Month: March 2025

  • Crime

    മൊബൈൽ ദൃശ്യങ്ങൾ സംശത്തിനു കാരണമായി: 12കാരി ബാലികയെ പീഡിപ്പിച്ച 23കാരി യുവതി അറസ്റ്റിൽ

    കണ്ണൂര്‍: തളിപ്പറമ്പില്‍ 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 23-കാരിയായ യുവതി അറസ്റ്റില്‍. പുളിമ്പറമ്പ് സ്വദേശി സ്നേഹ മെര്‍ളിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡനവിവരം പുറത്തറിയുന്നത്. നിരവധി തവണ സ്നേഹ 12-കാരിയെ പീഡിപ്പിച്ചതായാണ് വെളിപ്പെടുത്തല്‍. സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 12-കാരിയുടെ ബാഗില്‍ നിന്ന് അധ്യാപിക മൊബൈല്‍ ഫോണ്‍ പിടിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ സംശയം തോന്നിയ അധ്യാപിക ഈ വിവരം കുട്ടിയുടെ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അധ്യാപകരുടെ നിര്‍ദേശം അനുസരിച്ച് രക്ഷിതാക്കള്‍ കുട്ടിയെ ചൈല്‍ഡ് ലൈനിന്റെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയത്. യുവതി പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് 12-കാരി കൗണ്‍സിലിങ്ങില്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഈ വിവരം പോലീസില്‍ അറിയിക്കുകയും യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയായ സ്നേഹ മെര്‍ലിന്‍ പെണ്‍കുട്ടിക്ക് സ്വര്‍ണ ബ്രെയ്സ്ലെറ്റ് ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ നല്‍കിയിരുന്നതായും വെളിപ്പെടുത്തലുകളുണ്ട്. ഫെബ്രുവരി മാസം നടത്തിയ പീഡനത്തിന്റെ അടിസ്ഥാനത്തിലാണ് യുവതി അറസ്റ്റിലായിരിക്കുന്നത്. 12-കാരിയായ കുട്ടിക്ക് പുറമെ, 14 വസയുള്ള…

    Read More »
  • Crime

    കഞ്ചാവ് എത്തിച്ചത് ഹോളി കളറാക്കാന്‍, പണപ്പിരിവും നടത്തി; വിവരം കിട്ടിയത് പൂര്‍വവിദ്യാര്‍ഥിയില്‍നിന്ന്; ക്യാംപസില്‍ മുന്‍പും ലഹരി പിടിച്ചു

    കൊച്ചി: കളമശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍നിന്നു പൊലീസ് കഞ്ചാവ് പിടികൂടിയത് വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍. ഹോളി ആഘോഷത്തിന്റെ പേരില്‍ ഹോസ്റ്റലില്‍ കഞ്ചാവ് വില്‍പനയ്ക്കെത്തിക്കുന്നുണ്ടെന്നും അതിനായി പണപ്പിരിവു നടന്നെന്നും പൊലീസിനു വിവരം കിട്ടിയിരുന്നു. കളമശേരി പോളിടെക്‌നിക് കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വില്‍പനയും നടക്കുന്നെന്ന വിവരത്തെ തുടര്‍ന്ന്, നേരത്തേ പൊലീസ് നിരീക്ഷണത്തിലായിരുന്നു ഇവിടം. ഹോളി ആഘോഷത്തിനിടെ വലിയ അളവില്‍ കഞ്ചാവ് എത്തിച്ചെന്ന വിവരത്തെ തുടര്‍ന്നായിരുന്നു രാത്രിയില്‍ നടത്തിയ മിന്നല്‍പരിശോധന. പോളിടെക്‌നിക് പരിസരത്ത് വച്ച് ഇവിടുത്തെ ഒരു പൂര്‍വവിദ്യാര്‍ഥിയെ കഞ്ചാവുമായി പൊലീസ് അടുത്തിടെ പിടികൂടിയിരുന്നു. ഇയാളില്‍നിന്ന് കിട്ടിയ വിവരത്തിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് എന്നു കരുതുന്നു. വ്യാഴം രാത്രി ഒന്‍പതുമണിയോടെയാണ് നാര്‍ക്കോട്ടിക് സെല്‍, ഡാന്‍സാഫ്, കളമശേരി പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ റെയ്ഡ് നടത്തിയത്. ജില്ലാ പൊലീസ് മേധാവി പുട്ട വിമലാദിത്യയുടെ നിര്‍ദേശമനുസരിച്ചായിരുന്നു പരിശോധന. പുലര്‍ച്ചെ നാലു വരെ നീണ്ട റെയ്ഡില്‍ രണ്ടു കിലോയോളം കഞ്ചാവാണ് പിടിച്ചത്. ഒന്നാം നിലയില്‍ ജി11 മുറിയില്‍നിന്ന് 1.909 കിലോഗ്രാം…

    Read More »
  • Crime

    ‘ബെസ്റ്റി’യെ ചൊല്ലി തര്‍ക്കം; പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടികള്‍ തമ്മിലടിച്ചു

    ആലപ്പുഴ: ‘ബെസ്റ്റി’യെ ചൊല്ലി തമ്മിലടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലാണ് സംഭവം. പരിക്കേറ്റ പെണ്‍കുട്ടി വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ആണ്‍ സുഹൃത്തിന് ഇന്‍സ്റ്റഗ്രാമില്‍ സന്ദേശമയച്ചതിനെ ചൊല്ലിയായിരുന്നു വിദ്യാര്‍ത്ഥിനികള്‍ തമ്മില്‍ തര്‍ക്കം. എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയിലിട്ട് മര്‍ദിച്ചെന്നാണ് പരാതി. സംഭവത്തിന്റെ നിജസ്ഥിതി കണ്ടെത്താ് ആലപ്പുഴ സൗത്ത് പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. സംഭവത്തിന് പിന്നാലെ സ്‌കൂള്‍ അധികൃതര്‍ ഇരു കുടുംബങ്ങളെയും വിളിച്ച് വരുത്തി അനുരഞ്ജനത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍ മകളെ മര്‍ദ്ദിച്ചവരെ രക്ഷിക്കാനാണ് സ്‌കൂള്‍ അധികൃതര്‍ ശ്രമിക്കുന്നതെന്ന് പെണ്‍കുട്ടിയുടെ മാതാവ് ആരോപിച്ചു.

    Read More »
  • തിരുവനന്തപുരത്ത് കഴുത്തറുത്ത നിലയില്‍ ആശുപത്രിയിലെത്തിച്ച ദന്തിസ്റ്റ് യുവതി മരിച്ചു

    തിരുവനന്തപുരം: കഴുത്തറുത്ത നിലയില്‍ ആശുപത്രിയിലെത്തിച്ച ദന്തല്‍ ഡോക്ടറായ യുവതി മരിച്ചു. നെയ്യാറ്റിന്‍കര അമരവിള അലതറ വീട്ടില്‍ ആദര്‍ശിന്റെ ഭാര്യ സൗമ്യ (31) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചയായിരുന്നു സംഭവം. ദന്തല്‍ ഡോക്ടര്‍ കൂടിയായ സൗമ്യ നാലുവര്‍ഷം മുമ്പാണ് വിവാഹിതയായത്. കുട്ടികള്‍ ഇല്ലാത്തത് ഇവരെ മാനസികമായി അലട്ടിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. പുലര്‍ച്ചെ രണ്ടുമണിക്ക് കഴുത്ത് കറുത്ത നിലയില്‍ നെയ്യാറ്റിന്‍കര സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവ സമയം ഭര്‍ത്താവും ഭര്‍തൃമാതാവും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ജീവനൊടുക്കാന്‍ ശ്രമിക്കവെ മരണം സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.    

    Read More »
  • India

    ഭാര്യക്ക് ചെലവിന് നല്‍കാതിരിക്കാന്‍ ജോലി ഉപേക്ഷിച്ചു; ഭര്‍ത്താവിനെ ‘എടുത്തുകുടഞ്ഞ്’ കോടതി

    ഭുബനേശ്വര്‍: ഭാര്യക്ക് ചെലവിന് നല്‍കാതിരിക്കാന്‍ ഭര്‍ത്താവ് മനഃപൂര്‍വം ജോലി ഉപേക്ഷിച്ചത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ച നടപടിയല്ലെന്ന് ഒഡിഷ ഹൈക്കോടതി. വിവാഹ മോചനം നേടിയ ഭാര്യയ്ക്കും കുട്ടിക്കും പ്രതിമാസം 15000 രൂപ ജീവനാംശം നല്‍കണമെന്ന ഉത്തരവിനെതിരെ യുവാവ് നല്‍കിയ ഹര്‍ജി തള്ളിയാണ് ഹൈക്കോടതി പരാമര്‍ശം. തൊഴിലില്ലാതെയിരിക്കുന്നതും മതിയായ യോഗ്യതകള്‍ ഉണ്ടായിട്ടും ഉത്തരവാദിത്വത്തില്‍ നിന്നൊഴിയാന്‍ ജോലിക്ക് പോകാതെയിരിക്കുന്നതും രണ്ടാണെന്ന് ജസ്റ്റിസ് ഗൗരിശങ്കര്‍ സതാപതി മാര്‍ച്ച് നാലിന് നടത്തിയ ഉത്തരവില്‍ വ്യക്തമാക്കി. 2016 ലാണ് ഹൈസ്‌കൂള്‍ അധ്യാപിക കൂടിയായ ഭാര്യ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 11, 12 എന്നിവ പ്രകാരം ജബല്‍പൂര്‍ കോടതിയില്‍ വിവാഹ മോചന കേസ് ഫയല്‍ ചെയ്യുന്നത്. സുപ്രീേേംകാടതി നിര്‍ദേശ പ്രകാരം പിന്നീട് നടപടികള്‍ റൂര്‍ക്കേല കോടതിയിലേക്ക് മാറ്റുകയായിരുന്നു. 2017ല്‍ 23,000 രൂപ ശമ്പളം ഉണ്ടായിരുന്ന യുവാവിനോട് കുടുംബ കോടതി പ്രതിമാസം 15000 രൂപ ജീവനാംശം നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, യുവാവ് താന്‍ 2023 മാര്‍ച്ച് ഒന്നുമുതല്‍ തൊഴില്‍ രഹിതനാണെന്നും ജീവനാംശം…

    Read More »
  • Crime

    ‘യുട്യൂബ് നോക്കി സ്വര്‍ണക്കടത്ത് പഠിച്ചു; ആറടി പൊക്കമുള്ളയാള്‍ സ്വര്‍ണം കൈമാറി, അരക്കെട്ടിലും പോക്കറ്റിലും തിരുകി’

    ബംഗളൂരു: ആഫ്രിക്കന്‍ അമേരിക്കന്‍ ശൈലിയില്‍ സംസാരിക്കുന്നയാളാണ് തനിക്ക് ദുബായ് എയര്‍പോര്‍ട്ടില്‍ വച്ച് സ്വര്‍ണം കൈമാറിയതെന്ന് സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ കന്നട നടി രന്യ റാവു. ബംഗളൂരുവില്‍ വിമാനത്താവളത്തിന്റെ സര്‍വീസ് റോഡില്‍ തന്നെ കാത്തുനില്‍ക്കുന്ന ഓട്ടോറിക്ഷയിലുള്ളയാള്‍ക്ക് സ്വര്‍ണം കൈമാറാനായിരുന്നു നിര്‍ദേശം. ഈ വ്യക്തിയെ തനിക്ക് മുന്‍പരിചയമില്ലെന്നും നടി ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. മാര്‍ച്ച് 1ന് വിദേശത്തുനിന്ന് അജ്ഞാതന്‍ തന്നെ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. രണ്ടാഴ്ചയോളം ഇതു തുടര്‍ന്നു. ഢീകജ നെറ്റ്വര്‍ക്കില്‍ നിന്നാണ് ഫോണ്‍ വന്നത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3ന്റെ ഗേറ്റ് എയില്‍ നിന്ന് സ്വര്‍ണം കൈപ്പറ്റാനും, ഇതു ബെംഗളൂരുവില്‍ എത്തിക്കാനുമായിരുന്നു നിര്‍ദേശം. തന്നെ മറ്റേതെങ്കിലും രീതിയില്‍ ഇതു ബാധിക്കുമോയെന്ന് പേടിച്ചതു കൊണ്ടാണ് പൊലീസിനെ വിവരം അറിയിക്കാതിരുന്നതെന്നും രന്യ റാവു പറഞ്ഞു. ദുബായ് വിമാനത്താവളത്തിലെ ഗേറ്റ് എയിലെ എക്‌സ്‌പ്രെസോ മെഷീനടുത്ത് വെള്ള ഗൗണ്‍ ധരിച്ച ആറടി ഉയരവും നല്ല ശരീരപ്രകൃതമുള്ള വ്യക്തിയെ കാണാന്‍ ഫോണ്‍ വിളിച്ചയാള്‍ എനിക്ക് നിര്‍ദേശം നല്‍കി. സുരക്ഷാ…

    Read More »
  • LIFE

    അനീതി കണ്ടപ്പോഴെല്ലാം ‘ഉറഞ്ഞു തുള്ളിയ’ കലാപകാരി…

    മലയാളത്തിന്റെ മഹാനടന്‍ പി.ജെ ആന്റണി ഓര്‍മയായിട്ട് ഇന്നേയ്ക്ക് 46 വര്‍ഷം. കലയോടുള്ള പ്രതിബദ്ധത ജീവിതത്തിലുടനീളം പുലര്‍ത്തിയ പ്രതിഭാധനനായ കലാകാരനായിരുന്നു പി.ജെ. അരങ്ങിലും അഭ്രപാളിയിലും വേഷപ്പകര്‍ച്ചകള്‍ കൊണ്ട് കാഴ്ചക്കാരനെ വിസ്മയിപ്പിച്ച നടന്‍. ‘തെറ്റിദ്ധാരണ’ എന്ന നാടകത്തിലൂടെയാണ് അരങ്ങേറ്റം. 1957ല്‍ റിലീസ് ചെയ്ത രണ്ടിടങ്ങഴിയാണ് ആദ്യ സിനിമ. എം.ടിയുടെ നിര്‍മ്മാല്യത്തിലെ വെളിച്ചപ്പാട് പി.ജെയുടെ എക്കാലത്തേയും മികച്ച കഥാപാത്രമായി. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നിര്‍മ്മാല്യത്തിലൂടെ ആന്റണിയിലെത്തി. രണ്ടാം ലോകമഹായുദ്ധകാലത്ത് നാവികസേനാ കലാപത്തിലുള്‍പ്പെട്ട് പിരിച്ചുവിടപ്പെട്ട പി.ജെ ആന്റണി നാട്ടിലെത്തി കലാപ്രേമി നിലയം എന്ന പേരില്‍ കൊച്ചിയില്‍ നാടകസംഘം ആരംഭിച്ചു. ആന്റണി എഴുതിയ ‘ഇന്‍ക്വിലാബിന്റെ മക്കള്‍’ കേരളത്തില്‍ കോളിളക്കമുണ്ടാക്കി. തച്ചോളി ഒതേനനിലെ കതിരൂര്‍ ഗുരുക്കള്‍, നഗരമേ നന്ദിയിലെ കാര്‍ ഡ്രൈവര്‍, മുറപ്പെണ്ണിലെ അമ്മാവന്‍, നദിയിലെ വര്‍ക്കി തുടങ്ങി നിരവധി വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ പി.ജെ അനശ്വരമാക്കി. സിനിമയ്‌ക്കൊപ്പം എഴുത്തിലും മികച്ചു നിന്നു നിഷേധിയായ ആ ജീനിയസ്. നൂറിലധികം ഗാനങ്ങളും മുപ്പതിലേറെ ചെറുകഥകളും 41 നാടകങ്ങളും ഏഴ് നോവലുകളും. എട്ട്…

    Read More »
  • Crime

    ഹോളി ആഘോഷത്തിനായി കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് രഹസ്യവിവരം; ഒന്നോ രണ്ടോ പൊതി കഞ്ചാവ് പ്രതീക്ഷിച്ച പോലീസ് കിലോക്കണക്കിന് കഞ്ചാവ് കണ്ട് ഞെട്ടി; പുറമേ മദ്യകുപ്പികളും ഗര്‍ഭനിരോധന ഉറകളും…

    കൊച്ചി: കളമശ്ശേരി ഗവ.പോളിടെക്നിക് കോളേജ് മെന്‍സ് ഹോസ്റ്റലില്‍ കഴിഞ്ഞദിവസം രാത്രി നടന്ന കഞ്ചാവ് വേട്ടയില്‍ ശരിക്കും ഞെട്ടിയത് റെയ്ഡിന് എത്തിയ പോലീസുകാരാണ്. ഹോളി ആഘോഷിക്കാനായി കഞ്ചാവ് എത്തിയിട്ടുണ്ട് എന്നത് അറിഞ്ഞാണ് പോലീസ് റെയ്ഡിന് എത്തിയത്. പോലീസ് എത്തുമ്പോള്‍ ഏതാനും പാക്കറ്റ് കഞ്ചാവേ ഉണ്ടാകൂ എന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍, ഈ പ്രതീക്ഷ തെറ്റിച്ചു കൊണ്ടാണ് കിലോക്കണക്കിന് കഞ്ചാവ് പിടികൂടിയത്. രണ്ട് കിലോ കഞ്ചാവാണ് മെന്‍സ് ഹോസ്റ്റലില്‍ നിന്നും പിടികൂടിയത്. ഹോസ്റ്റല്‍ മുറിയിലെ ഷെല്‍ഫില്‍ പോളിത്തീന്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു കഞ്ചാവ്. മദ്യക്കുപ്പികളും ഗര്‍ഭനിരോധന ഉറകളും പോലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഹോളി ആഘോഷത്തിനായി വന്‍തോതില്‍ കഞ്ചാവ് എത്തിച്ചിട്ടുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധനക്കെത്തിയത്. രാത്രി ഒന്‍പത് മണിയോടെ ആരംഭിച്ച മിന്നല്‍ പരിശോധന പുലര്‍ച്ചെ നാല് മണിയോടെയാണ് അവസാനിച്ചത്. പോലീസ് നടത്തിയ പരിശോധനക്കിടെ കഞ്ചാവ് തൂക്കുന്നതിനുള്ള ത്രാസും കണ്ടെത്തിയിട്ടുണ്ട്. കൊല്ലം സ്വദേശിയായ ആകാശിന്റെ മുറിയില്‍നിന്ന് 1.9 കിലോ കഞ്ചാവും ആലപ്പുഴ സ്വദേശിയായ ആദിത്യന്‍,…

    Read More »
  • Crime

    ദാമ്പത്യദോഷം മാറ്റാന്‍ പൂജനടത്തണമെന്ന് മൈമൂന; വീട്ടിലെത്തിയ ജ്യോത്സ്യനെ മര്‍ദിച്ച് വിവസ്ത്രനാക്കി, നഗ്‌നയായി മുറിയിലെത്തിയ സ്ത്രീയ്ക്കൊപ്പം ഫോട്ടോ എടുത്ത് തട്ടിപ്പ്

    പാലക്കാട്: കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യന്റെ നഗ്നചിത്രവും ദൃശ്യവും പകര്‍ത്തി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയെന്ന കേസില്‍ പിടിയിലായ പ്രതികളെ ജില്ലാ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്ചെയ്തു. മലപ്പുറം മഞ്ചേരി സ്വദേശിനി ഗൂഡലൂരില്‍ താമസിക്കുന്ന മൈമൂന (44), നല്ലേപ്പിള്ളി പാറക്കാല്‍ വട്ടേക്കാട് എസ്. ശ്രീജേഷ് (24) എന്നിവരാണ് റിമാന്‍ഡിലായത്. മുഖ്യപ്രതികളായ കൊഴിഞ്ഞാമ്പാറ കല്ലാണ്ടിച്ചള്ള എന്‍. പ്രതീഷ് (36), നല്ലേപ്പിള്ളി കുറ്റിപ്പള്ളം ജിതിന്‍ (24) എന്നിവര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ചുപേര്‍കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്നും പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ചു പൊലീസ്: ചൊവ്വാഴ്ച വൈകിട്ട് മൈമുനയും ഒരു യുവാവും കൊല്ലങ്കോട്ടെ ജ്യോത്സ്യന്റെ വീട്ടിലെത്തി. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയാണെന്നും വീട്ടില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും പൂജ ചെയ്തു പരിഹാരം കാണണമെന്നും പറഞ്ഞു. ഇന്നലെ രാവിലെ പതിനൊന്നോടെ കൊഴിഞ്ഞാമ്പാറയിലെത്തിയ ജ്യോത്സ്യനെ രണ്ട് യുവാക്കള്‍ ചേര്‍ന്നു കല്ലാണ്ടിച്ചള്ളയിലെ വീട്ടിലേക്കു കൊണ്ടുപോയി. കൊലപാതകം ഉള്‍പ്പെടെ വിവിധ സ്റ്റേഷനുകളിലായി ഒട്ടേറെ കേസുകളില്‍ പ്രതിയായ പ്രതീഷിന്റെ വീടായിരുന്നു അത്. വീട്ടില്‍ പൂജയ്ക്കുള്ള…

    Read More »
  • Kerala

    ‘ഒരുപാട് കാലത്തെ സ്വപ്നം, ഇപ്പോള്‍ സന്തോഷമായി’; വൈപ്പിന്‍ – കൊച്ചി ബസ് യാത്രയില്‍ അന്ന ബെന്‍

    കൊച്ചി: ഗോശ്രീ ബസുകളുടെ നഗരപ്രവേശ ഉദ്ഘാടനച്ചടങ്ങിനെത്തി നടി അന്ന ബെന്‍. അന്നയ്‌ക്കൊപ്പം അച്ഛനും തിരക്കഥാകൃത്തുമായ ബെന്നി പി നായരമ്പലവും നടി പൗളി വത്സനുമുണ്ടായിരുന്നു. വൈപ്പിന്‍ ബസുകള്‍ കൊച്ചി നഗരത്തിലേക്ക് സര്‍വീസ് ആരംഭിച്ചതില്‍ പറഞ്ഞറിയിക്കാനാകാത്ത അത്രയും സന്തോഷമുണ്ടെന്ന് ആദ്യ ബസ് യാത്രയില്‍ പങ്കെടുത്ത് അന്ന ബെന്‍ പറഞ്ഞു. ‘സ്‌കൂളിലും കോളജിലുമൊക്കെ പഠിക്കുമ്പോള്‍ ഞാനും ബസില്‍ തന്നെയാണ് യാത്ര ചെയ്തിരുന്നത്. ബസ് സൗകര്യമില്ലാതിരുന്നതിന്റെ ബുദ്ധിമുട്ട് വ്യക്തിപരമായി അനുഭവിച്ച ആളാണ് ഞാനും. സമരത്തിന് വന്നപ്പോള്‍ ഒരുപാട് പ്രതീക്ഷയോടെയാണ് വന്നത്. എന്തായാലും ആ പ്രശ്‌നം പരിഹരിച്ചു. അതില്‍ ഒരുപാട് സന്തോഷമുണ്ട്. ഇനിയും ബസുകള്‍ വരണമെന്നാണ് ആ?ഗ്രഹം. മുഖ്യമന്ത്രിയോടും എംഎല്‍എയോടുമൊക്കെ ഒരുപാട് നന്ദിയുണ്ട്. ഒരുപാട് കാലത്തെ സ്വപ്നമാണിത്. ഞാന്‍ സെന്റ് തെരേസാസിലാണ് പഠിച്ചത്. വൈപ്പിനില്‍ നിന്ന് ബസ് കയറി ഹൈക്കോടതിയുടെ സമീപത്തിറങ്ങി മറ്റൊരു ബസ് പിടിച്ച് വേണമായിരുന്നു അന്ന് കോളജിലെത്താന്‍. അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഇത് എല്ലാവരുടെയും വിജയമാണ്’.- അന്ന ബെന്‍ പറഞ്ഞു. മന്ത്രി കെ ബി…

    Read More »
Back to top button
error: