Month: December 2024
-
Crime
നടന്‍ ദിലീപ് ശങ്കര്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍
തിരുവനന്തപുരം: സിനിമാ – സീരിയല്‍ നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടലിനുള്ളില്‍ മരിച്ച നിലയില്‍. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണു നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസം മുന്‍പാണു ദിലീപ് ശങ്കര്‍ ഹോട്ടലില്‍ മുറിയെടുത്തത്. എന്നാല്‍ മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം. ഇന്നു രാവിലെ ദുര്‍ഗന്ധം വമിച്ചതോടെ ഹോട്ടല്‍ ജീവനക്കാര്‍ മുറി തുറന്നു നോക്കി. ഇതോടെയാണു നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. എറണാകുളത്താണു ദിലീപ് ശങ്കറിന്റെ വീട്. സീരിയല്‍ ഷൂട്ടിങ്ങിനായാണ് തിരുവനന്തപുരത്ത് എത്തിയത്. ഷൂട്ടിങ്ങിനു രണ്ടു ദിവസം ഇടവേള ഉണ്ടായിരുന്നുവെന്നും തങ്ങളില്‍ പലരും വിളിച്ചിട്ടും ദിലീപ് ശങ്കര്‍ ഫോണെടുത്തിരുന്നില്ലെന്നും സീരിയല്‍ സംവിധായകന്‍ മനോജ് പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങള്‍ ദിലീപിനുണ്ടായിരുന്നുവെന്നാണ് വിവരം.
Read More » -
Movie
‘രണ്ടാമൂഴം’ വെള്ളിത്തിരയിലെത്തുമെന്നുറപ്പ്; സംവിധായകനെ ശുപാര്‍ശ ചെയ്തത് മണിരത്‌നം? തള്ളി എംടിയുടെ കുടുംബം
കോഴിക്കോട്: ‘രണ്ടാമൂഴം’ നോവല്‍ സിനിമയാക്കണമെന്ന എം.ടി.വാസുദേവന്‍ നായരുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കാനൊരുങ്ങി കുടുംബം. പാന്‍ ഇന്ത്യന്‍ സിനിമയായി വിവിധ ഭാഷകളില്‍ റിലീസ് ചെയ്യാന്‍ കഴിയുന്ന പ്രശസ്ത സംവിധായകനാണ് എംടി ആഗ്രഹിച്ചതുപോലെ രണ്ടു ഭാഗങ്ങളായി ചിത്രം ഒരുക്കുക. വൈകാതെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. എംടിയുടെ കൂടി താല്‍പര്യപ്രകാരം നേരത്തേതന്നെ ഈ സംവിധായകനുമായി പ്രാരംഭചര്‍ച്ച തുടങ്ങിയിരുന്നു. പ്രശസ്ത സംവിധായകന്‍ മണിരത്‌നം ഈ സിനിമ സംവിധാനം ചെയ്യണമെന്ന് എംടി ആഗ്രഹിച്ചിരുന്നു. 6 മാസത്തോളം മണിരത്‌നത്തിനു വേണ്ടി എംടി കാത്തിരിക്കുകയും ചെയ്തു. എന്നാല്‍, ഇത്രയും വലിയ കാന്‍വാസില്‍ ഈ സിനിമ ചെയ്യാന്‍ തനിക്ക് കൂടുതല്‍ സമയം വേണ്ടി വരുമെന്നു പറഞ്ഞ് മണിരത്‌നം പിന്നീടു പിന്മാറുകയായിരുന്നു. മണിരത്‌നം തന്നെയാണ് ഇപ്പോഴത്തെ സംവിധായകനെ എംടിക്കു ശുപാര്‍ശ ചെയ്തത്. ഈ സംവിധായകന്‍ എംടിയുമായി ചര്‍ച്ച നടത്താന്‍ കോഴിക്കോട്ടു വരാനിരുന്നപ്പോഴാണ് അഞ്ചു മാസം മുന്‍പ് എംടിയെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് രോഗം ഏറിയും കുറഞ്ഞും ഇരുന്നതിനാല്‍ കൂടിക്കാഴ്ച നടക്കാതെ പോയി. രണ്ടാമൂഴത്തിന്റെ തിരക്കഥ…
Read More » -
Crime
കമ്പനിയുടെ വിവരങ്ങള്‍ ചോര്‍ത്തി 12 കോടി തട്ടി; ബാങ്ക് മാനേജറടക്കം നാലുപേര്‍ അറസ്റ്റില്‍
ബെംഗളൂരു: ഫിന്‍ടെക് കമ്പനിയുടെ വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയ കേസില്‍ നാലുപേരെ അറസ്റ്റ് ചെയ്ത് കര്‍ണാടക പൊലീസ്. ബെംഗളൂരു ആസ്ഥാനമായുള്ള ഡ്രീം പ്ലഗ് പേടെക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് (CRED) എന്ന കമ്പനിയില്‍നിന്ന് 12 കോടിയിലധികം രൂപ പ്രതികള്‍ തട്ടിയെന്നാണ് കേസ്. ഗുജറാത്ത് ആക്‌സിസ് ബാങ്കിലെ കോര്‍പ്പറേറ്റ് ഡിവിഷന്‍ മാനേജറുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നത്. ഡ്രീം പ്ലഗ് പേടെക് നവംബറില്‍ പൊലീസിന് നല്‍കിയ പരാതിയിലാണ് തട്ടിപ്പ് പുറത്തുവന്നത്. കമ്പനിയുടെ അക്കൗണ്ടില്‍നിന്നും 12.51 കോടി രൂപ നഷ്ട്ടപെട്ടെന്നായിരുന്നു പരാതി. ബെംഗളൂരുവിലെ ആക്‌സിസ് ബാങ്കിന്റെ ഇന്ദിരാനഗര്‍ ശാഖയിലുള്ള കമ്പനിയുടെ നോഡല്‍, കറന്റ് ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ്, ഈ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട ഇ-മെയില്‍ വിലാസങ്ങളിലേക്കും നമ്പറുകളിലേക്കും അജ്ഞാതരായ ചിലര്‍ കടന്നുകൂടിയതായി കണ്ടെത്തുന്നത്. കമ്പനി അക്കൗണ്ടില്‍നിന്നും 12.51 കോടി രൂപ ഗുജറാത്തിലെയും രാജസ്ഥാനിലെയും 17 വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തതായും കണ്ടെത്തി. കമ്പനിയുടെ വിവരങ്ങളും വ്യാജ കോര്‍പറേറ്റ് ഇന്റര്‍നെറ്റ് ബാങ്കിങ് (സിഐബി) ഫോമുകളും വ്യാജ ഒപ്പുകളും…
Read More » -
India
ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങിയ നടിയുടെ കാറിടിച്ച് തൊഴിലാളി കൊല്ലപ്പെട്ടു; നടിക്കും പരിക്ക്
മുംബയ്: മറാത്തി നടി ഊര്‍മിള കോട്ടാരെയുടെ കാര്‍ ഇടിച്ച് ഒരു തൊഴിലാളി കൊല്ലപ്പെട്ടു. മുംബയിലെ കന്ദിവലിയില്‍ മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. അപകടത്തില്‍ നടിക്കും ഡ്രൈവര്‍ക്കും മറ്റൊരു തൊഴിലാളിക്കും പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം ഉണ്ടായത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഊര്‍മിള കൊട്ടാരെ വെള്ളിയാഴ്ച അര്‍ദ്ധരാത്രി ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെ മെട്രോ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. അമിതവേഗത്തിലായിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് തൊഴിലാളികളുടെ മേല്‍ പാഞ്ഞുകയറുകയായിരുന്നു. ഒരു തൊഴിലാളി സംഭവസംഥലത്ത് തന്നെ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരായ പരിക്കേറ്റു. കാറിന്റെ എയര്‍ബാഗുകള്‍ യഥാസമയം പ്രവര്‍ത്തിച്ചതിനാള്‍ നടിക്ക് വലിയ പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. അപകടത്തില്‍ നടിയുടെ കാറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. നടിയുടെ ഡ്രൈവര്‍ക്കെതിരെ സമതാ നഗര്‍ പൊലീസ് കേസെടുത്തിട്ടുണ്ടെന്നാണ് വിവരം. നടനും സംവിധായകനുമായ അദിനാഥ് കോട്ടാരെയുടെ ഭാര്യയാണ് ഊര്‍മിള.
Read More » -
Local
പെരിന്തട്ട സൗത്ത് ഗവ എല്‍പി സ്‌കൂള്‍ ശതാബ്ദി നിറവില്‍
കണ്ണൂര്‍: പയ്യന്നൂര്‍ പെരിന്തട്ട സൗത്ത് ഗവ എല്‍പി സ്‌കൂള്‍ ശതാബ്ദിയുടെ നിറവില്‍. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ശതാബ്ദി ആഘോഷം രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ടി.ഐ മധുസൂദനന്‍ എംഎല്‍എ അധ്യക്ഷനായി. പി പ്രകാശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിവി വല്‍സല, കെ കമലാക്ഷന്‍, സി ചിന്താമണി, പിവി തമ്പാന്‍, ടിവി ജ്യോതിബസു, കെപി രാമകൃഷ്ണന്‍, കെവി മണികണ്ഠന്‍, പി ഷിജിന എന്നിവര്‍ സംസാരിച്ചു. പ്രധാനധ്യാപകന്‍ കെ വല്‍സരാജന്‍ സ്വാഗതവും വിവി ചന്ദ്രന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി. തൗവറ കേന്ദ്രീകരിച്ച് നടന്ന ഘോഷയാത്രയില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറ്കണക്കിനാളുകള്‍ പങ്കെടുത്തു.
Read More » -
Kerala
റോഡില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റു; ബൈക്ക് യാത്രികന് പരിക്ക്
കോഴിക്കോട്: റോഡില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ബൈക്ക് യാത്രികന് പരിക്ക്. അപകടത്തില്‍ പരിക്കേറ്റ മുക്കം സ്വദേശി ബാബു സക്കറിയയെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോഴിക്കോട് കോടഞ്ചേരി തമ്പലമണ്ണയില്‍ ഇന്നലെ രാത്രിയാണ് സംഭവം. ജ്വല്ലറി ജീവനക്കാരനായ ബാബു സക്കറിയ ജോലി കഴിഞ്ഞ് ഭാര്യക്കൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെയാണ് പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റത്. ഷോക്കേറ്റ ബാബുവിനെ ഉടനെ തന്നെ തിരുവമ്പാടിയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ബൈക്ക് എത്തുന്നതിന് തൊട്ടു മുമ്പാണ് വൈദ്യുതി ലൈന്‍ റോഡില്‍ പൊട്ടി വീണിരുന്നത്. രാത്രിയായതിനാല്‍ ഇത് കണ്ടിരുന്നില്ല. വൈദ്യുതി ലൈന്‍ തട്ടിയതിന് പിന്നാലെ ബാബു നിലത്തു വീണു. ഉടനെ നാട്ടുകാര്‍ അറിയിച്ചതിനെതുടര്‍ന്ന് കെഎസ്ഇബി അധികൃതര്‍ ലൈന്‍ ഓഫ് ചെയ്യുകയായിരുന്നു.
Read More » -
NEWS
വ്യോമാക്രമണത്തിന് താലിബാന്റെ തിരിച്ചടി; 19 പാക് സൈനികര്‍ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: 46 പേരുടെ ജീവനെടുത്ത പാക് ആക്രമണത്തിനെതിരെ തിരിച്ചടിച്ച് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സൈന്യം. ഇന്ന് പുലര്‍ച്ചെ ദണ്ഡേ പട്ടാന്‍ – കുറം അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ പോസ്റ്റുകള്‍ക്ക് നേരെ അഫ്ഗാന്‍ സൈന്യം വെടിവയ്പ് നടത്തുകയായിരുന്നു. 19 പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. പാകിസ്ഥാന്‍ നടത്തിയ പ്രത്യാക്രമണത്തില്‍ മൂന്ന് അഫ്ഗാന്‍ സൈനികരും കൊല്ലപ്പെട്ടു. അഫ്ഗാനുമായുള്ള പക്തിയ അതിര്‍ത്തിയിലും ഏറ്റുമുട്ടലുണ്ടായെന്ന് പാകിസ്ഥാന്‍ പറയുന്നു. അഫ്ഗാന്‍ സൈന്യത്തിന് നിലയുറപ്പിക്കാന്‍ ഖോസ്ത് പ്രവിശ്യയിലെ അതിര്‍ത്തി മേഖലകളില്‍ നിന്ന് ജനം ഒഴിഞ്ഞു തുടങ്ങി. ചൊവ്വാഴ്ച അഫ്ഗാനിലെ കിഴക്കന്‍ പക്തിക പ്രവിശ്യയില്‍ യുദ്ധവിമാനങ്ങളും ഡ്രോണുകളുമുപയോഗിച്ച് പാകിസ്ഥാന്‍ ആക്രമണം നടത്തിയിരുന്നു. ഭീകര സംഘടനയായ തെഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാന്റെ (ടി.ടി.പി / പാകിസ്ഥാനി താലിബാന്‍) ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പാകിസ്ഥാന്‍ തങ്ങളുടെ മണ്ണില്‍ നടത്തിയ ആക്രമണത്തിന് ഉചിതമായ തിരിച്ചടി നല്‍കുമെന്ന് അഫ്ഗാനിലെ താലിബാന്‍ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. കൊല്ലപ്പെട്ടവര്‍ സാധാരണക്കാരാണോ തീവ്രവാദികളാണോ എന്ന് അഫ്ഗാന്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ എല്ലാവരും പാകിസ്ഥാനില്‍ നിന്ന്…
Read More » -
India
ക്രിസ്മസ് ആഘോഷിച്ചു; സ്ത്രീകളുള്‍പ്പെടെ മൂന്നുപേരെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു
ഭുവനേശ്വര്‍: ക്രിസ്മസ് ആഘോഷിച്ചതിന് ഒഡിഷയില്‍ മൂന്നുപേരെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. ബലാസോര്‍ ജില്ലയിലെ ഗോബര്‍ധന്‍പുരി ഗ്രാമത്തിലാണ് സംഭവം. ആഘോഷങ്ങളുടെ മറവില്‍ മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ദേവസേന എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. നാട്ടുകാരും ഇവരോടൊപ്പമുണ്ടായിരുന്നു. ദളിത് കുടുംബങ്ങളെ മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ വീഡിയോ വലിയ രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കെട്ടിയിട്ടവര്‍ക്ക് മുന്നില്‍നിന്ന് നാട്ടുകാര്‍ മുദ്രാവാക്യം വിളിക്കുന്നത് ഇതില്‍ കാണാം. സംഭവം അറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തെത്തി രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും രക്ഷിച്ചു. ഇരു വിഭാഗങ്ങളുടെയും പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. പ്രദേശത്ത് സമാധാനം നിലനിര്‍ത്താനായുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി.
Read More » -
Kerala
മകനെ കഞ്ചാവുമായി പിടികൂടിയിട്ടില്ല; വാര്‍ത്ത അടിസ്ഥാനരഹിതം: യു പ്രതിഭ എംഎല്‍എ
ആലപ്പുഴ: മകനെ കഞ്ചാവുമായി പിടികൂടിയിട്ടില്ലെന്ന് യു പ്രതിഭ എംഎല്‍എ. മാധ്യമ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മകനെ എക്സൈസ് പിടികൂടിയതെന്നും അവര്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ പ്രതികരിച്ചു. വ്യാജ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരുകുഞ്ഞും തെറ്റായ വഴിയില്‍ പോകരുതെന്ന് കരുതുന്ന അമ്മയാണ് താന്‍. ഇല്ലാത്ത വാര്‍ത്തകൊടുത്ത മാധ്യമങ്ങള്‍ അത് പിന്‍വലിക്കണമെന്നും മാപ്പുപറയണമെന്നും പ്രതിഭ പറഞ്ഞു. മനുഷ്യന്റെ മാംസം തിന്നാണെങ്കിലും ജീവിക്കാമെന്ന് ചിന്തിക്കുന്ന കുറച്ച് മാധ്യമങ്ങള്‍ ഉണ്ട്. എന്നോട് പൊതുവേ മാധ്യമങ്ങള്‍ക്ക് കുറച്ച് വൈരാഗ്യമുണ്ടെന്നറിയാം. സത്യസന്ധമായി പൊതുപ്രവര്‍ത്തനത്തെ കാണുന്ന ഒരു സ്തീയെന്ന നിലയില്‍ സ്വാഭാവികമായിട്ടുള്ള ശത്രുക്കള്‍ എനിക്കുണ്ടാകുന്നത് സ്വാഭാവികമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥിക്ക് പകരം മാധ്യമങ്ങളായിരുന്നു ഉണ്ടായിരുന്നത്. ”എന്റെ മകനും സുഹൃത്തുക്കളും വട്ടംകൂടിയിരിക്കുന്നിടത്ത് വന്ന്, ആരോ എന്തോ റോങ് ഇന്‍ഫര്‍മേഷന്‍ കൊടുത്തതായിരിക്കാം. എക്സൈസുകാര്‍ വന്ന് കാര്യങ്ങള്‍ ചോദിച്ചു. അതിനിപ്പോ വാര്‍ത്ത വരുന്നതെന്താ കഞ്ചാവുമായിട്ട് എന്റെ മകനെ പിടിച്ചുവെന്ന വാര്‍ത്തയാണ്. വാര്‍ത്ത ആധികാരികമാണെങ്കില്‍ ഞാന്‍ നിങ്ങളോട് മാപ്പ്…
Read More » -
Crime
ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ അച്ഛനെ കൊന്നു; മകന്‍ അറസ്റ്റില്‍
മൈസൂരു: ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കാന്‍ അച്ഛനെ കൊന്ന മകന്‍ അറസ്റ്റില്‍. പെരിയപട്ടണ താലൂക്കിലെ കോപ്പയ്ക്കടുത്തുള്ള ജെരാസി കോളനിയിലെ അണ്ണപ്പയെ (60) കൊലപ്പെടുത്തിയ മകന്‍ പാണ്ഡുവിനെ (27) കര്‍ണാടക പോലീസ് ശനിയാഴ്ച അറസ്റ്റുചെയ്തു. അണ്ണപ്പയുടെ പേരിലുള്ള 30 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനാണ് പാണ്ഡു കൊലപാതകം ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഡിസംബര്‍ 26-ന് അച്ഛന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടെന്ന് പാണ്ഡു ബൈലകുപ്പെ പോലീസ് സ്റ്റേഷനില്‍ ഫോണ്‍ വിളിച്ച് അറിയിച്ചു. പോലീസെത്തി ഗുല്ലേഡല വനമേഖലയിലെ റോഡരികിലുള്ള അണ്ണപ്പയുടെ മൃതദേഹം ആശുപത്രിയിലേക്കുമാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ അണ്ണപ്പയുടെ മരണം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. പുറകില്‍നിന്ന് തലയ്‌ക്കേറ്റ അടിയാണ് മരണകാരണം. തുടര്‍ന്നുള്ള പോലീസിന്റെ ചോദ്യംചെയ്യലില്‍ പാണ്ഡു കുറ്റം സമ്മതിച്ചു. ഡിസംബര്‍ 25-ന് അണ്ണപ്പയെ കൊലപ്പെടുത്തി മൃതദേഹം റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞമാസമാണ് പാണ്ഡു അച്ഛന്റെ പേരില്‍ 15 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പോളിസിയെടുത്തത്. അപകടമരണം സംഭവിച്ചാല്‍ ഇരട്ടി നഷ്ടപരിഹാരം നല്‍കുന്ന വ്യവസ്ഥയും പോളിസിയിലുണ്ടായിരുന്നു.
Read More »