Month: December 2024

  • Crime

    കാലടിയില്‍ സ്‌കൂട്ടര്‍ യാത്രികന്റെ കണ്ണില്‍ സ്‌പ്രേ ചെയ്ത് വയറിന് കുത്തി; കവര്‍ന്നത് 20 ലക്ഷം

    എറണാകുളം: കാലടിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച് 20 ലക്ഷം രൂപ കവര്‍ന്നു. വികെഡി വെജിറ്റബിള്‍സ് മാനേജര്‍ തങ്കച്ചനെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചത്. കാലടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം നടക്കുന്നത്. പച്ചക്കറി കടയില്‍ നിന്ന് കടയുടമയുടെ വീട്ടിലേക്ക് പണവുമായി പോകുകയായിരുന്നു തങ്കച്ചന്‍. പോകുന്ന വഴിയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം കത്തികൊണ്ട് വയറിന് കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം പണവുമായി കടന്നുകളഞ്ഞത്. കണ്ണിലേക്ക് സ്പ്രേയടിച്ച് വീഴ്ത്തിയ ശേഷമായിരുന്നു അക്രമണം. തങ്കച്ചന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തങ്കച്ചന്‍ കടയുടമയുടെ വീട്ടിലേക്ക് പണം കൊണ്ടുപോവാറുണ്ട് എന്ന് കൃത്യമായി അറിയാവുന്നരാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. സിസിടിവി ദൃശ്യങ്ങളുള്‍പ്പടെ പോലീസ് ശേഖരിച്ചുവരികയാണ്.  

    Read More »
  • Crime

    നാട്ടില്‍നിന്നു പെട്രോളുമായി ഡല്‍ഹിയില്‍; പാര്‍ലമെന്റിനു മുന്നില്‍ തീ കൊളുത്തിയ യുവാവ് മരിച്ചു

    ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ഉത്തര്‍പ്രദേശ് ബാഗ്പത് സ്വദേശി ജിതേന്ദ്രയാണ് (26) മരിച്ചത്. ബുധനാഴ്ചയാണ് ജിതേന്ദ്ര പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ഡല്‍ഹിയിലെ ആര്‍എംഎല്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ നാട്ടില്‍ നിന്നും പെട്രോളുമായി ഡല്‍ഹിയിലെത്തിയ ജിതേന്ദ്ര നേരെ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് വന്നുവെന്നാണ് വിവരം. വൈകിട്ട് മൂന്നരയ്ക്കാണ് പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിലെ റോഡില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി പാര്‍ലമെന്റിന് മുന്നിലേക്ക് ഓടി വരികയായിരുന്നു. പാര്‍ലമെന്റിന് സമീപമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു. പൊലീസ് വാഹനത്തില്‍ ആര്‍എംഎല്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഉത്തര്‍ പ്രദേശ് പൊലീസ് തനിക്കെതിരെ രജിസ്റ്റര്‍ കേസുകളില്‍ കൃത്യമായി അന്വേഷണം നടത്തുന്നില്ലെന്നാണ് ആശുപത്രിയിലെത്തിയ പൊലീസിന് ഇയാള്‍ നല്‍കിയ മരണമൊഴി. 2021ല്‍ ബാഗ്പത്തില്‍ രജിസ്റ്റര്‍ ചെയ്ത 3 കേസുകളില്‍ ജിതേന്ദ്ര പ്രതിയാണെന്ന് ഡല്‍ഹി പൊലീസ് സ്ഥിരീകരിച്ചു.

    Read More »
  • Crime

    കൂട്ടുപുഴയില്‍ വന്‍ MDMA വേട്ട

    കണ്ണൂര്‍: കൂട്ടുപുഴയില്‍ വന്‍ MDMA വേട്ട. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവി അനൂജ് പലിവാല്‍ IPS ന്റെ നിര്‍ദേശനുസരണം പുതുവത്സരത്തോ ടനുബന്ധിച്ചുള്ള ലഹരിക്കടത്ത് തടയുന്നതിന് വേണ്ടിയുള്ള സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഇരിട്ടി പോലിസും കണ്ണൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 44.8 ഗ്രാം ങഉങഅ യുമായി കണ്ണൂര്‍ മുണ്ടേരി സ്വദേശി പിടിയിലായത്. ഇന്നലെ വൈകിട്ട് KSRTC ബസില്‍ കൂട്ടുപ്പുഴ പോലിസ് ചെക്ക് പോസ്റ്റില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് 44.8 ഗ്രാം MDMA യുമായി മുണ്ടേരി സ്വദേശി മാധവത്തില്‍ ഗൗരിഷി (21)നെ പിടികൂടിയത്. ബാംഗ്ലൂരില്‍ നിന്നും MDMA എത്തിച്ചു ഏച്ചൂര്‍, മുണ്ടേരി ഭാഗങ്ങളില്‍ വ്യാപകമായി വില്പന നടത്താറുണ്ടെന്നു പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമായി.കണ്ണൂര്‍ റൂറല്‍ പോലിസ് ജില്ല സ്ഥാപിതമായ ശേഷമുള്ള ഏറ്റവും കൂടുതല്‍ വാണിജ്യാടിസ്ഥാനത്തിലുള്ള മയക്കുമരുന്ന് കേസുകള്‍ പിടികൂടിയത് ഈ വര്‍ഷമാണ്. മയക്കു മരുന്ന് മാഫിയയുടെ നിരവധി വാഹനങ്ങള്‍ കണ്ടു കെട്ടിയിരുന്നു.…

    Read More »
  • NEWS

    തമിഴ്നാട് തേനിയിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചു: കോട്ടയം കുറവിലങ്ങാട് സ്വദേശികളായ 3 പേർക്ക് ദാരുണാന്ത്യം

    തേനി പെരിയകുളത്ത് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് 3 മരണം. വേളാംങ്കണ്ണി പള്ളിയിൽ പോയി കാറിൽ മടങ്ങിയ സംഘമാണ് അപകടത്തിൽ പെട്ടത്. കോട്ടയം കുറവിലങ്ങാട് കുര്യം സ്വദേശികളായ കോയിക്കൽ ജെയിൻ തോമസ്, കാഞ്ഞിരത്തിങ്കൽ സോണിമോൻ കെ.ജെ, അമ്പലത്തിങ്കൽജോബീഷ് തോമസ് എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന ഷാജി പി.ഡിയെ ഗുരുതര പരിക്കുകളോടെ തേനി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൂറിസ്റ്റ് ബസിലെ യാത്രക്കാരെ വാത്തലക്കുളം, പെരിയകുളം, തേനി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി ഉൾപ്പെടെയുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തേനി ജില്ലയിലെ പെരിയകുളത്തിനടുത്ത് കട്രോഡിൽ വച്ച് തേനിയിലേക്ക് വന്ന കാറും തേനിയിൽ നിന്ന് ഏർക്കാട്ടേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് വാനുമാണ് നേർക്കുനേർ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ തകർന്നു. വാൻ റോഡിലേക്ക് മറിഞ്ഞു. തകർന്ന കാറിലുണ്ടായിരുന്ന 4 പേരിൽ മൂന്നുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഏർക്കാട്ടേക്ക് വിനോദസഞ്ചാരികളുമായി പോയ ടൂറിസ്റ്റ് വാനിലെ 18 പേർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ ദേവദാനപ്പട്ടി പൊലീസ് കേസെടുത്ത് അന്വേഷണം…

    Read More »
  • Kerala

    യൂത്ത് കോൺഗ്രസുകാരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസ്: കേരളം ഉറ്റുനോക്കുന്ന വിധി ഇന്ന് രാവിലെ 11 ന്

        കാസർകോട്: പെരിയ കല്ല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ എറണാകുളം സിബിഐ കോടതി ഇന്ന് (ശനി) രാവിലെ 11 മണിക്ക് വിധി പ്രസ്താവിക്കും. കേരളം ഏറെ ചർച്ച ചെയ്ത ഈ രാഷ്ട്രീയ ഇരട്ടക്കൊലക്കേസിൽ വിധി പറയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, പോലീസ് കല്ല്യോട്ട് റൂട്ട് മാർച്ച് നടത്തി. കല്ല്യോട്ട്, പെരിയ, ഏച്ചിലടുക്കം പ്രദേശങ്ങളിൽ പോലീസ് അതിശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവി ഡി. ശിൽപയുടെ മേൽനോട്ടത്തിൽ ബേക്കൽ ഡിവൈ.എസ്.പി വി.വി മനോജിനാണ് സുരക്ഷാ ചുമതല. പ്രധാന പോയിന്റുകളിലെല്ലാം ഇൻസ്പെക്ടർമാരുടെയും സബ് ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിൽ പിക്കറ്റ് പോസ്റ്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബേക്കൽ  സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിലും പട്രോളിംഗ് നടത്തിവരുന്നു. പുല്ലൂർ-പെരിയ പഞ്ചായത്ത് പരിധിയിൽ കർശന വാഹന പരിശോധനയും ആരംഭിച്ചിട്ടുണ്ട്. ജനങ്ങളിൽ സുരക്ഷാ ബോധം ഉണ്ടാക്കാനാണ് റൂട്ട് മാർച്ച് നടത്തിയതെന്ന് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രണ്ട് യൂണിറ്റ് സായുധ പൊലീസ്…

    Read More »
  • Kerala

    ‘നീലക്കുയിൽ’ നാടകമാകുന്നു, ശ്രീധരൻ മാഷും നീലിയും നാളെ അരങ്ങിൽ

    പി ഭാസ്ക്കരനും രാമുകാര്യാട്ടും ചേർന്ന് സംവിധാനം ചെയ്ത് 1954ൽ റിലീസായ ‘നീലക്കുയിൽ’ സിനിമ അതിൻ്റെ 70-ാം വർഷത്തിൽ നാടകമാകുന്നു. നാളെ (ഞായർ) വൈകുന്നേരം 5.30 മണിക്ക് തിരുവനന്തപുരം ടാഗോർ തീയേറ്ററിലാണ് ആദ്യ സ്റ്റേജ്. ഉറൂബിൻ്റെ രചനയിൽ മാറ്റത്തിൻ്റെ ശംഖൊലി മുഴക്കിയെത്തിയ ചിത്രത്തിൽ ശ്രീധരൻ മാഷായി സത്യനും നീലിയായി മിസ് കുമാരിയുമാണ് അഭിനയിച്ചത്. മികച്ച മലയാളം ചിത്രത്തിനുള്ള നാഷണൽ അവാർഡ് നേടുന്ന ആദ്യ ദക്ഷിണേന്ത്യൻ സിനിമയായിരുന്നു നീലക്കുയിൽ. ‘നീലക്കുയിൽ’ നാടകം ചലച്ചിത്ര സംവിധായകൻ സി.വി പ്രേംകുമാറാണ് സംവിധാനം ചെയ്യുന്നത്. രചനആർ.എസ് മധു. ശ്രീധരൻ മാഷിനെ ഫോട്ടോ ജേർണലിസ്റ്റ് ജിതേഷ് ദാമോദറും നീലിയെ നർത്തകി സിതാര ബാലകൃഷ്ണനും അവതരിപ്പിക്കുമ്പോൾ മറ്റു കഥാപാത്രങ്ങളെ വഞ്ചിയൂർ പ്രവീൺകുമാർ, സജനചന്ദ്രൻ, മൻജിത്ത്, റജുല മോഹൻ, ശ്രീലക്ഷ്മി, ശങ്കരൻകുട്ടി നായർ, മാസ്റ്റർ കാശിനാഥൻ എന്നിവരും അവതരിപ്പിക്കുന്നു. പശ്ചാത്തല സംഗീതം- അനിൽ റാം, ലൈറ്റ് ഡിസൈൻ- എ ഇ അഷ്റഫ്, കലാസംവിധാനം – അജിൻ എസ്, വസ്ത്രാലങ്കാരം – തമ്പി ആര്യനാട്,…

    Read More »
  • Kerala

    ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് കേരളം വിടും, രാജേന്ദ്ര അർലേക്കർ പുതുവത്സര ദിനത്തിൽ എത്തും; പുതിയ ഗവ‍ർണർ കൂടുതൽ പ്രശ്നക്കാരനോ…?

           സ്ഥലംമാറി പോകുന്ന ഗവ‍ർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കേരളം വിടും. രാജ്‌ഭവൻ ജീവനക്കാർ  ഗവ‍ർണർക്ക് നല്‍കാനിരുന്ന യാത്രയയപ്പ് യോഗം റദ്ദാക്കി. മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങ്ങിന്റെ മരണത്തെതുടര്‍ന്ന് ദേശീയ ദുഖാചരണം നടക്കുന്ന പശ്ചാത്തലത്തിലാണിത്. പുതിയ ഗവർണർ രാജേന്ദ്ര അർലേക്കർ പുതുവത്സര ദിനത്തിൽ കേരളത്തിലെത്തും. അദ്ദേഹത്തിൻ്റെ സത്യപ്രതിജ്ഞ 2 ന് രാജ്ഭവനില്‍  നടക്കുമെന്നാണ് കരുതുന്നത്. ആർഎസ്എസിൽ നിന്ന് ബിജെപിയിലെത്തി ഗോവയിൽ പരിസ്ഥിതി മന്ത്രിയും സ്പീക്കറും ആയ ശേഷമാണ് രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഗവർണറായത്. ഹിമാചൽ പ്രദേശിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ അർലേക്കറായിരുന്നു ഗവർണർ. ഹിമാചലിൽ സ്കൂളുകളും കോളജുകളും തൊഴിലാളികളുടെ താമസസ്ഥലവും ഒക്കെ നിരന്തരം സന്ദർശിച്ച് രാജ്ഭവന് പുറത്തേക്കിറങ്ങിയ വ്യക്തിയാണ് അർലേക്കർ. രാജ്ഭവൻ്റെ വാതിലുകളും നിരന്തരം സന്ദർശനങ്ങൾക്കായി തുറന്നു കൊടുത്തിരുന്നു. ഒരു കൊല്ലത്തിനു ശേഷം ബീഹാറിലേക്ക് ഗവർണറായി അദ്ദേഹം മാറി. നിതീഷ്, ഇന്ത്യ സഖ്യത്തിൻ്റെ ഭാഗമായപ്പോൾ സർവ്വകലാശാല വൈസ് ചാൻസലർമാരുടെ നിയന്ത്രണത്തെ ചൊല്ലി സംസ്ഥാനവുമായി തെറ്റി.…

    Read More »
  • Fiction

    വിമര്‍ശനങ്ങളിൽ തകരരുത്, പക്വതയോടും ക്രിയാത്മകമായും നേരിടുക

      വെളിച്ചം സൂര്യനാരായണൻ സോക്രട്ടീസ് ശിഷ്യന്മാരുമായി സംസാരിച്ചു കൊണ്ടിരുന്നപ്പോഴാണ് ഒരു കൈനോട്ടക്കാരന്‍ അങ്ങോട്ട് കടന്നു വന്നത്. “ഞാന്‍ മുഖം നോക്കി താങ്കളുടെ ലക്ഷണം പറയാം…” അയാള്‍ പറഞ്ഞു. സോക്രട്ടീസ് സമ്മതിച്ചു. “നിങ്ങള്‍ക്ക് പെട്ടെന്ന് ദേഷ്യം വരും. മാത്രമല്ല, ഒരു നിഷേധിയുമാണ്. ഈ നെറ്റിത്തടം നോക്കിയാല്‍ അറിയാം നിങ്ങളുടെ മനസ്സില്‍ പ്രതികാരമുണ്ടെന്ന്…” അയാള്‍ പറഞ്ഞു. ഗുരുവിനെക്കുറിച്ച് മോശം പറയുന്നത് കണ്ട് ശിഷ്യര്‍ അയാളെ പുറത്താക്കാന്‍ ശ്രമിച്ചെങ്കിലും സോക്രട്ടീസ് എതിര്‍ത്തു. അയാള്‍ തുടര്‍ന്നു: “നിങ്ങളുടെ മുഖത്ത് ദുരാഗ്രഹത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ട്. മാത്രമല്ല, നിങ്ങള്‍ക്ക് മുഖസ്തുതിയോട് താല്‍പര്യവുമുണ്ട്…” എല്ലാം പറഞ്ഞുകഴിഞ്ഞപ്പോള്‍ കൈനിറയെ മധുരവും നൽകി സോക്രട്ടീസ് അയാളെ പറഞ്ഞയച്ചു. ശിഷ്യന്‍ ചോദിച്ചു: ” തിരിച്ചൊന്നും പറയാതെ അങ്ങേയ്ക്കെങ്ങിനെ അയാളെ മടക്കി അയക്കാന്‍ കഴിഞ്ഞു…?” ”അയാള്‍ പറഞ്ഞതെല്ലാം ശരിയാണ്. ഇതെല്ലാം എന്റെയുള്ളിലുണ്ട്. പക്ഷേ, നിരന്തരപരിശ്രമവും പരിശീലനവും കൊണ്ട് ഞാന്‍ അവയെയെല്ലാം മറികടക്കുന്നുണ്ട്. അതയാള്‍ക്കറിയില്ല. അറിയാത്ത കാര്യത്തെ കുറിച്ച് അയാള്‍ എങ്ങിനെ പറയും.” സോക്രട്ടീസ് പറഞ്ഞു. തനിക്കെതിരെയുളള വിമര്‍ശനങ്ങള്‍…

    Read More »
  • Kerala

    ‘മാര്‍ക്കോ’യുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച ആലുവ സ്വദേശിയായ യുവാവ് പിടിയില്‍

    കൊച്ചി: ഉണ്ണി മുകുന്ദന്‍ നായകനായ ‘മാര്‍ക്കോ’ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ആലുവ സ്വദേശിയായ യുവാവിനെയാണ് എറണാകുളം സൈബര്‍ ക്രൈം പൊലീസ് കസ്റ്റഡിയിലെടുത്തത്. ആലുവ സ്വദേശിയായ അക്വിബ് ഹനാന്‍ (21) ആണ് പിടിയിലായത്. ആലുവയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി അക്വിബ് ഹനാന്‍ ആണ് ടെലഗ്രാം വഴി സിനിമയുടെ ലിങ്ക് പ്രചരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാമില്‍ തനിക്ക് പ്രൈവറ്റായി സന്ദേശമയച്ചാല്‍ മാര്‍ക്കോ സിനിമയുടെ ലിങ്ക് അയച്ചുതരാമെന്നായിരുന്നു യുവാവിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. തുടര്‍ന്ന് സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിനുശേഷം പൊലീസ് യുവാവിന്റെ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ടെലഗ്രാം വഴി പ്രചരിച്ച സിനിമയുടെ വ്യാജ പതിപ്പിന്റെ ലിങ്ക് ഇന്‍സ്റ്റാഗ്രാം അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് സിനിമയുടെ വ്യാജ പതിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുവെന്ന് നിര്‍മാതാവ്…

    Read More »
  • India

    ‘ഈശ്വര്‍ അല്ലാഹ്’ രസിച്ചില്ല; വാജ്പെയി ജന്മദിനാഘോഷത്തില്‍ ‘രഘുപതി രാഘവ’ ആലാപനം തടഞ്ഞ് ബിജെപി നേതാക്കള്‍; ഗായികയെക്കൊണ്ട് മാപ്പുപറയിച്ചു

    പട്ന: സര്‍ക്കാര്‍ ചടങ്ങില്‍ മഹാത്മാ ഗാന്ധിയുടെ പ്രിയപ്പെട്ട ഭജനുകളിലൊന്നായ ‘രഘുപതി രാഘവ രാജാറാം’ ആലാപനം തടഞ്ഞ് ബിജെപി നേതാക്കളും പ്രവര്‍ത്തകരും. മുന്‍ പ്രധാനമന്ത്രി എബി വാജ്പെയിയുടെ നൂറാം ജന്മദിന വാര്‍ഷികത്തിന്റെ ഭാഗമായി ബിഹാര്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സംഭവം. ഭജനിലെ ‘ഈശ്വര്‍ അല്ലാഹ് തെരേ നാം’ ആണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. മുന്‍ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുത്ത ചടങ്ങില്‍ നേതാക്കള്‍ ഭജന്‍ ആലാപനം നിര്‍ത്തിച്ചതിനു പുറമെ ഗായികയെക്കൊണ്ട് മാപ്പുപറയിക്കുകയും ചെയ്തു. ഡിസംബര്‍ 25നാണ് ‘മേ അടല്‍ രഹൂംഗാ’ എന്ന പേരില്‍ ബിഹാര്‍ തലസ്ഥാനമായ പാട്നയില്‍ ചടങ്ങ് നടന്നത്. പരിപാടി തുടങ്ങുന്നതിന്റെ ഭാഗമായി ഭോജ്പുരി നാടോടി ഗായിക ദേവിയാണ് ‘രഘുപതി രാഘവ’ പാടിത്തുടങ്ങിയത്. ആലാപനത്തിനിടെ ‘ഈശ്വര്‍ അല്ലാഹ് തേരേ നാം’ എന്നു തുടങ്ങുന്ന ഗാന്ധി കൂട്ടിച്ചേര്‍ത്ത ഭാഗം എത്തിയപ്പോള്‍ പരിപാടി നടന്ന ഹാളിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ബഹളവും പ്രതിഷേധവും ഉയര്‍ന്നു. കാരണം വ്യക്തമാകാതെ പരിഭ്രമിച്ച ഗായിക പ്രതിഷേധം നിര്‍ത്താനും ബഹളം അവസാനിപ്പിക്കാനും അപേക്ഷിച്ചു. എന്നാല്‍,…

    Read More »
Back to top button
error: