Month: December 2024

  • Kerala

    ആരാണ് രാജേന്ദ്ര ആര്‍ലേകര്‍? കേരളത്തിന്റെ പുതിയ ഗവര്‍ണറെ അറിയാം

    തിരുവനന്തപുരം: ആര്‍എസ്എസിലൂടെ വളര്‍ന്നു വന്ന നേതാവാണ് കേരളത്തിന്റെ പുതിയ ഗവര്‍ണറായി നിയമിതനായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍. ബിഹാര്‍ ഗവര്‍ണര്‍ പദവിയില്‍ നിന്നാണ് 70 കാരനായ ആര്‍ലേകര്‍ കേരളത്തിന്റെ ഗവര്‍ണറായെത്തുന്നത്. ബാല്യകാലം മുതല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണ്. ദീര്‍ഘകാലം ആര്‍എസ്എസ് ചുമതലകള്‍ വഹിച്ച ശേഷം 1989ലാണ് ആര്‍ലേകര്‍ ബിജെപിയില്‍ അംഗത്വമെടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബിജെപി കേന്ദ്രനേതൃത്വവുമായും അടുത്ത ബന്ധമുള്ള ആര്‍ലേകര്‍ കറകളഞ്ഞ ആര്‍എസ്എസ്സുകാരനാണ്. സംഗീതാസ്വാദകനായ ആര്‍ലേകര്‍, സൗമ്യമായ വ്യക്തിത്വത്തിനുടമയാണ്. ഗോവയില്‍ സ്പീക്കര്‍, മന്ത്രി എന്നീ നിലകളില്‍ തിളങ്ങിയിരുന്നു. ആര്‍ലേകര്‍ സ്പീക്കറായിരുന്ന വേളയിലാണ് രാജ്യത്തെ ആദ്യ കടലാസ് രഹിത നിയമസഭയായി ഗോവ മാറിയത്. 2014ല്‍ മനോഹര്‍ പരീക്കര്‍ കേന്ദ്രമന്ത്രിസഭയില്‍ പ്രതിരോധവകുപ്പ് മന്ത്രിയായപ്പോള്‍ ആര്‍ലേകറിനെ ഗോവ മുഖ്യമന്ത്രിയായി പരിഗണിച്ചിരുന്നു. എന്നാല്‍ ലക്ഷ്മികാന്ത് പര്‍സേക്കറിനെയാണ് മുഖ്യമന്ത്രിയാക്കിയത്. 2015ലെ ഗോവ മന്ത്രിസഭാ പുനഃസംഘടനയില്‍ ആര്‍ലേക്കര്‍ വനം പരിസ്ഥിതി മന്ത്രിയായി. ഗോവ ബിജെപി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗോവ വ്യവസായ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍, ഗോവ പട്ടിക ജാതി മറ്റു പിന്നാക്ക…

    Read More »
  • Crime

    വര്‍ക്കലയില്‍ 67-കാരനെ വെട്ടിക്കൊന്നു, ആക്രമിച്ചത് അഞ്ചംഗസംഘം; ഒരാള്‍ കസ്റ്റഡിയില്‍

    തിരുവനന്തപുരം: വര്‍ക്കലയില്‍ 67-കാരനെ വെട്ടിക്കൊലപ്പെടുത്തി. താഴെവെട്ടൂര്‍ സ്വദേശി ഷാജഹാനാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അഞ്ചംഗസംഘമാണ് ഷാജഹാനെ ആക്രമിച്ചത്. പ്രതികളിലൊരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷാജഹാന്‍ ഈ സംഘവുമായി വാക്കേറ്റം നടത്തിയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. പിന്നാലെ വടിവാള്‍ കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം കിംസ് ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റുപ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.  

    Read More »
  • NEWS

    അഫ്ഗാനിസ്ഥാനില്‍ പാക്ക് വ്യോമാക്രമണം; ഗ്രാമം പൂര്‍ണമായും നശിപ്പിച്ചു, 15 മരണം

    കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലെ ബാര്‍മാല്‍ ജില്ലയില്‍ പാക്കിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 15 പേരോളം കൊല്ലപ്പെട്ടു, മരണസംഖ്യ ഉയരുമെന്നാണ് വിവരം. ലാമന്‍ ഉള്‍പ്പെടെ ഏഴ് ഗ്രാമങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായും വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബര്‍മാലിലെ മുര്‍ഗ് ബസാര്‍ ഗ്രാമം പൂര്‍ണമായും നശിപ്പിക്കപ്പെട്ടതായും വിവരമുണ്ട്. വ്യോമാക്രമണം മേഖലയില്‍ സംഘര്‍ഷം വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. വ്യോമാക്രമണം നടത്തിയതിന് പിന്നാലെ തിരിച്ചടിക്കുമെന്ന് താലിബാന്‍ പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു. പാക്കിസ്ഥാന്‍ വ്യോമാക്രമണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതിര്‍ത്തിക്കടുത്തുള്ള താലിബാന്‍ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സൈന്യവുമായി അടുത്ത സുരക്ഷാ വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.

    Read More »
  • Crime

    തിരുവല്ലയില്‍ കരോള്‍ സംഘത്തിന് നേരെ ആക്രമണം; സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്ക്

    പത്തനംതിട്ട: തിരുവല്ലയില്‍ കരോള്‍ സംഘത്തിന് നേരെ ആക്രമണം. കുമ്പനാട് എക്സോഡസ് ചര്‍ച്ച് കരോള്‍ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്കേറ്റു. പത്തിലധികം വരുന്ന അക്രമി സംഘം അകാരണമായാണ് ആക്രമിച്ചതെന്നാണ് കരോള്‍ സംഘം പറയുന്നത്. ആക്രമണത്തിന് പിന്നില്‍ സാമൂഹിക വിരുദ്ധരാണെന്നും കരോള്‍ സംഘം ആരോപിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി 1.30നായരുന്നു സംഭവം. അവസാന വീട് സന്ദര്‍ശിക്കാനൊരുങ്ങുന്നതിനിടെയാണ് ഒരു സംഘം ആക്രമണം നടത്തിയതെന്നാണ് പരാതി. സ്ത്രീകള്‍ക്കും പാസ്റ്റര്‍ അടക്കമുള്ളവര്‍ക്കും പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി മടങ്ങിയെന്നാണ് വിവരം. പരിക്കുകള്‍ ഗുരുതരമല്ല. അതേസമയം, വാഹനത്തിന് കടന്നുപോകാന്‍ ആവശ്യമായ സ്ഥലം കൊടുക്കാതിരുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും രാഷ്ട്രീയമല്ല കാരണമെന്നും കൊയ്പ്പുറം പൊലീസ് വ്യക്തമാക്കി.

    Read More »
  • India

    രാജേന്ദ്ര വിശ്വനാഥ് ആർലെകർ പുതിയ കേരള ഗവർണർ, ആരിഫ് മുഹമ്മദ് ഖാൻ ബിഹാറിലേക്ക് പോകും

         കേരളത്തിന്റെ പുതിയ ഗവർണറായി  രാജേന്ദ്ര വിശ്വനാഥ് ആർലെകറെ നിയമിച്ചു. ആരിഫ്‌ മുഹമ്മദ്‌ ഖാനെ ബിഹാറിലേക്ക്‌ മാറ്റി. നിലവിൽ ബിഹാർ ഗവർണറാണ് രാജേന്ദ്ര വിശ്വനാഥ്‌ അർലേറെ. രാഷ്ട്രപതി ഭവനാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. 2019 സെപ്റ്റംബർ 6ന് കേരള ഗവർണറായി ചുമതലയേറ്റ ആരിഫ് മുഹമ്മദ് ഖാന്‍, രണ്ടു പിണറായി സർക്കാരുകളുടെ കാലത്തായി 5 വർഷവും സർക്കാരുമായി കടുത്ത പോരാട്ടത്തിലായിരുന്നു. ബില്ലുകൾ തടഞ്ഞുവച്ച്‌ സർക്കാരിനെ ദുർബലപ്പെടുത്താനും സർവകലാശാലകളെ കാവിവൽക്കരിക്കാനും നിരന്തരം ശമിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ്‌ ആരിഫ്‌ മുഹമ്മദ്‌ ഖാനെ മാറ്റിയത്‌.  കാലാവധി പൂർത്തിയായ ആരിഫ്‌ മുഹമ്മദ്‌ഖാൻ പുതിയ ഗവർണറെ നിയമിക്കാത്ത പശ്ചാത്തലത്തിൽ സ്ഥാനത്ത്‌ തുടരുകയായിരുന്നു. പുതിയ ഗവർണറും കടുത്ത ആർഎസ്‌എസുകാരനാണ്‌. പനാജിയിൽ1954ൽ  ജനിച്ച അർലേക്കർ കുട്ടിക്കാലത്തുതന്നെ ആർഎസ്‌എസിൽ ചേർന്നു. 1980ൽ ബിജെപി പ്രവർത്തകനായി. നേരത്തെ ഹിമാചൽ പ്രദേശ് ഗവർണറായും ഗോവയിൽ വനം- പരിസ്ഥിതി മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗോവ നിയമസഭയെ ഇന്ത്യയിലെ ആദ്യ പേപ്പർ രഹിത നിയമസഭയാക്കി മാറ്റുന്നതിൽ മുഖ്യ പങ്കുവഹിച്ചത് ആർലെകറാണ്. 2015ൽ…

    Read More »
  • Crime

    വിദ്യാര്‍ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമം; ‘മണവാളന്‍ വ്‌ളോഗ്‌സ്’ ഉടമ ഷഹീന്‍ഷായ്ക്ക് ലുക്ക് ഔട്ട് നോട്ടീസ്

    തൃശൂര്‍: വിദ്യാര്‍ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മണവാളന്‍ വ്ളോഗ്സ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമ മുഹമ്മദ് ഷഹീന്‍ ഷായ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്. തൃശൂര്‍ വെസ്റ്റ് പോലീസ് ആണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഏപ്രില്‍ 19 ന് കേരള വര്‍മ കോളേജ് റോഡില്‍ വെച്ച് സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന രണ്ട് കോളേജ് വിദ്യാര്‍ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഈ സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയി. പ്രതികളെ പോലീസിന് കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. കേരളവര്‍മ കോളേജില്‍ വെച്ചുള്ള ഒരു തര്‍ക്കത്തെ തുടര്‍ന്നാണ് ഷഹീന്‍ ഷായുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം നടത്തിയത്. സ്‌കൂട്ടറില്‍ വരികയായിരുന്ന മണ്ണുത്തി സ്വദേശിയായ ഗൗതം കൃഷ്ണയെ കൊലപ്പെടുത്താനായിരുന്നു ശ്രമം എന്നാണ് കേസ്. കാര്‍ വരുന്നത് കണ്ട് സ്‌കൂട്ടര്‍ റോഡിന് വശത്തേക്ക് ഒതുക്കിയെങ്കിലും ഷഹീനും സംഘവും വാഹനം ഇടിച്ചുകയറ്റി. സംഭവത്തില്‍ ഗൗതമിനും സുഹൃത്തിനും ഗുരുതരമായി പരിക്കേറ്റു.

    Read More »
  • Kerala

    ഡിഎംഒ ഓഫീസില്‍ കസേര കളി തുടരുന്നു; മുഖത്തോട് മുഖം നോക്കി രാജേന്ദ്രനും ആശാദേവിയും

    കോഴിക്കോട്: ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കസേര കളി തുടരുന്നു. മെഡിക്കല്‍ ഓഫീസറുടെ കസേരയില്‍ ഒരേ സമയം രണ്ട് ഡിഎംഒമാര്‍ എത്തിയതാണ് ഇന്നലെ പ്രശ്‌നമായത്. ഇന്നു വീണ്ടും രണ്ടു ഡിഎംഒമാരും ഓഫിസിലെത്തി. ഇതോടെ ഡിഎംഒ ഓഫീസിലെ ജീവനക്കാര്‍ പ്രതിസന്ധിയിലായി. കോടതി ഉത്തരവ് തനിക്ക് അനുകൂലമാണെന്ന് ഡോ. ആശാദേവിയും നിയമപരമായി തനാണ് ഡിഎംഒ എന്ന് ഡോ.എന്‍.രാജേന്ദ്രനും ഉറച്ചുനിന്നു. ഡിഎംഒയുടെ കസേരിയില്‍ ആദ്യം കയറി ഇരുന്ന എന്‍. രാജേന്ദ്രന്‍ മാറാന്‍ തയാറായില്ല. എതിര്‍വശത്തുള്ള കസേരയില്‍ ആശാദേവിയും ഇരിപ്പുറപ്പിച്ചു. ഇതോടെ രണ്ടുപേരും മുഖത്തോട് മുഖം നോക്കിയിരുന്ന അവസ്ഥയായി. ആരാണ് യഥാര്‍ഥ ഡിഎംഒ എന്നറിയാത്തതിനാല്‍ ഫയലുകള്‍ ആര്‍ക്കാണ് കൈമാറേണ്ടതെന്നറിയാതെ ഓഫിസ് ജീവനക്കാര്‍ വട്ടം ചുറ്റി. ഇന്നലെയും സമാന അവസ്ഥയായിരുന്നു. ഓഫിസ് സമയം കഴിയുന്നത് വരെ രണ്ടു പേരും ഓഫിസില്‍ ഇരുന്നു. ഈ മാസം 9ന് ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവുപ്രകാരം കോഴിക്കോട്, എറണാകുളം, കൊല്ലം, കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരെയും 3 ആരോഗ്യ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍മാരെയും സ്ഥലം മാറ്റി…

    Read More »
  • Movie

    ഉണ്ണി മുകുന്ദന്റെ കരിയറിലെ ആദ്യ 100 കോടി ചിത്രമാകാന്‍ ‘മാര്‍ക്കോ’; ക്ലാഷ് റിലീസുമായി മോഹന്‍ലാല്‍

    കൊച്ചി: റിലീസ് ആയി രണ്ട് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ മികച്ച ബോക്‌സ് ഓഫീസ് പ്രകടനവുമായി മുന്നേറുകയാണ് ഉണ്ണി മുകുന്ദന്‍ നായകനായ ‘മാര്‍ക്കോ’. പ്രഖ്യാപനം എത്തിയത് മുതല്‍ വലിയ ചര്‍ച്ചയായ ചിത്രമായിരുന്നു ഹനീഫ് അദേനി സംവിധാനം നിര്‍വഹിച്ച ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രം. മലയാളത്തിലെ മോസ്റ്റ് വയലന്റ് ഫിലിം എന്ന ലേബലിനോട് നൂറ് ശതമാനം കൂറ് പുലര്‍ത്തുന്നതാണ് ചിത്രമെന്നായിരുന്നു ‘മാര്‍ക്കോ’ യെ പറ്റി പ്രേക്ഷകര്‍ പറഞ്ഞത്. ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണം ലഭിച്ചതോടെ മോളിവുഡില്‍ നിന്നും മറ്റൊരു ചിത്രം കൂടി ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റിലേക്ക് കുതിക്കുകയാണ്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായിരിക്കും ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. മലയാളത്തില്‍ ഇന്നുവരെ പുറത്തിറങ്ങിയതില്‍വെച്ച് ഏറ്റവും വയലന്‍സ് ഉള്ള ചിത്രമാണ് ‘മാര്‍ക്കോ’ എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഉണ്ണി മുകുന്ദന്‍ ചിത്രം ആദ്യ തിങ്കളാഴ്ചയും വന്‍ നേട്ടമുണ്ടാക്കിയിരിക്കുകയാണ്. തിങ്കളാഴ്ച കേരളത്തില്‍ മാത്രം നാല് കോടി രൂപയിലധികം മാര്‍ക്കോ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനകം 31…

    Read More »
  • Crime

    കൊല്ലത്ത് ഭക്ഷണം മോശമാണെന്ന് പറഞ്ഞതിനെ ചൊല്ലി തര്‍ക്കം; കഴിക്കാനെത്തിയവരെ ഹോട്ടല്‍ ഉടമയും സംഘവും ചേര്‍ന്ന് മര്‍ദിച്ചെന്ന് പരാതി

    കൊല്ലം: റസ്റ്റോറന്റിലെ ഭക്ഷണം മോശമാണെന്ന് പറഞ്ഞവര്‍ക്കെതിരെ കട ഉടമയുടെ നേതൃത്വത്തില്‍ ക്രൂരത. കൊല്ലം ബീച്ച് റോഡിലെ ഡോണള്‍ഡക്ക് റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. സംഘര്‍ഷത്തില്‍ ഹോട്ടല്‍ ഉടമ ടൈറ്റസ് ഉള്‍പ്പെടെ കണ്ടാലറിയാവുന്ന മറ്റ് അഞ്ച് പേര്‍ക്കുമെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തു. മങ്ങാട് സ്വദേശി ജയ സാബു എന്നയാളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. പരാതിക്കാരിയും വീട്ടുകാരും ഹോട്ടലിലെ ഭക്ഷണം മോശമാണെന്ന് അറിയിച്ചു. ശേഷം ഭക്ഷണത്തിന്റെ ഫോട്ടോ എടുത്തതിനെ തുടര്‍ന്നായിരുന്നു തര്‍ക്കം ഉണ്ടായതെന്ന് പരാതിയില്‍ പറയുന്നു. വാക്ക് തര്‍ക്കത്തിനിടെ പരാതിക്കാരിയെയും സഹോദരനെയും അമ്മയെയും അനുജനെയും ഉപദ്രവിച്ചുവെന്ന് കൊല്ലം ഈസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികളെ പിന്നീട് പൊലീസ് കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു. ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ മര്‍ദിച്ചുവെന്ന് ആരോപിച്ച് റസ്റ്റോറന്റ് ഉടമയും പരാതി നല്‍കിയിട്ടുണ്ട്.

    Read More »
  • Crime

    അരി മോഷ്ടിച്ചുവെന്നാരോപിച്ച് ദലിത് മധ്യവയസ്‌കനെ അടിച്ചുകൊന്നു

    റായ്പൂര്‍: ഛത്തീസ്ഗഡിലെ റായ്ഗഡില്‍ അരി മോഷ്ടിച്ചുവെന്നാരോപിച്ച് ദലിത് മധ്യവയസ്‌കനെ അടിച്ചുകൊന്നു. ദുമാര്‍പള്ളി ഗ്രാമത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അക്രമം ഉണ്ടായത്. 50 വയസുകാരനായ പഞ്ച്‌റാം സാര്‍ത്തി എന്ന ബുട്ടുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വീരേന്ദ്ര സിദാര്‍, അജയ് പ്രധാന്‍, അശോക് പ്രധാന്‍ എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. അറസ്റ്റിലായ മൂന്ന് പേര്‍ക്കെതിരെ ബിഎന്‍എസ് സെക്ഷന്‍ 103 (1) പ്രകാരം കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ആള്‍ക്കൂട്ട കൊലപാതകത്തിനുള്ള വകുപ്പ് കൂടി ചുമത്തണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നുവെങ്കിലും, ഭാരതീയ ന്യായ സന്‍ഹിത (ബിഎന്‍എസ്) പ്രകാരം ഇത് സാധ്യമല്ലെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ പേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടക്കുകയാണ്. വീരേന്ദ്ര സിദാറിന്റെ വീട്ടില്‍നിന്ന് ബുട്ടു ഒരു ചാക്ക് അരി മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. അര്‍ധരാത്രി ശബ്ദം കേട്ട് എഴുന്നേറ്റ സിദാര്‍, അരി മോഷ്ടിക്കാന്‍ ശ്രമിക്കുന്ന ബുട്ടുവിനെ കാണുകയായിരുന്നു. പ്രകോപിതനായ സിദാര്‍ അയല്‍വാസികളായ അജയ്, അശോക് എന്നിവരെ വിളിച്ചു.…

    Read More »
Back to top button
error: