കോഴിക്കോട്: റോഡില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ബൈക്ക് യാത്രികന് പരിക്ക്. അപകടത്തില്‍ പരിക്കേറ്റ മുക്കം സ്വദേശി ബാബു സക്കറിയയെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോഴിക്കോട് കോടഞ്ചേരി തമ്പലമണ്ണയില്‍ ഇന്നലെ രാത്രിയാണ് സംഭവം.
ജ്വല്ലറി ജീവനക്കാരനായ ബാബു സക്കറിയ ജോലി കഴിഞ്ഞ് ഭാര്യക്കൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെയാണ് പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റത്. ഷോക്കേറ്റ ബാബുവിനെ ഉടനെ തന്നെ തിരുവമ്പാടിയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ബൈക്ക് എത്തുന്നതിന് തൊട്ടു മുമ്പാണ് വൈദ്യുതി ലൈന്‍ റോഡില്‍ പൊട്ടി വീണിരുന്നത്. രാത്രിയായതിനാല്‍ ഇത് കണ്ടിരുന്നില്ല. വൈദ്യുതി ലൈന്‍ തട്ടിയതിന് പിന്നാലെ ബാബു നിലത്തു വീണു. ഉടനെ നാട്ടുകാര്‍ അറിയിച്ചതിനെതുടര്‍ന്ന് കെഎസ്ഇബി അധികൃതര്‍ ലൈന്‍ ഓഫ് ചെയ്യുകയായിരുന്നു.