
കുവൈറ്റ് സിറ്റി: കൊല്ലം ജില്ലാ പ്രവാസി സമാജത്തിന്റെ ഇഫ്താര്‍ സംഗമം മാര്‍ച്ച് 13 വ്യാഴാഴ്ച്ച വൈകിട്ട് 05.00 മണിക്ക് മങ്കഫ് മെമ്മറീസ് ഹാളില്‍ വച്ച് നടന്നു. സമാജം പ്രസിഡന്റ് അലക്‌സ് പുത്തൂര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഇഫ്താര്‍ പ്രോഗ്രാം കണ്‍വീനര്‍ ശശി കര്‍ത്ത സ്വാഗതം ആശംസിച്ചു. കേരള ഇസ്ലാമിക് ഗ്രൂപ്പിന്റെ ഹജ്ജ്/ഉംറ സെല്‍ കണ്‍വീനര്‍ നിയാസ് ഇസ്ലാഹി മുഖ്യ പ്രഭാഷണം നടത്തി.
കൊല്ലം ജില്ലാ പ്രവാസി സമാജത്തിന്റെ രക്ഷാധികാരി ജോയ് ജോണ്‍ തുരുത്തിക്കര, അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ ജെയിംസ് പൂയപ്പള്ളി, ജനറല്‍ സെക്രട്ടറി ബിനില്‍ ദേവരാജന്‍, വനിതാ ചെയര്‍ പേഴ്‌സണ്‍ രഞ്ജന ബിനില്‍, ‘കുട’ ജന. കണ്‍വീനര്‍ മാര്‍ട്ടിന്‍ മാത്യു, കുവൈത്തിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ നിരവധി പേര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു.

ചടങ്ങില്‍ ട്രഷര്‍ തമ്പി ലൂക്കോസ് നന്ദി രേഖപ്പെടുത്തി. സമാജം ജോയിന്റ് ട്രെഷറര്‍ സലില്‍ വര്‍മ, ആക്ടിങ് ഓര്‍ഗനൈസേഷന്‍ സെക്രട്ടറി രാജൂ വര്‍ഗ്ഗീസ്, ആര്‍ട്‌സ് സെക്രട്ടറി ബൈജു മിഥുനം, മീഡിയ വിംഗ് കണ്‍വീനര്‍ പ്രമീല്‍ പ്രഭാകര്‍, അബ്ബാസിയ കണ്‍വീനര്‍ ഷാജി സാമുവല്‍, മംഗഫ് കണ്‍വീനര്‍ നൈസാം റാവുത്തര്‍, സാല്‍മിയ കണ്‍വീനര്‍ അജയ് നായര്‍, മെഹബുള്ള കണ്‍വീനര്‍ വര്ഗീസ് ഐസക്, ഫര്‍വാനിയ കണ്‍വീനര്‍ വത്സരാജ്, അബ്ദുള്‍ വാഹിദ്, സിബി ജോസഫ് , സജിമോന്‍ തോമസ്, ശിവ കുമാര്‍, മുകേഷ് നന്ദനം, ദീപു ചന്ദ്രന്‍, റെജി കുഞ്ഞുകുഞ്ഞു, റിയാസ് അബ്ദുല്‍ വാഹിദ്, ഗോപകുമാര്‍, ജിനു, ഗിരിജ അജയ്, അനിശ്രി ജിത്, ശ്രുതി ദീപു, വിവിധ യൂണിറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ നോമ്പുതുറയും ഇഫ്താര്‍ വിരുന്നും നടത്തപ്പെട്ടു.