Month: March 2025

  • Local

    ബിഗ്‌ബോസ് താരം കിടിലം ഫിറോസിന്റെ കിടലം ആദരം ഏറ്റുവാങ്ങി ‘ട്രിവാന്‍ഡ്രം ഓണ്‍ മൈന്‍ഡ്’ കൂട്ടായ്മ

    തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ ഉന്നതിക്കും തിരുവനന്തപുരത്തിന്റെ സമകാലികവിവരങ്ങള്‍ തിരുവനന്തപുരം നിവാസികള്‍ക്ക് നല്‍കുന്ന ട്രിവാന്‍ഡ്രം ഓണ്‍ മൈന്‍ഡ് ഇന്‍സ്റ്റാഗ്രാം കൂട്ടായ്മയെ ആദരിച്ച് കിടിലം ഫിറോസ്. ശനിയാഴ്ച്ച് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ഭിന്നശേഷി കുട്ടികള്‍ക്കും അര്‍ബുദബാധിതര്‍ക്കും അവരുടെ മാനസിക കായിക കഴിവുകള്‍ നമ്മുക് മുന്‍പില്‍ പ്രദര്‍ശിപ്പിക്കുവാന്‍ നടത്തുന്ന ബിഗ് ഫ്രെണ്ട്‌സ് ബിഗ് കാര്‍ണിവല്‍ എന്ന സാംസ്‌കാരിക പരിപാടിയിലാണ് ട്രിവാന്‍ഡ്രം ഓണ്‍ മൈന്‍ഡിനെ ആദരിച്ചത്. ബിഗ് ബോസ് സീന്‍ 3 താരവും ബിഗ് എഫ്എം കിടിലം ഫിറോസും ആര്‍ജെ സുമിയും ചേര്‍ന്നാണ് മൊമെന്റോ നല്‍കി ട്രിവാന്‍ഡ്രം ഓണ്‍ മൈന്‍ഡ് ഇന്‍സ്റ്റാഗ്രാം കൂട്ടായ്മയെ ആദരിച്ചത്. ‘ഈ കാണുന്ന നന്മ നിറഞ്ഞ ഈ നിമിഷം നിങ്ങളില്‍ എല്ലാവരിലേക്കും സോഷ്യല്‍ മീഡിയ വഴി എത്തിക്കുന്നത് ഇവരാണ്, കൂടാതെ തിരുവനന്തപുരത്തിന്റെ സ്പന്ദനം തൊട്ടറിഞ്ഞു ട്രെന്‍ഡിങ് ടോപ്പിക്കില്‍ മാത്രം തിരിയാതെ ഇവിടുത്തെ പരിപാടികള്‍ അപ്പോഴപ്പോഴായി എല്ലാവരുടെയും മുന്‍പില്‍ എത്തിക്കുന്നതിനാണ് ഈ ആദരം’ -ഫിറോസ് പറഞ്ഞു. തിരുവനന്തപുരത്തെ സംഭവ വികാസങ്ങള്‍ തിരുവനന്തപുരം നിവാസികള്‍ക്ക് അപ്പോള്‍ തന്നെ…

    Read More »
  • Kerala

    വിലക്കയറ്റത്തില്‍ കേരളം ഒന്നാമത്, ദേശീയ ശരാശരിയേക്കാള്‍ ഇരട്ടി; അരവയര്‍ നിറയ്ക്കാന്‍ അടിയാധാരം പണയംവയ്‌ക്കേണ്ടിവരും

    തിരുവനന്തപുരം: വിലക്കയറ്റത്തില്‍ പൊള്ളി കേരളം. ദേശീയ ശരാശരിയുടെ ഇരട്ടിയാണ് കേരളത്തിലെ പണപ്പെരുപ്പം. ഭക്ഷ്യവസ്തുക്കള്‍, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയുടെ ചെലവിലുണ്ടായ വന്‍ വര്‍ധനയാണ് സംസ്ഥാനത്തെ പണപ്പെരുപ്പത്തിന്റെ പ്രധാന കാരണങ്ങളെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഫെബ്രുവരിയില്‍ തുടര്‍ച്ചയായ രണ്ടാം മാസവും കേരളം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ചില്ലറ പണപ്പെരുപ്പം രേഖപ്പെടുത്തി. ജനുവരിയില്‍ 6.76 ശതമാനമായിരുന്നു സംസ്ഥാനത്തിന്റെ പണപ്പെരുപ്പ നിരക്ക്. ഫെബ്രുവരിയില്‍ ഇത് 7.31 ശതമാനമായി ഉയര്‍ന്നു. ദേശീയ ശരാശരി ഏഴ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 3.6 ശതമാനമാണെന്നിരിക്കെയാണ് ഈ വര്‍ധന. ഛത്തീസ്ഗഡ് (4.9%), കര്‍ണാടക (4.5%), ബിഹാര്‍ (4.5%), ജമ്മു കശ്മീര്‍ (4.3%) എന്നി സംസ്ഥാനങ്ങളാണ് കേരളത്തിന് തൊട്ടുപിന്നില്‍. 2024 ഒക്ടോബര്‍ മുതല്‍ സംസ്ഥാനത്തിന്റെ പണപ്പെരുപ്പ നിരക്ക് റിസര്‍വ് ബാങ്കിന്റെ ടോളറന്‍സ് പരിധിയായ 2-6 ശതമാനം കവിഞ്ഞു. വിലക്കയറ്റം മൂലം ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ചത് ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളാണ്. ഗ്രാമീണ കേരളത്തിന്റെ പണപ്പെരുപ്പ നിരക്ക് 8.01 ശതമാനവും നഗരപ്രദേശങ്ങളിലെ പണപ്പെരുപ്പ നിരക്ക്…

    Read More »
  • NEWS

    പാകിസ്താനില്‍ വീണ്ടും അജ്ഞാത വിളയാട്ടം; കൊടുംഭീകരന്‍ അബു ഖത്തല്‍ കൊല്ലപ്പെട്ടു

    ന്യൂഡല്‍ഹി: ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്‍ അബു ഖത്തല്‍ എന്ന ഫൈസല്‍ നദീം പാകിസ്താനില്‍ വെടിയേറ്റു മരിച്ചു. ശനിയാഴ്ച രാത്രി പഞ്ചാബ് പ്രവിശ്യയിലെ ഝലം ജില്ലയിലാണ് സംഭവം. സംഭവത്തിന് പിന്നില്‍ ആരാണെന്ന വിവരം പുറത്തുവന്നിട്ടില്ല. ജമ്മു കശ്മീരില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനായ ഖത്തല്‍, 26/11 മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയിദിന്റെ അടുത്ത ബന്ധുവും സഹായിയായിരുന്നു. ഹാഫിസ് സയിദാണ് ലഷ്‌കര്‍ ഈ ത്വയ്ബയുടെ ചീഫ് ഓപ്പറേഷണല്‍ കമാന്‍ഡറായി ഖത്തലിനെ നിയമിക്കുന്നത്. ജമ്മു കശ്മീരിലെ ശിവ്ഖോരി സന്ദര്‍ശിക്കാനെത്തിയ തീര്‍ഥാടകര്‍ക്ക് നേരേയുണ്ടായ ആക്രമണത്തിന്റെ സൂത്രധാരനാണ് ഖത്തല്‍. 2024 ജൂണ്‍ 9 ന് റാസി ജില്ലയിലാണ് സംഭവം നടന്നത്. തീര്‍ഥാടകരുടെ ബസിന് നേരേ ഭീകരസംഘം വെടിയുതിര്‍ക്കുകയും തുടര്‍ന്ന് ബസ് മലയിടുക്കിലേക്ക് മറിയുകയും ചെയ്തു. രണ്ടു വയസ്സുള്ള ഒരു കുഞ്ഞടക്കം ഒന്‍പത് പേരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. 41 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആകെ പത്ത് പേര്‍ക്കാണ് ഭീകരുടെ വെടിയേറ്റിരുന്നത്. 2023 ജനുവരി 1 മുതല്‍…

    Read More »
  • Crime

    പൂഞ്ഞാറില്‍ കഞ്ചാവുമായി പത്താം ക്ലാസുകാരന്‍ പിടിയില്‍

    കോട്ടയം: പൂഞ്ഞാറില്‍ കഞ്ചാവുമായി പത്താം ക്ലാസുകാരന്‍ പിടിയില്‍. പൂഞ്ഞാര്‍ പനച്ചിപാറയിലാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലായത്. ആറ് ഗ്രാം കഞ്ചാവാണ് വിദ്യാര്‍ഥിയില്‍ നിന്ന് പിടിച്ചെടുത്തത്. ഇന്നലെ രാത്രിയിലാണ് സംഭവം. പരിശോധനയ്ക്കിടെ വിദ്യാര്‍ത്ഥി എക്‌സൈസ് ഉദ്യോഗസ്ഥനെ തള്ളി താഴെയിട്ടു. നിലത്ത വീണ എക്‌സൈസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. റോഡില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട വിദ്യാര്‍ത്ഥിയെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.  

    Read More »
  • Crime

    പരാതി തീര്‍ക്കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ DYFI നേതാവിന്റെ ബൈക്ക് മോഷണം പോയി

    പാലക്കാട്: പരാതി തീര്‍ക്കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ ഡിവൈഎഫ്ഐ നേതാവിന്റെ ബൈക്ക് മോഷണം പോയതായി പരാതി. പൊലീസ് സ്റ്റേഷന് മുന്നില്‍ നിന്നുമാണ് മോഷണം പോയത്. പാലക്കാട് ടൗണ്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ വെച്ചാണ് സംഭവം നടന്നത്. ഒന്നിച്ചിരുന്ന് മദ്യപിച്ചു; ടച്ചിങ്‌സ് വാങ്ങാന്‍ പോയ ‘അപരിചിതന്‍’ 1.2 ലക്ഷത്തിന്റെ ബൈക്കുമായി മുങ്ങി! പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാവിലെ സ്റ്റേഷനില്‍ കയറി സംസാരിച്ചു തിരിച്ചിറങ്ങി വന്നപ്പോള്‍ ബൈക്ക് കാണാനില്ലെന്നാണ് പരാതി.

    Read More »
  • Crime

    എംഡിഎംഎയ്ക്ക് പകരം കര്‍പ്പൂരം നല്‍കിയെന്ന് ആരോപണം; മലപ്പുറത്ത് യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി

    മലപ്പുറം: എംഡിഎംഎക്ക് പകരം കര്‍പ്പൂരം നല്‍കിയെന്ന് ആരോപിച്ച് ഒതുക്കുങ്ങലില്‍ യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. എന്നാല്‍, പൊലീസ് സംഭവ സ്ഥലത്ത് എത്തി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഒതുക്കുങ്ങല്‍ പെട്രോള്‍ പമ്പിന് സമീപമാണ് സംഭവം. വിവരം അറിഞ്ഞെത്തിയ തങ്ങള്‍ക്ക് മുന്നില്‍ വെച്ചും യുവാക്കള്‍ ഏറ്റുമുട്ടി എന്ന് ഒതുക്കുങ്ങള്‍ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ കരീം പറഞ്ഞു. പമ്പിന്റെ മുന്നില്‍ വച്ച് മൂന്ന് പേര് അടികൂടുന്നത് കണ്ട് നാട്ടുകാര്‍ ചോദ്യം ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തടഞ്ഞു നിര്‍ത്തി എന്താണ് സംഭവം എന്നന്വേഷിച്ചപ്പോള്‍ എംഡിഎംഎ എന്ന് പറഞ്ഞ് കര്‍പ്പൂരം നല്‍കി വ്യക്തമാക്കുകയാരുന്നു. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി ഇവരെ ചോദ്യം ചെയ്തു. പരിശോധനയില്‍ ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് മേല്‍വിലാസമുള്‍പ്പടെയുള്ള വിവരങ്ങള്‍ ശേഖരിച്ച ശേഷം യുവാക്കളെ വിട്ടയച്ചു അദ്ദേഹം വ്യക്തമാക്കി.

    Read More »
  • Crime

    ഒന്നിച്ചിരുന്ന് മദ്യപിച്ചു; ടച്ചിങ്‌സ് വാങ്ങാന്‍ പോയ ‘അപരിചിതന്‍’ 1.2 ലക്ഷത്തിന്റെ ബൈക്കുമായി മുങ്ങി!

    എറണാകുളം: മദ്യപാനം മനുഷ്യനുണ്ടാക്കുന്ന വിനകള്‍ പലതാണ്. മദ്യം വാങ്ങാന്‍ പണം തികയാതെ വന്നപ്പോള്‍ അപരിചിതനായ മറ്റൊരാളുമായി ചേര്‍ന്നു പണം സ്വരൂപിച്ച് മദ്യം വാങ്ങി കുടിച്ച ഒരാള്‍ക്ക് തന്റെ വിലപിടിപ്പുള്ള ബൈക്ക് നഷ്ടമായി. ഒപ്പം കുടിച്ച ആള്‍ ടച്ചിങ്‌സ് വാങ്ങി വരാമെന്നു പറഞ്ഞു ബൈക്കുമായി മുങ്ങി. കഴിഞ്ഞ മാസം 21നാണ് സംഭവം. ഈയടുത്ത ദിവസമാണ് ബൈക്ക് നഷ്ടപ്പെട്ടയാള്‍ പരാതി നല്‍കിയത്. 1.2 ലക്ഷം രൂപയുടെ ബൈക്കാണ് മോഷണം പോയത്. ഹില്‍പാലസ് പൊലീസ് അന്വേഷണം ആരംഭിച്ചു. എരൂരിലെ ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. ഒരുവിധം പണമൊപ്പിച്ച് കുപ്പി വാങ്ങി ഇരുവരും ഒഴിഞ്ഞ സ്ഥലത്തിരുന്നു മദ്യപിച്ചു. അതിനിടെ ടച്ചിങ്‌സ് തീര്‍ന്നു. അപ്പോഴാണ് അപരിചിതന്‍ താന്‍ ഭക്ഷണം വാങ്ങി വരാമെന്നു പറഞ്ഞ് ബൈക്കിന്റെ ഉടമസ്ഥനില്‍നിന്നു താക്കോല്‍ വാങ്ങി പോയത്. മദ്യം തീര്‍ന്നിട്ടില്ലാത്തതിനാല്‍ ഉടമസ്ഥന്‍ വിശ്വസിച്ച് താക്കോല്‍ കൊടുക്കുകയും ചെയ്തു. എന്നാല്‍, ബൈക്ക് വാങ്ങി പോയയാള്‍ പിന്നീട് തിരിച്ചു വന്നില്ല. മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഫലമുണ്ടായില്ല. പിന്നീട്…

    Read More »
  • LIFE

    മുന്‍ ജാപ്പനീസ് പോണ്‍താരം ഇസ്ലാം മതം സ്വീകരിച്ചു, സോഷ്യല്‍ മീഡിയ പേജില്‍ നിന്ന് വീഡിയോകള്‍ നീക്കം ചെയ്തു

    മുന്‍ ജാപ്പനീസ് പോണ്‍ താരം റായ് ലല്‍ ബ്ലാക്ക് ഇസ്ലാംമതം സ്വീകരിച്ചു. മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലമ്പൂരിലെ പള്ളിയില്‍ പര്‍ദ ധരിച്ച് ഇഫ്താറില്‍ പങ്കെടുക്കുന്ന വിഡിയോ റായ് ലില്‍ ബ്ലാക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. കായി അസാകുറ എന്നാണ് ഇവരുടെ യഥാര്‍ത്ഥ പേര്. ഇസ്ലാമിനെക്കുറിച്ചുള്ള തന്റെ അന്വേഷണങ്ങള്‍ ടിക് ടോക് വീഡിയോ പരമ്പരയിലൂടെ അവര്‍ പങ്കുവെച്ചിരുന്നു. ഈ വര്‍ഷം റംസാല്‍ നോമ്പനുഷ്ഠിക്കുമെന്നും മാര്‍ച്ച് രണ്ടിന് അവര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.റംസാന് ഒരു മാസം മുമ്പ് സിംഗപ്പൂരിലെ മറീന ബേ സാന്‍ഡ്‌സില്‍ റായ് ആരാധകരുടെ സംഗമം സംഘടിപ്പിച്ചിരുന്നു. ചടങ്ങില്‍ പ്രാര്‍ഥനക്കുള്ള മാറ്റുകളും യാത്ര ചെയ്യുമ്പോള്‍ ഉപയോഗിക്കുന്നതിനുള്ള പ്രെയര്‍ കിറ്റുകളും റായ് സമ്മാനമായി നല്‍കിയിരുന്നു. വിവിധ പള്ളികള്‍ സന്ദര്‍ശിക്കുന്ന ഫോട്ടോകളും വീഡിയോകളും റംസാന് മുമ്പ് റായ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. താന്‍ അഭിനയിച്ച വീഡിയോകളെല്ലാം തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്ന് റായ് നീക്കം ചെയ്തിട്ടുണ്ട്. ഏതെങ്കിലും വീഡിയോകള്‍ ഉണ്ടെങ്കില്‍ അത് താന്‍ ഇസ്ലാംമതം…

    Read More »
  • Kerala

    ഇരിട്ടിയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; മാപ്പിളപ്പാട്ട് ഗായകന്‍ ഫൈജാസ് ഉളിയില്‍ മരിച്ചു

    കണ്ണൂര്‍: ഇരിട്ടിയിലെ പുന്നാട് വാഹനാപകടത്തില്‍ മാപ്പിളപ്പാട്ട് ഗായകന്‍ മരിച്ചു. ഉളിയില്‍ സ്വദേശിയും മാപ്പിളപ്പാട്ട് ഗായകനുമായ ഫൈജാസ് ഉളിയില്‍ (38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെ പുന്നാട് ടൗണിന് സമീപം കാറുകള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട വാഹനങ്ങളിലെ മറ്റ് യാത്രക്കാര്‍ക്കും പരിക്കേറ്റു. കാറില്‍ കുടുങ്ങിപ്പോയ ഫൈജാസിനെ അഗ്‌നിശമനസേന എത്തിയാണ് പുറത്തെടുത്തത്. മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.  

    Read More »
  • Crime

    ലഹരി ഇടപാടിലെ പ്രധാനി ആഷിഖ്; കളമശേരി പോളിടെക്നിക് ഹോസ്റ്റല്‍ വില്‍പ്പനയുടെ പ്രധാനകേന്ദ്രം

    കൊച്ചി: കളമശേരി പോളിടെക്നിക് ഹോസ്റ്റല്‍ പ്രധാന ലഹരി വിപണനകേന്ദ്രമെന്ന് പോലീസ്. അറസ്റ്റിലായ പൂര്‍വ്വവിദ്യാര്‍ത്ഥി മുഹമ്മദ് ആഷിഖാണ് പ്രധാന ലഹരി ഇടപാടുകാരനെന്നും പോലീസ് പറഞ്ഞു. കളമശ്ശേരി പോളിടെക്‌നിക്കിലെ മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ച കഴിഞ്ഞ ദിവസമാണ് രണ്ട് പൂര്‍വ്വ വിദ്യാര്‍ഥികളായ മുഹമ്മദ് ആഷിഖും കെ.എസ്. ഷാലിഖും പോലീസിന്റെ പിടിയിലായത്. ആലുവയിലെ ഇവരുടെ വീടുകളില്‍നിന്ന് ശനിയാഴ്ച പുലര്‍ച്ചെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കാംപസിലെ പഠനകാലത്ത് കെ.എസ്.യു. പ്രവര്‍ത്തകനായിരുന്നു ഷാലിഖ്. പിടിക്കപ്പെടില്ല എന്ന വിശ്വാസത്തില്‍ പലപ്പോഴായി ലഹരി എത്തിച്ചത്. ഹോസ്റ്റലില്‍ റെയ്ഡ് നടന്ന സമയത്ത് രണ്ടുപേരും ഓടിരക്ഷപ്പെടുകയായിരുന്നു. വ്യാഴാഴ്ച രാത്രി പോലീസ് നടത്തിയ റെയ്ഡിലാണ് ആണ്‍കുട്ടികളുടെ ഹോസ്റ്റളില്‍ നിന്ന് രണ്ടുകിലോ കഞ്ചാവ് പിടികൂടിയത്. കളമശ്ശേരി പോലീസിനും ഡാന്‍സാഫിനും ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു റെയ്ഡ്.കുളത്തൂപ്പുഴ സ്വദേശിയായ ആകാശിന്റെ മുറിയില്‍നിന്ന് 1.9 കിലോ ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. കരുനാഗപ്പള്ളി സ്വദേശി ആര്‍. അഭിരാജ്, ഹരിപ്പാട് സ്വദേശി ആദിത്യന്‍ എന്നിവരുടെ മുറിയില്‍ നിന്നും ഒമ്പതുഗ്രാം കഞ്ചാവും പിടികൂടി. ഹോസ്റ്റല്‍…

    Read More »
Back to top button
error: