
ഇപ്പോൾ ചെന്നൈയിൽ ഷൂട്ടിംഗ് പുനരാരംഭിച്ച മഹേഷ് നാരായണൻ ചിത്രം, മമ്മൂട്ടി മോഹൻലാലും ഒന്നിച്ചഭിനയിക്കുന്ന 55-ാമത് സിനിമയാണ്. ഇരുവരും മലയാള സിനിമയിലെ സൂപ്പർ താരങ്ങൾ മാത്രമല്ല, കേരളത്തിന്റെ അഭിമാനപാത്രങ്ങളും ആണ്. കാലം ഏറെ കഴിഞ്ഞിട്ടും ഇവരുടെ സിനിമകൾ നാം പ്രതിദിനം കണ്ടുകൊണ്ടിരിക്കുന്നു. ഇവർക്ക് പുതുതലമുറയിലും ആരാധകർ ഏറിവരുന്നു. മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും സൗഭാഗ്യവും അതാണ്.
മമ്മൂട്ടിയും മോഹൻ ലാലും ഒരുപാട് സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. കേട്ടാൽ ശരിക്കും ആരും ഞെട്ടും. 55 സിനിമയിൽ കൂടുതൽ ഇവർ ഒന്നിച്ച് അഭിനയിച്ചു. ഇരുവരും കൂട്ടുകാരായും സഹോദരൻമാരായും അളിയനായുമൊക്കെ അഭിനയിച്ചു. പടയോട്ടത്തിൽ മോഹൻലാലിന്റെ അച്ഛൻ്റെ വേഷമായിരുന്നു മമ്മൂട്ടിക്ക്. ചില പടങ്ങളിൽ ഇരുവരിൽ ഒരാൾ അതിഥിവേഷമാണ് ചെയ്തിട്ടുള്ളത്. എന്തായാലും അവർ ഒരുമിച്ച 55 ചിത്രങ്ങളുടെ ലിസ്റ്റ് ആണ് ഇത്.

1. അടിമകൾ ഉടമകൾ.
2. ചങ്ങാത്തം.
3. എന്റെ കഥ.
4. ഗുരുദക്ഷിണ.
5.നരസിംഹം.
6. അടിയൊഴുക്കുകൾ.
7. അസ്ത്രം.
8. അതിരാത്രം.
9. പൂമുഖപടിയിൽ നിന്നെയും കാത്ത്.
10. കരിമ്പിൻ പൂവിനക്കരെ.
11. കരിയിലകാറ്റുപോലെ.
12. ചക്രവാളം ചുവന്നപ്പോൾ.
13. പിൻനിലാവ്.
14. ട്വന്റി 20.
15. എന്തിനോ പൂക്കുന്ന പൂക്കൾ.
16. ഇനിയെങ്കിലും.
17. അവിടത്തെ പോലെ ഇവിടെയും.
18. കണ്ടു കണ്ടറിഞ്ഞു.
19. അനുബന്ധം.
20. മനുഅങ്കിൾ.
21. കാവേരി.
22. നേരം പുലരുമ്പോൾ.
23. ശേഷം കാഴ്ച്ചയിൽ.
24. സിന്ദൂരസന്ധ്യക്ക് മൗനം.
25. ഇതാ ഇന്നുമുതൽ.
26. നമ്പർ 20 മദ്രാസ്മെയിൽ.
27.ഹിമവാഹിനി.
28.പടയോട്ടം.
29.ആൾക്കൂട്ടത്തിൽ തനിയെ.
30. നാണയം.
31. ലക്ഷ്മണരേഖ.
32. അഹിംസ.
33. അങ്ങാടിക്കപ്പുറത്ത്.
34. ഗീതം.
35. പടയണി.
36. പറയാനും വയ്യ പറയാതിരിക്കാനും വയ്യ.
37. സന്ധ്യക്ക് വിരിഞ്ഞ പൂവ്.
38.ഗാന്ധിനഗർ 2nd സ്ട്രീറ്റ്.
39.ഇടനിലങ്ങൾ.
40.അറിയാത്ത വീഥികൾ.
41.അക്കരെ.
42.വേട്ട.
43.ഒന്നാണ് നമ്മൾ.
44.ഊതികാച്ചിയ പൊന്ന്.
45.ഒരു മുഖം പല മുഖം.
46.പാവം പൂർണിമ.
47.ആ ദിവസം.
48.വിസ.
49.മഴ പെയ്യുന്നു മദ്ധളം കൊട്ടുന്നു.
50.ഹരികൃഷ്ണൻസ്.
51.കടൽ കടന്നൊരു മാത്തുകുട്ടി.
52. ഹല്ല ബോൽ (ഹിന്ദി )
53. വാർത്ത.
54. മറക്കില്ലൊരിക്കലും.
55. പുതിയ മഹേഷ് നാരായണൻ ചിത്രം.
ഒരു ഫിലിം ഇൻഡസ്ട്രിയിലെ പ്രധാന താരങ്ങൾ ഇത്രയും കൂടുതൽ സിനിമകളിൽ ഒന്നിച്ചഭിനയിച്ചത് ചിലപ്പോൾ മലയാളത്തിൽ മാത്രമേ ഉണ്ടാവൂ. ഇത്രയും ചിത്രങ്ങളിലൂടെയുള്ള ആ ബന്ധമായിരിക്കാം ഇരുവരുടെയും ഇടയിലുള്ള ശക്തമായ സൗഹൃദത്തിനു കാരണം. ഫാൻസുകാരുടെ ഗോഗ്വാ വിളികളൊക്കെ വെറും ഓരിയിടൽ മാത്രം.