Month: December 2024

  • Kerala

    മൂന്നാറിെല മൂവന്തിയില്‍! താപനില പൂജ്യം ഡിഗ്രി; ഇടുക്കിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

    ഇടുക്കി: മഞ്ഞും തണുപ്പും ആസ്വദിച്ച് മനോഹര കാഴ്ചകള്‍ കാണാന്‍ ഇടുക്കിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ക്രിസ്മസ്പുതുവത്സര ആഘോഷത്തോടനുബന്ധിച്ചു മൂന്നാര്‍, വാഗമണ്‍, തേക്കടി തുടങ്ങി ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെല്ലാം തിരക്ക് വര്‍ധിച്ചു. ക്രിസ്മസ് അവധിക്കായി സ്‌കൂളുകള്‍ അടയ്ക്കുകയും കാലാവസ്ഥ അനുകൂലമാകുകയും ചെയ്തതോടെ, കഴിഞ്ഞ ശനിയാഴ്ച മുതലാണ് തിരക്കേറിയത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നടക്കം ഒട്ടേറെപ്പേര്‍ എത്തുന്നുണ്ട്. മൂന്നാര്‍, വാഗമണ്‍ എന്നിവിടങ്ങളിലെ പ്രധാന റോഡുകളിലെല്ലാം കഴിഞ്ഞദിവസങ്ങളില്‍ ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്കായി എത്തുന്ന വിനോദസഞ്ചാരികളെ സ്വീകരിക്കാന്‍ റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, ലോഡ്ജുകള്‍ എന്നിവ നേരത്തേതന്നെ ഒരുങ്ങിയിരുന്നു.വാഗമണ്ണില്‍ മൊട്ടക്കുന്നുകളും അഡ്വഞ്ചര്‍ പാര്‍ക്കുമാണ് പ്രധാന ആകര്‍ഷണ കേന്ദ്രങ്ങള്‍. ഗ്ലാസ് ബ്രിജ് കൂടി വന്നതോടെ തിരക്ക് മുന്‍പത്തെക്കാള്‍ വലിയതോതില്‍ കൂടിയിട്ടുണ്ട്. മാസങ്ങള്‍ക്കു മുന്‍പുതന്നെ ഇവിടെ മുറികളുടെ ബുക്കിങ് ആരംഭിച്ചിരുന്നു. ഇത് ഇപ്പോഴും തുടരുകയാണ്. ക്രിസ്മസ്-പുതുവത്സര സീസണിലെ സഞ്ചാരികള്‍ക്കായി തേക്കടിയും സജ്ജം. ഒട്ടുമിക്ക റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും മുറികള്‍ ബുക്കിങ് പൂര്‍ത്തീകരിച്ചു. ചുരുക്കം ചില സ്ഥാപനങ്ങളില്‍ മാത്രമാണ് ഇനി മുറികള്‍ ലഭ്യമായിട്ടുള്ളത്. എല്ലാ റിസോര്‍ട്ടുകളിലും…

    Read More »
  • Crime

    മോക്ഷം പ്രാപിക്കാന്‍ കൂട്ടആത്മഹത്യ; യുവതിക്കും മക്കള്‍ക്കുമൊപ്പം കാമുകനും ജീവനൊടുക്കി

    ചെന്നൈ: തമിഴ്നാട്ടില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ഉള്‍പ്പടെ നാലു പേര്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. തമിഴ്നാട് തിരുവണ്ണാമലയിലാണ് നാലുപേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ മോക്ഷം പ്രാപിക്കാന്‍ സ്വയം വിഷം കഴിച്ചതാണെന്നാണ് വിവരം. മഹാകാല വ്യാസര്‍ (40), കാമുകി രുക്മിണി പ്രിയ (45), രുക്മിണിയുടെ മക്കളായ മുകുന്ദ് ആകാശ് (12), ജലന്ധരി (17) എന്നിവരാണ് മരിച്ചത്. ആഭിചാര കൂട്ട ആത്മഹത്യയാണ് നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ ഫോണില്‍ മരണകാരണം വെളിപ്പെടുത്തിയുള്ള ദൃശ്യങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു. തിരുവണ്ണാമലയിലെ കാര്‍ത്തിക ദീപം തെളിക്കല്‍ ചടങ്ങില്‍ അടുത്തിടെ ഇവരെല്ലാം പങ്കെടുത്തിരുന്നു. ദേവിയും ദേവനും വിളിച്ചതിനാല്‍ വീണ്ടും തിരുവണ്ണാമലയില്‍ എത്തിയെന്നാണ് ഫോണിലെ വീഡിയോയില്‍ പറയുന്നത്. ആത്മീയകാര്യങ്ങളില്‍ താല്‍പര്യം ഉള്ള രുക്മിണി വിവാഹമോചിതയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ലോഡ്ജില്‍ ഇവര്‍ മുറിയെടുത്തത്. വൈകുന്നേരം ആറ് മണിയോടെ ഒരു ദിവസത്തേക്ക് കൂടി നില്‍ക്കുന്നതായി ലോഡ്ജിലെ അധികൃതരെ ഇവര്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെ ജീവനക്കാര്‍ മുറിയുടെ വാതില്‍…

    Read More »
  • Kerala

    അതിഥി തൊഴിലാളികളുടെ മരണത്തിലും കച്ചവടം; മൃതദേഹം നാട്ടിലെത്തിക്കാന്‍ സ്വകാര്യ ഏജന്‍സികള്‍ ഈടാക്കുന്നത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഇരട്ടി

    കൊച്ചി: മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ അതിഥി തൊഴിലാളികളെ ചൂഷണം ചെയ്ത് സംസ്ഥാനത്ത് വന്‍ സംഘം. സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ മൃതദേഹം കൊണ്ടുപോകുന്നതിനേക്കാള്‍ ഇരുട്ടിത്തുകയാണ് സ്വകാര്യ ഏജന്‍സികള്‍ ഈടാക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ബുദ്ധിമുട്ട് മുതലെടുത്താണ് ഈ കൊള്ള. സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവനക്കാരും സ്വകാര്യ ഏജന്‍സികളുടെ മൃതദേഹ കൊള്ളയില്‍ കണ്ണികളാണ്. ഒടുവില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ ആവാതെ കേരളത്തില്‍ തന്നെ സംസ്‌കരിക്കുന്ന സംഭവങ്ങളും ഉണ്ടാകുന്നു. അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തുന്നതിനുള്ള സ്വകാര്യ ഏജന്‍സികളുടെ കൊള്ളയ്ക്ക് ആരോഗ്യ പ്രവര്‍ത്തകരുടെ ഒത്താശയുമുണ്ട്. മൃതദേഹം എത്തുമ്പോള്‍ തന്നെ അക്കാര്യം ഏജന്‍സികളെ അറിയിക്കുന്ന ജീവനക്കാരുണ്ട്. ഇങ്ങനെ എത്തുന്ന ഏജന്റുമാര്‍ രേഖകള്‍ വേഗത്തില്‍ തരപ്പെടുത്തി തരാമെന്ന് വാഗ്ദാനം ചെയ്ത് വന്‍ തുക തൊഴിലാളികളില്‍ നിന്ന് തട്ടുകയും ചെയ്യും. പശ്ചിമബംഗാള്‍, അസ്സം, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മരണപ്പെടുന്നവരിലേറെയും. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് മൃതദേഹങ്ങള്‍ കയറ്റിയയക്കുമ്പോള്‍ ചിലവാകുന്നത് പശ്ചിമബംഗാളിലേക്ക് 35,000 രൂപ, അസ്സമിലേക്ക് 34,000 രൂപ, ഝാര്‍ഖണ്ഡ് 34,000 രൂപ എന്നിങ്ങനെയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിലച്ചതോടെയാണ് സ്വകാര്യ ഏജന്‍സികള്‍…

    Read More »
  • Kerala

    ഔദ്യോഗിക യാത്രയയപ്പില്ല, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് കേരളം വിടും

    തിരുവനന്തപുരം: ബിഹാര്‍ ഗവര്‍ണറായി സ്ഥലം മാറി പോകുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് സംസ്ഥാനം വിടും. ഉച്ചയ്ക്ക് 12 മണിക്ക് വിമാനമാര്‍ഗം കൊച്ചിയിലേക്കും അവിടെ നിന്ന് ഡല്‍ഹിയിലേക്കും പോകും. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക യാത്രയയപ്പില്ലാതെയാണ് ഗവര്‍ണര്‍ കേരളത്തില്‍ നിന്നും പോകുന്നത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ മരണത്തെ തുടര്‍ന്നുള്ള ദുഃഖാചരണത്തിന്റെ ഭാഗമായി രാജ്ഭവനില്‍ നിന്നുള്ള യാത്രയയപ്പ് പരിപാടിയും റദ്ദാക്കിയിരുന്നു. ജനുവരി രണ്ടാം തിയതി ബിഹാര്‍ ഗവര്‍ണറായി ചുമതല ഏല്‍ക്കും. 2024 സെപ്തംബര്‍ 5നാണ് ആരിഫ് മുഹമ്മദ് ഖാന്‍ കേരള രാജ് ഭവനില്‍ 5 കൊല്ലം പൂര്‍ത്തിയാക്കിയത്. വിവാദങ്ങളും സംഘര്‍ഷങ്ങളും നിറഞ്ഞ അഞ്ച് വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം കേരളം വിടുന്നത്. കേരള ഗവര്‍ണറായി പുതുതായി നിയമിക്കപ്പെട്ട രാജേന്ദ്ര അര്‍ലേക്കര്‍ 2025 ജനുവരി രണ്ടിന് ചുമതലയേല്‍ക്കും. മടങ്ങുന്നതിന് മുന്നോടിയായി ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും അഡീഷണല്‍ ചീഫ് സെക്രട്ടറിമാരും രാജ്ഭവനിലെത്തി ഉപഹാരം സമ്മാനിച്ചിരുന്നു.  

    Read More »
  • NEWS

    ദക്ഷിണ കൊറിയയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം കത്തിച്ചാമ്പലായി; മരണസംഖ്യ 85 പിന്നിട്ടു

    സോള്‍: ദക്ഷിണ കൊറിയയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാവേലിയിലിടിച്ച് അപകടം. ബാങ്കോക്കില്‍ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയര്‍ വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്. ഇതുവരെ 85 പേരുടെ മരണം സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. 175 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ചിത്രങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ 09.07-നായിരുന്നു അപകടം. തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നിന്ന് പുറപ്പെട്ട വിമാനം തെക്കുപടിഞ്ഞാറന്‍ തീരദേശ വിമാനത്താവളമായ മുവാനില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം സുരക്ഷാവേലിയില്‍ ഇടിച്ച് കത്തിയമരുകയായിരുന്നു. വിമാനത്തിലെ 175 യാത്രക്കാരില്‍ 173 പേര്‍ ദക്ഷിണ കൊറിയന്‍ പൗരന്‍മാരും രണ്ടുപേര്‍ തായ്ലന്‍ഡ് സ്വദേശികളുമാണെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തില്‍പ്പെട്ട വിമാനത്തില്‍ നിന്ന് രണ്ടുപേരെ ജീവനോടെ പുറത്തെടുത്തിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. വിമാനത്തിന്റെ ലാന്‍ഡിങ്ങിന് പ്രശ്നം സൃഷ്ടിച്ച കാരണം എന്താണെന്ന്…

    Read More »
  • Crime

    ഒപ്പം താമസിച്ച യുവതിയുമായി ബന്ധം പുലര്‍ത്തി; സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്

    ചെന്നൈ: തനിക്കൊപ്പം താമസിച്ച യുവതിയുമായി ബന്ധം പുലര്‍ത്തിയ സുഹൃത്തിനെ കൊലപ്പെടുത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അമിഞ്ചിക്കര എംഎംഡിഎ കോളനിയില്‍ താമസിക്കുന്ന മോഹന്‍ റാം ആണ് അറസ്റ്റിലായത്. ഇയാളോടൊപ്പം താമസിച്ചിരുന്ന മീനാക്ഷി എന്ന യുവതിയെയും അമിഞ്ചിക്കര പൊലീസ് പിടികൂടി. മോഹന്റാമിന്റെ സുഹൃത്ത് ബാലചന്ദ്രനാണ് കൊല്ലപ്പെട്ടത്. മോഹന്‍ റാമും മീനാക്ഷിയും ഏതാനും മാസങ്ങളായി ഒരുമിച്ചു താമസിച്ചു വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് ഇവരുടെ വീട്ടിലെത്തിയ ബാലചന്ദ്രന്‍ രാത്രി അവിടെ തങ്ങുകയായിരുന്നു. പുലര്‍ച്ചെ ബാലചന്ദ്രനോടൊപ്പം മീനാക്ഷിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് മോഹന്‍ റാം ഇരുവരെയും മര്‍ദിച്ചു. ഇയാളുടെ അടിയേറ്റ് വീണ ബാലചന്ദ്രനെ അയല്‍വാസികള്‍ ഉടന്‍ തന്നെ കില്‍പോക് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

    Read More »
  • Kerala

    പരോളിനു വേണ്ടി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി: ഉത്ര വധക്കേസ് പ്രതി സൂരജ് പുതിയ കുടുക്കിൽ 

            ഉത്ര വധക്കേസിലെ പ്രതി സൂരജിനെതിരെ വീണ്ടും പൊലീസ് കേസ്. ഭാര്യയെ വിഷപ്പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ സൂരജ്  അടിയന്തര പരോളിനു വേണ്ടി ഹാജരാക്കിയത് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ്. പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിൻ്റെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സൂരജിൻ്റെ അമ്മയാണ് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. ഇരുവരെയും പോലീസ് ചോദ്യം ചെയ്യും. കോടതി സൂരജിന്, 2021 ഒക്ടോബർ 13നാണ് പതിനേഴ് വർഷം തടവും അതിന് ശേഷം കഠിനതടവും വിധിച്ചത്. പൂജപ്പുര സെൻട്രൽ ജയിലിലാണ് സൂരജുള്ളത്. മെഡിക്കൽ സർട്ടിഫിക്കറ്റിലെ ക്രമക്കേട് ജയിൽ ഉദ്യോഗസ്ഥർ കണ്ടെത്തിയതോടെയാണ് സൂരജിൻ്റെ നീക്കം പൊളിഞ്ഞത്.  മുൻപും ഇയാൾ പരോളിന് ശ്രമിച്ചെങ്കിലും അപേക്ഷ തള്ളി. ഇതിനിടെയാണ് സൂരജ് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി പരോളിന് ശ്രമിച്ചത്. അച്ഛന് ഗുരുതര രോഗമാണെന്നും അതിനാൽ പരോൾ നൽകണം എന്നും ആവശ്യപ്പെട്ടാണ് ജയിൽ സൂപ്രണ്ടിന് അപേക്ഷ നൽകിയത്. തുടർന്ന് ജയിൽ വകുപ്പ് സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടറുമായി ബന്ധപ്പെട്ട് …

    Read More »
  • LIFE

    ഞാന്‍ ഗര്‍ഭിണിയല്ല, അത് വെറും ബിരിയാണി; ചര്‍ച്ചകളില്‍ വ്യക്തത വരുത്തി പേളി

    മൂന്നാമതും ഗര്‍ഭിണിയാണെന്ന പ്രചാരണങ്ങള്‍ തള്ളി നടിയും അവതാരകയുമായ പേളി മാണി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടിയുടെ പ്രതികരണം. ”ഞാന്‍ ഗര്‍ഭിണിയല്ല, അത് വെറും ബിരിയാണിയാണ്”- എന്നായിരുന്നു പേളി കുറിച്ചത്. പുതിയ വീടിന്റെ പാലുകാച്ചല്‍ വിഡിയോ പങ്കുവച്ചതിന് പിന്നാലെ പേളി മാണി മൂന്നാമതും ഗര്‍ഭിണിയാണെന്ന ചര്‍ച്ചകളാണ് താരത്തിന്റെ കമന്റ് ബോക്‌സില്‍ നിറഞ്ഞത്. ഇതിനുള്ള പ്രധാന കാരണം, പേളിയുടെ വിഡിയോയുടെ അവസാന ഭാഗത്ത് തങ്ങള്‍ക്കൊരു ഹാപ്പി ന്യൂസ് പറയാനുണ്ടെന്ന് പേളി പറഞ്ഞ വാക്കുകളായിരുന്നു. ഇതിനു പിന്നാലെ നിരവധിപേരാണ് താരം മൂന്നാമതും ഗര്‍ഭിണിയാണെന്ന കമന്റുകള്‍ പങ്കുവച്ചത്. ശ്രീനിഷിന്റെയും പേളിയുടെയും മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് കഴിഞ്ഞ ദിവസം വീട്ടിലെ പാലുകാച്ചല്‍ ചടങ്ങ് നടന്നത്. ഞങ്ങള്‍ക്കൊരു ഹാപ്പിന്യൂസ് പറയാനുണ്ട്. പക്ഷേ, അതിപ്പോള്‍ പറയുന്നില്ല, വളരെ സ്‌പെഷലായ ന്യൂസാണ്. വൈകാതെ നിങ്ങളോട് പറയും. ഇപ്പോള്‍ പറഞ്ഞാല്‍ അതു വളരെ നേരത്തെ ആയി പോകുമെന്നാണ് ശ്രീനിഷും പേളിയും പറഞ്ഞത്. ഇതോടെയാണ് പേളി ?ഗര്‍ഭിണിയാണെന്ന രീതിയിലെ ചര്‍ച്ചകള്‍ കമന്റ് ബോക്‌സില്‍ നിറഞ്ഞു. അടുത്തിടെ നടനും പേളിയുടെയും…

    Read More »
  • LIFE

    നിങ്ങളുടെ വര്‍ക്ക് ലൈഫ് ബാലന്‍സ് അവതാളത്തിലാണോ? ഈ ചോദ്യങ്ങള്‍ ശ്രദ്ധിക്കൂ…

    ജോലിയും സ്വകാര്യ ജീവിതവും ബാലന്‍സ് ചെയ്ത് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നില്ലെന്ന് പറയുന്നവരുടെ എണ്ണം ഇന്ന് വളരെ കൂടുതലാണ്. അവധികളോ ഒഴിവുസമയങ്ങളോ ഇല്ലാതെ ഓവര്‍ടൈം ജോലിയുമായി കഷ്ടപ്പെടുന്നവരും നിരവധിയാണ്. ജീവിതത്തില്‍ വര്‍ക്ക് ബാലന്‍സ് ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിക്കുകയാണ് ഡോ. സി ജെ ജോണ്‍. വര്‍ക്ക് ലൈഫ് ബാലന്‍സ് അവതാളത്തിലാണോ എന്ന് കണ്ടെത്താന്‍ പത്ത് ചോദ്യങ്ങളാണ് അദ്ദേഹം മുന്നോട്ട് വെക്കുന്നത്. ഇതില്‍ മൂന്നോ അതിലധികമോ ചോദ്യങ്ങള്‍ക്ക് അതെ എന്നാണ് ഉത്തരമെങ്കില്‍ ജീവിതത്തിന്റെ ബാലന്‍സ് അവതാളത്തിലാണെന്നാണ് അര്‍ത്ഥമെന്ന് അദ്ദേഹം പറയുന്നു. ജീവിതത്തില്‍ വര്‍ക്ക് ബാലന്‍സ് ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റ്; വര്‍ക്ക് ലൈഫ് ബാലന്‍സ് അവതാളത്തിലാണോ? ഈ പത്ത് ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി സ്വയം ഉത്തരം കണ്ടെത്തുക… (1) തൊഴില്‍ നേരം കഴിഞ്ഞാല്‍ വേണ്ടത്ര ഉല്ലാസത്തിനും വിശ്രമത്തിനും നേരം കിട്ടുന്നില്ലെന്ന തോന്നലുണ്ടോ? (2) ഒപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്താറില്ലെന്ന് വീട്ടുകാര്‍ പരാതി പറയാറുണ്ടോ? (3) ആസ്വദിക്കുന്ന ഹോബികളില്‍ ഏര്‍പ്പെടാന്‍ പറ്റാത്ത…

    Read More »
  • Kerala

    ഇ.പിയുടെ ആത്മകഥ ചോര്‍ന്നത് ഡിസി ബുക്‌സില്‍ നിന്ന്; റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി

    തിരുവനന്തപുരം: സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്റെ ആത്മകഥ ചോര്‍ന്നത് ഡി സി ബുക്‌സില്‍ നിന്ന് തന്നെയെന്ന് ആവര്‍ത്തിച്ച് പൊലീസ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് കോട്ടയം എസ്പി, ഡിജിപിക്ക് സമര്‍പ്പിച്ചു. ആത്മകഥ ചോര്‍ന്നത് ഡി സിയുടെ പബ്ലിക്കേഷന്‍ വിഭാഗം മേധാവിയായ ശ്രീകുമാറില്‍ നിന്നാണെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ പൊലീസിന് നേരിട്ട് കേസ് എടുക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അതേസമയം, വിവാദം കനക്കുന്നിതിനിടെ ആത്മകഥയുടെ ആദ്യഭാഗം ഡിസംബറില്‍ പ്രസിദ്ധീകരിക്കുമെന്ന് ഇ പി ജയരാജന്‍ അറിയിച്ചിരുന്നു. പാര്‍ട്ടിയുടെ അനുവാദം വാങ്ങി പുസ്തകം പ്രസിദ്ധീകരിക്കുമെന്നും പുസ്തകത്തിന്റെ പ്രസാധകരെ തീരുമാനിച്ചിട്ടില്ലെന്നുമാണ് ഇ പി അറിയിച്ചത്. നിലവില്‍ പുറത്ത് വന്ന ഭാഗങ്ങള്‍ക്ക് എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥയുമായി ബന്ധമില്ലെന്നും ഇ പി വ്യക്തമാക്കി. കട്ടന്‍ ചായയും പരിപ്പുവടയും എന്ന തന്നെ പരിഹസിക്കുന്ന പേര് ആയിരിക്കില്ല പുസ്തകത്തിനെന്നും ഇപി പറഞ്ഞു. ആത്മകഥയുടെ പേര് ഇപ്പോള്‍ നിശ്ചയിച്ചിട്ടില്ല. നേരത്തെ ആത്മകഥയുടെ ഭാഗമെന്ന നിലയില്‍ പുറത്ത് വന്ന ഉള്ളടക്കങ്ങള്‍…

    Read More »
Back to top button
error: