Month: March 2025

  • Crime

    പൊലീസ് സംഘത്തെ ആക്രമിച്ച് കൊടുംകുറ്റവാളിയെ മോചിപ്പിച്ച് ഗ്രാമീണര്‍; എഎസ്ഐ കൊല്ലപ്പെട്ടു

    പട്ന: ബീഹാറില്‍ പൊലീസ് സംഘത്തെ ആക്രമിച്ച് കുപ്രസിദ്ധ കുറ്റവാളിയെ മോചിപ്പിച്ച് ഗ്രാമീണര്‍. ആക്രമണത്തില്‍ എഎസ്ഐ കൊല്ലപ്പെട്ടു. അരാരിയ ജില്ലയിലെ ഫുല്‍ക്കഹ സ്റ്റേഷനിലെ എഎസ്ഐ രാജീവ് രഞ്ജന്‍ (45) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം പുലര്‍ച്ചെ ലക്ഷ്മിപുരിലെ വിവാഹ ചടങ്ങില്‍നിന്ന് മയക്കുമരുന്ന് കടത്തുകാരനായ അന്‍മോള്‍ യാദവ് എന്ന കുറ്റവാളിയെയും സംഘത്തെയും പിടികൂടാന്‍ എത്തിയപ്പോഴായിരുന്നു രാജീവ് രഞ്ജന്റെ നേതൃതൃത്തിലുള്ള പൊലീസ് സംഘത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിനിടെ പരിക്കേറ്റ എഎസ്ഐ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മയക്കുമരുന്ന് കടത്തുകാരന്‍ അന്‍മോള്‍ യാദവ് ലക്ഷ്മിപുരിലെ വിവാഹ ചടങ്ങില്‍ ഉണ്ടെന്ന് പുലര്‍ച്ചെ ഒരു മണിയോടെ പൊലീസിന് വിവരം ലഭിച്ചതായി അരാരിയ എസ്പി അഞ്ജനി കുമാര്‍ പറഞ്ഞു. തുടര്‍ന്ന് ഇയാളെ പിടികൂടാന്‍ ഒരു സംഘം പൊലീസുകാര്‍ റെയ്ഡ് നടത്തുകയായിരുന്നു. അന്‍മോള്‍ യാദവിനെ പിടികൂടിയപ്പോള്‍, ഇയാളുടെ കൂട്ടാളികളായ ഒരു സംഘം പൊലീസ് കസ്റ്റഡിയില്‍നിന്ന് ബലമായി മോചിപ്പിക്കുകയായിരുന്നു. സംഘര്‍ഷത്തിനിടെ, എഎസ്ഐയെ കൈയേറ്റം ചെയ്യുകയും തുടര്‍ന്ന് അദ്ദേഹം താഴെവീഴുകയുമായിരുന്നു. എഎസ്ഐയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക്…

    Read More »
  • Kerala

    ‘അധ്യാപകര്‍ക്ക് വടിയെടുക്കാം; ക്രിമിനല്‍ കേസ് ഭീഷണി വേണ്ട’

    കൊച്ചി: വിദ്യാര്‍ഥികള്‍ക്ക് അധ്യാപകര്‍ നല്‍കുന്ന ചെറിയ ശിക്ഷകള്‍ക്ക് പോലും ക്രിമിനില്‍ കേസ് എടുക്കുന്ന നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സ്‌കൂളിലോ കോളജിലോ ഉണ്ടാകുന്ന ഇത്തരം കാര്യങ്ങളുടെ പേരില്‍ പരാതി ലഭിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രാഥമികാന്വേഷണം നടത്തി കേസില്‍ കഴമ്പുണ്ടോ എന്നു പരിശോധിക്കണമെന്നും പ്രാഥമികാന്വേഷണ സമയത്ത് അധ്യാപകനെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. ആറാം ക്ലാസുകാരനെ അധ്യാപകന്‍ വടി കൊണ്ട് തല്ലി എന്നു കാട്ടി പിതാവ് നല്‍കിയ ഹര്‍ജിയില്‍ വിഴിഞ്ഞം പൊലീസ് എടുത്ത ക്രിമിനല്‍ കേസിലാണ് ഹൈക്കോടതിയുടെ വിധി. അധ്യാപകന് മുന്‍കൂര്‍ ജാമ്യം അനുവദിക്കാനും കോടതി ഉത്തരവിട്ടു. ഇക്കാലത്ത് വിദ്യാര്‍ഥികളുടെ സ്വഭാവവും അച്ചടക്കവും മറ്റും സംബന്ധിച്ച് എന്തെങ്കിലും നടപടി എടുക്കാന്‍ അധ്യാപകര്‍ ഭയപ്പെടുകയാണെന്നു കോടതി ചൂണ്ടിക്കാട്ടി. ക്രിമിനല്‍ കേസ് വരുമെന്ന ഭയത്തിലാണ് അധ്യാപകര്‍. മുന്‍കാലങ്ങളില്‍ അധ്യാപകര്‍ ഏര്‍പ്പെടുത്തിയിരുന്ന അച്ചടക്ക നടപടികള്‍ വിദ്യാര്‍ഥികളുടെ ഭാവി മികച്ചതാകാന്‍ ഉപകരിച്ചിരുന്നു. ഒരു വിദ്യാര്‍ഥിയുടെ ശാരീരികവും മാനസികവും വിദ്യാഭ്യാസപരവുമായ ഉന്നതിയില്‍ അധ്യാപകന്റെ പങ്ക് വലുതാണ്. വിദ്യാര്‍ഥി…

    Read More »
  • Crime

    റോഡ് അരികില്‍ രക്തം വാര്‍ന്ന നിലയില്‍; വ്‌ളോഗര്‍ ജുനൈദ് വാഹനാപകടത്തില്‍ മരിച്ചു, വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിലും പ്രതി

    മലപ്പുറം: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവന്‍സര്‍ ജുനൈദ് വാഹനാപകടത്തില്‍ മരിച്ചു. മഞ്ചേരി കാരക്കുന്ന് മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് നിഗമനം. റോഡരികില്‍ രക്തം വാര്‍ന്ന് കിടക്കുന്ന ജുനൈദിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. തലയുടെ പിന്‍ഭാഗത്താണ് പരുക്കേറ്റത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടം നടന്നത് എപ്പോള്‍ എന്നത് വ്യക്തമല്ല. ജുനൈദ് മഞ്ചേരി ഭാഗത്ത് നിന്നും വഴിക്കടവിലേക്ക് ബൈക്കില്‍ വരുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് കരുതുന്നു. സമൂഹമാധ്യമംവഴി പരിചയപ്പെട്ട യുവതിയെ പ്രണയംനടിച്ച് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ജുനൈദിനെ മാര്‍ച്ച് 1ന് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം പൊലീസ് സംഘം ബംഗളൂരുവില്‍നിന്നാണ് അന്ന് ജുനൈദിനെ പിടികൂടിയത്.  

    Read More »
  • Crime

    കളമശേരി പോളി ഹോസ്റ്റലില്‍ കഞ്ചാവെത്തിച്ചത് പൂര്‍വവിദ്യാര്‍ഥി; രണ്ട് പേര്‍ പിടിയില്‍

    കൊച്ചി: കളമശ്ശേരി പോളിടെക്നിക് കേളേജിലെ പെരിയാര്‍ മെന്‍സ് ഹോസ്റ്റലിലെ മിന്നല്‍ പരിശോധനയില്‍ വന്‍ കഞ്ചാവ് ശേഖരം പിടികൂടിയ സംഭവത്തില്‍ രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചുനല്‍കിയെന്ന് കരുതുന്ന ആലുവ സ്വദേശിയായ ആഷികും ഒപ്പമുണ്ടായിരുന്ന മറ്റൊരാളുമാണ് പിടിയിലായത്. പോളിടെക്നിക്കില്‍നിന്ന് സെമസ്റ്റര്‍ ഔട്ടായ വിദ്യാര്‍ഥിയാണ് ആഷിക്. ശനിയാഴ്ച രാത്രിയാണ് പോലീസ് ആഷിക്കിനെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ ചോദ്യംചെയ്തുവരികയാണ്. വ്യാഴാഴ്ച വൈകീട്ട് ആറുമണിക്ക് ശേഷമാണ് കഞ്ചാവ് എത്തിച്ചതെന്നാണ് കരുതുന്നത്. ആഷിക്കിന് എവിടെനിന്നാണ് ലഹരി ലഭിച്ചതെന്ന് പോലീസ് അന്വേഷിക്കും. സെമസ്റ്റര്‍ ഔട്ടായ ശേഷവും ഇയാള്‍ നിരന്തരം ഹോസ്റ്റലില്‍ എത്തിയിരുന്നുവെന്നാണ് വിവരം. ഇയാള്‍ ലഹരിവിതരണക്കാരനാണോ, സ്ഥിരമായി ഹോസ്റ്റലില്‍ കഞ്ചാവ് എത്തിക്കുന്ന ആളാണോ, എവിടെനിന്ന് കഞ്ചാവ് ലഭിച്ചു എന്നീ കാര്യങ്ങളിലാണ് പോലീസ് അന്വേഷണം നടത്തുക. പൂര്‍വവിദ്യാര്‍ഥിയാണ് കഞ്ചാവ് എത്തിച്ചത് എന്ന വിവരം നേരത്തേ പോലീസിന് ലഭിച്ചിരുന്നു. ഇയാളെക്കുറിച്ച് സൂചന ലഭിച്ചതായും ഉടന്‍ അയാളിലേക്ക് എത്താന്‍ കഴിയുമെന്നും കഴിഞ്ഞദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ഹോസ്റ്റലിലെ വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍…

    Read More »
  • Crime

    ഭര്‍ത്താവിനെ മുറിയില്‍ പൂട്ടിയിട്ടു; മകളെ 29 ാം നിലയില്‍നിന്ന് എറിഞ്ഞു, പിന്നാലെ താഴേക്ക് ചാടി യുവതി ജീവനൊടുക്കി

    മുംബൈ: ഫ്‌ളാറ്റിന്റെ 29 ാം നിലയില്‍നിന്ന് 8 വയസ്സുകാരിയായ മകളെ എറിഞ്ഞിന് പിന്നാലെ മാതാവും ആത്മഹത്യ ചെയ്തു. പന്‍വേലിലെ പലാസ്‌പെ ഫാതായില്‍ ഔറ ബില്‍ഡിങ്ങില്‍ ബുധനാഴ്ച രാവിലെ 8നാണ് സംഭവം. മൈഥിലി ആശിഷ് ദുഅ (35), മൈറ (8) എന്നിവരാണ് മരിച്ചത്. സിവില്‍ കോണ്‍ട്രാക്ടറായി ജോലി ചെയ്യുന്ന ആശിഷ് ദുആയാണ് (41) ഭര്‍ത്താവ്. ഭാര്യ മനോദൗര്‍ബല്യത്തിന് ചികിത്സയിലായിരുന്നെന്നും കുറച്ച് ദിവസങ്ങളായി മരുന്ന് കഴിക്കുന്നതില്‍ വീഴ്ച വരുത്തിയിരുന്നെന്നും ആശിഷ് ദുഅ പറഞ്ഞു. ഇയാളെ മുറിക്കുള്ളില്‍ പൂട്ടിയിട്ട ശേഷമാണ് യുവതി ബാല്‍ക്കണിയില്‍ എത്തിയതും കുഞ്ഞിനെ എറിഞ്ഞതും. ഇവര്‍ തമ്മില്‍ വഴക്കുണ്ടായോ എന്നതടക്കം അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. മൈഥിലിയുടെ കുടുംബാംഗങ്ങളാരും ആശിഷ് ദുആയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടില്ല. ആശിഷ് പഞ്ചാബ് സ്വദേശിയും മൈഥിലി മഹാരാഷ്ട്ര സ്വദേശിയുമാണ്. 2012ലാണ് വിവാഹിതരായത്.

    Read More »
  • Kerala

    കേവലം 10 സെക്കൻ്റുകൾ മാത്രം: വൈറ്റില ഫ്ലാറ്റ് സമുച്ചയത്തിലെ 26 നിലകൾ തവിടുപൊടിയാകും, സമീപത്തെ ഫ്ലാറ്റ് സമുച്ചയവും മെട്രോ ലൈനും വെല്ലുവിളിയാകും

       കൊച്ചി: വൈറ്റില ചന്ദർകുഞ്ജ് ആർമി ഫ്ലാറ്റ് സമുച്ചയത്തിൽ ബലക്ഷയം കണ്ടെത്തിയ ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്നത് മരട് ഫ്ലാറ്റ്  പൊളിച്ച അതേ മാതൃകയിൽ. അവിടെ നിയന്ത്രിത ബോംബ് സ്ഫോടനത്തിലൂടെയാണ് കൃത്യം നടത്തിയത്. എറണാകുളം വൈറ്റിലയിലെ ചന്ദർകുഞ്ജ് ആർമി ഫ്ലാറ്റ് സമുച്ചയം 6 മാസത്തിനുള്ളിൽ പൊളിച്ച് നീക്കണമെന്നായിരുന്നു കോടതി നിർദ്ദേശം. ബലക്ഷയം മൂലം ഇവിടെ താമസിക്കുന്നത് അപകടകരമാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഫ്ലാറ്റ് സമുച്ചയം പൊളിച്ച് നിക്കുന്നത്. ചന്ദർകുഞ്ച് അപ്പാർട്ടുമെൻ്റിലെ ബി, സി ബ്ലോക്കുകളാണ് പൊളിച്ച് നിക്കുക. എ ബ്ലോക്ക് നിലനിർത്തും. പൊളിക്കുന്നത് സംബന്ധിച്ച വിദഗ്ധ റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് സമർപ്പിച്ച ശേഷമാകും കരാർ അടക്കമുള്ള നടപടികളിലേക്ക് കടക്കുക. മരട് ഫ്ലാറ്റ് പൊളിച്ച അതേ മാതൃകയിൽ ചന്ദർകുഞ്ജ് ഫ്ലാറ്റ് സമുച്ചയം പൊളിക്കാനാകുമെന്ന് കൂറ്റൻ നിർമിതികൾ പൊളിച്ചുനീക്കാൻ വൈദഗ്ധ്യമുള്ള സൗത്താഫ്രിക്കയിലെ എഡിഫസ് കമ്പനി, ചെന്നൈയിലെ വിജയ സ്റ്റീൽസ് തുടങ്ങിയവർ അറിയിച്ചിരിക്കുന്നത്. 6 മാസത്തെ സമയം ആവശ്യമാണ്. ഒറ്റ സ്ഫോടനത്തിലൂടെ 2 ഫ്ലാറ്റ് സമുച്ചയങ്ങളും പൊളിച്ച് നിക്കാൻ…

    Read More »
  • Kerala

    ആദ്യം മമ്മൂട്ടി മോഹൻലാലിന്റെ അച്ഛനായി അഭിനയിച്ചു: ഇതുവരെ മമ്മൂട്ടിയും ലാലും ഒരുമിച്ചഭിനയിച്ചത് 55 സിനിമകൾ

         ഇപ്പോൾ ചെന്നൈയിൽ ഷൂട്ടിംഗ് പുനരാരംഭിച്ച മഹേഷ് നാരായണൻ ചിത്രം, മമ്മൂട്ടി മോഹൻലാലും ഒന്നിച്ചഭിനയിക്കുന്ന 55-ാമത് സിനിമയാണ്. ഇരുവരും മലയാള സിനിമയിലെ സൂപ്പർ താരങ്ങൾ മാത്രമല്ല, കേരളത്തിന്റെ അഭിമാനപാത്രങ്ങളും ആണ്. കാലം ഏറെ കഴിഞ്ഞിട്ടും ഇവരുടെ  സിനിമകൾ നാം പ്രതിദിനം   കണ്ടുകൊണ്ടിരിക്കുന്നു. ഇവർക്ക് പുതുതലമുറയിലും ആരാധകർ ഏറിവരുന്നു. മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും സൗഭാഗ്യവും അതാണ്. മമ്മൂട്ടിയും മോഹൻ ലാലും ഒരുപാട് സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. കേട്ടാൽ ശരിക്കും ആരും ഞെട്ടും.  55 സിനിമയിൽ കൂടുതൽ ഇവർ ഒന്നിച്ച് അഭിനയിച്ചു. ഇരുവരും കൂട്ടുകാരായും സഹോദരൻമാരായും അളിയനായുമൊക്കെ  അഭിനയിച്ചു. പടയോട്ടത്തിൽ മോഹൻലാലിന്റെ അച്ഛൻ്റെ വേഷമായിരുന്നു മമ്മൂട്ടിക്ക്. ചില പടങ്ങളിൽ ഇരുവരിൽ ഒരാൾ അതിഥിവേഷമാണ് ചെയ്തിട്ടുള്ളത്.  എന്തായാലും അവർ ഒരുമിച്ച 55 ചിത്രങ്ങളുടെ ലിസ്റ്റ് ആണ് ഇത്. 1. അടിമകൾ ഉടമകൾ. 2. ചങ്ങാത്തം. 3. എന്റെ കഥ. 4. ഗുരുദക്ഷിണ. 5.നരസിംഹം. 6. അടിയൊഴുക്കുകൾ. 7. അസ്ത്രം. 8. അതിരാത്രം. 9. പൂമുഖപടിയിൽ നിന്നെയും…

    Read More »
  • NEWS

    പള്ളിവക ഒന്നരക്കോടി തട്ടി എടുത്തു: പാല പൂവരണി സ്വദേശി ഫാ.ടോം തകടിപ്പുറം എന്ന ധ്യാന പ്രസംഗകനായ വൈദികന്‍ അറസ്റ്റില്‍

         ഇടവകയുടെ പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി 1,64,000 ഡോളര്‍ (ഒന്നരക്കോടി രൂപ) നിക്ഷേപിച്ച ശേഷം പിന്നീട് ആ തുക സ്വന്തം പേരിലേക്ക് മാറ്റിയ മലയാളി കത്തോലിക്ക വൈദികനായ ഫാ. ടോം തകടിപ്പുറത്തിനെ അമേരിക്കന്‍ പൊലീസ് അറസ്റ്റ് ചെയ്തു. അയോവ സംസ്ഥാനത്തിലെ ഡെസ് മോയിന്‍സ്  രൂപതാംഗമാണ് 61കാരനായ ഫാദര്‍ ടോം. 2011 മുതല്‍ യുഎസിലെ വിവിധ ഇടവകകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. നിലവില്‍ ഷെനഡോവ സെന്റ് മേരീസ് പള്ളി വികാരിയാണ്. കൂടാതെ ഹാംബര്‍ഗ് ഇടവകയുടെ ചുമതലയും ഉണ്ടായിരുന്നു. 2017 മുതല്‍ ഈ 2 പളളികളുടെയും വികാരിയാണ്. കഴിഞ്ഞ മാസം അവസാനമാണ് അറസ്റ്റിലായത്. തട്ടിപ്പ്, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി 6 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 10 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണിവ. ഈ വര്‍ഷം ജനുവരിയിലാണ് ഇയാൾ  തട്ടിപ്പ് തുടങ്ങിയത് എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ആദ്യം, ഒരു മിഷണറി സംഘടനയുടെ മറവില്‍ ഇടവകയുടെ വ്യാജ അക്കൗണ്ട് ഉണ്ടാക്കി 24,000 ഡോളര്‍ നിക്ഷേപിച്ച ശേഷം,…

    Read More »
  • Crime

    എല്ലാം നഷ്ടപ്പെട്ട ഒരു പിതാവിൻ്റെ ദീനവിലാപം: ‘6 വർഷം ജീവിച്ച് വെറും കയ്യോടെ നാട്ടിലെത്തി, സൗദി ജയിലിലും കിടന്നു;  ഇനി മകനെ കാണണ്ട’

         വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൻ്റെ നടുക്കം ഇപ്പോഴും പലർക്കും വിട്ടുമാറിയിട്ടില്ല. 13 വയസുകാരനായ സ്വന്തം അനുജൻ അഹസാൻ, കാമുകി ഫർഷാന, വാപ്പയുടെ ഉമ്മ സൽമാ ബീവി, വാപ്പയുടെ സഹോദരൻ ലത്തീഫ്, ലതീഫിൻ്റെ ഭാര്യ ഷാഹിദ എന്നിവരെയാണ് അഫാൻ ക്രൂരമായി കൊലപ്പെടുത്തിയത്. നിഷ്ഠൂരമായി ആക്രമിക്കപ്പെട്ട ഉമ്മ ഷമീന മരണവക്കിൽ നിന്നും കഷ്ടിച്ചു രക്ഷപെട്ടു. കൊലപാതകത്തിന് ശേഷം പ്രതി സ്റ്റേഷനിൽ കീഴടങ്ങിയാണ് ക്രൂരകൃത്യം വെളിപ്പെടുത്തിയത്. അച്ഛൻ്റെ കൂടെ വിദേശത്തായിരുന്നു പ്രതി. വിസിറ്റിംങ് വിസയിൽ വിദേശത്ത് പോയി തിരിച്ചു വന്നതാണ്. ഉമ്മ ഷമീന കാൻസർ രോഗത്തിന് ചികിത്സയിൽ. കൊല്ലപ്പെട്ട ലത്തീഫ് റിട്ട. സിആർപിഎഫ് ഉദ്യോഗസ്ഥനാണ്. കടബാധ്യത കാരണം ജീവിക്കാൻ കഴിയില്ലെന്ന് തോന്നിയപ്പോഴാണ് എല്ലാവരെയും കൊന്ന് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും താൻ മരിച്ചാൽ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് കാമുകിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്ന് വെട്ടി കൊലപ്പെടുത്തിയതെന്നും പ്രതി പോലീസിനോട് പറഞ്ഞു. കൂട്ടക്കൊലക്കേസിലെ പ്രതിയും മകനുമായ അഫാനെ കാണാന്‍ ആഗ്രഹമില്ലെന്നു പിതാവ് അബ്ദുൾ റഹീം. ‘‘അഫാന്‍ കാരണമുണ്ടായ നഷ്ടം…

    Read More »
  • NEWS

    കുവൈറ്റിലെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ മുസ്ലിംസ് അസോസിയേഷൻ ഇഫ്ത്താർ സംഘടിപ്പിച്ചു

       “പ്രവാസമണ്ണിൽ ഇന്ത്യാക്കാർ സമാധാനപരമായി ജീവിക്കുന്ന ഒരു സമൂഹമായത് എങ്ങനെ എന്ന ചോദ്യത്തിനുത്തരം, ജോലിസമയം കഴിഞ്ഞുള്ള വിശ്രമം, സമൂഹോന്നതിക്കായുള്ള ക്രിയാത്മക ഇടപെടലുകളിലേയ്ക്ക് അവർ ഉപയോഗിക്കുന്നു എന്നതാണ്.” കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോക്ടർ ആദർശ് സ്വൈക പറയുന്നു. കുവൈറ്റിലെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ മുസ്ലിംസ് അസോസിയേഷൻ (ഫിമ) സംഘടിപ്പിച്ച ഇഫ്ത്താർ സംഗമത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 10ലക്ഷം പേരുമായി ഇന്ത്യാക്കാർ കുവൈറ്റിലെ വിദേശീയരിൽ ഒന്നാംസ്ഥാനത്താണ്. പക്ഷെ അക്രമങ്ങൾ, പിടിച്ചുപറി തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പിറകിലും. ഇതിന് കാരണം, കുടുംബത്തിന്റെയും സമൂഹത്തിന്റെയും അഭിവൃദ്ധിക്കായി സമയവും അധ്വാനവും ചിലവഴിക്കുന്നതുകൊണ്ട്, അവർ അനാവശ്യകാര്യങ്ങളിൽ തലയിടാത്തത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കുവൈത്ത് സ്വദേശികളും, അന്താരാഷ്ട്ര ഡിപ്ലോമാറ്റുകളും, ഇന്ത്യൻ സമൂഹത്തിലെ വിവിധ സംഘടനാ, സാംസ്‌കാരിക നേതാക്കന്മാരും പങ്കെടുത്ത പരിപാടി ഫർവാനിയ ക്രൗൺ പ്ലാസയിലാണ് സംഘടിപ്പിച്ചത്. ഇന്ത്യൻ രൂപയാണ് 1961 വരെ കുവൈറ്റ് ഉപയോഗിച്ചിരുന്നത് വസ്‌തുത ഓർമ്മപ്പെടുത്തി, കുവൈറ്റും ഇന്ത്യയുമായി ദീർഘകാലമായി തുടരുന്ന ബന്ധം സ്ലൈഡ് ഷോയിലൂടെ കുവൈറ്റ് സ്വദേശി അവതരിപ്പിച്ചത് ശ്രദ്ധേയമായി.…

    Read More »
Back to top button
error: