CrimeNEWS

ഭര്‍ത്താവിനെ മുറിയില്‍ പൂട്ടിയിട്ടു; മകളെ 29 ാം നിലയില്‍നിന്ന് എറിഞ്ഞു, പിന്നാലെ താഴേക്ക് ചാടി യുവതി ജീവനൊടുക്കി

മുംബൈ: ഫ്‌ളാറ്റിന്റെ 29 ാം നിലയില്‍നിന്ന് 8 വയസ്സുകാരിയായ മകളെ എറിഞ്ഞിന് പിന്നാലെ മാതാവും ആത്മഹത്യ ചെയ്തു. പന്‍വേലിലെ പലാസ്‌പെ ഫാതായില്‍ ഔറ ബില്‍ഡിങ്ങില്‍ ബുധനാഴ്ച രാവിലെ 8നാണ് സംഭവം. മൈഥിലി ആശിഷ് ദുഅ (35), മൈറ (8) എന്നിവരാണ് മരിച്ചത്. സിവില്‍ കോണ്‍ട്രാക്ടറായി ജോലി ചെയ്യുന്ന ആശിഷ് ദുആയാണ് (41) ഭര്‍ത്താവ്. ഭാര്യ മനോദൗര്‍ബല്യത്തിന് ചികിത്സയിലായിരുന്നെന്നും കുറച്ച് ദിവസങ്ങളായി മരുന്ന് കഴിക്കുന്നതില്‍ വീഴ്ച വരുത്തിയിരുന്നെന്നും ആശിഷ് ദുഅ പറഞ്ഞു.

ഇയാളെ മുറിക്കുള്ളില്‍ പൂട്ടിയിട്ട ശേഷമാണ് യുവതി ബാല്‍ക്കണിയില്‍ എത്തിയതും കുഞ്ഞിനെ എറിഞ്ഞതും. ഇവര്‍ തമ്മില്‍ വഴക്കുണ്ടായോ എന്നതടക്കം അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. മൈഥിലിയുടെ കുടുംബാംഗങ്ങളാരും ആശിഷ് ദുആയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടില്ല. ആശിഷ് പഞ്ചാബ് സ്വദേശിയും മൈഥിലി മഹാരാഷ്ട്ര സ്വദേശിയുമാണ്. 2012ലാണ് വിവാഹിതരായത്.

Back to top button
error: