
കോഴിക്കോട്: അയല്‍വാസിയെ കൊലപ്പെടുത്തി മുങ്ങിയ ബംഗാള്‍ സ്വദേശി പിടിയില്‍. ബംഗാള്‍, ഖണ്ടഘോഷ് പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി ജെന്നി റഹ്‌മാനെയാണ് വടകര പൊലീസിന്റെ സഹായത്തോടെ ബംഗാള്‍ പൊലീസ് ചോമ്പാലയില്‍നിന്ന് പിടികൂടിയത്.
വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ച് നിര്‍മാണ ജോലികള്‍ ചെയ്തുവരികയായിരുന്നു ജെന്നി റഹ്‌മാന്‍. പൊലീസ് എത്തിയതോടെ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാലെ ബലപ്രയോഗത്തിലൂടെ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. വ്യക്തിവൈരാഗ്യത്തെത്തുടര്‍ന്ന് അയല്‍വാസിയായ യുവാവിനെ കൊന്നശേഷം ജെന്നി റഹ്‌മാന്‍ നാടുവിടുകയായിരുന്നു.

കഴിഞ്ഞ വര്‍ഷമായിരുന്നു കൊലപാതകം. കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ താമസിച്ചാണ് ഇയാള്‍ നിര്‍മാണപ്രവര്‍ത്തികള്‍ ചെയ്തുവന്നിരുന്നത്.