KeralaNEWS

ഇരിട്ടിയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; മാപ്പിളപ്പാട്ട് ഗായകന്‍ ഫൈജാസ് ഉളിയില്‍ മരിച്ചു

കണ്ണൂര്‍: ഇരിട്ടിയിലെ പുന്നാട് വാഹനാപകടത്തില്‍ മാപ്പിളപ്പാട്ട് ഗായകന്‍ മരിച്ചു. ഉളിയില്‍ സ്വദേശിയും മാപ്പിളപ്പാട്ട് ഗായകനുമായ ഫൈജാസ് ഉളിയില്‍ (38) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി 12 മണിയോടെ പുന്നാട് ടൗണിന് സമീപം കാറുകള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട വാഹനങ്ങളിലെ മറ്റ് യാത്രക്കാര്‍ക്കും പരിക്കേറ്റു.

Signature-ad

കാറില്‍ കുടുങ്ങിപ്പോയ ഫൈജാസിനെ അഗ്‌നിശമനസേന എത്തിയാണ് പുറത്തെടുത്തത്. മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

 

Back to top button
error: