലേക്കാണന്നും കുട്ടികൾ പറയുമ്പോൾ പടക്കളം എന്ന ചിത്രത്തിൻ്റെ പ്രസക്തി നമുക്കു ബോദ്ധ്യമാവും. എന്തൊക്കെയോ ഇവിടെ അരങ്ങേറുന്നു…. നിരവധി കൗതുകങ്ങളും, സസ്പെൻസും, മിത്തും ഒക്കെ ≠കോർത്തിണക്കി അൽപ്പം ഫാൻ്റെ സിഹ്യൂമറും ചേർത്താണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. കംബസ്സിലെ അപക്വമനസ്സുകളുടെ എല്ലാ നർമ്മവും, ഈ ചിത്രത്തിലുണ്ട്. ഇന്ന് സിനിമയെ മുന്നോട്ടു നയിക്കുന്ന യൂത്തിൻ്റെ എല്ലാ മാനറിസങ്ങൾക്കും പ്രാധാന്യം നൽകിയാണ് ഈ ചിത്രത്തിൻ്റെ…

    Read More »
  • Crime

    സിബിഐ എത്തി: ഗൗതമിൻ്റെ മരണവും കൊലപാതമെന്ന് നിഗമനം, വിജയകുമാറിനെയും ഭാര്യ മീരയെയും ക്രൂരമായി കൊലപ്പെടുത്തിയത് അസം സ്വദേശി അമിത്…? ഈ മുൻജീവനക്കാരനു വേണ്ടി അന്വേഷണം

        കോട്ടയം നഗരത്തിൻ്റെ തിലകക്കുറിയായ ഇന്ദ്രപ്രസ്ഥം ഓ‍ഡിറ്റോറിയം ഉടമയും പ്രമുഖ വ്യവസായിയുമായ വിജയകുമാറിൻ്റെയും ഭാര്യ മീരയുടെയും കൊലപാതക കാരണം വ്യക്തിവൈരാഗ്യമെന്ന് സൂചന. തിരുവാതുക്കൽ എരുത്തിക്കൽ ക്ഷേത്രത്തിന് സമീപമുള്ള ഇരുനില വീട്ടിലാണ് ഇന്നലെ രാവിലെ ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രതിയെന്നു സംശയിക്കുന്ന അസം സ്വദേശി അമിതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിലെ ജീവനക്കാരനായിരുന്നു അമിത്. അവിടുത്തെ ജോലിക്കൊപ്പം തിരുവാതുക്കൽ വീട്ടിലെയും ചെറിയ ജോലികൾ ചെയ്തിരുന്നു. വിജയകുമാറിന്റെ മൊബൈൽ മോഷ്ടിച്ച്, ഓൺലൈൻ ബാങ്കിങ് വഴി പണം അപഹരിച്ച സംഭവത്തിൽ 2024ൽ അമിത് പൊലീസ് പിടിയിലായിരുന്നു. ഈ കേസിൽ ശിക്ഷിക്കപ്പെട്ട ഇയാൾ ജയിൽ മോചിതനായത് കുറച്ചു ദിവസം മുമ്പാണ്. തുടർന്ന് തിരുവാതുക്കൽ വീട്ടിലെത്തി വിജയകുമാറിനെയും ഭാര്യ മീരയെയും അമിത് ഭീഷണിപ്പെടുത്തി. മാത്രമല്ല ദമ്പതികൾക്കു നേരെ അയാൾ   വധഭീഷണി മുഴക്കുകയും ചെയ്തു. അയൽക്കാർ ദൃക്സാക്ഷികളാണ് ഇതിന്. കൊലപാതകത്തിനു പിന്നാലെ പ്രതി വിജയകുമാറിന്റെയും മീരയുടെയും മൊബൈൽ ഫോണുകൾ മോഷ്ടിച്ചിട്ടുണ്ട്. പക്ഷേ പണമോ…

    Read More »
  • Crime

    സ്ത്രീധനം പീഡനം പേടിച്ച് കുടുംബവീട്ടില്‍ താമസമാക്കി; അവിടെയും രക്ഷയില്ല, 12 വയസുളള മകന്റെ ശരീരത്തില്‍ ഡീസല്‍ ഒഴിച്ചു; പ്രതി അറസ്റ്റില്‍

    പത്തനംതിട്ട: കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ടു നിരന്തരം ഭാര്യയെ പീഡിപ്പിച്ചയാള്‍ 12 വയസുള്ള മകന്റെ ദേഹത്തേക്ക് ഡീസല്‍ പോലെയുള്ള ദ്രാവകമൊഴിച്ചതിന് അറസ്റ്റില്‍. കുമ്പനാട് കിഴക്കേ വെള്ളക്കര കണ്ണാട്ട് തറയില്‍ വീട്ടില്‍ വിനോദ് (44)ആണ് അറസ്റ്റിലായത്. കൊച്ചാലുംമൂട് അഴയാനിക്കല്‍ ആര്യാ രാജനാണ് പരാതിക്കാരി. 2010 മുതല്‍ ഭാര്യാഭര്‍ത്താക്കന്മാരായി കഴിഞ്ഞു വരികയാണ്. കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് പ്രതി യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് പിണങ്ങി മാറി മകനെയും കൂട്ടി ഇരവിപേരൂര്‍ നെല്ലിമല അഴയനിക്കല്‍ വീട്ടില്‍ താമസിച്ചു വരവേ ഫെബ്രുവരി 17 ന് രാത്രി 9.30 ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം മകന്റെ ദേഹത്തും സിറ്റൗട്ടിലും ദ്രാവകം ഒഴിക്കുകയായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രതിക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് സന്തോഷിന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ. സുരേന്ദ്രന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കാക്കനാട് കല്ലറപ്പടിയില്‍ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തു. നിരന്തര പീഡനം കാരണം ഭാര്യ മകനെയും കൂട്ടി കുടുംബവീട്ടില്‍ പോയതിലുള്ള വിരോധത്താലാണ് ഇയാള്‍…

    Read More »
  • Kerala

    ജാതി അധിക്ഷേപ പരാതി നല്‍കി; സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് ജീവനക്കാരിയെ ചുമതലയില്‍നിന്ന് നീക്കി

    പത്തനംതിട്ട: ജാത്യാധിക്ഷേപ പരാതിയുന്നയിച്ച ജീവനക്കാരിയെ ചുമതലകളില്‍ നിന്ന് നീക്കി സിപിഎം. തിരുവല്ല ഏരിയ കമ്മിറ്റി ജീവനക്കാരിയായ രമ്യയെയാണ് ചുമതലകളില്‍ നിന്നു നീക്കിയത്. സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ പദവിയാണ് രമ്യയ്ക്കുണ്ടായിരുന്നത്. ഏരിയ സെക്രട്ടറിയാണ് ഓഫീസ് ജോലിയില്‍ തുടരേണ്ട എന്ന് രമ്യയോട് പറഞ്ഞതെന്നാണ് വിവരം. ബാലസംഘം ക്യാമ്പിന് ശേഷം മടങ്ങിയെത്തിയപ്പോഴാണ് രമ്യയെ പുറത്താക്കിയത്. മഹിളാ അസോസിയേഷന്‍ നേതാവ് ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്ന പരാതിയാണ് യുവതി നല്‍കിയിരുന്നത്. പരാതി പാര്‍ട്ടിയില്‍ വലിയ വിവാദമായതോടെ കഴിഞ്ഞമാസം അവസാനം ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഏരിയ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. സമവായ ശ്രമമായിരുന്നു യോഗത്തില്‍ നടന്നത്. എന്നാല്‍, യോഗശേഷം സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കുമെന്ന് യുവതി നിലപാടെടുത്തതോടെ സംഭവം വലിയ ഒച്ചപ്പാടുണ്ടാക്കി. ഏരിയ കമ്മിറ്റി ഓഫീസിലെ യോഗത്തില്‍ വനിതാ നേതാവ് ജാത്യാധിക്ഷേപം നടത്തിയെന്നാണ് പരാതി.    

    Read More »
  • Kerala

    അപ്പവും ചായയും കഴിച്ചിട്ട് വന്ന കണ്ടക്ടറും ‘ഫിറ്റ്’, 28 ശതമാനം ആല്‍ക്കഹോളുണ്ടെന്ന് ‘ഊത്തുപരിശോധന’യില്‍ കണ്ടെത്തല്‍

    തിരുവനന്തപുരം: മദ്യപിക്കാത്ത പാലോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഡ്രൈവര്‍ക്ക് പണി നല്‍കിയ ബ്രെത്തലൈസര്‍, മദ്യം കൈകൊണ്ടുതൊടാത്ത വിതുര ഡിപ്പോയിലെ കണ്ടക്ടറെയും മദ്യപാനിയാക്കിയതായി പരാതി. ഇന്നലെ രാവിലെ വിതുര ഡിപ്പോയില്‍ ജോലിക്കെത്തിയ കണ്ടക്ടര്‍ വിതുര ആനപ്പാറ മുല്ലച്ചിറ സ്വദേശി ഷിജുകുമാറിനാണ് ബ്രെത്തലൈസര്‍ വഴി പണികിട്ടിയത്. ബ്രെത്തലൈസര്‍ വഴി ഊതിയപ്പോള്‍ മദ്യപിച്ചിട്ടുണ്ടെന്ന ശബ്ദം കേട്ടു. 28 ശതമാനം ആല്‍ക്കഹോള്‍ ഉണ്ടെന്നായിരുന്നു കണ്ടെത്തല്‍. ഇതോടെ ഷിജുകുമാറിനെ ഡ്യൂട്ടിയില്‍നിന്നും മാറ്റിനിര്‍ത്തി. ഷിജുകുമാര്‍ രാവിലെ അപ്പവും ചായയുമാണ് കഴിച്ചിരുന്നത്. മദ്യപിക്കുന്ന സ്വഭാവമേയില്ല. മദ്യപിച്ചിട്ടില്ലെന്ന് ഷിജുകുമാര്‍ ഉറപ്പിച്ച് പറഞ്ഞതോടെ തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് ഷിജുവിനെ വിതുരയില്‍ നിന്നും നെടുമങ്ങാട് ഡിപ്പോയിലെത്തിച്ച് പരിശോധിച്ചപ്പോള്‍ മദ്യപിച്ചിട്ടില്ലെന്ന് കണ്ടെത്തി. ഉപകരണത്തിലെ തകരാറുമൂലം സംഭവിച്ചതെന്നാണ് കെ.എസ്.ആര്‍.ടി.സി പറയുന്നത്. തുടര്‍ന്ന് ഷിജുകുമാറിനോട് ഉച്ചയ്ക്ക് ശേഷം ഡ്യൂട്ടിക്ക് കയറുവാന്‍ നിര്‍ദ്ദേശിച്ചു. നേരത്തേ പാലോട് ഡിപ്പോയിലെ ഡ്രൈവര്‍ ജയപ്രകാശിനും ഇതേ അവസ്ഥയാണുണ്ടായത്. ജോലിക്കെത്തിയപ്പോള്‍ മദ്യപാനിയെന്ന് ബ്രെത്തലൈസര്‍ മുദ്രകുത്തിയ ജയപ്രകാശിന് തിരികെ ജോലിയില്‍ കയറുവാന്‍ ഡിപ്പോ പടിക്കല്‍ ഉപവാസസമരം നടത്തേണ്ടിവന്നു. ആഴ്ചകള്‍ക്കു…

    Read More »
  • Crime

    പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും; മരിച്ചത് ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്‍

    കൊച്ചി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കു നേരെയുണ്ടായ ഭീകര ആക്രമണത്തില്‍ മരിച്ചവരില്‍ മലയാളിയും. എന്‍ രാമചന്ദ്രനാണ് മരിച്ചത്. 65 വയസ്സായിരുന്നു. ഇടപ്പള്ളി സ്വദേശിയായ എന്‍ നാരായണ മേനോന്റെ മകനാണ്. വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട പതിനാറുപേരുടെ പട്ടികയിലാണ് മലയാളിയുടെ പേര് ഉള്ളത്. ഇന്നലെയാണ് അദ്ദേഹം കുടുംബത്തോടൊപ്പം കശ്മീരിലെത്തിയത്. വിദേശത്തുനിന്ന് മകള്‍ എത്തിയതോടെ അവധി ആഘോഷിക്കാനായി രാമചന്ദ്രന്‍, ഭാര്യ ഷീല, മകള്‍ അമ്മു, ഇവരുടെ രണ്ടുമക്കള്‍ എന്നിവര്‍ കശ്മീരിലേക്ക് പോകുകയായിരുന്നു. കുടുംബം സുരക്ഷിതരാണെന്നാണ് വിവരം. പ്രവാസിയായ രാമചന്ദ്രന്‍ രണ്ടുവര്‍ഷം മുന്‍പാണ് നാട്ടിലെത്തിയത്. കൊച്ചിയിലെ നാവിക സേനാ ഉദ്യോഗസ്ഥന്‍ വിനയ് നര്‍വാളും ഭീകര ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹരിയാന സ്വദേശിയാണ് വിനയ്. ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി. കശ്മീരിലെത്തിയ വിനോദസഞ്ചാരികള്‍ക്കാണ് പരുക്കേറ്റത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ട്രക്കിങ്ങിനു മേഖലയിലേക്കു പോയവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇവിടേക്കു കൂടുതല്‍ സുരക്ഷാ സേനാംഗങ്ങള്‍ പുറപ്പെട്ടിട്ടുണ്ട്. ജമ്മുകശ്മീരില്‍ 2019ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ നടന്നത്. ശ്രീനഗറിലെത്തിയ അമിത്…

    Read More »
  • Crime

    15 ദിവസത്തിനിടെ ഭാര്യയെയും നാലു മക്കളെയും കൊലപ്പെടുത്തി; മാനസാന്തമുണ്ടായെന്നു കണ്ടെത്തല്‍! പ്രതി റെജികുമാറിന്റെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി

    ന്യൂഡല്‍ഹി: പട്ടാമ്പി ആമയൂര്‍ കൂട്ടക്കൊലപാതകക്കേസിലെ പ്രതി റെജികുമാറിന്റെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി. ജയിലിലെ നല്ല നടപ്പ് പരിഗണിച്ചും ജയില്‍വാസത്തിനിടെ പ്രതിക്ക് മാനസാന്തരം ഉണ്ടായെന്ന ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് നടപടി. അതേസമയം, കുറ്റകൃത്യത്തിന്റെ തീവ്രത കണക്കിലെടുത്ത് പ്രതി ജീവിതാവസാനം വരെ തടവുശിക്ഷ അനുഭവിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ വിക്രംനാഥ്, സഞ്ജയ് കരോള്‍, സന്ദീപ് മേഹ്ത എന്നിവരടങ്ങിയ ബെഞ്ചാണ് വധശിക്ഷ റദ്ദാക്കിയത്. എന്നാല്‍ ബലാത്സംഗക്കുറ്റത്തിനും കൊലപാതകത്തിനും വിധിച്ച ജീവപര്യന്തം ശിക്ഷ നിലനില്‍ക്കും. 2008 ജൂലായിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യ ലിസി, മക്കളായ അമലു (12), അമല്‍ (10), അമല്യ (എട്ട്), അമന്യ (മൂന്ന്) എന്നിവരെ പ്രതി റെജികുമാര്‍ ആസൂത്രിതമായി കൊലപ്പെടുത്തി എന്നാണ് കേസ്. 2008 ജൂലൈ 8 മുതല്‍ 23 വരെയുളള ദിവസങ്ങളിലാണ് അഞ്ചുപേരുടെയും കൊലപാതകം പ്രതി നടത്തിയത്. തുടര്‍ന്ന് മൃതദേഹങ്ങള്‍ സെപ്റ്റിക് ടാങ്കിലും സമീപത്തുള്ള പറമ്പിലും വീടിനുള്ളിലും ഒളിപ്പിക്കുകയായിരുന്നു. ഭാര്യയെയും മക്കളെയും മൂന്നുഘട്ടമായി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കൊലപാതകത്തിന്…

    Read More »
  • Crime

    12 ാംവയസില്‍ പീഡനം; ഭീഷണി മറികടന്ന് 10 വര്‍ഷത്തിനുശേഷം തിരിച്ചെത്തി മൊഴിനല്‍കി; പീഡകന് ജീവപര്യന്തം

    ചെന്നൈ: പന്ത്രണ്ടാം വയസ്സില്‍ ലൈംഗികപീഡനത്തിനിരയായ പെണ്‍കുട്ടി ഒരുപതിറ്റാണ്ടുനീണ്ട അജ്ഞാതവാസത്തിനുശേഷം പ്രതിക്കെതിരേ മൊഴിനല്‍കാന്‍ കോടതിയിലെത്തി. പീഡകന് ചെന്നൈയിലെ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ചെന്നൈയില്‍ വാടകവീട്ടില്‍ താമസിക്കുമ്പോള്‍ 2015-ലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. വീട്ടുടമയുടെ മരുമകന്‍ അബ്ബാസ് അലിയായിരുന്നു പ്രതി. അന്ന് 41 വയസ്സുണ്ടായിരുന്ന അലി പെണ്‍കുട്ടിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. ഒരിക്കല്‍ ദിണ്ടിഗലിലേക്ക് തട്ടിക്കൊണ്ടുപോയി ഹോട്ടല്‍മുറിയില്‍വെച്ച് ബലാത്സംഗംചെയ്തു. അവിടെ ഉപേക്ഷിച്ച് സ്ഥലംവിടുകയും ചെയ്തു. മകളെ കാണാനില്ലെന്നുകാണിച്ച് പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതിനല്‍കി. രണ്ടുദിവസം കഴിഞ്ഞ് പെണ്‍കുട്ടി തിരിച്ചെത്തി. പോലീസ് അബ്ബാസ് അലിക്കെതിരേ കേസെടുത്തു. പക്ഷേ അടുത്തദിവസം കുട്ടിയെ വീണ്ടുംകാണാതായി. മകളെയും കൊണ്ട് അമ്മ ഏതോ വിദൂരഗ്രാമത്തിലേക്കുപോയി. മൊഴി നല്‍കാന്‍ ചെന്നൈയിലെത്തിയാല്‍ കൊന്നുകളയുമെന്ന് അബ്ബാസ് അലി ഭീഷണിപ്പെടുത്തിയതുകൊണ്ട് അവര്‍ ഒളിവില്‍ തുടര്‍ന്നു. പലനാടുകളില്‍ പലപേരുകളിലായി 10 വര്‍ഷം കഴിഞ്ഞ അമ്മയുംമകളും കൂലിവേലചെയ്താണ് ജീവിതം മുന്നോട്ടുകൊണ്ടുപോയത്. മൊഴിനല്‍കാന്‍ അതിജീവിത എത്താത്തതുകാരണം അബ്ബാസ് അലിക്കെതിരായ കേസ് വഴിമുട്ടി. എന്നാല്‍, ചെന്നൈ എംകെബി നഗര്‍ വനിതാപോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ കേസ്…

    Read More »
Back to top button
error: