Month: March 2025

  • Crime

    കടലുണ്ടിയില്‍ വീട് കുത്തിത്തുറന്ന് 20 പവനും ഒന്നരലക്ഷവും കവര്‍ന്നു; മുറികളിലെല്ലാം മുളകുപൊടി വിതറി

    കോഴിക്കോട്: വീട്ടുകാര്‍ നോമ്പുതുറക്കാന്‍പോയ സമയത്ത് വീടിന്റെ മുന്‍വാതിലിന്റെ പൂട്ടുതകര്‍ത്ത് അലമാരകളില്‍ സൂക്ഷിച്ച 20 പവനോളം സ്വര്‍ണവും 1,50,000 രൂപയും കവര്‍ന്നു. കടലുണ്ടി വടക്കുമ്പാട് റെയിലിനുസമീപം താമസിക്കുന്ന പറമ്പില്‍ ഉമ്മര്‍കോയയുടെ വീട്ടിലാണ് കവര്‍ച്ചനടന്നത്. ഉമ്മര്‍കോയയുടെ മകള്‍ മാരിയത്തുല്‍ കിബ്ത്തിയുടെ ഒലിപ്രംകടവിലെ വീട്ടിലാണ് വ്യാഴാഴ്ച നോമ്പുതുറയ്ക്ക് വീട്ടുകാര്‍പോയത്. വെള്ളിയാഴ്ച രാവിലെ ഒന്‍പതോടെ തിരിച്ചെത്തിയപ്പോഴാണ് മുന്‍ഭാഗത്തെ വാതിലിന്റെ പൂട്ട് തകര്‍ന്നനിലയില്‍ കണ്ടത്. സ്വീകരണമുറിയിലും കിടപ്പുമുറിയിലും മുളകുപൊടി വിതറിയിരുന്നു. പഞ്ചായത്ത് അംഗത്തെ അറിയിച്ചശേഷം പോലീസില്‍ പരാതിനല്‍കുകയായിരുന്നു. മുകള്‍നിലയിലെ രണ്ടുമുറിയില്‍നിന്നും താഴത്തെ ഒരു മുറിയില്‍നിന്നുമാണ് സ്വര്‍ണം നഷ്ടപ്പെട്ടത്. അലമാരയുടെ മുകളില്‍വെച്ചിരുന്ന താക്കോലെടുത്താണ് അലമാരകള്‍ തുറന്നത്. താഴത്തെ മുറിയില്‍ അലമാര തകര്‍ത്താണ് പണമെടുത്തതെന്ന് ഉമ്മര്‍കോയ പറഞ്ഞു. വടക്കുമ്പാട് ഇസത്തുല്‍ ഇസ്ലാം സെന്റര്‍ പള്ളിയുടെ സെക്രട്ടറിയാണ് ഉമ്മര്‍കോയ. പള്ളിയിലെ നിത്യപിരിവിന്റെ പണവും മറ്റുചെലവുകള്‍ക്കുള്ള പണവും സഹോദരിയുടെ കൈയില്‍നിന്ന് വാങ്ങിയ പണവുമാണ് ഇവിടെ സൂക്ഷിച്ചത്. കോഴിക്കോട് ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി വിവരശേഖരണം നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും…

    Read More »
  • Crime

    ബാലികയെ പീഡിപ്പിച്ച സ്‌നേഹ 14-കാരനെയും പീഡിപ്പിച്ചു, വീഡിയോ പകര്‍ത്തി ഭീഷണി; യുവതി രതിവൈകൃതത്തിന് അടിമ

    കണ്ണൂര്‍: 12 കാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി സ്‌നേഹ രതിവൈകൃതത്തിന് അടിമയെന്ന് പൊലീസ്. 14-കാരനെയും ഇവര്‍ പീഡിപ്പിച്ചിട്ടുണ്ടെന്നും സ്‌നേഹ മെര്‍ലിന്‍ സ്ഥിരം കുറ്റവാളിയാണെന്നും പൊലീസ് പറഞ്ഞു. 14-കാരനെ പീഡനത്തിനിരയാക്കിയ ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി കുഞ്ഞിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. തളിപ്പറമ്പിലാണ് പന്ത്രണ്ടുകാരിയെ യുവതി പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ മാസം നടന്ന പീഡനത്തിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിക്ക് പ്രതി സ്വര്‍ണ ബ്രേസ്ലെറ്റ് വാങ്ങി നല്‍കിയിരുന്നതായും സൂചനയുണ്ട്. പെണ്‍കുട്ടിയുടെ ബാഗില്‍ നിന്ന് ലഭിച്ച ഫോണ്‍ അദ്ധ്യാപകര്‍ പരിശോധിച്ചപ്പോഴാണ് പീഡന വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് അവര്‍ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ സംഭവം ചൈല്‍ഡ് ലൈനിനെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. കുട്ടികളെ പീഡനത്തിനിരയാക്കി ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി അവരെ ഭീഷണിപ്പെടുത്തിയ തരത്തിലുള്ള സമാന പരാതികള്‍ ഇവര്‍ക്കെതിരെയുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്.

    Read More »
  • Kerala

    പയ്യന്നൂര്‍ കോളജില്‍ ഹോളി ആഘോഷത്തിനിടെ സംഘര്‍ഷം; ആറ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

    കണ്ണൂര്‍: പയ്യന്നൂര്‍ കോളജില്‍ ഹോളി ആഘോഷത്തിനിടെ സംഘര്‍ഷം. സീനിയര്‍ ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. വാരിയെല്ലിന് പരുക്കേറ്റ ഹിന്ദി ഒന്നാം വര്‍ഷ വിദ്യാര്‍ഥി അര്‍ജുനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളും മൂന്നാം വര്‍ഷ വിദ്യാര്‍ഥികളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ആസൂത്രണം ചെയ്ത് മര്‍ദിച്ചെന്നാണ് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ പരാതി. സംഭവത്തില്‍ കോളജില്‍ മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യം ഉണ്ടായി. പിന്നീട് പൊലീസ് എത്തിയാണ് സാഹചര്യം ശാന്തമാക്കിയത്. അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

    Read More »
  • Kerala

    മീനച്ചില്‍ താലൂക്കിലെ ‘ലൗ ജിഹാദ്’ പരാമര്‍ശം; പി.സി. ജോര്‍ജിനെതിരേ കേസെടുക്കില്ല

    കോട്ടയം: വിവാദ ലൗ ജിഹാദ് പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി. ജോര്‍ജിനെതിരെ കേസെടുക്കില്ല. പി.സി. ജോര്‍ജിന്റെ പ്രസംഗത്തില്‍ കേസെടുക്കേണ്ടതായി ഒന്നുമില്ലെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം. കെസിബിസിയുടെ ലഹരിവിരുദ്ധ സെമിനാറിലായിരുന്നു പി.സി. ജോര്‍ജിന്റെ വിവാദപരാമര്‍ശം. പരാമര്‍ശത്തിനെതിരെ വിവിധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും പോലീസില്‍ പരാതി നല്‍കി. ഇതിന് പിന്നാലെയാണ് കേരള പോലീസ് നിയമോപദേശം തേടിയത്. പി.സി. ജോര്‍ജ് നടത്തിയ പ്രസംഗത്തില്‍ കേസെടുക്കാന്‍തക്ക ഗൗരവമുള്ളതൊന്നുമില്ലെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം. അതേസമയം, പോലീസിന്റെ സമീപനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ് വ്യക്തമാക്കി. മീനച്ചില്‍ താലൂക്കില്‍ മാത്രം നാനൂറോളം പെണ്‍കുട്ടികളെയാണ് ലൗജിഹാദിലൂടെ നഷ്ടമായത് എന്നായിരുന്നു പി.സി. ജോര്‍ജിന്റെ പരാമര്‍ശം.

    Read More »
  • Kerala

    ക്ഷേത്രോത്സവത്തില്‍ ‘പുഷ്പനെ അറിയാമോ’! ദേവസ്വം വിജിലന്‍സ് അന്വേഷണത്തിന്

    തിരുവനന്തപുരം: കൊല്ലം കടയ്ക്കലില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള ഗാനമേളയ്ക്കിടെ വിപ്ലവ ഗാനങ്ങള്‍ ആലപിക്കുകയും പിന്നിലെ സ്‌ക്രീനില്‍ സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും കൊടികളുടെ ദൃശ്യം കാട്ടുകയും ചെയ്ത സംഭവം ദേവസ്വം വിജിലന്‍സ് അന്വേഷിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. ഒരു പാര്‍ട്ടിയുടെയും ചിഹ്നങ്ങളോ കൊടിയോ ഒന്നും പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് വ്യക്തമായ ഹൈക്കോടതി വിധി ഉണ്ടെന്നും പ്രശാന്ത് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി എല്ലാ ക്ഷേത്രങ്ങള്‍ക്കും സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന് രാഷ്ട്രീയമില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൊടിയോ പരിപാടിയോ ദേവസ്വങ്ങളില്‍ പാടില്ലെന്നാണ് സര്‍ക്കാരിന്റെയും കോടതിയുടെയും നിലപാട്. അതു കൃത്യമായി നടപ്പാക്കി മാത്രമേ ദേവസ്വം ബോര്‍ഡ് മുന്നോട്ടുപോകൂ എന്നും പ്രശാന്ത് പറഞ്ഞു. ഉപദേശകസമിതികളില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും അംഗങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എല്ലാവരും ഒറ്റക്കെട്ടായി ആചാരങ്ങള്‍ പാലിച്ച് മുന്നോട്ടുപോകണം. കടയ്ക്കലില്‍ ഉത്സവം നടത്തിയ ഉപദേശകസമിതിയുമായി ബന്ധപ്പെട്ടാണ് ഈ സംഭവം ഉണ്ടായതെന്നാണ് അറിഞ്ഞത്. വിവരം അറിഞ്ഞപ്പോള്‍ തന്നെ ഉദ്യോഗസ്ഥരെ വിളിച്ച് ഉപദേശകസമിതിക്കു നോട്ടിസ് കൊടുക്കാന്‍ നിര്‍ദേശിച്ചു. ദേവസ്വം വിജിലന്‍സിനെ അന്വേഷണത്തിനു…

    Read More »
  • Kerala

    ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്; നാല് ജില്ലകളില്‍ ചൂട് കൂടും

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്. 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. പാലക്കാട്, തൃശൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ 37ത്ഥസെല്‍ഷ്യസ് വരെയും കോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36ത്ഥസെല്‍ഷ്യസ് വരെയും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ 35ത്ഥസെല്‍ഷ്യസ് വരെയും വയനാട്, ഇടുക്കി ജില്ലകളില്‍ 34ത്ഥസെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2 – 3ത്ഥസെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കൊടും ചൂട് തുടരുന്നതിനിടെ സൂര്യ രശ്മികളില്‍ നിന്നുള്ള അള്‍ട്രാവലയറ്റ് കിരണങ്ങളുടെ തോതും ഉയരുകയാണ്. ഈ സാഹചര്യത്തില്‍ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെയുള്ള വെയില്‍ നേരിട്ട് ഏല്‍ക്കരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.  

    Read More »
  • Health

    മദ്യപാനവും കൊളസ്ട്രോളും തമ്മില്‍ ബന്ധമുണ്ടോ?

    മദ്യപാനം തുടരുന്നവരെ അപേക്ഷിച്ച് മദ്യം ഉപേക്ഷിച്ചവരില്‍ LDL അല്ലെങ്കില്‍ മോശം കൊളസ്ട്രോളിന്റെ അളവ് കൂടുതലും HDL അല്ലെങ്കില്‍ നല്ല കൊളസ്ട്രോളിന്റെ അളവ് കുറവുമാണെന്ന് പഠനം. ജപ്പാനിലെ ആളുകളെ 10 വര്‍ഷത്തേക്ക് നിരീക്ഷിച്ച് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ (JAMA) നെറ്റ് വര്‍ക്ക് ഓപ്പണില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ടോക്കിയോയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, യുഎസിലെ ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പടെ ജപ്പാനില്‍ നിന്നുളള ഗവേഷകര്‍ 2012 ഒക്ടോബര്‍ മുതല്‍ 2022 ഒക്ടോബര്‍ വരെ ഏകദേശം 57,700 വ്യക്തികള്‍ നടത്തിയ പഠനങ്ങളില്‍ 3.2 ലക്ഷത്തിലധികം വാര്‍ഷിക ആരോഗ്യ പരിശോധനകള്‍ നടത്തിയിരുന്നു. മദ്യപാനം ബാധിക്കുന്നത് മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് പറയുമ്പോഴും മദ്യപാനത്തിലെ മാറ്റങ്ങള്‍ അതായത് പ്രത്യേകിച്ച് മദ്യപാനം നിര്‍ത്തലാക്കല്‍ ലിപിഡ് പ്രൊഫൈലുകളെ (ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും ഉള്ള സാധ്യത വിലയിരുത്തുന്നതിന്, കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍ എന്നിവയുള്‍പ്പെടെ നിങ്ങളുടെ രക്തത്തിലെ വിവിധ തരം കൊഴുപ്പുകളുടെ (ലിപിഡുകള്‍) അളവ് അളക്കുന്ന ഒരു രക്തപരിശോധന) എങ്ങനെ ബാധിക്കുന്നു എന്ന്…

    Read More »
  • Crime

    മുന്‍കൂറായി പണം നല്‍കുന്നവര്‍ക്ക് ആനകൂല്യം; ‘പോളി’ ഹോസ്റ്റലിലെ കഞ്ചാവ് വില്‍പ്പന ‘ഓഫറില്‍’! കുടുക്കിയത് പ്രിന്‍സിപ്പലിന്റെ ഇടപെടല്‍

    കൊച്ചി: കളമശ്ശേരി ഗവ പോളിടെക്‌നിക് ഹോസ്റ്റലില്‍ കഞ്ചാവ് വില്‍പ്പന നടത്തിയത് ഓഫറില്‍ എന്ന് പ്രതികളുടെ മൊഴി. മുന്‍കൂറായി പണം നല്‍കുന്നവര്‍ക്കാണ് ഓഫര്‍ അനുകൂല്യം ലഭിക്കുക. ഹോളി ആഘോഷത്തിന്റെ ഭാഗമായി 500 രൂപ മുതലാണ് കഞ്ചാവ് വില്‍പ്പന നടത്തിയതെന്നാണു സൂചന. അതുകൊണ്ട് തന്നെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ഫോണ്‍ രേഖകളും അന്വേഷണസംഘം പരിശോധിക്കും. അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച വിദ്യാര്‍ഥികളെ ആവശ്യമെങ്കില്‍ പൊലീസ് വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യും. അതേസമയം, കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ രണ്ടുപേരെ കൂടി കസ്റ്റഡിയിലെടുത്തു. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചുനല്‍കിയെന്നു കരുതുന്ന ആലുവ സ്വദേശിയായ ആഷികും ഒപ്പമുണ്ടായിരുന്ന ഷാരിഖുമാണ് പിടിയിലായത്. കളമശേരി പോളിടെക്നിക്കിലെ പൂര്‍വ വിദ്യാര്‍ഥിയാണ് ആഷിക്. വെള്ളിയാഴ്ച രാത്രിയാണ് പൊലീസ് ആഷിക്കിനെ കസ്റ്റഡിയില്‍ എടുത്തത്. അതിനിടെ, ഹോസ്റ്റലില്‍നിന്ന് കഞ്ചാവ് പിടിച്ച റെയ്ഡിന് കാരണമായത് പ്രിന്‍സിപ്പലിന്റെ നിര്‍ണായക ഇടപെടലാണ്. ക്യാംപസില്‍ ഹോളി ആഘോഷത്തിന്റെ ഭാഗമായി ലഹരിമരുന്ന് ഉപയോഗം ഉണ്ടാകാന്‍ ഇടയുണ്ടെന്നും ഇതിനായി പണപ്പിരിവ് നടക്കുന്നുണ്ടെന്നും കാട്ടി പ്രിന്‍സിപ്പല്‍…

    Read More »
  • LIFE

    ‘നേരത്തെ വിവാഹിതയാണ്, കൂടെ കഴിഞ്ഞത് വെറും മൂന്നാഴ്ച; ഒപ്പംനിന്ന നടനും ചതിച്ചു’

    നടന്‍ ബാലയുടെ ഭാര്യ കോകിലയുടെ ആരോപണങ്ങളില്‍ മറുപടിയുമായി എലിസബത്ത്. എലിസബത്ത് നേരത്തെ വിവാഹിതയായിരുന്നുവെന്നും ഇത് രഹസ്യമാക്കിവെച്ചായിരുന്നു ബാലയോടൊപ്പം താമസിച്ചതെന്നുമായിരുന്നു കോകില പറഞ്ഞത്. ഇക്കാര്യങ്ങളില്‍ വിശദീകരണവുമായിട്ടാണ് ഫേസ്ബുക്ക് വീഡിയോയില്‍ കൂടി എലിസബത്ത് രംഗത്തെത്തിയത്. മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട ഡോക്ടറായിരുന്നു തന്റെ ആദ്യഭര്‍ത്താവ്. വെറും മൂന്ന് ആഴ്ചകള്‍ മാത്രമായിരുന്നു തങ്ങള്‍ ഒന്നിച്ച് കഴിഞ്ഞത്. വിവാഹമോചനത്തിന് ബാല തന്നെയാണ് സഹായിച്ചതെന്നും എലിസബത്ത് വീഡിയോയില്‍ പറയുന്നു. കൂടെ ഉണ്ടെന്ന് ധരിച്ചിരുന്ന നടനും തന്നെ ചതിച്ചെന്നും അയാളെക്കുറിച്ചും വരുന്ന വീഡിയോകളില്‍ പറയുമെന്നും എലിസബത്ത് കൂട്ടിച്ചേര്‍ത്തു. എലിസബത്ത് വീഡിയോയില്‍ പറഞ്ഞത്: 2019- മേയിലായിരുന്നു എന്റെ കല്യാണം നടന്നത്. മൂന്നാഴ്ചയാണ് ഞങ്ങള്‍ ഒരുമിച്ച് താമസിച്ചത്. വിവാഹമോചനം കുറച്ച് വൈകിപ്പോയി. മാട്രിമോണിയല്‍ സൈറ്റ് വഴി പരിജയപ്പെട്ട ഡോക്ടറെയാണ് വിവാഹം കഴിച്ചത്. വിവാഹമോചനത്തിന് സഹായിച്ചത് ഈ നടനാണ്. ഇതില്‍ എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ തെളിവുകള്‍ തരാം. നാലോ അഞ്ചോ വിവാഹം കഴിഞ്ഞിട്ടുള്ള ഒരാള്‍ മുമ്പ് ഒന്ന് കഴിഞ്ഞ്, അതും അയാളോട് പറഞ്ഞിട്ടാണ് ഈ…

    Read More »
  • Kerala

    ലൈംഗികച്ചുവയോടെയുള്ള സംസാരം അല്ല; കോട്ടയത്ത് കണ്ടക്ടര്‍ക്കെതിരായ പോക്‌സോ കേസ് വിചാരണയില്ലാതെ തള്ളി; സംസ്ഥാനത്താദ്യം

    കോട്ടയം: ബസ് കണ്ടക്ടര്‍ക്കെതിരായ പോക്‌സോ കേസ് വിചാരണ നടത്താതെ തള്ളി ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് പോക്‌സോ സ്‌പെഷല്‍ കോടതി. സംസ്ഥാനത്ത് ആദ്യമായാണു പോക്‌സോ കേസില്‍ പ്രതിയെ വിചാരണ നടത്താതെ കോടതി വിട്ടയയ്ക്കുന്നതെന്നു നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് സ്വകാര്യ ബസ് കണ്ടക്ടര്‍ക്കെതിരെ ചിങ്ങവനം പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണു കോടതിവിധി. 2024 ജൂലൈ 4ന് ആയിരുന്നു സംഭവം. പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനി ബസില്‍ കയറിയപ്പോള്‍ കണ്ടക്ടര്‍ മോശമായി സംസാരിച്ചെന്നാണു കേസ്. കോടതിയില്‍ കേസെത്തിയപ്പോള്‍ പ്രതിഭാഗം വിടുതല്‍ ഹര്‍ജി നല്‍കി. ലൈംഗികച്ചുവയോടെയുള്ള സംസാരം അല്ലായിരുന്നെന്നായിരുന്നു പ്രതിഭാഗം വാദം. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. വിവേക് മാത്യു വര്‍ക്കി ഹാജരായി. വിചാരണ ആവശ്യപ്പെട്ടു മേല്‍ക്കോടതിയെ സമീപിക്കാനാണു പൊലീസ് നീക്കം.

    Read More »
Back to top button
error: