Month: December 2024
-
LIFE
വെറും ഊപ്പയല്ല ഈ ‘ആപ്പ’! ദാവൂദിന്റെ സഹോദരി; വിധവയായശേഷം നാഗ്പടയെ വിറപ്പിച്ച ‘തലതൊട്ടമ്മ’
അധോലോകകുറ്റവാളി ദാവൂദ് ഇബ്രാഹിമിനൊപ്പം തന്നെ കുപ്രസിദ്ധയായിരുന്നു ഇളയസഹോദരിയായ ഹസീന പാര്‍ക്കര്‍. പന്ത്രണ്ട് മക്കളില്‍ ഏഴാമതായാണ് അവര്‍ ജനിച്ചത്. 1991 വരെ വാര്‍ത്തകളില്‍ ഈ പേര് അധികം കേട്ടിരുന്നില്ല. 1991-ല്‍ ഭര്‍ത്താവ് ഇസ്മായില്‍ പാര്‍ക്കറിന്റെ മരണത്തോടെയാണ് അവര്‍ ക്രിമിനല്‍പ്രവര്‍ത്തനങ്ങളിലേക്ക് ഇറങ്ങിയതെന്ന് പറയപ്പെടുന്നു. മറ്റൊരു അധോലോകകുറ്റവാളി അരുണ്‍ ഗാവ്ലിയുടെ സംഘം നടത്തിയ വെടിവെപ്പിലാണ് ഇസ്മായില്‍ കൊല്ലപ്പെടുന്നത്. ഈ കൊലപാതകം നടത്തിയത് ഷാര്‍പ്പ് ഷൂട്ടറായ ഷൈലേഷും സംഘവുമാണ്. കൊലയ്ക്കുശേഷം അവര്‍ ബോംബെയിലെ ജെ.ജെ.ഹോസ്പിറ്റലില്‍ അഡ്മിറ്റായി. ദിവസങ്ങള്‍ക്കുള്ളില്‍ ദാവൂദ് ഇബ്രാഹിം തന്റെ സഹോദരീഭര്‍ത്താവിന്റെ കൊലപാതകത്തിന് പകരംവീട്ടി. അതിനായി ദാവൂദ് 24 ഷാര്‍ട്ട് ഷൂട്ടര്‍മാരെയാണ് അയച്ചത്. ആശുപത്രിയിലെത്തിയ സംഘം, ജെ.ജെ.ഹോസ്പിറ്റലിലെ ഒരു വാര്‍ഡ് പൂര്‍ണമായും ഭീഷണിപ്പെടുത്തി ഒഴിപ്പിച്ചശേഷം ഷൈലേഷിനെ വെടിവെച്ചുകൊന്നു. വെടിവെപ്പില്‍ രണ്ട് പോലീസ് കോണ്‍സ്റ്റബിള്‍മാരും കൊല്ലപ്പെട്ടു. പിന്നാലെ, ഹസീനയും ദാവൂദിനൊപ്പം ചേര്‍ന്നു. വൈകാതെ അവര്‍ നാഗ്പടയിലെ ഗോര്‍ഡന്‍ ഹാള്‍ അപ്പാര്‍ട്ട്മെന്റിലേക്ക് തന്റെ താമസം മാറ്റി. ആ കെട്ടിടം ഇഷ്ടപ്പെട്ട അവര്‍, ആരോടും ചോദിക്കാതെ അതിക്രമിച്ച് കയറി താമസിക്കുകയായിരുന്നുവെന്ന്…
Read More » -
Crime
സഹോദരിക്ക് എന്നും മാനസിക ശാരിരീക പീഡനം; അരൂക്കുറ്റിയില്‍ അളിയനെ അടിച്ചുകൊന്ന് യുവാവ്
ആലപ്പുഴ: അരൂക്കുറ്റിയില്‍ യുവാവ് സഹോദരീ ഭര്‍ത്താവിനെ അടിച്ചും കുത്തിയും കൊന്നു. അരൂക്കുറ്റി പഞ്ചായത്ത് മൂന്നാം വാര്‍ഡ് ചക്കാലനികര്‍ത്ത് റിയാസാണ് (36) മരിച്ചത്. സംഭവത്തില്‍ റിയാസിന്റെ ഭാര്യാ സഹോദരന്‍ അരൂക്കുറ്റി പഞ്ചായത്ത് ആറാം വാര്‍ഡ് അരങ്കശേരി റനീഷ് (36), പിതാവ് നാസര്‍ (60) എന്നിവരെ പൂച്ചാക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. മരിച്ച റിയാസും ഭാര്യ റനീഷയും തമ്മില്‍ വഴക്കും റനീഷയെ മര്‍ദിക്കലും പതിവായിരുന്നെന്നു പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയും വഴക്കും മര്‍ദനവും ഉണ്ടായിരുന്നു. പിന്നാലെ വീടിനടുത്തുള്ള സുഹൃത്ത് ചിലമ്പശേരി നിബുവിന്റെ വീട്ടിലെത്തിയ റിയാസിനോടു റനീഷും നാസറും എത്തി കാര്യങ്ങള്‍ ചോദിക്കുന്നതിനിടെ തര്‍ക്കമായപ്പോള്‍ ക്രിക്കറ്റ് സ്റ്റംപ് ഉപയോഗിച്ച് റിയാസിനെ റനീഷ് മര്‍ദിച്ചു. നാസറും ഒപ്പമുണ്ടായിരുന്നു. മര്‍ദിച്ചതിനു ശേഷം പിന്‍വാങ്ങിയ ഇവരെ റിയാസ് വീണ്ടും വെല്ലുവിളിച്ചുവെന്നാണ് വിവരം. ഇതോടെ റിയാസിനെ കൂടുതല്‍ മര്‍ദിക്കുകയും റനീഷിന്റെ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ചു കാലൊടിയുംവിധം കുത്തുകയുമായിരുന്നു. സ്‌ട്രോക് ബാധിച്ചയാളാണ് സുഹൃത്ത് നിബു. സംഭവ സമയം നിബു വീടിനകത്തായിരുന്നു.…
Read More » -
Crime
കൊടകരയില്‍ വീട് കയറി ആക്രമണം; രണ്ട് യുവാക്കള്‍ കുത്തേറ്റ് മരിച്ചു
തൃശൂര്‍: കൊടകരയില്‍ വീട് കയറിയുണ്ടായ ആക്രമണത്തില്‍ രണ്ടു പേര്‍ കുത്തേറ്റ് മരിച്ചു. കല്ലിങ്ങപ്പുറം സുജിത്ത് (29), മഠത്തില്‍ പറമ്പില്‍ അഭിഷേക് (28) എന്നിവരാണ് മരിച്ചത്. അഭിഷേകും മറ്റ് രണ്ടു പേരും ചേര്‍ന്ന് സുജിത്തിനെ വീട് കയറി ആക്രമിക്കുകയായിരുന്നു. കുത്തു കൊണ്ട സുജിത്ത് പ്രതിരോധിക്കുന്നതിനിടെ അഭിഷേകിനും കുത്തേല്‍ക്കുകയായിരുന്നു. കൊടകര വട്ടേക്കാട് ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. സുജിത്തിന്റെ മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും അഭിഷേകിന്റെ മൃതദേഹം കൊടകരയിലെ സ്വകാര്യ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. ഹരീഷ്, വിവേക്, അഭിഷേക് എന്നിവരാണ് സുജിത്തിന്റെ വീട്ടില്‍ ആക്രമിക്കാന്‍ കയറിയത്. വിവേകിനെ 4 വര്‍ഷം മുന്‍പ് ക്രിസ്മസ് രാത്രിയില്‍ സുജിത്ത് കുത്തിയിരുന്നു.
Read More » -
Crime
ഭാരതപ്പുഴയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; 4 പേര്‍ കസ്റ്റഡിയില്‍
തൃശ്ശൂര്‍: ചെറുതുരുത്തിക്ക് സമീപം ഭാരതപ്പുഴയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. മലപ്പുറം വഴിക്കടവ് സ്വദേശി സൈനുല്‍ ആബിദാണ്(39) കൊല്ലപ്പെട്ടത്. പോസ്റ്റുമോര്‍ട്ടത്തിലാണ് മര്‍ദനമേറ്റതാണ് മരണകാരണമെന്ന് തെളിഞ്ഞത്. സംഭവത്തില്‍ നാലുപേരെ കോയമ്പത്തൂരില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. സാമ്പത്തിക തര്‍ക്കം മൂലമുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് സംശയം. ഭാരതപ്പുഴയില്‍ ചെറുതുരുത്തി പള്ളം ശ്മശാനം കടവുഭാഗത്ത് ചൊവ്വാഴ്ചയാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തുന്നത്.
Read More » -
Crime
വീട്ടില്‍ കഞ്ചാവ് കൃഷി: കുവൈത്തില്‍ രാജകുടുംബാംഗത്തിനും വിദേശിയായ സഹായിക്കും ജീവപര്യന്തം
കുവൈത്ത് സിറ്റി: വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷി നടത്തിയ രാജകുടുംബാംഗത്തിനും സഹായി ഏഷ്യന്‍ വംശജനും ക്രിമിനല്‍ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. കൗണ്‍സിലര്‍ നായിഫ് അല്‍ – ദഹൂം അധ്യക്ഷനായ ഒന്നാം ഇന്‍സ്റ്റന്‍സ് (ക്രിമിനല്‍ ഡിവിഷന്‍) കോടതിയാണ് രാജകുടുംബാംഗത്തിനും ഏഷ്യന്‍ കൂട്ടാളിയ്ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. ലഹരി എത്തിയത് ഒമാനില്‍ നിന്ന്, നടിമാര്‍ക്ക് നല്‍കാനെന്ന് പ്രതി; ലക്ഷങ്ങള്‍ വിലമതിക്കുന്ന എംഡിഎംഎയുമായി യുവാവ് പിടിയില്‍ സന്ദര്‍ശക വീസ നിരസിക്കുന്നു, വലഞ്ഞ് പ്രവാസി കുടുംബങ്ങള്‍; അറിയണം മൂന്ന് കാര്യങ്ങള്‍, യുഎഇയിലെ പുതിയ മാറ്റങ്ങള്‍ ഇങ്ങനെ 3 ഏഷ്യക്കാരുടെ സഹായത്തോടെയാണ് വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയത്. ഭരണകുടുംബാംഗത്തെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. അറസ്റ്റിനിടെ വില്‍പനയ്ക്ക് തയാറാക്കി വെച്ചിരിക്കുന്ന ഏകദേശം 5,130 കിലോഗ്രാം കഞ്ചാവ്, 25 കിലോഗ്രാം കിലോഗ്രാം ഭാരമുള്ള 270 തൈകള്‍, 54,150 ഗുളികകള്‍ എന്നിവയും പിടിച്ചെടുത്തു. പ്രധാന പ്രതിയായ ഭരണകുടുംബാംഗത്തെ സുരക്ഷാ അധികൃതര്‍ അദ്ദേഹത്തിന്റെ വസതിയില്‍ നിന്നാണ്…
Read More » -
Kerala
ജീവനക്കാരിയെ കടന്നു പിടിച്ച അഡീ. ജില്ലാ ജഡ്ജിക്ക് സസ്പെൻഷൻ; ലൈംഗിക ആരോപണത്തിൽ മാപ്പ് പറഞ്ഞിട്ടും രക്ഷ കിട്ടിയില്ല
കോടതി ജീവനക്കാരിയുടെ പരാതിയിൽ ആരോപണ വിധേയനായ ജുഡീഷ്യൽ ഓഫീസർ എം സുഹൈബ് ഒടുവിൽ പുറത്തേക്ക്. ഹൈക്കോടതി ചീഫ് ജസ്റ്റിസിൻ്റെ സാന്നിധ്യത്തിൽ ചേർന്ന അടിയന്തര യോഗമാണ് നടപടി തീരുമാനിച്ചത്. ഇന്നലെ രാത്രി തന്നെ ഉത്തരവ് ഇറങ്ങി. അഡീഷണൽ ജില്ലാ കോടതി ജീവനക്കാരിയെ സ്വന്തം ചേംബറിൽ വച്ച് ജഡ്ജി കടന്നുപിടിച്ചു എന്നാണ് പരാതി. ജീവനക്കാരി ഔദ്യോഗികമായി പരാതി നൽകിയില്ലെങ്കിലും വിവരം പുറത്ത് അറിഞ്ഞതോടെ ജീവനക്കാർ പരസ്യ പ്രതിഷേധവുമായി രംഗത്തിറങ്ങി. ഇതോടെ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയുടെ ചേംബറിൽ വിളിച്ചു വരുത്തപ്പെട്ട ജഡ്ജി ജീവനക്കാരിയോട് മാപ്പ് പറഞ്ഞ് വിഷയം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെങ്കിലും ഈ വിവരം പുറത്ത് വന്നതോടെ കാര്യങ്ങൾ കൈവിട്ട് പോകുന്ന സ്ഥിതിയായി. തൊട്ടുപിന്നാലെ റിപ്പോർട്ട് ആവശ്യപ്പെട്ട ഹൈക്കോടതി ഇതിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി തീരുമാനിച്ചത്. ജുഡീഷ്യൽ ഓഫീസറുടെ ഭാഗത്ത് നിന്നുണ്ടായത് അതീവ ഗുരുതര തെറ്റാണെന്ന് വിലയിരുത്തിയ ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജംദാർ വിട്ടുവീഴ്ചയില്ലാത്ത നടപടിക്ക് നിർദ്ദേശം നൽകുകയായിരുന്നു.
Read More » -
India
സൈബർ തട്ടിപ്പുകളുടെ തലവൻ കുടുങ്ങി: കാക്കനാട് സ്വദേശി ബെറ്റി ജോസഫില്‍ നിന്ന് 4.11 കോടി തട്ടിയെടുത്ത സംഘത്തിലെ മുഖ്യ പ്രതി
രാജ്യവ്യാപകമായി സൈബർ കുറ്റകൃത്യങ്ങൾ നടത്തി കോടികൾ തട്ടിയെടുക്കുന്ന സംഘത്തിന്റെ തലവൻ കൊച്ചി സിറ്റി സൈബർ പൊലീസിന്റെ പിടിയിലായി. കൊൽക്കത്ത സ്വദേശിയായ ലിങ്കൺ ബിശ്വാസ് എന്നയാളാണ് അറസ്റ്റിലായത്. ഇന്ന് കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും എന്ന് പൊലീസ് അറിയിച്ചു. ഡിജിറ്റൽ അറസ്റ്റ് എന്ന വ്യാജേന ഭീഷണിപ്പെടുത്തി കൊച്ചി കാക്കനാട് സ്വദേശി ബെറ്റി ജോസഫ് എന്ന വീട്ടമ്മയിൽ നിന്ന് 4 കോടി രൂപ തട്ടിയെടുത്ത കേസിലാണ് നിർണായക അറസ്റ്റ്. കേസിന്റെ വിവരങ്ങൾ ഇപ്രകാരമാണ്: പരാതിക്കാരിയായ ബെറ്റി ജോസഫിനെ ഡൽഹിയിലെ ഐസിഐസിഐ ബാങ്കിൽ അവരുടെ പേരിൽ മറ്റൊരാൾ അക്കൗണ്ട് തുറന്നിട്ടുണ്ടെന്നും, ആ അക്കൗണ്ടിലൂടെ നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകളും ലഹരി-മനുഷ്യക്കടത്തും നടത്തുന്നുണ്ടെന്നും വിശ്വസിപ്പിച്ചു. തുടർന്ന് അക്കൗണ്ടിലുള്ള പണം നിയമപരമാണോ എന്ന് പരിശോധിക്കണമെന്നും, പരിശോധനയ്ക്ക് ശേഷം പണം തിരികെ നൽകാമെന്നും വാഗ്ദാനം ചെയ്തു. ബെറ്റി ജോസഫിനെ ഇക്കാര്യങ്ങൾ പൂർണമായി വിശ്വസിപ്പിച്ച ശേഷം, അക്കൗണ്ടിലുള്ള മുഴുവൻ പണവും തങ്ങൾ നൽകുന്ന അക്കൗണ്ടിലേക്ക് ഓൺലൈൻ ട്രാൻസ്ഫർ ചെയ്യണമെന്ന്…
Read More » -
Kerala
നികത്താനാവാത്ത നഷ്ടം: ഇതര മതസ്ഥരെ സ്വന്തം കുടുംബാംഗങ്ങളെ പോലെ കരുതുന്നവരും മതങ്ങളുടെ അതിർവരമ്പുകളെ മറികടന്ന് മനുഷ്യത്വത്തിന്റെ സ്‌നേഹത്തെ പ്രകടിപ്പിക്കുന്നവരും ആയിരുന്നു എം.ടി യുടെ കഥാപാത്രങ്ങളെന്നു മുഖ്യമന്ത്രി പിണറായി വിജയൻ
മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എംടി വാസുദേവൻ നായരുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാള സാഹിത്യലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, പത്രാധിപർ, സാംസ്‌കാരിക നായകൻ എന്നിങ്ങനെ എഴുത്തിന്റെയും കലാ-സാംസ്‌കാരിക പ്രവർത്തനങ്ങളുടെയും മേഖലകളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു എംടി വാസുദേവൻ നായർ എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. കേരളീയ ജീവിതത്തിന്റെ സൗന്ദര്യവും സങ്കീർണതയുമായിരുന്നു സ്വന്തം എഴുത്തുകളിലൂടെ അദ്ദേഹം പകർന്നുവെച്ചത്. വള്ളുവനാടൻ നാട്ടുജീവിത സംസ്‌കാരത്തിൽ വേരുറപ്പിച്ചുനിന്നാണ് ലോകത്തിന്റെ ചക്രവാളങ്ങളിലേക്ക് അദ്ദേഹം ഉയർന്നത്. അങ്ങനെ മലയാളികളുടെ വ്യക്തിമനസ്സിനെ മുതൽ കേരളക്കരയുടെയാകെ സമൂഹമനസ്സിനെ വരെ തന്റെ എഴുത്തുകളിലൂടെ എംടി അടയാളപ്പെടുത്തി. ഇരുട്ടിന്റെ ആത്മാവും കുട്ട്യേടത്തിയും അടക്കമുള്ള കഥാലോകത്തിലൂടെ മലയാള കഥാഖ്യാനത്തെ ഭാവുകത്വപരമായി ഉയർത്തിയെടുത്തു എംടി. നാലുകെട്ടും രണ്ടാമൂഴവും ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ നോവലുകൾ മലയാളത്തിന്റെ ക്ലാസിക് രചനകളാണ്. ദേശീയ – അന്തർദേശീയ തലങ്ങളിൽ ശ്രദ്ധിക്കപ്പെടുകയും പുരസ്‌ക്കാരങ്ങൾ നേടിയെടുക്കുകയും ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ തിരക്കഥകളും ചലച്ചിത്രാവിഷ്‌ക്കാരങ്ങളും എംടിയുടെ…
Read More »