Month: March 2025
-
Kerala
പത്മകുമാറിനെ പാര്‍ട്ടി പദവികളില്‍നിന്ന് നീക്കും, ബ്രാഞ്ചിലേക്ക് തരംതാഴ്ത്തും; നടപടിക്കൊരുങ്ങി സിപിഎം
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ മന്ത്രി വീണാ ജോര്‍ജിനെ ക്ഷണിതാവാക്കിയതിന് എതിരെ പരസ്യ പ്രതികരണം നടത്തിയ പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റംഗം എ. പത്മകുമാറിനെതിരെ നടപടിയുണ്ടാകും. പത്മകുമാറിനെ തരംതാഴ്ത്താനാണ് സിപിഎം തീരുമാനം. ജില്ലാ കമ്മിറ്റി അംഗമായ പത്മകുമാറിനെ പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കി ബ്രാഞ്ച് അംഗം മാത്രമാക്കാനാണ് നേതൃത്വത്തിന്റെ ആലോചന. പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷമോ തൊട്ടുമുന്‍പോ പത്മകുമാറിനെതിരെ നടപടി ഉണ്ടാകും. പാര്‍ട്ടിക്ക് പുറത്തേക്കുള്ള വഴിയാണ് പത്മകുമാര്‍ ആഗ്രഹിക്കുന്നത് എന്നാണ് സിപിഎം വിലയിരുത്തല്‍. കഴിഞ്ഞ ജില്ലാ കമ്മിറ്റിയില്‍ നടപടി എടുത്തിരുന്നെങ്കില്‍ അന്ന് തന്നെ ബിജെപിയിലേക്ക് ചേക്കേറാന്‍ ആയിരുന്നു പത്മകുമാറിന്റെ നീക്കങ്ങള്‍ എന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് വിവാദത്തിന്റെ വീര്യം കുറച്ചു നടപടിയിലേക്ക് നീങ്ങാമെന്ന് തീരുമാനിച്ചത്. പാര്‍ട്ടിക്കെതിരെ പരസ്യമായി പറയുകയും, താന്‍ പറഞ്ഞത് തെറ്റായിപ്പോയെന്ന് പിന്നീട് പറയുകയും ചെയ്തത് പത്മകുമാറിന്റെ തന്ത്രമായാണ് സിപിഎം കരുതുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന ജില്ലാ കമ്മിറ്റി യോഗത്തിലാവും പത്മകുമാറിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാവുകയെന്ന് സിപിഎം വൃത്തങ്ങള്‍…
Read More » -
Kerala
കൈക്കൂലി 2 ലക്ഷം: ഗ്യാസ് ഏജൻസിയുടെ വീട്ടിൽ ഒളിച്ചിരുന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഡിജിഎംനെ വിജിലൻസ് വലയിൽ വലയിൽ വീഴ്ത്തി
ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡിജിഎം അലക്സ് മാത്യുവിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി. കൊല്ലം കടയ്ക്കലിലെ ഗ്യാസ് എജൻസി ഉടമ മനോജിന്റെ പരാതിയിലാണ് അറസ്റ്റ്. തിരുവനന്തപുരം കവടിയാറിലെ മനോജിന്റെ വീട്ടിൽ നിന്നാണ് അലക്സ് മാത്യുവിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. ഗ്യാസ് ഉപഭോക്താക്കളെ മറ്റ് ഏജൻസികളിലേക്ക് മാറ്റാതിരിക്കാൻ 10 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ട കേസിലാണ് അറസ്റ്റ്. ഐഒസിക്ക് കീഴിലെ നിരവധി ഗ്യാസ് ഏജൻസികളുടെ ഉടമയാണ് മനോജ്. എന്നാൽ പുതുതായി വന്ന മറ്റു ഗ്യാസ് ഏജൻസികളിലേക്ക് മനോജിന്റെ ഉപഭോക്താക്കളിൽ നിരവധി പേരെ മാറ്റിയിരുന്നു. ഇനിയും 20,000 ത്തോളം ഉപഭോക്താക്കളെ മാറ്റുമെന്നും അതു ചെയ്യാതിരിക്കാൻ പണം നൽകണമെന്നുമായിരുന്നു അലക്സ് മാത്യുവിന്റെ ആവശ്യം. ഇതിനായാണ് പത്തു ലക്ഷം രൂപ ആവശ്യപ്പെട്ടത്. തിരുവനന്തപുരത്ത് എത്തുമ്പോൾ 2 ലക്ഷം നൽകാമെന്നായിരുന്നു മനോജും അലക്സ് മാത്യവും തമ്മിലുള്ള ധാരണ. എന്നാൽ മനോജ് ഇക്കാര്യം വിജിലൻസിനെ അറിയിച്ചു. മനോജിന്റെ വീട്ടിലെത്തി അലക്സ് മാത്യു പണം കൈപ്പറ്റിയ ഉടൻ വിജിലൻസെത്തി അറസ്റ്റ്…
Read More » -
Kerala
റിപ്പോർട്ടർ മുന്നിൽ: ശ്രീകണ്ഠൻ നായർ കലിപ്പിലാണ്, 24 ന്യൂസിലെ ‘ഇൻ്റേണൽ എമർജൻസി’യിൽ പലരുടെയും സീറ്റ് തെറിക്കും
ജേർണലിസം പഠിക്കാതെ, ജേർണലിസ്റ്റായി ജോലി ചെയ്യാതെ, ഒരു ന്യൂസ് ചാനൽ മേധാവിയായ വ്യക്തിയാണ് ആർ ശ്രീകണ്ഠൻ നായർ. എന്തായാലും 24 ന്യൂസ് എന്ന വാർത്താ ചാനലിനെ അദ്ദേഹം ഒന്നാമത് എത്തിച്ചു. മലയാളത്തിലെ പരിണത പ്രജ്ഞരെന്ന് മേനിനടിക്കുന്ന ഒരുപാട് പത്ര മേധാവികളെ നിഷ്പ്രഭരാക്കിയാണ് സ്വന്തം വ്യക്തിപ്രഭാവം കൊണ്ട് മാത്രം ചാനലിനെ അദ്ദേഹം ഒറ്റയടിക്ക് മുൻനിരയിൽ എത്തിച്ചത്. 2018ൽ ആരംഭിച്ച ചാനൽ തുടക്കം മുതൽ തന്നെ മനോരമ, മാതൃഭൂമി അടക്കം പ്രമുഖരെ പിന്തള്ളി രണ്ടാം സ്ഥാനമുറപ്പിച്ചത് മലയാള മാധ്യമ ചരിത്രത്തിലെ അപൂർവതയാണ്. ജേർണലിസ്റ്റ് അല്ലാത്തതിനാൽ പരമ്പരാഗത നടപ്പുരീതികളെ പൊളിച്ചെഴുതാൻ അദ്ദേഹത്തിന് ഒരു മടിയും ഉണ്ടായില്ല. അതിൻ്റെ പ്രശ്നങ്ങൾ ആ ചാനലിന് ഉള്ളത് പലരും ചൂണ്ടിക്കാണിക്കുമ്പോൾ തന്നെ, എല്ലാത്തരം വിമർശകർക്കും അവഗണിക്കാനാവാത്ത സാന്നിദ്ധ്യമായി 24 ന്യൂസ് ചാനൽ വളർന്നു കഴിഞ്ഞിരുന്നു. മാധ്യമ കുലപതിമാരെന്ന് വിശേഷണമുള്ള മനോരമയിലും ഏഷ്യാനെറ്റിലും വിനോദപരിപാടികൾ നടത്തിപ്പോന്ന ശ്രീകണ്ഠൻ നായർ, ആ അനുഭവപരിചയം വച്ച് ‘ഫ്ളവേഴ്‌സ്’ തുടങ്ങിയപ്പോൾ ഈ വിജയം…
Read More » -
Crime
നഴ്സിനെ കൊലപ്പെടുത്തി നദിയിൽ തള്ളി: 2 പേർ കൂടി അറസ്റ്റിൽ, ‘ലൗജിഹാദ്’ എന്ന് ആരോപണം
മംഗ്ളുറു: കർണാടകയിൽ ഏറെ ചർച്ചയായ രട്ടിഹള്ളി താലൂക്കിലെ മസൂരു സ്വദേശിനിയായ നഴ്സ് സ്വാതി ബ്യാദഗിയുടെ (22) കൊലപാതകത്തിൽ രണ്ടു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. വിനയ്, ദുർഗാചാരി എന്നിവരെയാണ് വെള്ളിയാഴ്ച രാത്രി ഹലഗേരി പൊലീസ് പിടികൂടിയത്. ഇതോടെ ഈ കൊലപാതകത്തിലെ 3 പ്രതികൾ അറസ്റ്റിലായിട്ടുണ്ട്. ഒന്നാം പ്രതി നിയാസ് നേരത്തെ അറസ്റ്റിലായിരുന്നു. മാർച്ച് 3നാണ് നഴ്സായ സ്വാതി ബ്യാദഗിയെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മാർച്ച് 6ന് ഹാവേരി ജില്ലയിലെ റാണെബെന്നൂർ ടൗണിന് സമീപം തുംഗഭദ്ര നദിയിൽ പട്ടേപുര ഗ്രാമത്തിന് സമീപം സ്വാതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഹലഗേരി പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. അജ്ഞാത മൃതദേഹം എന്ന് കരുതി പൊലീസ് ആദ്യം മൃതദേഹം സംസ്കരിച്ചു. പിന്നീട് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇത് കൊലപാതകമെന്ന് തെളിഞ്ഞു. ഒടുവിൽ കാണാതായ സ്വാതിയുടെ മൃതദേഹമാണെന്നും തിരിച്ചറിഞ്ഞു. അതിനിടെ, സംഭവത്തിന് പിന്നിൽ ലൗജിഹാദ് ആരോപണവുമായി മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ് ബൊമ്മൈ…
Read More » -
Kerala
വിജിലൻസ് വലയിൽ കുടുങ്ങി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഡിജിഎം, ഗ്യാസ് ഏജൻസിയുടെ വീട്ടിൽ ഒളിച്ചിരുന്നാണ് കൈക്കൂലി വാങ്ങാൻ വന്ന ഇയാളെ പിടികൂടിയത്
ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡിജിഎം അലക്സ് മാത്യുവിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി. കൊല്ലം കടയ്ക്കലിലെ ഗ്യാസ് എജൻസി ഉടമ മനോജിന്റെ പരാതിയിലാണ് അറസ്റ്റ്. തിരുവനന്തപുരം കവടിയാറിലെ മനോജിന്റെ വീട്ടിൽ നിന്നാണ് അലക്സ് മാത്യുവിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. ഗ്യാസ് ഉപഭോക്താക്കളെ മറ്റ് ഏജൻസികളിലേക്ക് മാറ്റാതിരിക്കാൻ 10 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ട കേസിലാണ് അറസ്റ്റ്. ഐഒസിക്ക് കീഴിലെ നിരവധി ഗ്യാസ് ഏജൻസികളുടെ ഉടമയാണ് മനോജ്. എന്നാൽ പുതുതായി വന്ന മറ്റു ഗ്യാസ് ഏജൻസികളിലേക്ക് മനോജിന്റെ ഉപഭോക്താക്കളിൽ നിരവധി പേരെ മാറ്റിയിരുന്നു. ഇനിയും 20,000 ത്തോളം ഉപഭോക്താക്കളെ മാറ്റുമെന്നും അതു ചെയ്യാതിരിക്കാൻ പണം നൽകണമെന്നുമായിരുന്നു അലക്സ് മാത്യുവിന്റെ ആവശ്യം. ഇതിനായാണ് പത്തു ലക്ഷം രൂപ ആവശ്യപ്പെട്ടത്. തിരുവനന്തപുരത്ത് എത്തുമ്പോൾ 2 ലക്ഷം നൽകാമെന്നായിരുന്നു മനോജും അലക്സ് മാത്യവും തമ്മിലുള്ള ധാരണ. എന്നാൽ മനോജ് ഇക്കാര്യം വിജിലൻസിനെ അറിയിച്ചു. മനോജിന്റെ വീട്ടിലെത്തി അലക്സ് മാത്യു പണം കൈപ്പറ്റിയ ഉടൻ വിജിലൻസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന്…
Read More » -
NEWS
‘സേവനം കുവൈത്ത്’ മാനവ സൗഹൃദ -ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലെ സാംസ്‌കാരിക ജീവകാരുണ്യ സംഘടനയായ സേവനം കുവൈത്ത് മാനവ സൗഹൃദ -ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. മംഗഫ്, ഡിലൈറ്റ്‌സ് ഹാളില്‍ നടന്ന യോഗത്തില്‍ സേവനം കുവൈത്ത് പ്രസിഡന്റ് ബൈജു കിളിമാനൂര്‍ അധ്യക്ഷത യും, ജനറല്‍ സെക്രട്ടറി സിബി കടമ്മനിട്ട സ്വാഗതവും ആശംസിച്ചു. റവ.ഫാദര്‍. ബിനോയ് പി.ജോസഫ് ഇഫ്താര്‍ സംഗമം 2025 ഉത്ഘാടനം ചെയ്തു. സാമൂഹ്യ പ്രവര്‍ത്തകനും കുവൈറ്റ് ഇസ്ലാമിക്ക് കമ്മറ്റി പ്രതിനിധിയും, അദ്ധ്യാപകനുമായ അജ്മല്‍ മാസ്റ്റര്‍ റമദാന്‍ സന്ദേശം നല്‍കി. സാഹിത്യകാരനും, സാമൂഹ്യ പ്രവര്‍ത്തകനും, വാഗ്മിയുമായ വിഭീഷ് തിക്കോടി മതസൗഹാര്‍ദ്ദ പ്രഭാഷണം നടത്തി. പ്രശസ്ത മെഡിക്കല്‍ ഓങ്കോളജിസ്റ്റും, സാമൂഹ്യ പ്രവര്‍ത്തകയുമായ ഡോ. സുസോവന സുജിത് നായര്‍, കെ.കെ. പി. എ പ്രസിഡന്റ് സക്കീര്‍ പുത്തന്‍ പാലം, സേവനം കുവൈത്ത് ഉപദേശക സമിതി അംഗം രാജന്‍ തോട്ടത്തില്‍, സേവനം കള്‍ച്ചറല്‍ കമ്മിറ്റി കോര്‍ഡിനേറ്റര്‍ ജയകുമാര്‍, വൈസ് പ്രസിഡന്റ് ജിനു കെ. വി, ട്രഷറര്‍ ഉണ്ണിക്കൃഷ്ണന്‍, സെന്‍ട്രല്‍ കമ്മിറ്റി അംഗം സുനില്‍ കൃഷ്ണ,…
Read More » -
Kerala
പാട്ടിന്റെ രാജശിൽപി, ജി ദേവരാജൻ വിട വാങ്ങിയിട്ട് 19 വർഷം: കാലാതീവർത്തിയായ ആ പ്രതിഭയുടെ സംഗീത ജീവിതത്തിലൂടെ…
സംഗീത ചക്രവർത്തി ജി.ദേവരാജൻ ഈ ലോകത്തോടു വിട ചൊല്ലിയിട്ട് ഇന്ന് 19 വർഷം. മലയാള ചലച്ചിത്ര- നാടകഗാന ശാഖയ്ക്ക് അതുല്യ സംഭാവനകൾ നൽകിയ അദ്ദേഹം കൊല്ലം ജില്ലയിലെ പരവൂരിൽ 1925 സെപ്റ്റംബർ 27നാണ് ജനിച്ചത്. വ്യത്യസ്തങ്ങളായ ഈണങ്ങൾ കൊണ്ട് മലയാള ഗാനശാഖ സമ്പന്നമാക്കിയ അദ്ദേഹത്തിന്റെ ഈണങ്ങളിൽ നാടൻ പാട്ടിന്റെ കിലുകിലാരവവും പാശ്ചാത്യ സംഗീതത്തിന്റെയും കർണാടക ഹിന്ദുസ്ഥാനി സംഗീതങ്ങളുടെയും ഇഴയടുപ്പവും ഉണ്ടായിരുന്നു. സിനിമ പാട്ടിൽ സാഹിത്യം വേണമെന്നും ഈണങ്ങൾ അതുപോലെ ആകണമെന്നും നിർബന്ധം പിടിച്ചിരുന്ന മാസ്റ്റർ സംഗീതത്തിനും സാഹിത്യത്തിനും തുല്യ പ്രാധാന്യം നൽകി വരികൾ ഹൃദിസ്ഥമാക്കിയതിനുശേഷം മാത്രം ഈണമിടുന്ന സ്വഭാവ വിശേഷണമുള്ള വ്യക്തിയായിരുന്നു. മാസ്റ്റർ സൃഷ്ടിച്ച അനശ്വര ഗാനങ്ങൾ മലയാള ഭാഷ നിലവിലുള്ള കാലത്തോളം സംഗീത സാഹിത്യ ആസ്വാദകരുടെ മനസ്സിൽ നിന്നും ഒരിക്കലും ഒഴിഞ്ഞു മാറുകയില്ല. വയലാർ, ദേവരാജൻ, യേശുദാസ് എന്നീ മൂന്ന് പ്രതിഭകളുടെ സംഗമം മലയാള ചലച്ചിത്ര ലോകത്തിന്റെ വലിയൊരു കാലഘട്ടം അനാവരണം ചെയ്യപ്പെട്ടു എന്ന് തീർച്ച. ചില ദേവരാജഗാന…
Read More » -
Crime
മെഡി. കോളേജില്‍നിന്ന് ശരീരഭാഗങ്ങള്‍ മോഷണം പോയി; ആക്രിക്കാരന്‍ പിടിയില്‍
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളിയാഴ്ച ശസ്ത്രക്രിയയ്ക്ക് ശേഷം രോഗനിര്‍ണയത്തിന് അയച്ച ശരീരഭാഗങ്ങള്‍ മോഷണം പോയി. 17 രോഗികളുടെ സ്‌പെസിമെനുകളാണ് മോഷണം പോയത്. സംഭവത്തില്‍ ഒരു ആക്രി കച്ചവടക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശസ്ത്രക്രിയ നടത്തിയവരുടെ തുടര്‍ചികിത്സ എങ്ങനെ വേണമെന്നു തീരുമാനിക്കുന്നത് ഈ സ്പെസിമെനുകള്‍ ലാബിലെത്തിച്ച് നടത്തുന്ന പരിശോധനകളിലൂടെയാണ്. ആംബുലന്‍സില്‍ ഡ്രൈവറിന്റെയും അറ്റന്‍ഡറുടെയും മേല്‍നോട്ടത്തിലാണ് സാമ്പിളുകള്‍ ലാബുകളിലേക്ക് കൊടുത്തുവിടുന്നത്. ഇങ്ങനെ കൊടുത്തുവിട്ട 17 സാമ്പിളുകള്‍ കാണുന്നില്ലെന്നു കണ്ടതോടെ ജീവനക്കാര്‍ പരിഭ്രാന്തിയിലായി. ഇവരാണ് പോലീസിനെ വിവരം അറിയിച്ചത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ ഒരു ആക്രി കച്ചവടക്കാരന്‍ പിടിയിലായത്. ആക്രിയാണെന്ന് കരുതി ഇത് എടുത്തതെന്നാണ് മൊഴി. എവിടെ നിന്നാണ് ഇയാള്‍ക്ക് ഈ സാമ്പിളുകള്‍ സൂക്ഷിച്ച കാരിയര്‍ ലഭിച്ചതെന്ന് വ്യക്തമല്ല. സാമ്പിള്‍ കൊടുത്തുവിട്ട അറ്റന്‍ഡറോ ഡ്രൈവറോ സാമ്പിളുകള്‍ വെച്ച കാരിയര്‍ അലക്ഷ്യമായി സ്റ്റെയര്‍ കേയ്സില്‍ വെച്ച സാമ്പിളുകള്‍ ആക്രിയാണെന്ന് കരുതി എടുത്തതാവാം എന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് മോഷണ ശ്രമമാണോ എന്നും പരിശോധിക്കുന്നുണ്ട്.
Read More » -
NEWS
കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കൊല്ലം ജില്ലാ പ്രവാസി സമാജത്തിന്റെ ഇഫ്താര്‍ സംഗമം മാര്‍ച്ച് 13 വ്യാഴാഴ്ച്ച വൈകിട്ട് 05.00 മണിക്ക് മങ്കഫ് മെമ്മറീസ് ഹാളില്‍ വച്ച് നടന്നു. സമാജം പ്രസിഡന്റ് അലക്‌സ് പുത്തൂര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഇഫ്താര്‍ പ്രോഗ്രാം കണ്‍വീനര്‍ ശശി കര്‍ത്ത സ്വാഗതം ആശംസിച്ചു. കേരള ഇസ്ലാമിക് ഗ്രൂപ്പിന്റെ ഹജ്ജ്/ഉംറ സെല്‍ കണ്‍വീനര്‍ നിയാസ് ഇസ്ലാഹി മുഖ്യ പ്രഭാഷണം നടത്തി. കൊല്ലം ജില്ലാ പ്രവാസി സമാജത്തിന്റെ രക്ഷാധികാരി ജോയ് ജോണ്‍ തുരുത്തിക്കര, അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ ജെയിംസ് പൂയപ്പള്ളി, ജനറല്‍ സെക്രട്ടറി ബിനില്‍ ദേവരാജന്‍, വനിതാ ചെയര്‍ പേഴ്‌സണ്‍ രഞ്ജന ബിനില്‍, ‘കുട’ ജന. കണ്‍വീനര്‍ മാര്‍ട്ടിന്‍ മാത്യു, കുവൈത്തിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ നിരവധി പേര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. ചടങ്ങില്‍ ട്രഷര്‍ തമ്പി ലൂക്കോസ് നന്ദി രേഖപ്പെടുത്തി. സമാജം ജോയിന്റ് ട്രെഷറര്‍ സലില്‍ വര്‍മ, ആക്ടിങ് ഓര്‍ഗനൈസേഷന്‍ സെക്രട്ടറി രാജൂ വര്‍ഗ്ഗീസ്, ആര്‍ട്‌സ് സെക്രട്ടറി ബൈജു മിഥുനം,…
Read More »
