
കുവൈത്ത് സിറ്റി: കുവൈത്തിലെ സാംസ്‌കാരിക ജീവകാരുണ്യ സംഘടനയായ സേവനം കുവൈത്ത് മാനവ സൗഹൃദ -ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. മംഗഫ്, ഡിലൈറ്റ്‌സ് ഹാളില്‍ നടന്ന യോഗത്തില്‍ സേവനം കുവൈത്ത് പ്രസിഡന്റ് ബൈജു കിളിമാനൂര്‍ അധ്യക്ഷത യും, ജനറല്‍ സെക്രട്ടറി സിബി കടമ്മനിട്ട സ്വാഗതവും ആശംസിച്ചു. റവ.ഫാദര്‍. ബിനോയ് പി.ജോസഫ് ഇഫ്താര്‍ സംഗമം 2025 ഉത്ഘാടനം ചെയ്തു.
സാമൂഹ്യ പ്രവര്‍ത്തകനും കുവൈറ്റ് ഇസ്ലാമിക്ക് കമ്മറ്റി പ്രതിനിധിയും, അദ്ധ്യാപകനുമായ അജ്മല്‍ മാസ്റ്റര്‍ റമദാന്‍ സന്ദേശം നല്‍കി.
സാഹിത്യകാരനും, സാമൂഹ്യ പ്രവര്‍ത്തകനും, വാഗ്മിയുമായ വിഭീഷ് തിക്കോടി മതസൗഹാര്‍ദ്ദ പ്രഭാഷണം നടത്തി. പ്രശസ്ത മെഡിക്കല്‍ ഓങ്കോളജിസ്റ്റും, സാമൂഹ്യ പ്രവര്‍ത്തകയുമായ ഡോ. സുസോവന സുജിത് നായര്‍, കെ.കെ. പി. എ പ്രസിഡന്റ് സക്കീര്‍ പുത്തന്‍ പാലം, സേവനം കുവൈത്ത് ഉപദേശക സമിതി അംഗം രാജന്‍ തോട്ടത്തില്‍, സേവനം കള്‍ച്ചറല്‍ കമ്മിറ്റി കോര്‍ഡിനേറ്റര്‍ ജയകുമാര്‍, വൈസ് പ്രസിഡന്റ് ജിനു കെ. വി, ട്രഷറര്‍ ഉണ്ണിക്കൃഷ്ണന്‍, സെന്‍ട്രല്‍ കമ്മിറ്റി അംഗം സുനില്‍ കൃഷ്ണ, കെ.കെ.എഫ് ജനറല്‍ സെക്രട്ടറി അനില്‍ കല്ലട, സേവനം കുവൈത്ത് മെഡിക്കല്‍ ഗില്‍ഡ് ചീഫ് കോഡിനേറ്റര്‍ പ്രേം തുഷാര്‍, ജനറല്‍ കണ്‍വീനര്‍ മനോജ് കിളിമാനൂര്‍, കേന്ദ്ര കമ്മിറ്റി അംഗം സുരേഷ് എന്നിവര്‍ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

പ്രീതാ ഹരിയുടെ ഈശ്വര പ്രാര്‍ത്ഥനയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. സേവനം കുവൈറ്റ് സെന്‍ട്രല്‍ കമ്മിറ്റി അംഗം ബിനോയ് ബാബു കൃതജ്ഞത രേഖപ്പെടുത്തി. ഇഫ്താര്‍ സംഗമത്തോടനുബന്ധിച്ച് രോഗപീഢയിലും, സാമ്പത്തിക പരാധീനതയിലും കഴിയുന്ന സേവനം കുവൈറ്റ് അംഗങ്ങള്‍ക്കു ചികിത്സാ ധനസഹായ വിതരണവും നടന്നു. സേവനം കുവൈറ്റ് അംഗങ്ങള്‍ക്കായി വിഭാവനം ചെയ്തിട്ടുള്ള ഗൃഹശ്രീ പദ്ധതിക്ക് വരുന്ന ഓണക്കാലത്ത് തുടക്കം കുറിക്കുമെന്ന് പ്രസിഡന്റ് ബൈജു കിളിമാനൂര്‍ അറിയിച്ചു. സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നുമുള്ള, ഇരുന്നൂറോളം പേര്‍ നോമ്പുതുറയില്‍ പങ്കെടുത്തു.