Breaking NewsCrimeKeralaLead NewsNEWS

എളമക്കരയിൽ പിതാവ് മകളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ സംഭവം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ !!പെൺകുട്ടി ഒരു വർഷത്തോളം ലൈംഗികാതിക്രമത്തിന് ഇരയായി, മരണത്തിന് മണിക്കൂറുകൾക്ക് മുൻപും പീഡിപ്പിക്കപ്പെട്ടു, ഒന്നും അറിയില്ലെന്ന് അമ്മ, പിതാവും സംശയത്തിന്റെ നിഴലിൽ, പോക്സോ കേസെടുത്ത് പോലീസ്

കൊച്ചി: എളമക്കരയിൽ ആറു വയസുകാരിയെ വിഷം നൽകി കൊലപ്പെടുത്തിയശേഷം പിതാവ് ജീവനൊടുക്കിയ സംഭവത്തിലെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ. ആറുവയസുകാരി പെൺകുട്ടി ഒരു വർഷത്തോളം ലൈംഗികാതിക്രമത്തിന് ഇരയായെന്നും മരണത്തിന് മണിക്കൂറുകൾക്ക് മുൻപും പീഡനത്തിന് ഇരയായെന്നുമാണ് കണ്ടെത്തൽ. സംഭവത്തിൽ എളമക്കര പേലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു.

അതേസമയം പെൺകുട്ടിയെ ആരാണ് പീഡിപ്പിച്ചതെന്നത് കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. പിതാവും സംശയനിഴലിലാണ്. നിരന്തരം മദ്യപിക്കുന്നയാളാണ് പിതാവ്.കുട്ടി പീഡിപ്പിക്കപ്പെട്ടതിനെ കുറിച്ച് അറിയില്ലെന്നാണ് അമ്മയുടെ മൊഴി.

Signature-ad

കഴിഞ്ഞ മാസം 16നാണ് പിതാവിനെയും മകളെയും വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ അന്ന് വീട്ടിലുണ്ടായിരുന്നില്ല. ജോലിക്കു പോയി മടങ്ങിയെത്തിയപ്പോഴായിരുന്നു ഭർത്താവിനെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. മകളെ കിടക്കയിൽ കിടക്കുന്ന രീതിയിലും പിതാവിനെ തൂങ്ങി നിൽക്കുന്ന രീതിയിലുമായിരുന്നു കണ്ടെത്തിയത്. മകൾക്ക് വിഷം നൽകിയ ശേഷം പിതാവ് ജീവനൊടുക്കിയെന്നായിരുന്നു പോലീസിൻറെ അന്നത്തെ നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: