LocalNEWS

ബിഗ്‌ബോസ് താരം കിടിലം ഫിറോസിന്റെ കിടലം ആദരം ഏറ്റുവാങ്ങി ‘ട്രിവാന്‍ഡ്രം ഓണ്‍ മൈന്‍ഡ്’ കൂട്ടായ്മ

തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ ഉന്നതിക്കും തിരുവനന്തപുരത്തിന്റെ സമകാലികവിവരങ്ങള്‍ തിരുവനന്തപുരം നിവാസികള്‍ക്ക് നല്‍കുന്ന ട്രിവാന്‍ഡ്രം ഓണ്‍ മൈന്‍ഡ് ഇന്‍സ്റ്റാഗ്രാം കൂട്ടായ്മയെ ആദരിച്ച് കിടിലം ഫിറോസ്. ശനിയാഴ്ച്ച് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ഭിന്നശേഷി കുട്ടികള്‍ക്കും അര്‍ബുദബാധിതര്‍ക്കും അവരുടെ മാനസിക കായിക കഴിവുകള്‍ നമ്മുക് മുന്‍പില്‍ പ്രദര്‍ശിപ്പിക്കുവാന്‍ നടത്തുന്ന ബിഗ് ഫ്രെണ്ട്‌സ് ബിഗ് കാര്‍ണിവല്‍ എന്ന സാംസ്‌കാരിക പരിപാടിയിലാണ് ട്രിവാന്‍ഡ്രം ഓണ്‍ മൈന്‍ഡിനെ ആദരിച്ചത്. ബിഗ് ബോസ് സീന്‍ 3 താരവും ബിഗ് എഫ്എം കിടിലം ഫിറോസും ആര്‍ജെ സുമിയും ചേര്‍ന്നാണ് മൊമെന്റോ നല്‍കി ട്രിവാന്‍ഡ്രം ഓണ്‍ മൈന്‍ഡ് ഇന്‍സ്റ്റാഗ്രാം കൂട്ടായ്മയെ ആദരിച്ചത്.

‘ഈ കാണുന്ന നന്മ നിറഞ്ഞ ഈ നിമിഷം നിങ്ങളില്‍ എല്ലാവരിലേക്കും സോഷ്യല്‍ മീഡിയ വഴി എത്തിക്കുന്നത് ഇവരാണ്, കൂടാതെ തിരുവനന്തപുരത്തിന്റെ സ്പന്ദനം തൊട്ടറിഞ്ഞു ട്രെന്‍ഡിങ് ടോപ്പിക്കില്‍ മാത്രം തിരിയാതെ ഇവിടുത്തെ പരിപാടികള്‍ അപ്പോഴപ്പോഴായി എല്ലാവരുടെയും മുന്‍പില്‍ എത്തിക്കുന്നതിനാണ് ഈ ആദരം’ -ഫിറോസ് പറഞ്ഞു.

Signature-ad

തിരുവനന്തപുരത്തെ സംഭവ വികാസങ്ങള്‍ തിരുവനന്തപുരം നിവാസികള്‍ക്ക് അപ്പോള്‍ തന്നെ അറിയിക്കുവാന്‍ ഏപ്രില്‍ 2022 തുടങ്ങിയ ഈ കൂട്ടായ്മ ഇപ്പോള്‍ 25,000 ഓളം മെമ്പേഴ്സുമായി അവരുടെ രണ്ടാം വര്‍ഷത്തില്‍ കടക്കുകയാണ്. ഈ കൂട്ടായ്മയുടെ ഇന്‍സ്റ്റാഗ്രാം ഫേസ്ബുക് പേജുകള്‍ ഫോള്ളോ ചെയ്യുന്നവര്‍ക്ക് ഒരുപാട് സമ്മാനോപഹാരങ്ങള്‍ ഗിവ്എവേയ്യിലൂടെ ലഭിക്കുന്നു എന്നുള്ളതാണ് ഒരു പ്രത്യേകത. മാത്രവുമല്ല തിരുവനന്തപുരത്ത് പുതുതായി തുടങ്ങുന്ന പല വ്യവസായങ്ങളുടെയും പ്രചാരണങ്ങളും ട്രിവാന്‍ഡ്രം ഓണ്‍ മൈന്‍ഡ് കൂട്ടായ്മയിലൂടെ അറിയുവാന്‍ സാധിക്കുന്നു.

 

Back to top button
error: